ബൂലോഗത്ത് വന്നൊരു കമന്റിടുന്ന ആള്‍ എന്തെഴുതുന്നു എന്നത് പല വേരിയബിളുകളുടെ ഒരു കോംബിനേഷനാണ്. കുറച്ച് ആലോചിച്ചപ്പോള്‍ അവയെ തരം തിരിച്ചെടുക്കാന്‍ പറ്റുമെന്ന് തോന്നി.
വിഭാഗം ഒന്ന്- കമന്റ് എഴുതുന്ന സമയത്തെ മാനസികാവസ്ഥ
1. സന്തോഷവാന്‍/വതി
2. വിഷാദവാന്‍/വതി
3.സമയം കൊല്ലാനുണ്ട്
4. ധൃതിയിലാണ്
5. ഇതൊന്നും കമന്റിനെ ബാധിക്കില്ല
വിഭാഗം രണ്ട്- പൊതുവില്‍ ബൂലോഗത്തോടുള്ള മനോഭാവം
1. നന്നായി എഴുതുന്നവര്‍ എന്ന് മുന്വിധി
2. തന്റെ നിലവാരത്തിനു ചേരുന്നില്ലെന്ന മുന്വിധി
3. എല്ലാവരും തന്റെ കൂട്ടുകാര്‍
4. എല്ലാവരും ശത്രുക്കള്‍
5. ഇതൊന്നും കമന്റിനെ ബാധിക്കില്ല
വിഭാഗം മൂന്ന്- പോസ്റ്റിട്ട ബ്ലോഗര്‍ തന്റെ ആരാണ്?
1. സുഹൃത്ത്, ബന്ധു
2. രാഷ്ട്രീയ, മതപരമായ, വ്യക്തി തല ബന്ധത്തിലെ ശത്രു
3. പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നയാള്‍
4. മുന്‍ പോസ്റ്റുകള്‍ കൊണ്ട് ആളിന്റെ രൂപം മനസ്സിലുണ്ട്.
5. ആരായാലും അഭിപ്രായത്തില്‍ മാറ്റമില്ല
വിഭാഗം നാല്- പോസ്റ്റിലെ വിഷയത്തോടുള്ള സമീപനം
1. ഇഷ്ടപ്പെട്ടത്
2. വെറുക്കുന്നത്
3. താല്‍പ്പര്യമില്ല / മനസ്സിലായില്ല എങ്കിലും
കമന്റിടേണ്ടതുണ്ട് കമന്റുകള്‍ കൊണ്ട് തനിക്ക് എല്ലാമറിയാം, നല്ലവനാണ് എന്ന രീതിയില്‍ എന്തെങ്കിലും ഇമേജ് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
4. മനസ്സിലുള്ളത് എഴുതിയാല്‍ തനിക്കു ഭാവിയില്‍ വരുന്ന കമന്റുകള്‍ പ്രതികൂലമായേക്കാം.
5. മുന്വിധികളൊന്നുമില്ല

(പടത്തില്‍ ക്ലിക്കിയാല്‍ വായിക്കാവുന്ന വലിപ്പമാവും)
ഈ ടേബിളിനു 625 കോംബിനേഷന്‍ ഉണ്ടെന്നാണ് തോന്നുന്നത് (കണക്കു പുലികള്‍ കൂട്ടി നോക്കി പറയട്ടെ). ഇതില്‍ a5b5c5d5 മാത്രമേ പോസ്റ്റിനെക്കുറിച്ചുള്ള കമന്റ് ആയുള്ളു.
വിശദീകരിക്കാം. കൈപ്പള്ളി "അവന്‍ അവളെ നോക്കി അവള്‍ അവനെ നോക്കി ഇരുവരും ഒന്നും കണ്ടില്ല, അവര്‍ക്കിടയില്‍ സമുദായത്തിന്റെ മതില്‍ക്കെട്ട് ഉണ്ടായിരുന്നു" എന്ന് എഴുതുന്നു. ഞാന്‍ a1b1c1d1 ല്‍ നിന്നു കമന്റ് ഇടുകയാണെങ്കില്‍ കൈപ്പള്ളി എന്ന കവിയെക്കുറിച്ച് ഒരു ഖണ്ഡിക എഴുതും. a4b3c4d1 ഇല്‍ ആണെങ്കില്‍ "കൈപ്പള്ളീ, കലക്കി" എന്നെഴുതി പോകും. a2b4c2d4 ആണെങ്കില്‍ പ്രാന്തന്‍ എന്നു മനസ്സില്‍ വിചാരിച്ച് കമന്റ് ഇടാതെ പോകും. ഈ കവിതക്കുപകരം കൈപ്പള്ളി വേറേ എന്തെങ്കിലും ആയിരുന്നു എഴുതിയിരുന്നത് എങ്കിലും ഇതേ കമന്റ് തന്നെ ഞാന്‍ എഴുതിയേനെ. (ആരും ഒഫന്‍ഡഡ് ആകേണ്ട, ടേബിളിലെ എക്സ്റ്റ്രീം കേസുകള്‍ തിരഞ്ഞു പിടിച്ച് ഞാന്‍ ഇട്ടതാണ്)
ഇങ്ങനെ ഒരു ക്ലാസ് റൂം സിറ്റുവേഷന്‍ ഉണ്ടാക്കിയാല്‍ പോലും a5b5c5d5(നീല ഹൈലറ്റ് ഇട്ടത്) മാത്രമേ ഇക്കണ്ട 625 തരം കമന്റുകളില്‍ പോസ്റ്റിനെക്കുറിച്ചു മാത്രമുള്ളതാവുന്നുള്ളു എന്നതാണ് ബ്ലോഗ് കമന്റുകളുടെ വലിയൊരു കുറവ് . (യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഇതില്‍ പലതിന്റെയും മിശ്രിതാവസ്ഥകളിലായതുകൊണ്ട് ആയിരക്കണക്കിനു കോംബിനേഷനുകള്‍ ഉണ്ടായിരിക്കാം)
ബോധപൂര്‍വ്വമായി ഈ നീലക്കളര്‍ കോംബിനേഷനിലേക്ക് വരാന്‍ കുറെയൊക്കെ
ശ്രമിച്ചാല്‍ വളരെ നല്ല കമന്റുകള്‍ ഇടാനും കഴിയും. "ഹിന്ദി കവിയരങ്ങ്" ഇഫക്റ്റും (അതായത് എല്ലാത്തിനും വരേ വാഹ് ) & "നിയമസഭാ ചര്‍ച്ച" ഇഫക്റ്റും (അതായത് എല്ലാം ജനദ്രോഹ നയങ്ങള്‍) വളരെ വേഗം കമന്റര്‍ക്ക് ഇല്ലാതെയാക്കാം.
എന്നാലും ഒരു കുഴപ്പമുണ്ട്. കമന്റുകളില്‍ ആളുകള്‍ പ്രതീക്ഷിക്കുന്നത് എല്ലായ്പ്പോഴും പോസ്റ്റിന്റെ വിലയിരുത്തല്‍ മാത്രമല്ല, മിക്ക ബ്ലോഗര്‍മാര്‍ക്കും പ്രോത്സാഹനം, കമ്യൂണിറ്റിയില്‍ അംഗീകാരം, വാല്യൂ അഡിഷന്‍, എന്നിവ കൂടി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനു പരിഹാരമാകാന്‍ ആത്മവഞ്ചനയോടെ കമന്റ് എഴുതി സ്വയവും എഴുത്തുകാരനെയും വഞ്ചിക്കണമെന്നില്ല, ഇതെല്ലാം കൊടുക്കല്‍ പോസ്റ്റിനെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്ന വ്യാജേന ചെയ്യാതിരുന്നാല്‍ മതി.
ഉദാഹരണം:
1. റീഡര്‍ഷിപ്പ് അഷ്വറന്‍സ്
"ദില്‍ബന്റെ പോസ്റ്റ് കണ്ടു, സന്തോഷം"
2. സോഷ്യല്‍ അക്സപ്റ്റന്‍സ്
"ഇതുപോലെ പണ്ട് എനിക്കും ഒരു പറ്റു പറ്റി.. കോളേജില്‍ പഠിക്കുന്ന കാലത്ത്"
3. പ്രോത്സാഹനം
"പ്രബേഷ് ബ്ലോഗ് അടച്ചു പോയെന്നു ഭയന്നിരുന്നതാണ്, ഏറെക്കാലത്തിനു ശേഷം പോസ്റ്റ് വന്നു, സമാധാനം."
4. വാല്യൂ അഡിഷന്‍
"സ്മാര്‍ട്ട് സിറ്റി പ്രശ്നം കൈകാര്യം ചെയ്യ്ത രീതിയെക്കുറിച്ച് ഇത്തവണത്തെ കലാകൌമുദിയില്‍ പറഞ്ഞ കാര്യം കൂടി ഇവിടെ കുറിക്കുന്നു.."
ഇതൊന്നും പോസ്റ്റിനെക്കുറിച്ചുള്ള കമന്റല്ല, എന്നാലും ബ്ലോഗര്‍ ആഗ്രഹിക്കുന്നത് കിട്ടുകയും
ചെയ്തു.
ഓഫ് ടോപ്പിക്കുകള്‍ മിക്കപ്പോഴും ഒന്നുകില്‍ സോഷ്യല്‍ ഡിസ്കോഴ്സിന്‍ട്ടെ ഭാഗമോ അല്ലെങ്കില്‍ ഒരു പോസ്റ്റ് ആക്കാന്‍ മാത്രം വലിപ്പമില്ലെന്നു കരുതിയ അല്ലെങ്കില്‍ സമയമില്ലാതെ മാറ്റിവച്ച കാര്യങ്ങള്‍ മറ്റൊരു പോസ്റ്റിനാല്‍ ട്രിഗര്‍ ചെയ്യപ്പെടുമ്പോള്‍ എഴുതിപ്പോകുന്നതോ ആണ്. ഗൌരവമുള്ള ഒരു ചര്‍ച്ചയിലാണു ഓഫ് ടോപ്പിക്കെന്നുവരുകില്‍ അത് ഒരു ശല്യമായി തോന്നിയേക്കാം, അല്ലെങ്കില്‍ ഒരു റീഡര്‍ഷിപ്പ് അഷ്വറന്‍സായും സോഷ്യല്‍ അക്സപ്റ്റന്‍സ് കൊടുക്കാനും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
നിരൂപണം എന്ന വിഭാഗത്തെ കമന്റില്‍ നിന്നും വേര്‍പെടുത്തി മറ്റൊരദ്ധ്യായമാക്കാന്‍ വച്ചിരിക്കുകയാണ്.
അവസാനമായി കമന്റാങ്കളി എന്ന ഓച്ചിറക്കളിയെക്കുറിച്ച്. ശക്തമായ വിയോജിപ്പുള്ള ആശയങ്ങള്‍ ബ്ലോഗറും കമന്ററും കൈമാറുകയാണെങ്കില്‍ വാഗ്വാദങ്ങളുണ്ടായേക്കാം, പക്ഷേ കമന്റ് വഴി അടിപിടി നടക്കുകയാണെങ്കില്‍ അത് വ്യക്തികളുടെയോ സംഘങ്ങളുടെയോ മുന്വിധികളുടേയോ ഈഗോകളുടെയോ ഇടച്ചിലുകളാകാനാണു സാദ്ധ്യത. ഒരാളുടെ വാദങ്ങള്‍ അയാള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അംഗീകരിക്കുന്നില്ലെന്നു കണ്ടാല്‍ കമ്യൂണിറ്റി ഡീവിയന്റ് ആയി മാറി തല്ലു തുടങ്ങിയേക്കാം. അശ്ലീല കമന്റുകള്‍ (അബ്യൂസ് എന്ന അര്‍ത്ഥത്തില്‍) ഇന്റര്‍നെറ്റില്‍ എങ്ങനെ ഉണ്ടാവുന്നു എന്നത് കമന്റുകളെക്കാള്‍ സങ്കീര്‍ണ്ണമായ ഒരു കാര്യമാണെന്ന് തോന്നിയതിനാല്‍ എഴുതി ബോറടിപ്പിക്കുന്നില്ല. അനോണിമിറ്റി കൂടും തോറും അശ്ലീലവാസനയുള്ളവര്‍ക്ക് ധൈര്യവും കൂടും. തെറി പറഞ്ഞു ഉപദ്രവിക്കാനുള്ള സൌകര്യമോ അത് മഹാസംഭവമെന്ന എഴുതുന്നയാളിന്റെ വിശ്വാസത്തിനു വളം വയ്ക്കുന്ന രീതിയില്‍ ഷോക്ക് അടിച്ച പ്രതികരണമോ ഇല്ലാതെ ഇരുന്നാല്‍ മിക്കവാറും തീരുകയും ചെയ്യും. ബാഡ്ജര്‍ പിറകേ കൂടുന്നതുപോലെ തെറിക്കാരന്‍ വന്നു കൂടിയാല്‍ കര്‍ശ്ശന നടപടികളെക്കുറിച്ച് ആലോചിക്കുകയും, അതുണ്ടാവും വരെ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുകയുമാവാമല്ലോ.
