വാലന്റൈന്‍ ദിനത്തില്‍ ഒരുമിച്ചു കാണുന്നവരെ രാഖിയോ താലിയോ കെട്ടിക്കും എന്ന ഹിന്ദുത്വവാദികളുടെ ഭീഷണിയെ ബംഗല്ലൂരിലെ "പബ്ബില്‍ പോകുന്ന അയഞ്ഞ മൂല്യങ്ങളുള്ള പുരോഗമനവനിത"കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന (പേര് ഒരു പ്രതിഷേധത്തിനു വേണ്ടി തെരഞ്ഞെടുത്താണെന്ന് വ്യംഗ്യം) സംഘടന പിങ്ക് ചഡ്ഡി ക്യാമ്പെയിന്‍ തുടങ്ങി വച്ചാണ് നേരിട്ടത്. നിരവധി പോയിന്റുകളില്‍ വര്‍ഗ്ഗീയവാദികളുടെ ഭീഷണിയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിങ്ക് ഷഡ്ഡികള്‍ നിക്ഷേപിക്കാം, വാലന്റൈന്‍ ദിനത്തില്‍ സംഘടന ഇതെല്ലാം പ്രമോദ് മുത്തലിക്കിന് അയച്ചു കൊടുക്കുമെന്നാണ് തീരുമാനം.
ഫാസിസ്റ്റ് സ്വഭാവമുള്ള ഒരു സംഘടനയോട് സ്ത്രീകള്‍ അതിശക്തമായി പ്രതികരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ആകെ ഒരു ഷഡ്ഡി മാത്രമുള്ളത് കുളിക്കുമ്പോഴെല്ലാം പുരയ്ക്കു മുന്നില്‍ ഉണക്കുന്ന കര്‍ണ്ണാടകത്തിലെ ദരിദ്രസ്തീകള്‍ക്ക് വാലന്റൈന്‍സ് ദിനവും രാഖിയും എന്തെന്നറിയില്ല എന്നതിനാല്‍ ഷഡ്ഡിദാനയജ്ഞത്തിനോട് വലിയ താല്പ്പര്യമുണ്ടാവാന്‍ വഴിയില്ല. ഒരുപക്ഷേ അവരറിയുകപോലുമില്ല ഇതൊന്നും.
മദ്ധ്യവര്‍ത്തി സദാചാരവുമായി ബന്ധപ്പെട്ടാണ് ഭീഷണിയും പ്രതിഷേധവുമുണ്ടായത്. മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രപ്രകാരം മൂലധനം ഭരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ബൂര്‍ഷ്വാസമൂഹത്തിനു മേല്‍ മുതലാളിത്തം പാകി വളര്‍ത്തുന്ന ബോധമാണ് അവിടെ നിലവില്‍ വരുന്ന സദാചാരം . നിരന്തരം പ്രസസിച്ചും പാലൂട്ടിയും ജനസംഖ്യ പെരുപ്പിക്കുന്ന യന്ത്രമായി സ്ത്രീയെ മാറ്റിയെടുക്കുക വഴി മനുഷ്യാദ്ധ്വാന വിപണി ഉത്പന്നം (തൊഴില്‍ വില്‍ക്കുന്നവര്‍) കുമിഞ്ഞു കൂടി വിലയിടിഞ്ഞ ഒന്നായി മാറ്റിയെടുക്കുകയും അതേ സമയം നിര്‍മ്മിത ഉപഭൊഗവസ്തുവിന്റെ ആവശ്യക്കാരുടെ തലയെണ്ണം വര്‍ദ്ധിക്കുകയും സാദ്ധ്യമാക്കും. വിക്റ്റോറിയന്‍ സദാചാരസംഹിതയായ "അടക്കം, ഒതുക്കം, വീടിനക്കത്ത് ജീവിതം, മൃഗതുല്യമായ അനുസരണാശീലം " കൃത്യവും നിരന്തരവുമായ പ്രസവയന്ത്രമാക്കി സ്ത്രീയെ മാറ്റുന്നത് മാര്‍ക്സിയന്‍ വീക്ഷണത്തില്‍ ബോധപൂര്വ്വമായ ഒരു മാസ്റ്റര്‍പ്ലാനിന്റെ ഭാഗമാണ്. ഇതിനെതിരേ ഒച്ചയുയര്‍ന്നാല്‍ അതമര്‍ത്തുന്ന തരം ഫാസിമ്വും ഇതിന്റെ ഭാഗമാണ്. ജൂഡിത്ത് വാക്കോവിറ്റ്സ് തന്റെ (പേരോര്‍മ്മയില്ല) ഒരു പുസ്തകത്തില്‍ വിക്റ്റോറിയന്‍ സദാചാരത്തിനെ വെല്ലുവിളിച്ച സ്ത്രീകള്‍ അതിദാരുണമായി ഇല്ലായ്മ ചെയ്യപ്പെട്ട സംഭവങ്ങള്‍- ജാക്ക് ദ റിപ്പര്‍ നടത്തിയ കൊലകള്‍ അടക്കമുള്ളവ എങ്ങനെ ഈ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നെന്ന് വിശകലനം ചെയ്യുന്നുണ്ട്.
ചിക്കാഗോ യൂണിവേര്‍സിറ്റിയിലെ (ഫെമിനിസത്തിന്റെ പേരില്‍ പിരിച്ചുവിടപ്പെട്ട) പ്രൊഫസ്സര്‍ മര്‍ലീന്‍ ഡിക്സന്‍ "ഫെമിനിസത്തിന്റെ ഉയര്‍ച്ചയും പതനവും- ഒരു വര്‍ഗ്ഗവിശകലനം" എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നത് ഏതാണ് ഇങ്ങനെയാണ്- സാമൂഹ്യമായും സാംസ്കാരികമായും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും വ്യക്തിത്വരഹിതമായൊരു മഹതീവല്‍ക്കരണതിനു വിധേയമാകുകയും ചെയ്ത മദ്ധ്യവര്‍ത്തിവര്‍ഗ്ഗത്തിലെ മേല്‍ത്തട്ടിലെ സ്ത്രീകളും വിദ്ദ്യാര്‍ത്ഥിനികളും പ്രതികരിച്ചു തുടങ്ങുമ്പോള്‍ അവര്‍ക്ക് ഒരു രാഷ്ട്രീയ തത്വസംഹിതയൊന്നുമുണ്ടാവില്ല. തൊട്ടുമുന്നില്‍ കാണുന്നതിനോട്- മിക്കപ്പോഴും മുന്നിലുള്ള പുരുഷനോട് അവര്‍ ആകാവുന്നത്ര പ്രതികരിച്ചു. ..... സംഘടിതരായി സ്ത്രീകള്‍ ഏതെങ്കിലും ദുരവസ്ഥയ്ക്കെതിരായി പ്രതികരിക്കുന്നത് നല്ലതിനു തന്നെ.
എന്നാല്‍ സാങ്കല്പ്പികമായുണ്ടാക്കിയ ഒരു സര്വ്വ സഹോദരിത്തം സ്ത്രീവിമോചനപ്രസ്ഥാനത്തിനെ വഴിതെറ്റിച്ചുവെന്നും മര്‍ലീന്‍ നിരീക്ഷിക്കുന്നുണ്ട്. അഖിലലോക സ്ത്രീ ഐക്യം മിക്കപ്പോഴും പ്രതികരിച്ചത് ബൂര്‍ഷ്വാസ്ത്രീകള്‍ മാത്രമോ അവരടങ്ങുന്ന പൊതുസമൂഹമോ നേരിടുന്ന പ്രശ്നങ്ങളില്‍ മാത്രമായിപ്പോയി.
വാലന്റൈന്‍ ഷഡ്ഡികള്‍ ബൂര്‍ഷ്വാഫെമിനിസത്തിന്റെ കൃത്യമായ ചിത്രമാണ് തരുന്നത്. പബ്ബില്‍ പോകാന്‍ പറ്റുന്നില്ല, ഇഷ്ടമുള്ള വ്യക്തിക്കൊപ്പം നടക്കണമെങ്കില്‍ അവന്റെ സഹോദരിയോ ഭാര്യയോ ആയിരിക്കണം എന്ന് റിപ്പര്‍ മോഡല്‍ സദാചാര റീയിന്‍ഫോഴ്സ്മെന്റ് ശ്രമം. മര്‍ലീന്റെ നിരീക്ഷണം യോജിക്കുന്നത് ഇവടെയാണ്. വ്യക്തിസ്വാത്രന്ത്ര്യത്തിനെ ഒരു സംഘം പച്ചയായി ചോദ്യം ചെയ്ത സംഭവത്തിനെതിരേ സ്ത്രീകള്‍ പ്രതികരിക്കുന്നത് നല്ലതിനാണ് (ലണ്ടനിനും പരിസരത്തും മണ്ണില്‍ കിടന്നുരുണ്ട ഗര്‍ഭപാത്രങ്ങളുടെയും സ്തനങ്ങളുടെയും ചിത്രങ്ങളെ ബൂര്‍ഷ്വാവിപ്ലവത്തിന്റെ ചരിത്രത്തില്‍ വരച്ചു ചേര്‍ത്ത വാക്കോവിറ്റ്സ് എന്നെ ഇവരുടെ സുരക്ഷയെപ്പറ്റി ആശങ്കാലുവാക്കുന്നുമുണ്ട്) . ബൂര്‍ഷ്വാവിപ്ലവത്തെ പിന്‍തുടര്‍ന്ന് യഥാര്‍ത്ഥവിപ്ലവം സഭവിക്കുമ്പോലെ ബൂര്‍ഷ്വാസ്ത്രീവിമോചനം ഇന്ത്യയില്‍ സ്ത്രീഭ്രൂണഹത്യയും സ്ത്രീധനമരണവും തൊഴില്‍ രംഗത്തെ സ്ത്രീവിവേചനവും പെണ്‍കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീവിദ്യാഭ്യാസവുമൊക്കെ അടങ്ങുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു പ്രസ്ഥാനം ഉടലെടുത്തേക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല. അങ്ങനെ ഭവിച്ചില്ലെങ്കില്‍ പോലും സകലമാന സ്ത്രീകളെയും ബാധിക്കുന്ന ഒരു പ്രശ്നത്തെ തങ്ങളെ ബാധിക്കുന്നെന്ന കാരണം കൊണ്ടെങ്കിലും വെല്ലുവിളിക്കാന്‍ അവര്‍ മുതിര്‍ന്നെന്നത് നല്ലകാര്യമാണ്. ഷഡ്ഡി സമരം ജയിക്കട്ടെ.
Thursday, February 12, 2009
Sunday, February 8, 2009
പേടി
പേടി
അഞ്ഞൂറു വര്‍ഷം മുന്നേ നിലനിന്നിരുന്ന ആചാരങ്ങളായിരുന്നു പുലപ്പേടി, മണ്ണാപ്പേടി, പറപ്പേടി എന്നിവ. പേടി റൂള്‍ ഇപ്രകാരമാണ്- സന്ധ്യകഴിഞ്ഞാല്‍ മുന്നോക്കജാതിയില്‍ പെട്ട സ്ത്രീകളെ പുലയരോ പറയരോ മണ്ണാന്മാരോ തീണ്ടിയാല്‍ (ജാതിയുടെ ഏറ്റക്കുറച്ചിലനുസരിച്ച് അറുപത്തിനാലടി അടുത്തുവന്നാലൊക്കെ തീണ്ടലായി) ആ സ്ത്രീയെ ഭ്രഷ്ടുകല്‍പ്പിച്ച് തീണ്ടിയ മനുഷ്യനോടൊപ്പം പടിയിറക്കി വിടണം. തീണ്ടണമെന്നു തന്നെയില്ല ഒരു കല്ലോ കമ്പോ എടുത്ത് സ്ത്രീയുടെ ദേഹത്തെറിഞ്ഞ് "കണ്ടേ" എന്നു വിളിച്ചു കൂവിയാല്‍ മതിയാകും.
ഈ ആചാരത്തെ ഭേദഗതി ചെയ്ത് തീണ്ടാരിയായ സ്ത്രീ കുളിച്ചാല്‍ മതിയെന്നും തീണ്ടുന്ന പുരുഷനെ വധിക്കണമെന്നും (എത്ര നല്ല നീതി, മറ്റു അയിത്താചാരവുമായി എന്തു ചേര്‍ച്ച) വിധിച്ച് ഇരണിയല്‍ കേരളവര്‍മ്മ ഇളയരാജ വിളംബരം ചെയ്തു. മന്ത്രിപ്രമുഖരായിരുന്ന ഇളമ്പയില്‍ പണ്ടാനും ഇടത്തട്ട പോറ്റിയും അടങ്ങുന്ന ഒരു സംഘം മാടമ്പിമാര്‍ വിളംബരത്തോട് പ്രതികരിച്ചത് രാജാവിനെ പതിയിരുന്നാക്രമിച്ച് വധിച്ചാണ്.
മാടമ്പിമാര്‍ക്കും മേല്‍ജാതിക്കാര്‍ക്കും തങ്ങളുടെ സ്ത്രീകളെ അവരുടേതല്ലാത്ത കുറ്റത്തിനു ക്രൂരമായി ശിക്ഷിക്കുന്ന ഈ കാടന്‍ നിയമം എങ്ങനെ പ്രിയമുള്ളതായി?
ഒറ്റയടിക്ക് രണ്ടുകാര്യം സാധ്യമായതുകൊണ്ടാണ് ഈ ആചാരം നിലനിന്നിരുന്നതെന്ന് തോന്നുന്നു:
എല്ലാ ജാതിമതാനാചാരങ്ങളുടെയും ഇര സ്ത്രീകളാണ്. ജാതി പ്രബലമായിരുന്ന കാലത്ത് ഒരു ജാതിയിലെയും സ്ത്രീയുടെ ജീവിതം ഭേദമായിരുന്നില്ല കേരളത്തില്‍. ഈ ആചാരത്തിന്റെ പേരില്‍ തന്നെയുണ്ട് "പേടി". ഭയപ്പെടുത്തി തങ്ങളുടെ സ്ത്രീകളെ അറയ്ക്കു പുറത്തിറങ്ങാതാക്കാന്‍ ഈ ആചാരത്തിനു ശേഷിയുണ്ട്.
രണ്ടാമതായി, ജാതിയില്‍ പിന്നോക്കമായവരെ തീണ്ടാപ്പാട് അകലെ നില്‍ക്കേണ്ട നികൃഷ്ടരായിക്കാണാന്‍ ആളുകളെ, പ്രത്യേകിച്ച് പെണ്ണുങ്ങളെ ഈ നിയമം ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
നൂറ്റാണ്ടുകള്‍ മുന്നേ നമ്മള്‍ പേടികളില്‍ നിന്നു വിമുക്തരായെന്ന് കരുതിയിരിക്കുകയായിരുന്നു. മംഗലാപുരത്ത് നടന്നു വരുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ വീണ്ടും പേടി തീണ്ടുന്നു.
മുസ്ലീം പേടിയാണ് സദാചാരക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. പബ്ബില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സമയത്തു തന്നെ ഹിന്ദു വര്‍ഗ്ഗീയവാദികളുടെ സൈറ്റുകള്‍ "മുസ്ലീം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ വശീകരിച്ച് കൊണ്ടുപോവുന്ന സ്ഥലങ്ങളാണ് പബ്ബുകളെന്ന്" വിശദീകരണക്കുറിപ്പുകള്‍ കണ്ടിരുന്നു. ടൂര്‍ പോകുകയായിരുന്ന കോളേജ് കുട്ടികളെയും ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന സ്കൂള്‍ കുട്ടികളെയും ആക്രമിച്ചതിന്റെ പിന്നിലും അവരെ മുസ്ലീം തീണ്ടിയെന്ന ന്യായമാണ് കാണുന്നത്.
പെണ്ണുങ്ങളെ പുരയ്ക്കകത്ത് അടച്ചു കഴിയാന്‍ നിര്‍ബ്ബന്ധിതരാക്കാം, ഒപ്പം അന്യമതസ്ഥന്‍ എന്നാല്‍ ഭയന്ന് ഓടിയൊളിക്കേണ്ട ഒരു സാധനമാണെന്ന ബോധവും അവരോടുള്ള വെറുപ്പും വളര്‍ത്തിയെടുക്കാം. പുതിയ പേടിയുമായി മാടമ്പികളും പിണിയാളരും എത്തിക്കഴിഞ്ഞു.
വ്യക്തിസ്വാതന്ത്ര്യമെന്നാല്‍ മാങ്ങാണ്ടിയാണോ മരമഞ്ഞള്‍ ആണോ എന്ന് അറിയാത്ത കാലത്തേക്കാണ് നമ്മള്‍ പോകുന്നതെന്ന പേടിയാണ് എനിക്കിപ്പോള്‍. വ്യക്തിതലത്തിലെ പരിചയക്കാരില്‍ ഒരു ചെറിയ ഭാഗം (സാധാരണക്കാര്‍ മുതല്‍ അഭ്യസ്തവിദ്യര്‍ വരെ) ഹിന്ദുത്വവര്‍ഗ്ഗീയതയെക്കാണുന്നത് ന്യൂനപക്ഷ ഭീകരതയെ ചെറുക്കാനുള്ള ഒരു ഫലപ്രദമായ മാര്‍ഗ്ഗമെന്ന നിലയിലാണ്. അതിലും ചെറിയൊരു ശതമാനം "നിങ്ങളെന്നെ വര്‍ഗ്ഗീയവാദിയാക്കി" എന്ന ലൈനിലാണ്. ഇവരാരും ഒരു ഹിന്ദുത്വതാലിബാന്‍ ഭരണം സ്വപ്നം കാണുന്നവരല്ല, പക്ഷേ അവരറിയാതെ അതിനെ വെള്ളവും വളവും കൊടുത്തു വളര്‍ത്തുന്നുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരു പാഠമായില്ലെങ്കില്‍ ഒരവധിക്ക് നാട്ടിലെത്തി സ്കൂട്ടറില്‍ കടയിലേക്കു പോകുന്ന എന്നെയും ഭാര്യയെയും കൊല്ലം പട്ടണത്തില്‍ ഏതെങ്കിലും സേന ജനസമക്ഷം തടഞ്ഞു നിര്‍ത്തി " ഒരു മതത്തില്‍ പെട്ടവരാണെന്നു തെളിവുകാണിക്ക്" എന്നാവശ്യപ്പെട്ടേക്കാം. സീമന്ദ രേഖയില്‍ സിന്ദൂരവും താലിയും മാലയും പീലിയുമൊന്നും
വിവാഹമോതിരവും ശീലമില്ലാത്ത മതം ഹിതിരിച്ചറിയുന്ന ചിഹ്നങ്ങളൊന്നുമില്ലാത്ത ഞങ്ങള്‍ ഓടയില്‍ കിടന്ന് ചവിട്ടേല്‍ക്കുന്നത് ടീവിയില്‍ ലൈവായി വരുമെന്ന പേടികൊണ്ട് ഇത്രയുമെഴുതിയതാണ്.
(പേടിക്കേണ്ട, നാട്ടില്‍ പോകുമ്പോള്‍ സ്കൂട്ടറെടുക്കാതെ ഒരു ബെന്‍സ് വാങ്ങ്, എന്നിട്ട് സ്വന്തം ഭാര്യയെയോ വല്ലവന്റെ ഭാര്യയെയോ അതില്‍ കയറ്റി സൌത്ത് പാര്‍ക്കില്‍ ഭക്ഷണവും ഗോള്‍ഫ് ക്ലബ്ബില്‍ പാര്‍ട്ടിയുമായി ജീവിക്ക് ഒരു സേനയും ഒരുകാലത്തും പിടിച്ചു നിര്‍ത്തില്ല എന്ന് രസികനായ ഒരു ബ്ലോഗര്‍ സുഹൃത്തിന്റെ ഉപദേശം. പണക്കൊഴുപ്പിനു മറികടക്കാന്‍ പറ്റാത്ത സദാചാരമില്ലല്ലോ)

Tuesday, March 11, 2008
പോസ്റ്റ് നമ്പ്ര മുന്നൂറ്റി നാല്
ഇന്നലെ ഒരു പോസ്റ്റ് ഇട്ടപ്പോള്‍ ഒരു രസത്തിന് ഇതുവരെ എത്ര പോസ്റ്റിയെന്ന് എണ്ണി നോക്കി. മുന്നൂറ്റി മൂന്നെന്ന് കാണുന്നു. ബ്ലോഗ് തിരിച്ചുള്ള പട്ടിക ഇങ്ങനെ
ആയുരാരോഗ്യം- 31
ദേവദത്തന്‍- 17
എന്റെ ചിത്രങ്ങള്‍-58
കമന്ററ-29
ദേവപഥം-25
കൂമന്‍പള്ളി-37
ദേവരാഗം-54
വിദ്യ-12
കൊല്ലം- 8
സമകാലികം- 11
നളപാചകം- 1
ബൂലോഗ ക്ലബ്-3
വിവാഹിതര്‍- 4
യൂ ഏ ഈ ബൂലോഗം-13
പോസ്റ്റിയാല്‍ പിന്നെ വായിച്ചു നോക്കുന്ന ഇടപാട് ഇല്ലാത്തതുകാരണം എന്താണീ മുന്നൂറ്റിച്ചില്വാനത്തിലെന്ന് ഒന്നോടിച്ചു നോക്കി. ദത്തന്റെ ബ്ലോഗിലും യൂ ഏ ഈ ബൂലോഗത്തും നളപാചകത്തിലും വിഷയമെന്തെന്ന് നോക്കാതെ തന്നെ അറിയാം. എന്റെ ചിത്രങ്ങള്‍ എന്നത് വെറുതേ ക്യാമറ ഡൗണ്‍ലോഡുമ്പോഴെല്ലാം എടുത്തിടുന്ന കാര്യമാക്കാനില്ലാത്ത പടങ്ങളും.
ആയുരാരോഗ്യത്തില്‍ മിക്കതും ആരെങ്കിലും ഒരാള്‍ ഇന്നതെഴുത് എന്ന് ആവശ്യപ്പെട്ടതിന്‍ പടി എഴുതിയ കാര്യങ്ങളാണ്. രണ്ടെണ്ണം (കൊതുക്, പള്‍സ് പോളിയോ) ചിന്ത.കോമിമില്‍ വന്നു കഴിഞ്ഞതും. ഞാന്‍ വായനക്കാരനായാണ് അവിടെ എത്തിയതെങ്കില്‍ സ്നേഹോപദേശം എന്ന പോസ്റ്റിനു പാസ്സ് മാര്‍ക്ക് കിട്ടും.
ദേവപഥത്തില്‍ ബൂലോഗവിചാരണം ഏഴോളം അദ്ധ്യായമായിട്ടുണ്ട്, അതിനു ചെലവിടുന്ന സമയത്തിന്റെ കുറവാണ് മുഴുമിപ്പിക്കാന്‍ പറ്റാത്തതിന്റെ കാരണം, കുറേ കഴിഞ്ഞപ്പോള്‍ എനിക്കു തന്നെ വിഷയം മടുത്തും തുടങ്ങി. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയിരിക്കുന്നത് (അറുപത്തൊമ്പത്) ലോനപ്പന്‍ എന്ന ബ്ലോഗര്‍ക്ക് ഓഫീസില്‍ ഊമക്കത്തു കിട്ടിയ സംഭവത്തെക്കുറിച്ചാണ്. ചില പോസ്റ്റുകള്‍ റിയാക്ഷനുകള്‍ ആയാണ് വന്നിരിക്കുന്നത്. തിബത്തന്‍ പ്രവാസികള്‍ എന്ന പോസ്റ്റ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഇന്നില്ലാത്ത ഒരു ബ്ലോഗ് പോസ്റ്റിനോട് പ്രതികരണമായി ഉണ്ടായതാണ്. അദ്ദേഹം ആ പോസ്റ്റില്‍ ഇട്ട കമന്റുകള്‍ ചുള്ളിക്കാടിന്റെ ബ്ലോഗ്ഗിങ്ങിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നു. തുടങ്ങിയത് അങ്ങനെയെങ്കിലും കമന്റിലൂടെ ചര്‍ച്ച നീണ്ടത് മുഖ്യമായും വിമതന്റെയും മറ്റു കമന്റര്‍മാരുടെയും സജീവ സാന്നിദ്ധ്യം മൂലവും. ലോസിഫ് നന്ദിയും അങ്ങനെ തന്നെ ഉണ്ടായതാണ് മൂന്നു ഭാഗം നീളാന്‍ കാരണം വക്കാരിയുടെ കമന്റുകളും. തിബത്തില്‍ ബസാങ്ങിനെ പരിചയപ്പെടുത്തിയതും ലോസിഫില്‍ ഡാലി കത്യൂഷ കണ്ട കഥയെഴുതിയതും വാല്യു അഡിഷന്‍.
കൂമന്‍പള്ളിയില്‍ രണ്ടായിരത്തേഴ് ഏപ്രിലില്‍ മൂന്നു ഭാഗമായി എഴുതിയ ഹീറോയുടെ പേന എനിക്ക് മനസ്സു നിറഞ്ഞെഴുതാന്‍ പറ്റിയ ഒരേയൊരു പോസ്റ്റ് ആണ്. ഇനിയും നന്നാക്കമ്മായിരുന്നു എന്ന് തോന്നാത്ത ഒരേയൊരെണ്ണം. ബിസ്മി ഇഷ്ടമുള്ള മറ്റൊരു പോസ്റ്റ്. മറ്റെല്ലാ പോസ്റ്റുകളും എനിക്കു പരിചയമുള്ള ഒരാളിനെ വായനക്കാരനു കാട്ടിക്കൊടുക്കണം എന്ന ഒറ്റ ഉദ്ദേശത്തില്‍ മാത്രം എഴുതിയവയും.
ദേവരാഗം ഞാന്‍ ആദ്യം തുടങ്ങിയ ബ്ലോഗ്. മലയാളവേദി വിട്ട് ഏറെക്കാലത്തിനു ശേഷം ബ്ലോഗ് തുടങ്ങുമ്പോള്‍ ഗൗരവമുള്ള ഒന്നും എഴുതില്ല, ഒരു ഫോട്ടോയും രണ്ടുവരി അടിക്കുറിപ്പും എന്നേ ഉദ്ദേശിച്ചിരുന്നുള്ളു. രണ്ടായിരം വായനക്കാര്‍ മലയാളവേദിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ സൈറ്റ് മീറ്ററില്‍ സന്ദര്‍ശകരെ എണ്ണാത്തതുകൊണ്ട് കൃത്യമായി അറിയില്ല, അമ്പതോളം പേര്‍ ഉണ്ടാവണം എന്റെ റീഡര്‍ ബേസില്‍ ഗൗരവമായി വായിക്കുന്നവര്‍. അവര്‍ മൂലം പോസ്റ്റുകള്‍ ആയാസമെടുത്ത് തന്നെ എഴുതേണ്ടിവന്നു. സാലഭഞ്ജനം എട്ടു വയസ്സനു ശേഷം പത്തുമുപ്പത് വര്‍ഷം ഗ്യാപ്പ് കഴിഞ്ഞ് ബുദ്ധിമിട്ടു എഴുതിയ കഥയാണ്. കഥാകാരനൊന്നുമല്ലാത്തതുകൊണ്ട് അതിനെ അത്രയെങ്കിലും എത്തിച്ച സന്തോഷമല്ലാതെ നിരാശയൊന്നുമില്ല. അതിന്റെ റീഡര്‍ ഫീഡ് ബാക്ക് അനുസരിച്ചാണ് തിരുത്ത് എന്ന കഥയുണ്ടാക്കിയത്. ഓകെമിന്റെ ക്ഷൗരക്കത്തിയില്‍ പരാമര്‍ശിക്കാനുദ്ദേശിച്ച കാര്യങ്ങള്‍ ആളുകളുടെ പ്രൈവസി വയലേഷന്‍ ആകുമെന്ന് ബന്ധപ്പെട്ട പലരും പറഞ്ഞതുകൊണ്ട് അതിനെ രാമേശ്വരത്തെ ക്ഷൗരം പോലെ നിര്‍ത്തേണ്ടി വന്നു.
എന്റെ പോസ്റ്റുകളെ ഞാന്‍ തന്നെ ഇങ്ങനെ എടുത്തിട്ട് പരിശോധിച്ച് വീണ്ടും നിരത്തുന്നത് എന്തിനെന്നല്ലേ? മൊത്തം ഒന്ന് അരിച്ചു പെറുക്കിയാല്‍ മുന്നൂറില്‍ പാസ്സ് മാര്‍ക്ക് കിട്ടുന്നവയെ ഒരിടത്ത് കൂട്ടി വയ്ക്കാന്‍. എട്ടുപത്തേയുള്ളെന്ന് കണ്ടതില്‍ അതിശയമൊന്നുമില്ല, എന്തെങ്കിലും എഴുതണം എന്ന് മനസ്സില്‍ വിചാരിച്ച് തുടങ്ങുമ്പോള്‍ എന്തെങ്കിലും ഉണ്ടാവും. പോസ്റ്റ് മനസ്സില്‍ വളര്‍ന്ന് വന്ന് "എന്നെ തുറന്നു വിടെടോ" എന്നു പറഞ്ഞാലേ കൊള്ളാവുന്നത് പിറക്കൂ.
ഇഷ്ടത്തിന്റെ ഓര്‍ഡറില്‍ മൂന്നൂറില്‍ നിന്നും പൊക്കിയെടുത്തത് ഇതൊക്കെ
1. ഹീറോയുടെ പേന ഒന്ന് രണ്ട് മൂന്ന്
2. ബിസ്മി
3. ലോസിഫ് നന്ദി ഒന്ന് രണ്ട് മൂന്ന്
4. തിബത്തന്‍ പ്രവാസികള്‍
5. തിരുത്ത്
6. സ്നേഹോപദേശം
7. വിപ്രലംഭ പര്വ്വം
8. പണമ്പുരാണം (മുഴുമിക്കാം, സത്യം)
9. പ്രലംഭം
10. വന്മരങ്ങള്‍ വീഴുമ്പോള്‍

Monday, January 7, 2008
ബൂലോഗ വിചാരണം 7- ബ്ലോഗെഴുത്തും പുറത്തെഴുത്തും
ബ്ലോഗിങ്ങിനെക്കുറിച്ചും അതിന്റെ സാദ്ധ്യതകളെക്കുറിച്ചും പ്രിന്റ്-വിഷ്വല്‍ മാദ്ധ്യമങ്ങളിലെഴുതുന്നവര്‍ക്ക് ശരിയായൊരവബോധം വരാത്തതുകൊണ്ടാണ് അവര്‍ ബ്ലോഗുകള്‍ തുടങ്ങാത്തതെന്ന് ഒരു മിഥ്യാധാരണ ഞാന്‍ കുറേക്കാലംവച്ചു പുലര്‍ത്തിയിരുന്നു. (വളരെയാളുകള്‍ക്കറിയാത്തതെന്തോ എനിക്കറിയാം എന്നൊരു അഹങ്കാര-ഞെളിയല്‍, ഏത്?) പ്രിന്റ് എഴുത്തുകാരിലെ ചില നവാഗതര്‍ ഇന്‍ഡ്യ റ്റുഡേയിലും മറ്റും ഒന്നുരണ്ട് വര്‍ഷം മുന്നേ എഴുതിക്കൂട്ടിയ ബ്ലോഗിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഈ വിശ്വാസത്തെ വളര്‍ത്തുകയും ചെയ്തു.
ബ്ലോഗിനെക്കുറിച്ച് പൊതുവേദിയില്‍ മേതില്‍ പ്രസംഗിക്കുന്നതു കേട്ടപ്പോഴും ഈ വിശ്വാസത്തിനു കുലുക്കമൊന്നുമുണ്ടായില്ല. അദ്ദേഹം കാലങ്ങളായി ബുള്ളറ്റിന്‍ ബോര്‍ഡ് ഉടമയും മറ്റുമായിരുന്നതിനാല്‍ മറ്റുള്ളവരില്‍ നിന്നും വിഭിന്നനാണെന്നേ കരുതിയുള്ളു.
സക്കറിയ തനിക്കൊരു ബ്ലോഗ് പരിപാലിക്കാനുള്ള സമയവും സാവകാശവും കിട്ടുമ്പോള്‍ അതിലെന്തെഴുതും, എന്തുകൊണ്ട് അത് പ്രിന്റിനയക്കില്ല എന്ന് ഒരു സ്വകാര്യവേളയില്‍ പറഞ്ഞു തുടങ്ങിയതോടെ എന്റെ മുന്‍വിധി കുലുങ്ങി തുടങ്ങി. അദ്ദേഹം ബ്ലോഗിന്റെ സാദ്ധ്യതയും പരിമിതിയും നല്ല ബോദ്ധ്യമുള്ളയാള്‍ തന്നെ.
ഇളക്കി മറിച്ചിട്ടുകളഞ്ഞത് സേതുവായിരുന്നു. "മാഷിനു ഞങ്ങളെ ബൂലോഗത്തെ പറ്റി എന്തര് അഭിപ്രായമാണ് ഒള്ളത്?" എന്ന കൈപ്പള്ളിയുടെ ചോദ്യത്തിനു.
"You are a bunch liberated souls(...) lucky to have access to a sea of information to refine and support your words(...) but often getting data confused with knowledge (...) എന്നു തുടങ്ങിയ സേതുമാഷും ബ്ലോഗിങ്ങിനെ വളരെ അടുത്തറിയാവുന്ന ഒരാളെപ്പോലെ തന്നെ സംസാരിച്ചു.
അങ്ങനെ പൊളിഞ്ഞ അഹങ്കാരവുമായി മിച്ചം വന്ന സാദ്ധ്യതകളെ നിരത്തി നോക്കുമ്പോള്‍ ഇതുപോലെയൊക്കെ തോന്നുന്നു.
1. എഴുത്ത് മുഖ്യവരുമാനമായിട്ടുള്ളവര്‍ക്ക് ബ്ലോഗ്ഗിങ്ങ് വരുമാനമില്ലാത്ത ഒരു ചിലവായി തോന്നിയേക്കാം
2. ബ്ലോഗിന്റെ റീച്ചബിലിറ്റി ഇന്നും തീരെക്കുറവാണ് മലയാളത്തില്‍. പത്രത്തിലെഴുതിയാല്‍ ഒറ്റയടിക്ക് ലക്ഷക്കണക്കിനാളുകള്‍ വായിക്കും (അന്നു വൈകുന്നേരം ആക്രിക്കാരന്‍ എടുത്ത് മുട്ടയ്ക്ക് ട്റേ ഉണ്ടാക്കുന്ന കമ്പനിയില്‍ അയക്കുന്നതോടെ തീരുകയും ചെയ്യും അതു മറ്റൊരു കാര്യം)
3. ബ്ലോഗിലെഴുതിയ സൃഷ്ടി " എഴുത്തുകാരന്‍ നെഞ്ചേറ്റി ലാളിക്കുന്ന കൈക്കുഞ്ഞല്ല, അഴിച്ചു വിട്ട യാഗാശ്വമാണ്, അതിനെ പിടിച്ചു കെട്ടി യുദ്ധം കുറിക്കാന്‍ അന്യരെ അനുവദിച്ചേ മതിയാവൂ, യാഗാന്ത്യത്തിലതിനെ വധിക്കാനും എഴുതുന്നയാള്‍ തയ്യാറാവണം." (ക്വട്ടേഷനിലുള്ളത് സക്കറിയ പണ്ടെഴുതിയത്, പക്ഷേ ബ്ലോഗുകളെക്കുറിച്ചായിരുന്നില്ല). ഈ ഇന്ററാക്ഷന്‍ പെഡസ്റ്റലില്‍ നിന്ന് താഴേക്കു പ്രസംഗിച്ചു ശീലമുള്ള പ്രിന്റ് മീഡിയ എഴുത്തുകാര്‍ക്ക് എപ്പോഴും സുഖമുള്ള അനുഭവം ആകണമെന്നില്ല. ബ്ലോഗുകളില്‍ പലപ്പോഴും കമന്റര്‍ പോസ്റ്റ് ഇട്ടയാളെക്കാള്‍ തിളങ്ങും, തെറ്റുകള്‍ തിരുത്തിത്തരും, നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കും, മൊത്തമായി ഖണ്ഡിക്കുകയും ചെയ്യും, എക്സ്പര്‍ട്ടുകള്‍ വാലിഡേറ്റ് ചെയ്യും, ചിലപ്പോള്‍ പോസ്റ്റിനെക്കാള്‍ വലിയ കമന്റ് എഴുതിയെന്നും വരാം. നെഞ്ചത്തു ചേര്‍ത്ത് ഉമ്മ കൊടുക്കുന്ന കൈക്കുഞ്ഞാണു കൃതിയെങ്കില്‍ അതിനെ കൊലയ്ക്കു കൊടുത്തെന്ന് എഴുത്തുകാരനു തോന്നും.
4. എഴുത്തിന്റെ ആധികാരികതയില്‍, വര്‍ക്കിന്റെ പെര്‍ഫക്ഷനില്‍ സംശയമില്ലാത്തവര്‍ക്ക് തീര്‍ച്ചയായും ഈ ബൂലോഗസമ്മര്‍ദ്ദം സുഖമാണ്. ജോസഫ് മാഷോടോ സുജിത്തിനോടോ ഒക്കെ ചോദിച്ചു നോക്കിക്കേ. ഐക്കിയയില്‍ കസേരപ്പുറത്ത് അമ്മിക്കല്ലിട്ടിടിച്ച് ഉറപ്പുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു യന്ത്രമുണ്ട്. അതാണ് അവരുടെ കസേര വാങ്ങാന്‍ നമുക്കും വില്‍ക്കാന്‍ അവര്‍ക്കും ഉള്ള വിശ്വാസത്തിന്റെ തെളിവ്.
5. സമന്‍ എന്ന രീതിയില്‍ ഏതു കമന്ററും സംവദിക്കും. അതില്ലാതെ നിലനില്‍ക്കാന്‍ ബ്ലോഗുകള്‍ക്ക് മാത്രമേ കഴിയൂ. ഉദാഹരണത്തിനു ജാക്കി ചാന്റെയോ മരിയ ഷരപ്പോവയുടെയോ ബ്ലോഗുകളില്‍ അവരുടെ ക്രിയേറ്റീവ് വര്‍ക്കുകളൊന്നും ഇല്ല, മറ്റെവിടേയോ അവര്‍ ചെയ്യുന്ന വര്‍ക്കിനെക്കുറിച്ച് ആസ്വാദകര്‍ അഭിപ്രായമെഴുതുന്ന ഫാന്‍സ് ഗസ്റ്റ് ബുക്കുകള്‍ മാത്രമാണ് അവ. അങ്ങനെ വരുന്നില്ലല്ലോ എഴുത്തുകാരന്, അയാളുടെ ബ്ലോഗും എഴുത്തു തന്നെയല്ലേ. പെഡസ്റ്റല്‍ വിട്ട് നിലത്തിറങ്ങിയേ മതിയാവൂ.
6. ചിലര്‍ക്കെങ്കിലും സ്വാതന്ത്ര്യം എന്നാലെന്തെന്ന് അറിയില്ല. കൂട്ടില്‍ ജനിച്ച് അവിടെ വളര്‍ന്ന തത്തയെ ഇറക്കി വിട്ടാല്‍ അത് ഭയന്ന് അവിടെ ഇരിക്കുമെന്നല്ലാതെ ഒന്നും ചെയ്യില്ലെന്ന് ആരാ പറഞ്ഞത്, നളനാണോ? [കടപ്പാട് - റീനംബറിങ്ങ് - സുല്‍, നളനല്ല ഇതു പറഞ്ഞത്, ചന്ത്രക്കാറന്‍ എന്നു തിരുത്തിയ തുളസിക്ക്]

Saturday, December 1, 2007
ഇന്തോ-ഗ്രീക്ക് മെഡിക്കല്‍ സമ്മിറ്റ്
രംഗം ഒന്ന്: വാരണാസി മെഡിക്കല്‍ കോളേജ് ഗേറ്റ്.
വന്ദനം. ഈ ഗുരുകുലം ധന്യമാക്കാന്‍ അന്യദേശത്തു നിന്നെത്തിയ ഭവാന്‍ ആരാണാവോ?
സുശ്രുതനുണ്ടോ അകത്ത്?
ചക്രവര്‍ത്തിമാര്‍ പോലും വൈദ്യശ്രേഷ്ഠനെന്നും മുനിവര്യനെന്നും മാത്രം സംബോധന ചെയ്യുന്ന പൂജനീയപാദ ഗുരുവിനെ പേരു വിളിക്കാന്‍ താന്‍ ആരുവാ??
ചെലയ്ക്കാതെ അയാള്‍ ഉണ്ടോ ഇല്ലിയോ എന്ന് പറയെട ചെറുക്കാ.
അയാളോ? ദേ കെളവാ തറയാക്കിയാല്‍ ഞാന്‍ കൂതറയാവും. കയ്യി കിട്ടിയ ശസ്ത്രമെടുത്ത് ഞാന്‍ പണ്ടത്തില്‍ കേറ്റും ഇവിടെ കേറിവന്ന് ആക്ഷേപിച്ചാല്‍.
ആരാ പടിക്കല്‍ കിടന്ന് അടികൂടുന്നത്? ഈ വങ്കടങ്ങളെ കൊണ്ട് തോറ്റല്ലോ. പഠിക്കാനാണെന്നും പറഞ്ഞ് ഓരോരുത്തന്‍ വന്നു കേറും. കേറിപറ്റിയാല്‍ പിന്നെ തനി ചന്തയാക്കും. അല്ല ഇതാര് ഹിപ്പോക്രറ്റീസോ? സന്തോഷം. വരൂ.
രംഗം രണ്ട്: കോണ്‍ഫറന്‍സ് റൂം.
എത്ര കാലമായി ഹിപ്പോക്രറ്റീസേ, തന്റെ ഹ്യൂമറസ് മെഡിസിനൊക്കെ എങ്ങനെ പോണു ഗ്രീസില്‍?
വല്യ തരക്കേടില്ല. ആളുകളെ പറ്റിക്കാന്‍ ഓരോ തത്വചിന്തകരു കേറി പ്രസ്താവന ഇറക്കുന്നതൊഴിച്ചാല്‍ കുഴപ്പമില്ല. തനിക്കോ സുശ്രുതാ?
തിരക്കു കൂടുതല്‍ ആണെന്നേയുള്ളു, ഭാരതം അപ്പടി രോഗികളല്ലേ, ചുമ്മാ ഇട്ടാവട്ടം രാജ്യമുണ്ടാക്കി കിടന്നു വെട്ടിയും കുത്തിയും അഡ്മിറ്റ് ആകുന്ന രാജാക്കന്മാരു വേറേയും. ഇന്നിപ്പ ഹാഫ്‌ഡേ ബ്രേക്ക് എടുത്ത് പോയൊന്നു ഉറങ്ങാമെന്ന് വിചാരിച്ചതേയുള്ളു മൂലക്കുരുവും പൊട്ടി ഒരുത്തനെ ശസ്ത്രക്രിയയ്ക്ക് കൊണ്ടുവന്നിരിക്കുന്നു.
പൈല്‍സിനു ശസ്ത്രക്രിയ ആകാമെങ്കിലും അണുബാധ റിസ്ക് കണക്കിലെടുത്ത് മെഡിക്കേഷന്‍ കൊണ്ട് അടക്കുന്നതാണു നല്ലതെന്നാണല്ലോ നിങ്ങളുടെ ചരകന്‍ എഴുതിയിരിക്കുന്നത്?
ഏട്ടിലെ പശു ചെലപ്പഴേ പുല്ലു തിന്നൂ സായിപ്പേ. മരുന്നു കൊടുക്കാന്‍ ഈ രോഗി പഥ്യം നോക്കണ്ടേ, ആളു മദിരാസക്തനാ.
മദിരാശിത്താനോ? ചേരനോ ചോളനോ പാണ്ഡ്യനോ?
ച്ഛെ. രോഗി മുഴുത്ത തണ്ണിയാണെന്ന്.
ഈ ഒടുക്കത്തെ സംസ്കൃതം കാരണം മനുഷ്യന്‍ തന്റെ ചികിത്സ ഉപേക്ഷിക്കും പറഞ്ഞേക്കാം. മദ്യം, മദിര, സുര, സോമം ഒരു സാധനത്തിനു തന്നെ അഞ്ഞൂറു പേരും, കോപ്പിലെ വ്യാകരണോം.
ഡേ, ഭോജനം ഓര്‍ഡര്‍ ചെയ്യട്ടോ? താനിപ്പോഴും സസ്യാഹാരി തന്നെയോ?
സന്യാസിമാര്‍ക്കു മാത്രമല്ല ശീലം അടക്കാന്‍ കഴിയുന്നത്. ഈ ഹിപ്പോക്രറ്റീസ് നോണ്‍ വെജ് നിര്‍ത്തിയെന്നു പറഞ്ഞാല്‍ അത് ആയുഷ്കാല തീരുമാനമാ. എവിടാ ക്യാന്റീന്‍? പോയി കഴിക്കാം. ഇവിടമൊക്കെ ഒന്നു കാണുകേം ചെയ്യാമല്ലോ.
രംഗം മൂന്ന്: ഭോജനശാല.
(ശിഷ്യന്മാരുടെ കലപില സംസ്കൃതത്തില്‍ ആയതുകാരണം "ഭു, ഭൃ ,ഹ്വാ, സ്വ "എന്നൊക്കെ വേണം ബാക്ക് ഗ്രൌണ്ടില്‍)
ചോദിക്കാന്‍ വിട്ടു താനെന്താ ഒരു മ്നുന്നറിയിപ്പും ഇല്ലാതെ ഇങ്ങ് വന്നത്?
സുശ്രുതാ, ഈയിടെ എങ്ങാനും താന്‍ ഭാവിയിലോട്ട് നോക്കിയിരുന്നോ?
ഇവിടുള്ള പണി തീര്‍ക്കാന്‍ തന്നെ ദിവസം തികയുന്നില്ല. എന്താ ചോദിച്ചത്? ഭാവിയില്‍ വൈദ്യം പുരോഗതിയില്‍ തന്നെ ആണല്ലോ?
മരുന്നുകള്‍ പുരോഗമിക്കുന്നുണ്ട്, രോഗങ്ങളും പുരോഗമിക്കുന്നുണ്ട്, രോഗിയുടെ ധനശേഷിയും പുരോഗമിക്കുന്നുണ്ട്. അതനുസരിച്ച് ഡോക്റ്റര്‍മാരുടെയും മരുന്നു കമ്പനികളുടേയും ആസ്തിയും. എത്രയാ പേറ്റന്റുകള്‍.
പേറ്റന്റോ? താന്‍ പേഷ്യന്റ് എന്നാണോ ഉദ്ദേശിച്ചത്?
അല്ലല്ല. മെഡിക്കല്‍ ഇന്‍ഡസ്ട്രിയില്‍ താനൊരു കണ്ടുപിടിത്തം നടത്തിയെന്നു വയ്ക്കുക, പത്തിരുപതു കൊല്ലം കൊള്ളവിലയ്ക്ക് അതു കച്ചവടമാക്കി മൊത്തം ലാഭം കമ്പനിക്കു പോകും.
ഭഗവാനേ. ഞാനും താനുമൊക്കെ അങ്ങനെ തുടങ്ങിയെങ്കില്‍ ഈ ലോകം മുഴുവന്‍ വിലയ്ക്കു വാങ്ങാമായിരുന്നല്ലോടോ.
അതെന്തെങ്കിലുമാകട്ട്, മാനവരാശി വളര്‍ച്ചയില്‍ തന്നെയാണ്, ഭാഗ്യം. പറഞ്ഞു വന്നത്, ഞാനും താനും തമ്മില്‍ എന്താ കണക്ഷന്‍, ഞാന്‍ എന്തിനാണ് ഇന്ത്യന്‍ മെഡിസിന്‍ ഇമ്പോര്‍ട്ട് ചെയ്തിരുന്നത്, ഞാന്‍ തന്നില്‍ നിന്നാണോ താന്‍ എന്നില്‍ നിന്നാണോ പഠിച്ചത്, എന്റെ ലൈബ്രറിയില്‍ കണ്ട പുസ്തകങ്ങളില്‍ എത്രയെണ്ണം താന്‍ തന്നതാണ് എന്നൊക്കെ ഭയങ്കര മെഡിക്കല്‍ ഹിസ്റ്റോറിയന്മാര്‍ ഗവേഷിച്ച് പുസ്തകം ഇറക്കലോട് ഇറക്കല്‍ നടക്കുന്നു, ഒരു രണ്ടായിരത്തഞ്ഞൂറു വര്‍ഷം അപ്പുറത്ത്.
നമ്മളു പോലും അതാലോചിച്ചിട്ടില്ലല്ലോ എന്റെ ഹിപ്പോക്രറ്റീസേ, പിന്നെ ഇവന്മാര്‍ക്കെന്താ അസുഖം?
ഇവന്മാരാണു സോദ്ദേശ ചരിത്രകാരന്മാര്‍. വൈദ്യം പലതായി പിരിഞ്ഞു. ഇപ്പോ ആയുര്‍വേദമാണോ അലോപ്പതിയാണോ ശരി, ഇന്ത്യയാണോ യൂറോപ്പാണോ ചികിത്സയുടെ അവകാശികള്‍ എന്നൊക്കെ ഡോക്റ്റര്‍മാര്‍ തമ്മില്‍ തര്‍ക്കമാണെന്നേ. ആ ഗ്യാപ്പില്‍ പുസ്തകമിറക്കി കാശുവാരുന്നവരാണു മെഡിക്കല്‍ ഹിസ്റ്റോറിയന്മാര്‍.
പൂച്ച ഏതു നിറമാണെങ്കിലും എലിയെ പിടിച്ചാല്‍ പോരേ സായിപ്പേ.
സാമീ, ആ പ്രയോഗം വേണ്ട, മാവോ സെദോങ്ങ് ജനിച്ചിട്ടില്ല.
എന്നിട്ട് ചരിത്ര ഗവേഷകര്‍ എന്താ കണ്ടുപിടിച്ചത്?
അവര്‍ ആഗ്രഹിച്ചതെല്ലാം കണ്ടുപിടിച്ചു. റോയ്‌ലേ എന്ന ആള്‍ "ആന്റിക്വിറ്റി ഓഫ് ഹിന്ദൂ മെഡിസിന്‍" എന്ന പുസ്തകത്തില്‍ പറയുന്നത് എല്ലാം തന്റെയാ, ഞാന്‍ അടിച്ചു മാറ്റി എന്നാണ്.
ഹിന്ദൂ മെഡിസിനോ???
ബ്രിട്ടീഷുകാര്‍ക്ക് ഹിന്ദുവും ബൌദ്ധനും ജൈനനും ഒക്കെ ഒന്നാണെന്നേ. സയന്‍സ് ആന്‍ഡ് സീക്രട്ട് ഓഫ് എയര്‍ളി മെഡിസിന്‍ എന്ന ഗ്രന്ഥത്തില്‍ ഥോര്‍വാള്‍ഡ് എന്ന സായിപ്പ് പറഞ്ഞത് എന്റെ ശസ്ത്രം നിന്റെ ശസ്ത്രത്തോളം ക്രിയ ചെയ്യാത്തതുകൊണ്ട് ഞാന്‍ നിന്റെ മുന്നില്‍ ആരുമല്ലെന്നാ.
അപ്പോ തന്റെ ഭാഗം പറയാന്‍ ആരുമില്ലേടോ?
ഇല്ലേന്നോ? മെഡിസിന്‍ ത്രൂഔട്ട് ആന്റിക്ക്വിറ്റി എന്ന പുസ്തകത്തില്‍ അമേരിക്കക്കാരന്‍ ഗോര്‍ഡന്‍ പറയുന്നത് താന്‍ മൊത്തമായി ഗ്രീക്ക് വൈദ്യം മോഷ്ടിച്ചെന്നാ. അങ്ങനെ കുറേ വേറേ ആള്‍ക്കാരും.
ഇവന്മാര്‍ക്ക് എന്തിന്റെ കേടാ? ഒരുമാതിരി കൊച്ചു പിള്ളേര്‍ എന്റെ പിതാവ് നിന്റെ പിതാവും
ഇടികൂടിയാല്‍ എന്റപ്പനേ ജയിക്കൂ എന്നൊക്കെ പറയുന്നതുപോലെ ഉണ്ടല്ലോ ഇത്. മനുഷ്യന്‍ വളരുന്നെന്ന് താന്‍ പറഞ്ഞത് പടവലങ്ങ വളരുന്നതുപോലെ മോളീന്നു കീഴ്പ്പോട്ടാണോടോ?
നില്ല്. പറഞ്ഞു തീര്‍ന്നില്ല. ജോവാന്‍ ഹെര്‍മ്മന്‍ ബാസ്സ് പറയുന്നത് സുശ്രുതന്‍ എന്നൊരാളേ ജീവിച്ചിരുന്നിട്ടില്ല, ആയുര്‍വേദക്കാരു പറയുന്ന ഈ സുശ്രുതന്‍ ഹിപ്പോക്രാറ്റീസ് ആണെന്നാണ്. ആരോ ഹിന്ദു പണ്ട് ഗ്രീസില്‍ പോയവഴി എന്റെ ലൈബ്രറിയിലെ പുസ്തകം മോഷ്ടിച്ച് സംസ്കൃതത്തിലാക്കിയതാണ് സുശ്രുതസംഹിത എന്ന്.
ഹ ഹ. ഞാന്‍ ഇല്ലെന്നോ? സുശ്രുതന്‍ എന്ന പേരിനു ഹിപ്പോക്രറ്റീസുമായി ഒരു സാമ്യവും ഇല്ലല്ലോടോ?
അതല്ലേ രസം. ഇന്ത്യക്കാര്‍ മന്ദബുദ്ധികള്‍ ആയതുകൊണ്ട് എന്നെ കണ്ട് സോക്രട്ടീസ് ആണെന്നു തെറ്റിദ്ധരിച്ച് സംസ്കൃതത്തില്‍ സുശ്രുതന്‍ എന്നു പറഞ്ഞതാണെന്ന്. പിന്നെ താന്‍ ജനിച്ച കാശി എന്ന സ്ഥലം ശരിക്കും ഇല്ലെന്നും അതു ഞാന്‍ ജനിച്ച കോസെ ആണെന്നും ഹെര്‍മ്മന്‍ നിരീക്ഷിക്കുന്നു.
ഞാന്‍ കാശിക്കു പോവ്വാണ് ഹിപ്പോക്രറ്റീസേ.
ഓ വീടിനെക്കുറിച്ചൊന്നു പറഞ്ഞപ്പോഴേക്ക് താന്‍ നൊസ്റ്റാള്‍ജിക്ക് ആയോ? ഇതാണോടോ സന്യാസം?
ച്ഛെ, വീട്ടില്‍ പോണെന്നല്ല, കാശിക്കു പോണു എന്നത് ഒരു പ്രയോഗമാണ്. മടുത്തു, ഒക്കെ ഇട്ടെറിഞ്ഞ് വല്ലവഴിക്കും പോകും എന്നര്‍ത്ഥത്തില്‍.
(ഈ പോസ്റ്റിന്റെ സ്റ്റൈലിനു ക്രെഡിറ്റ്പ്പാട് സാന്‍ഡോസിന്)

Saturday, October 20, 2007
ബൂലോഗവിചാരണം- 6 വായനാസമൂഹം- ഒരു കുസൃതി പരീക്ഷണം
വായനാ സമൂഹത്തെ ബ്ലോഗെഴുത്തുകാരന്‍ ക്രമേണ സമ്പാദിച്ചെടുക്കുകയാണ് ചെയ്യുന്നത്. ആരാണ് വായനക്കാരന്‍ എന്നത് എന്താണ് എഴുതുന്നതെന്നനുസരിച്ചിരിക്കും എന്നു പറയേണ്ടതില്ലല്ലോ. കാലം കൊണ്ട് ഒരു ചെറിയ സംഘം ഡെഡിക്കേറ്റഡ് റീഡേര്‍സ് ഓരോ ബ്ലോഗിനും (പല ബ്ലോഗുകള്‍ ഉള്ളവര്‍ക്ക് ഓരോ ബ്ലോഗിലെയും പ്രതിപാദ്യവിഷയം വ്യത്യസ്ഥമായിരിക്കുമല്ലോ, അതിനനുസരിച്ച് ഒരാളിന്റെ തന്നെ വായനാസമൂഹത്തിലെ അംഗങ്ങള്‍ക്കും വ്യത്യാസം വരും) ചുറ്റും ഉണ്ടായി വരും. ഒരു ചെറിയ സംഘം വായനക്കാര്‍ കഴിയുന്നത്ര ബ്ലോഗുകള്‍ വായിച്ച് കമന്റുകള്‍ എഴുതാറുണ്ട്. അവര്‍ ഏറെക്കാലം അതു ചെയ്യാറില്ല (മിക്കപ്പോഴും ബ്ലോഗ് വായനയുടെ ആരംഭകാലത്ത് അല്ലെങ്കില്‍ വെക്കേഷന്‍ സമയം തുടങ്ങി അധിക നേരം വായിക്കാന്‍ കിട്ടുമ്പോള്‍). ഇവര് ഇന്‍ഫ്രീക്വന്റ് കമന്റര്‍മാര്‍ ആകുമ്പോഴേക്ക് മറ്റു ചിലര്‍ ആ സീറ്റുകളില്‍ ഇരിക്കയായി.
ബ്ലോഗിന്റെ പോപ്പുലേഷന്‍ എക്സ്പ്ലോഷനു മുന്നേ ഒരു റീഡര്‍ കമ്യൂണിറ്റി സ്ഥാപിക്കുന്നതിലും ബുദ്ധിമുട്ടാണോ ആയിരക്കണക്കിനു ബ്ലോഗുകള്‍ മലയാളത്തിലുള്ള ഇക്കാലത്ത്? എണ്ണത്തില്‍ പോസ്റ്റുകള്‍ അധികമുള്ള ഇക്കാലത്ത് വായനക്കാരന്‍ വളരെ choosy ആകുമെന്നും പഴയകാലത്തിലും പ്രയാസമാണ് ഇന്നൊരു സ്ഥിര വായനസംഘത്തെ സ്വന്തം ബ്ലോഗിനുണ്ടാക്കി കൊടുക്കാനെന്നും പെട്ടെന്ന് തോന്നിയേക്കാം. ഏതു പഴയ ബ്ലോഗര്‍ക്കും ലളിതമായൊരു പരീക്ഷണം നടത്തി തന്റെ വായനക്കാരെ അവരെങ്ങനെ തന്റെ ബ്ലോഗിലെത്തിയെന്നും എത്രകാലം കൊണ്ടെത്തിയെന്നും എന്തുകൊണ്ട് അവരവിടെ തങ്ങിയെന്നും മനസ്സിലാക്കാം. എങ്ങനെ?
മറ്റൊരു പേരില്‍ ഒരു ബ്ലോഗ് തുടങ്ങുക. അമ്പാലിട്ട് ആദ്യം മുതല്‍, ഒരു തുടക്കക്കാരനായി. എഴുതിയെഴുതി പതിഞ്ഞ ശൈലിയെല്ലാം മറന്ന് ആദ്യപോസ്റ്റ് എഴുതുന്ന കാലത്തു നിന്നും. മൊത്തമായി പഴയ ബ്ലോഗ്ഗുകളുടെ തീമും പ്രതിപാദ്യവിഷയങ്ങളും ആവര്‍ത്തിക്കരുത്, ജനം കയ്യോടെ പിടികൂടുകയോ കുറഞ്ഞ പക്ഷം അനുകരിച്ചെഴുതുന്നവനെന്ന് വിളിക്കുകയോ ചെയ്യും. പുതിയ കാര്യങ്ങളെഴുതുക. എത്രമാറിയാലും, എത്രമാറ്റിയാലും, എന്തു ചെയ്താലും മാറാത്ത നിങ്ങളുടെ സിഗ്നേച്ചര്‍ അതിലുമുണ്ടാവും, തീര്‍ച്ച.
എത്രകാലം കൊണ്ട് നിങ്ങളുടെ റീഡര്‍ ബേസ് പുതിയ ബ്ലോഗില്‍ സ്ഥാപിക്കാന്‍ കഴിയും? ആരെഴുതും നിങ്ങല്‍ക്ക് അഭിപ്രായങ്ങള്‍? ആദ്യമെത്തുക ബ്ലോഗ് മുഴുവനും വായിച്ച് അഭിപ്രായം പറയുന്ന വായനക്കാരാകും, സംശയമില്ല. അവര്‍ നിങ്ങളാദ്യം ബ്ലോഗ് എഴുതിയ കാലത്തെ അതേ പേരുകളാകണമെന്നില്ല, പക്ഷേ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാവില്ല.
പണ്ടെന്നോ നിങ്ങളെ വായിച്ചിരുന്നവര്‍, ശേഷം ബ്ലോഗ് വായനയില്‍ നിന്നു വിട്ടിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് മടുത്തിട്ടോ പോയവര്‍ ഒരിക്കലും എത്തില്ല. അവരിപ്പോള്‍ നിങ്ങളുടെ ശരിക്കുള്ള ബ്ലോഗിലും വരാറില്ലല്ലോ.
നിങ്ങളുടെ ഡെഡിക്കേറ്റഡ് റീഡര്‍ കമ്യൂണിറ്റി വളരെ ചെറിയ കാലം കൊണ്ട് പുതിയ ബ്ലോഗറെയും ന്യായമായും കണ്ടെത്തേണ്ടതാണ് ചെറിയ കാലയളവില്‍ അവരുടെ കമന്റുകള്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ കാണാം, അല്ലെങ്കില്‍ വായനാലിസ്റ്റില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെടും. .(നിങ്ങള്‍ പൂര്വ്വ ജന്മത്തില്‍ കവിതയും രാഷ്ട്രീയവും എഴുതിയിരുന്ന ആളാണെങ്കില്‍ അംശാവതാരത്തിലെ കവിത പോസ്റ്റുകള്‍ക്ക് രാഷ്ട്രീയ ബ്ലോഗിന്റെ റീഡര്‍മാര്‍ എത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)
ഈ പരീക്ഷണം എന്തിനാണ്?
ഒന്നോ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നിങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ് നിലവിലുള്ള റീഡര്‍ ബേസ് എന്നത് അഞ്ചോ എട്ടോ പോസ്റ്റുകള്‍ കൊണ്ട് ഉണ്ടാക്കിയതെന്ന് സ്വയം തിരുത്തി മനസ്സിലാക്കാന്‍.
ബ്ലോഗുകള്‍ എണ്ണത്തില്‍ കൂടിയതുകൊണ്ട് ഇപ്പോഴത്തെ ബൂലോഗത്ത് എഴുത്തുകാരന്‍ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടോ പോസ്റ്റുപിടിയന്‍ അഗ്രിഗേറ്ററും ലിസ്റ്റും പൈപ്പും കമന്റു ഗ്രൂപ്പും പത്രദ്വാരാ പ്രശസ്തിയും മറ്റും കിട്ടിയതിനാലെ ഇപ്പോഴത്തെ ബൂലോഗത്തൊരു ബ്ലോഗ് സ്ഥാപിച്ചെടുക്കാന്‍ പണ്ടില്ലാത്ത എളുപ്പമൊന്നും ഇല്ലെന്നും മനസ്സിലാക്കാന്‍.
അവസാനമായി, ഒക്കെ സ്വയം പരീക്ഷിച്ച്, സ്വയം അറിഞ്ഞ് സ്വന്തം മനസ്സില്‍ മാത്രം സൂക്ഷിക്കുക. ടെസ്റ്റ് റിസല്‍റ്റ്, പ്രൂഫ് എന്നൊക്കെ പറഞ്ഞ് രണ്ടാം ജന്മത്തിന്റെ വിവരങ്ങള്‍ ബ്ലോഗിലോ സുഹൃത്തുക്കളോടോ വെളിപ്പെടുത്തരുത്. നിര്‍ദ്ദോഷമായ ഒരു പരീക്ഷണമാണെങ്കിലും നിങ്ങള്‍ മറ്റൊരാളെന്ന് തന്നെ വിശ്വസിച്ച് ആത്മാര്‍ത്ഥമായി കമന്റുകളെഴുതുകയും മറ്റും ചെയ്തവരെ അപമാനിക്കലാവും അത്.
[ഞാന്‍ ഇത് പരീക്ഷിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചാല്‍ സന്ദേശമെന്ന സിനിമയില്‍ ശങ്കരാടി പറയുമ്പോലെ... ബാക്കി വക്കാരി കാണാപ്പാഠം പറയും :) ]

Tuesday, October 16, 2007
മോബ് ജസ്റ്റിസിന്റെ കാലം വരവായി
മോബ് ജസ്റ്റിസിന്റെ ലോകത്തേക്ക് സ്വാഗതം. ഇവിടെ നീതി ആള്‍ക്കൂട്ടം തീരുമാനിക്കുന്നതാണ്. ദരിദ്രനും അശരണനും ഇവിടെ നിയമം ലംഘിക്കുന്നു, ധനവാനും ശക്തനും അത് ലംഘിക്കുകയില്ല, കയ്യിലെടുത്ത് നടക്കുകമാത്രമേ ചെയ്യൂ..." മോബ് ജസ്റ്റീസ് എന്ന വീഡിയോ ഗെയിമിന്റെ സ്പ്ലാഷ് സ്ക്രീന്‍ ആണിത്.
ആധുനിക ലോകത്തിന് ഏലിയന്‍ കഥയും പ്രേതബാധയും പോലെ വീഡിയോയിലും സിനിമയിലും മാത്രം നടക്കുന്ന മോബ് ജസ്റ്റിസ് വളരെയൊന്നും പണ്ടല്ലാത്ത ഒരുകാലത്ത് ലോകമെമ്പാടും നിലവില്‍ ഉണ്ടായിരന്നു. ആള്‍ക്കൂട്ടം, അല്ലെങ്കില്‍ നിയമം കയ്യിലെടുക്കുന്ന പോക്കിരിയുടെ ഇരയും ഒരേതരം ആയിരുന്നു. അമേരിക്കയില്‍ വെള്ളക്കാരനോട് എതിര്‍ത്തു സംസാരിച്ച കാപ്പിരിയും അവന്റെ കുടുംബവും, യൂറോപ്പില്‍ തെരുവില്‍ സാധനം വിറ്റ ജിപ്സി, ചൈനയിലൊരപ്പക്കഷണം മോഷ്ടിച്ച യാചകന്‍, ഇന്ത്യയിലൊരു വാഴക്കുല മോഷ്ടിച്ച ദളിതന്‍- ലക്ഷക്കണക്കിനാളുകള്‍ ലിഞ്ച് ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. മോബ് ജസ്റ്റിസ് എന്ന കളിയില്‍ അശരണനും ദരിദ്രനും ഒറ്റപ്പെട്ടവനും വന്നു കയറിയവനും മാത്രം എന്നും പ്രതിസ്ഥാനത്തു നിന്നു.
കേരളത്തില്‍ വീഡിയോ ഗെയിമിലല്ല, വാര്‍ത്തയില്‍ ഈയിടെ മോബ് ജസ്റ്റിസ് കളി കണ്ടു. ഇതിനും മുന്നേ ഉണ്ടായിക്കാണാം, ഇരയൊരു ഗര്‍ഭിണി ആയതുകൊണ്ടും ഒരു വീഡിയോഗ്രാഫര്‍ സ്ഥലത്തെത്തിയതുകൊണ്ടും മാത്രം ഈ സംഭവം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതാകാം.
ലിഞ്ചിങ് മനോഭാവം ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒന്നല്ല. കുപ്രസിദ്ധമായ അമേരിക്കന്‍ ഡെത്ത് കാര്‍ണിവല്‍ സമയത്തിനു വര്‍ഷങ്ങള്‍ മുന്നേ തന്നെ പത്രങ്ങള്‍ നീതിന്യായവ്യവസ്ഥ ദുഷിച്ചു നാറുന്നു, കൊലകള്‍ നടത്തിയവരെ കോടതികള്‍ അഴിച്ചു വിടുന്നു, ജനജീവിതം അസഹ്യം, പോലീസ് നിര്വീര്യം എന്ന് സ്ഥിരം വെണ്ടയ്ക്ക നിരത്തുകയും ലിഞ്ച്ചിങ് തുടങ്ങിയ സമയം മുതലേ അതിനു വളരെ വലിയ പ്രശസ്തി കൊടുക്കുകയും ചെയ്തിരുന്നു.
സിംഗപ്പൂരില്‍ നിന്നും കപ്പലില്‍ രത്നവുമായെത്തുന്ന കൊള്ളക്കാരനായിരുന്നു ഒരുകാലത്ത് കേരളത്തിന്റെ ജനപ്രിയ സിനിമകളിലെ വില്ലന്‍. നായകന്‍ അവനെ പിടികൂടാന്‍ ത്യാഗങ്ങള്‍ സഹിക്കുന്നവനും. പിന്നെയത് മെല്ലെ സ്വന്തം കുടുംബത്തിനു നീതി കിട്ടാന്‍ വേണ്ടി നിയമം കയ്യിലെടുക്കുന്ന, കൃത്യം നിര്വഹിച്ച് സംതൃപ്തിയോടെ പോലീസിന്റെ വെടികൊണ്ട് ചാകുന്ന മസിലുരുണ്ടഹീറോയിലേക്ക് തിരിഞ്ഞു. ഒടുക്കം ദേഷ്യം വരുമ്പോഴെല്ലാം വെറുതേ തല്ലുകയും കൊല്ലുകയും കൊലവിളിക്കുകയും ചെയ്യുന്ന ആടുതോമാമാരും നീലകണ്ഠന്‍ കാര്‍ത്തികേയന്മാരുമൊക്കെയായി ആരാധനാപാത്രങ്ങള്‍.
അറപ്പില്ലാതെയാക്കുക, ഉളുപ്പില്ലാതെയാക്കുക എന്ന കര്‍മ്മം മാദ്ധ്യമങ്ങളാണ് ചെയ്തു തന്നത്. അവര്‍ മോര്‍ച്ചറിയില്‍ വച്ച് ബലാത്സംഗം ചെയ്യപ്പെട്ട മൃതദേഹവും തെരുവിലിട്ട് ബാലനെ തല്ലിക്കൊല്ലുന്നതുമെല്ലാം മണിക്കൂറുകളോളം ചിത്രങ്ങളായി കാണിച്ചു, വാര്‍ത്തകളാക്കി ദിവസങ്ങളോളം കൊണ്ടാടി. ഡെത്ത് കാര്‍ണിവല്‍ സമയത്തെ അമേരിക്കയിലെ പത്രങ്ങളെപ്പോലെ ജനത്തില്‍ അരക്ഷിതത്വവും ഭീതിയും വളര്‍ത്തി. " ജനം പിടികൂടിയ നീഗ്രോയുടെ അംഗങ്ങളെല്ലാം അറുത്തു മാറ്റിയിട്ടും അവന്‍ പ്രാണനു വേണ്ടി കേഴുകയായിരുന്നു, അവര്‍ പ്ലേയര്‍ ഉപയോഗിച്ച് പല്ലു പിഴുതു, നാക്ക് അറുത്തെടുത്തു ഹൃദയവും കരളുമെടുത്ത് കഷണങ്ങളാക്കി, ശവം കുത്തിപ്പൊളിച്ച് എല്ലുകള്‍ എടുത്ത് ഇരുപത്തഞ്ചു സെന്റിനു വളമിടാന്‍ വിറ്റു..." [The Springfield Weekly Republican, April 28, 1899] എന്ന രീതിയിലെ റിപ്പോര്‍ട്ടുകള്‍ മലയാളപത്രങ്ങള്‍ എഴുതാന്‍ തുടങ്ങി. സംഭവങ്ങളുടെ യഥാര്‍ത്ഥ ഫീല്‍ ജനത്തിനു കിട്ടാനാണ് ഒരാള്‍ വെട്ടേറ്റു മരിച്ചു എന്ന് വാര്‍ത്ത വായിക്കുമ്പോള്‍ ഇന്‍സ്ക്രീനില്‍ പരേതന്റെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ തെളിയുന്ന പഴയ ദൂരദര്‍ശന്‍ രീതിക്കു പകരം ഛന്നഭിന്നമായ ഒരു ശവവും അലമുറയിട്ടു കരയുന്ന കുട്ടികളേയും ചേര്‍ത്ത് അരമണിക്കൂര്‍ ആഘോഷമൊപ്പിക്കുന്ന പുതിയ സമ്പ്രദായം എന്നു പറഞ്ഞ എന്റെ മാദ്ധ്യമ സുഹൃത്തിനോട് ഈ രീതി വച്ച് മന്ത്രിയെക്കുറിച്ച് ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിനു രണ്ട് മക്കളുണ്ടെന്ന് പറയുന്ന രംഗം വരുമ്പോള്‍ മക്കള്‍ ഉണ്ടായ ഫീല്‍ കിട്ടാന്‍ മന്ത്രിയും ഭാര്യയുമായുള്ള കിടപ്പറ രംഗം കാണിക്കേണ്ടതില്ലേ എന്നു ചോദിച്ചപ്പോള്‍ കൊഞ്ഞനം കുത്തി കാട്ടിയിട്ടു പോയി.
മോബ് ജസ്റ്റിസിന്റെ ലോകത്തിന്റെ നിര്‍മ്മാണം കേരളത്തില്‍ പൂര്‍ത്തിയാവുന്നു .മനോരോഗിയോ ക്രിമിനലോ അല്ലാത്ത വെറും സാധാരണ മനുഷ്യനെക്കൊണ്ട് ഒരാളിനെ ജീവനോടെ കത്തിക്കാനും ഒരു ശരീരത്തിയില്‍ ആയിരത്തൊന്നു തവണ നിറയൊഴിപ്പിക്കാനുംരു മനുഷ്യനെ വാഹനത്തിനു പിറകില്‍ കെട്ടി വലിച്ചിഴയ്ക്കാനും അവന്റെ അംഗങ്ങള്‍ വെട്ടി എടുത്ത് കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാനും പ്രേരിപ്പിക്കുന്നതെന്താണ്?
൧. ജനക്കൂട്ടം സംഘടിതരും ആരോപണവിധേയന്‍ അശക്തനും ആയിരിക്കുന്ന അവസ്ഥ
൨. പ്രതിയെക്കാള്‍ തങ്ങള്‍ ഉയര്‍ന്നവരും കൂടുതന്‍ അവകാശങ്ങളുള്ളവരും ആണെന്ന ബോധം
൩ അരക്ഷിതത്വബോധം
൪. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലായ്മയും നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ തികയുന്നില്ലെന്ന ആവലാതിയും.
൫. ക്രൂരത എല്ലാവരിലുമുണ്ടെന്നും, തന്റെ ക്രൂരത അതിനാല്‍ ജസ്റ്റിഫൈ ചെയ്യപ്പെടുന്നെന്നും ഉള്ള വിശ്വാസം
മോബ് ജസ്റ്റിസ് സമൂഹത്തിന്റെ അടുത്ത പടി രാഷ്ട്രീയ മത നേതാക്കള്‍ ഇതിനെ സാധൂകരിച്ചു സംസാരിക്കുക എന്നതാണ്. ജനത്തിന്റെ മൊത്തം മന:സാക്ഷിയാണല്ലോ നേതാവ്. അടുപ്പിച്ച് പത്ത് ലിഞ്ചിങ്ങ് സംഭവങ്ങളുണ്ടായാല്‍ "പൊതുജനത്തിനു പോലീസും കോടതിയും നീതി കൊടുക്കാത്തതിനാലെ സാധാരണക്കാരന്‍ വാളും കത്തിയുമെടുക്കേണ്ട അവസ്ഥയാണിന്നു കേരളത്തില്‍ എന്ന ലൈനില്‍ പത്രപ്രസ്താവന പ്രതീക്ഷിക്കാം. സൗത്ത് ആഫ്രിക്കന്‍ നെക്ക് ലേസിങ്ങ് പരമ്പരയെ (ജനം ആരെയെങ്കിലും പിടികൂടി മര്‍ദ്ദിച്ച് ഒടുക്കം ടയറില്‍ പെട്രോള്‍ ഒഴിച്ച് കഴുത്തിലിട്ട് ജീവനോടെ കത്തിക്കുന്ന ലിഞ്ചിങ് രീതി) "വെളുത്തവര്‍ഗ്ഗക്കാര്‍ ഭരിക്കുന്ന ഈ നാട്ടില്‍ അവരുടെ പോലീസും കോടതിയും കറുത്തവര്‍ക്ക് നീതിന്യായം ഉറപ്പുവരുത്തുന്നില്ല, അതിനാല്‍ ജനം സ്വയം ശിക്ഷ വിധിക്കേണ്ടി വരുന്നു" എന്നാണ് മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നെന്ന് വിശ്വസിക്കുന്ന വിന്നി മണ്ടേല ന്യായീകരിച്ചത്.
ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ബൊളിവിയ പോലെ ചില തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇക്കാലത്തും നിലവിലുള്ളത്. ചൈനയില്‍ ഈ അടുത്ത സമയത്ത് ഒരു സൈക്കിള്‍ യാത്രക്കാരിയെ കാര്‍ യാത്രക്കാരി ഇടിച്ചുകൊന്ന ഒരു സംഭവം ഡിസ്കഷന്‍ ഫോറത്തില്‍ പോസ്റ്റ് ആയി വന്നു. അവളുടെ കാറടിച്ചു തകര്‍ക്കണം, കാലു വെട്ടണം എന്നൊക്കെ കമന്റുകള്‍ വന്നു തുടങ്ങിയപ്പോള്‍ പോലീസ് ഫോറം അടച്ചുപൂട്ടാന്‍ ഹോസ്റ്റിനു നിര്‍ദ്ദേശം നല്‍കി. "ലിഞ്ച്ചിങ്ങ് തെമ്മാടികളുടെ രീതിയാണ്. ഓണ്‍ലൈന്‍ ലിഞ്ച്ചിങ്ങ് നടത്തുന്നവര്‍ സൈബര്‍ തെമ്മാടികളും. നമ്മുടെ നീതിബോധത്തിനതു യോജിക്കില്ല." എന്നായിരുന്നത്രേ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
ഈ പോസ്റ്റ് രാജീവ് ചേലനാട്ടിന്റെ അപമാനിക്കപ്പെട്ട്, വെറുക്കപ്പെട്ട്, കശാപ്പുചെയ്യപ്പെട്ട് എന്ന പരിഭാഷയ്ക്ക് സമര്‍പ്പിക്കുന്നു. നന്ദി

Subscribe to:
Posts (Atom)