Friday, May 18, 2007

ഇല്ലാത്ത സ്റ്റാലിനിസം, ഗാന്ധിജി, എരണം കെട്ട ബുദ്ധിജീവികള്‍ .

[ഇതൊരു തുടര്‍ച്ചയാണ്‌, ഇതിനും മുന്നേയുള്ള രണ്ട് പോസ്റ്റുകള്‍ വായിച്ചവര്‍ക്കു വേണ്ടിയുള്ളത്]
വിമതനും വക്കാരിയും ഉന്നയിച്ചത്‌ ഒരേ കാര്യം. ചരിത്രം തരുന്ന പാഠം. ചരിത്രം കണക്കെഴുത്തുകാരന്റെ നാള്‍വഴി പുസ്തകത്തിലെ transations മാത്രമാണ്‌. പാഠങ്ങള്‍ അതു കഴിഞ്ഞ്‌ മറ്റാരോ അതെല്ലാം കൂട്ടി വ്യാഖ്യാനിക്കുന്ന ലാഭനഷ്ട പട്ടികയും.

സ്റ്റാലിന്‍ ഒരു പ്രത്യയശാസ്ത്രവും എഴുതിയില്ല. അദ്ദേഹം ഒരു പുസ്തകവും എഴുതിയിട്ടില്ലെന്ന് ഓര്‍മ്മ. മരിച്ചു പോകും വരെ "ഞാന്‍ ലെനിന്റെ ലോയല്‍ ശിഷ്യന്‍" എന്നു മാത്രമേ പറഞ്ഞുള്ളു സ്റ്റാലിന്‍. ആത്മകഥ പോലും മകള്‍ എഴുതിയതാണ്‌. പിന്നെ എങ്ങനെ സ്റ്റാലിനിസം എന്ന് ആളുകള്‍ വിളിക്കുന്ന "ശാസ്ത്രം" ഉണ്ടായി? അതാണു മേലെഴുത്തു പിള്ള രചിച്ച ലാഭനഷ്ടപ്പട്ടികയിലെ ആഖ്യാനപ്പിഴവ്‌. സ്റ്റാലിനിസമോ? അങ്ങനെ ഒന്നില്ല. ചരിത്രകാരന്മാരും മറ്റുരാജ്യത്തെ കമ്യൂണിസ്റ്റുകളും തെറ്റിദ്ധരിച്ചത്‌ സ്റ്റാലിനെയോ സാഹചര്യമോ എന്താണു നടന്നതെന്ന് മനസ്സിലാക്കാനുള്ള മനസ്സമാധാനത്തോടെ പഠനം പോലും ഇല്ലാതെ പാഠമെഴുതിയതാണ്‌.

എന്തിനാണു മാര്‍ക്സിന്റെയും ലെനിന്റെയും അടുത്ത്‌ ഒരു സ്റ്റാലിന്‍ ചിത്രം വച്ചത്‌ പാര്‍ട്ടിയാഫീസുകള്‍? ആ മനുഷ്യനു മരിച്ചാല്‍ ബാക്കിയാകാന്‍ തന്റെ ചിന്തകള്‍ പോലും ഒരിടത്തും എഴുതി വയ്ക്കണമെന്നില്ലായിരുന്നു. എന്തുകൊണ്ട്‌ ട്രോട്സ്കിയെയോ മാവോയെയോ ഹോ ചി മിനെയോ കാസ്റ്റ്രോയെയോ വചില്ല? ചെഗുവേരയെ ചില്ലിട്ടു വച്ചില്ലല്ലോ?

ചരിത്രം കൃത്യമായി തന്നത്‌ പാഠങ്ങളാക്കിയപ്പോള്‍ സകലര്‍ക്കും പിഴച്ചു. സ്റ്റാലിന്‍ പാഠം കുറച്ചെങ്കിലും പിഴയ്ക്കാതെ പഠിച്ചത്‌ മാവോയും പിന്നെ നെഹൃുവും ആണ്‌ . ബാക്കി എല്ലാവരും കമ്യൂണിസ്റ്റുകളും ആന്റി കമ്യൂണിസ്റ്റുകളും ചക്കയെന്നെഴുതിയ ആ ചരിത്രത്താള്‍ മാങ്ങയെന്നു വായിച്ചു.



സ്റ്റാലിനായി മുന്നോട്ടു വച്ചത്‌ ഒരു പ്രത്യയ ശാസ്ത്രവുമല്ല.
1. ഒരു സെറ്റ്‌ ഇക്കണോമിക്ക്‌ റിഫോംസ്‌- തെണ്ടുന്ന രാജ്യത്തിനു, മരിക്കുന്ന ജനതക്ക്, ക്ഷമിച്ച്‌ കാത്തിരിക്കാനാവില്ല, അടിയന്തിരമായി ഒരു ബിഗ്‌ ടേണ്‍ വേണം, സിവില്‍ വാര്‍ കഴിഞ്ഞത്തു കഴിഞ്ഞു, അതുകൊണ്ട്‌ കുറേ ചൂഷകരും മറ്റും ഒടുങ്ങിയെന്നല്ലാതെ തനിയെ വിള കൊയ്യുന്ന ഒന്നും താനെ മുളച്ചു വരില്ല, ക്യാപിറ്റലിസം തവിടു പൊടിയാകുന്ന ഒരു സ്ക്രാച്ചില്‍ നിന്നും തുടങ്ങുന്ന രാജ്യത്തിനു ഒരു ബിഗ്‌ ടേണ്‍ വേണം (സ്റ്റാലിനിസം എന്ന ഒന്നില്ലെങ്കിലും ബിഗ്‌ ടേണ്‍ തീയറി സ്റ്റാലിന്റെ ഇസം ആയി കൊടുത്തേക്കാം, അതയാള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നതാണ്‌). ഈ ബിഗ്‌ ടേണിനു വേണ്ടി ഒരുത്തന്റെയും കയ്യും കാലുമ്ന്‍ അടിച്ചൊടിക്കേണ്ട കാര്യമില്ല, സൈബീരിയയില്‍ കൊണ്ടിട്ടു വെടിയും വയ്ക്കേണ്ട. സ്റ്റാലിന്‍ അത്‌ ചെയ്തിട്ടുണ്ടെങ്കില്‍ നമ്മള്‍ അനുകരിക്കുകയും വേണ്ട. ബിഗ്‌ ത്രസ്റ്റ്‌ റ്റു ഇന്‍ഫ്രാസ്റ്റ്രച്ച്കര്‍, റിസേര്‍ച്ച്‌ & ഡെവലപ്പ്‌മന്റ്‌ ആന്‍ഡ്‌ ബിഗ്‌ ഇന്വേസ്റ്റ്‌മന്റ്‌ ഓണ്‍ ബേസിക്ക്‌ മാന്യ്ഫാക്ച്കറിംഗ്‌ ഇന്‍ഡസ്റ്റ്രി. ഇതായിരുന്നു സ്റ്റാലിന്റെ ഇക്വേഷന്‍. അതിനായിട്ട്‌ അദ്ദേഹം പഞ്ചവത്സര പദ്ധതികള്‍ തുടങ്ങി.

ജവഹര്‍ലാല്‍ നെഹ്രുവിനു ആ പാഠം മനസ്സിലായി. റഷന്‍ പഞ്ചവത്സര പദ്ധതിയുടെ ഒരു ക്ലോണ്‍ അദ്ദേഹം നടപ്പിലാക്കാന്‍ ശ്രമിച്ചു. ആദ്യത്തെ പഞ്ചവത്സര പദ്ധതി ഉദ്ദേശിച്ചതിനോടടുത്തു നില്‍ക്കുന്ന ഗുണവും ചെയ്തു. (പിന്നീടുള്ളതെല്ലാം ശരിയായ പ്ലാനിങ്ങും ഇമ്പ്ലിമെന്റേഷനും ഇല്ലാതെ പാഴാകാന്‍ തുടങ്ങിയെങ്കിലും, തത്വത്തില്‍ ശരി നിലനിന്നു.) ബാക്കി അവലോകന വിശാരദ കോഞ്ഞാട്ടകള്‍ക്ക്‌ ഒന്നും മനസ്സിലായില്ല.

2. ബൂര്‍ഷ്വാ റിപ്രഷന്‍- ഒരു വിപ്ലവം സാമ്രാജ്യത്വത്തിനെ വലിച്ചു താഴെ ഇട്ടാല്‍ കുറേ ചൂഷകന്മാര്‍ ഇല്ലാതെയാവുമെങ്കിലും ബാക്കിയാവുന്നവര്‍, കമ്യൂണിസ്റ്റുകള്‍ അടക്കം മാലാഖയൊന്നുമല്ലെന്നും അവരില്‍ ചിലരുടെ മനസ്സിലെ ഉച്ചനീചത്വം നല്ലൊരു ശതമാനം അവശേഷിക്കുമെന്നും, അത്‌ സമൂഹത്തിലും പാര്‍റ്റിക്കുള്ളിലും കുറെ കാലം കൂടി റിപ്രഷന്‍ ഉണ്ടാക്കുമെന്നും കാലക്രമേശ "ബൂര്‍ഷ്വാ ഇന്‍സൈഡ്‌ പാര്‍ട്ടി" വീണ്ടും തലപൊക്കി പാര്‍ട്ടിയെ ഒരു സംഘം സൂപ്പര്‍ ബൂര്‍ഷ്വാകള്‍ നയിക്കുന്ന സാധാരണക്കാരനു പ്രയോജനമില്ലാത്ത ഭരണവര്‍ഗ്ഗം ആക്കി മാറ്റി വിപ്ലവത്തിന്റെ ചോരയ്ക്ക്‌ ഒരു പ്രയോജനവുമില്ലാതെ ആക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിക്കകത്ത്‌ മെയിന്‍ ലൈന്‍ മാറി ചവിട്ടി ആഭ്യന്തര കലഹം വഴി ഇല്ലാതെയാക്കുകയോ ചെയ്യുമെന്ന്
സ്റ്റാലിന്‍ നിരീക്ഷിച്ചു.

ഈ ആശയത്തിന്റെ ക്രെഡിറ്റ്‌ സ്റ്റാലിനല്ല, ഗാന്ധിജിക്കുള്ളതാണ്‌. ആദ്യഭാഗം എഴുതുമ്പോള്‍ വട്ടക്കണ്ണടയും ചിരിയുമായി ഗാന്ധിജി ഈ ചോരയൊഴുകിയ കഥ പറയുന്ന പോസ്റ്റുകളില്‍ എത്തിനോക്കിയിട്ട്‌ പോയത്‌ എന്തിനെന്ന് അപ്പോള്‍ മുതല്‍ ആലോചിക്കുകയായിരുന്നു, ഒരു വിരോധാഭാസവുമില്ല അതില്‍.

"ഇപ്പോഴത്തെ (റഷ്യന്‍) സാഹചര്യത്തില്‍ ബൊത്ഷേവിക്ക്‌ ഭരണം ഇന്നത്തെ രൂപത്തില്‍ ഏറെക്കാലം നീണ്ടു നില്‍ക്കില്ല" എന്നു തുടഞ്ഞ്ംഗി "ലെനിനെപ്പോലെ മഹരഥന്മാരുടെ ത്യാഗത്താല്‍ ദൃഢീകരിക്കപ്പെട്ട ഒരാശയം ഒരിക്കലും വൃഥാവിലാകില്ല, ത്യാഗത്തിന്റെ വിശിഷ്ട മാതൃകകള്‍ എക്കാലത്തും പ്രകീത്തിക്കപ്പെടുകയും അവരുടെ ആദര്‍ശത്തെ അത്‌ ചൈത്യന്യവല്‍ക്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും" എന്ന പ്രത്യാശയോടെ നിര്‍ത്തിയ ലേഖനത്തിന്റെ (ഗാന്ധിജി, യങ്ങ്‌ ഇന്ത്യ മാസിക, 15-11-1928 - റെഫറന്‍സ്‌ ഇല്ലെങ്കില്‍ പൊന്നപ്പനും വക്കാരിയും ചാടി വെട്ടും) തുടര്‍ച്ചയായി ഹരിജന്‍ മാസികയില്‍ "ഉയര്‍ന്നവനും താഴ്ന്നവനും എന്ന ആശയം തന്നെ ഒരു തിന്മയാണ്‌, എന്നാല്‍ ഒരു തോക്കിന്‍ മുനയാല്‍ മനുഷ്യ ഹൃദയത്തില്‍ നിന്നും അതിനെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ല.. (ഹരിജന്‍ മാസിക 13-3-1937) എന്നു വരെ എത്തിയ ഗാന്ധിജി വിപ്ലവം ഒരു നിമിഷം കൊണ്ട്‌ എല്ലാവരെയും മാലാഖയാക്കില്ലെന്ന് ദൃഢമായി വ്യക്തമാക്കിയിട്ടുണ്ട്‌.

തീര്‍ച്ചയായും സ്റ്റാലിന്റെ അഭിപ്രായം ബാപ്പുവിനെ വേറിട്ട ശബ്ദത്തിന്റെ സ്വാധീനമാകണം. [ഗാന്ധി കമ്യൂണിസ്റ്റാണോ എന്ന ജാതി കമന്റൊന്നും വരാതിരിക്കാന്‍ - ആ ആശയത്തെ പ്രകീര്‍ത്തിച്ചിരുന്ന, ലെനിനെ വാനോളം പുകഴ്ത്തിയ ഗാന്ധിജി തോക്കിന്‍ കുഴലില്‍ ഒരു സ്വര്‍ഗ്ഗവും ഉണ്ടാകാന്‍ പോകുന്നില്ലെന്നു പറഞ്ഞിട്ടുണ്ടെന്നു മാത്രമല്ല, റഷ്യന്‍ മോഡല്‍ ക്ലാസ്‌ സ്റ്റ്രഗ്ഗിളിനു ഇന്ത്യയില്‍ ഒരു പ്രസക്തിയും ഇല്ലെന്നും പറഞ്ഞിട്ടുണ്ട്‌)


സ്റ്റാലിനെ ഈ “ബാക്കിയായ ബൂര്‍ഷ്വാ മനസ്സ്‌“ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. വിപ്ലവം കൊണ്ടുവന്ന കമ്യൂണിസത്തെ അത്ര വേഗത്തില്‍ സിവില്‍ വാര്‍ തട്ടി നിലത്തിടുകയും ചെയ്തതോടെ അതൊരു ഫോബിയ ആയി. പര്‍ജസ്‌ എന്ന പേരില്‍ കുപ്രസിദ്ധമായ സംശയക്കൊലകള്‍ ഇതിന്റെ പ്രോഡക്റ്റ്‌ ആണ്‌. വഷളായി വഷളായി അത്‌ അക്കരെ അക്കരെയും "മുതുകത്ത്‌ മുറിവ്‌ അപ്പോള്‍ നീയാണോട പോള്‍ ബാര്‍ബര്‍?" എന്ന് മോഹന്‍ലാല്‍ ചോദിക്കുമ്പോലെ ആരെയും സംശയിക്കും, സംശയിച്ചാല്‍ തട്ടും എന്ന രീതിയായി മരിക്കും വരെ തുടര്‍ന്നു.

മാവോ ആകട്ടെ, ഈ പാഠം പടിച്ചു, അതംഗീകരിച്ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു, ബൂര്‍ഷ്വായായി പുനര്‍ജനിക്കുന്ന സഖാക്കള്‍ വിപ്ലവം നിര്‍മ്മിച്ച കമ്യൂണിസ്റ്റ്‌ രാഷ്ട്രം തട്ടി താഴെയിടാതെ കാത്തു സൂക്ഷിച്ചു, എന്നാല്‍ സ്റ്റാലിനെപ്പോലെ അഗ്രവേഷന്‍ ഫോബിയയുമായി കണ്ണില്‍ കണ്ടവരെയെല്ലാം കൊല്ലുകയും ചെയ്തില്ല. ഈ പാഠം മനസ്സിലാക്കിയ മറ്റൊരു മഹാന്‍ ഹോ ചി മിന്‍ ആയിരുന്നു.

ചരിത്രത്തിന്റെ പാഠം ശരിയായ രീതിയില്‍ മനസ്സിലാക്കിയ ചുരുക്കം പേര്‍ ഇവരായിരുന്നു. ആയിരക്കണക്കിനു ‍പുസ്തകവും വായിച്ച്‌ നൂറു കണക്കിനു തന്റെ വകയായും എഴുതിക്കൂട്ടിയ താടിക്കാരന്മാരും താത്വികന്മാരും പ്രൊഫസ്സറന്മാരും ഗവേഷണ വിശാരദരും കമ്യൂണിസ്റ്റ്‌ തത്വചിന്തകരുമൊക്കെ ഈ പാഠം തെറ്റി വായിച്ചു. സ്റ്റാലിനിസം എന്നൊരു കമ്യൂണിസം ഉണ്ടെന്നു വിശ്വസിച്ചു പറഞ്ഞു പരത്തി, കുറെക്കാലം അതിനു സിന്ദാബാദു വിളിച്ചു, പിന്നെ സ്റ്റാലിന്റെ അപ്പനും വിളിച്ചു. ആന്റി കമ്യൂണിസ്റ്റുകളും സ്റ്റാലിനെന്നാല്‍ ഒരു കൊലപാതക സിദ്ധാന്തം സ്ഥാപിച്ചും രണ്ടാം മാര്‍ക്സ്‌ ആണെന്നു വിശ്വസിച്ചും പറഞ്ഞു പരത്തിയും ആവോളം തെറി പറഞ്ഞ്‌ ആശ്വസിച്ചു.

31 comments:

ദേവന്‍ said...

വിമതനും വക്കാരിയും ഉന്നയിച്ചത്‌ ഒരേ കാര്യം. ചരിത്രം തരുന്ന പാഠം. ചരിത്രം കണക്കെഴുത്തുകാരന്റെ നാള്‍വഴി പുസ്തകത്തിലെ transations മാത്രമാണ്‌. പാഠങ്ങള്‍ അതു കഴിഞ്ഞ്‌ മറ്റാരോ അതെല്ലാം കൂട്ടി വ്യാഖ്യാനിക്കുന്ന ലാഭനഷ്ട പട്ടികയും.

അനോമണി said...

പിന്‍‌തുടരുകയായിരുന്നു... ആ തുടര്‍ച്ചയെ. ഇത്ര ദൃഡതയുള്ള വീക്ഷണം മുന്‍പ് കണ്ടുപരിചയമില്ല. മുന്‍ ധാരണകളാല്‍ വികലമായ യുക്തികളെ കൈപിടിച്ച് മാറ്റിനടത്താന്‍ എത്രത്തോളം സാധ്യമാണ് എന്നത് തീര്‍ച്ചയായും ഇനിയും പിന്‍‌തുടരുകതന്നെചെയ്യും. വളരെ ശക്തമായ ഈ ശ്രമത്തിന് അഭിനന്ദനങ്ങള്‍ !!!

N.J Joju said...

നന്നായിട്ടൂണ്ട് ദേവന്‍.

Unknown said...

ദേവേട്ടാ, ചരിത്രം ആവര്‍ത്തിയ്ക്കുന്നു എന്നൊക്കെ സങ്കടത്തോടെ പറായുമ്പോള്‍ ചരിത്രത്തിന്നല്ല, ചരിത്ര വിശകലനത്തിനാണ് തെറ്റ് പറ്റിയതെന്ന് പണ്ടേ തോന്നിയിരുന്നു. നിങ്ങളത് ശരി വയ്ക്കുന്നു. അത് ശരിയാണ് താനും.

Satheesh said...

‘അസ്മത് സാധകാന്‍ ദുഷ്ടാന്‍ ഹന ഹന‘ ..
സ്റ്റാലിന്റെ പ്രേതം അത്ര പെട്ടെന്നൊന്നും അങ്ങനെ ഒഴിഞ്ഞുപോവൂലാന്ന് എനിക്കറിയാരുന്നു! പ്രത്യേകിച്ചും മെലിഞ്ഞിരിക്കുന്ന ആളുടെ ദേഹത്താണ് കയറുന്നതെങ്കില്‍! ‍ഗള്‍ഫില്‍ നല്ല പാലമരം കിട്ടാനും ബുദ്ധിമുട്ടായിരിക്കുമല്ലോ!

ദേവേട്ടാ, സമ്മതിച്ചു തന്നിരിക്കുന്നു.
ദേവേട്ടന്റെ വാദം പ്രകാരം ഒരു ‘ഇസം’ വേണമെങ്കില്‍ അതില്‍ പറയുന്ന ആള്‍ പുസ്തകം എഴുതിയിട്ടുണ്ടാവണം എന്നാണോ.. :-)

ഓടോ: കഴിഞ്ഞാഴ്ച ഞാനും കുറച്ചു കമന്റിയിരുന്നു. മറുപടിയെഴുതണമെങ്കില്‍ അടുത്ത വീക്കെന്റിലേ പറ്റൂ. ഇനിയിപ്പോ അതും പറഞ്ഞ് വീണ്ടും തുടങ്ങുന്നില്ല!

മൂര്‍ത്തി said...

ഒരു സംശയം ദേവാ...സ്റ്റാലിനിസം എന്ന വാക്ക് ഇ.എം.എസ്സോ അതുപോലുള്ള ഇന്ത്യയിലെ കമ്മ്യൂനിസ്റ്റ് സൈദ്ധാന്തികരോ ഉപയോഗിച്ചിട്ടുണ്ടോ? അതായത് മാര്‍ക്സിസം, ലെനിനിസം എന്നൊക്കെപ്പോലെ. ഇല്ല എന്നാണെന്റെ അറിവ്. പറയുന്നതിനിടയില്‍ സ്റ്റാലിനിസ്റ്റ് കാഴ്ച്ചപ്പാട് എന്നൊ മറ്റൊ ഉപയോഗിച്ചിട്ടുണ്ടായിരിക്കാം എന്നല്ലാതെ ഒരു ഇസം എന്ന അര്‍ത്ഥത്തില്‍ ഇല്ല എന്നു തന്നെ പറയാം. ആ വാക്ക് വിരുദ്ധരാണ് കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് എന്നാണെന്റെ തോന്നല്‍...:)
qw_er_ty

myexperimentsandme said...

ദേവേട്ടാ, എന്നിലെ പ്രതിലോമകാരി പ്രതിക്രിയാവാതകവുമായി നില്‍ക്കുന്നു-മാപ്പാക്കണം :)

ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ആ ചരിത്രകഥാപാത്രം പുസ്തകം എഴുതണമെന്നില്ലല്ലോ. അയാള്‍ തന്നെ പഠനവസ്തു-അയാളുടെ ചെയ്തികള്‍ തന്നെ റഫറന്‍സ്.

സ്റ്റാലിനില്‍‌നിന്നും ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ എന്ന് ദേവേട്ടന്‍ പറഞ്ഞ പഞ്ചവത്സര പദ്ധതി മുതലായവയെപ്പറ്റി പറഞ്ഞെല്ലാം കഴിയുമ്പോഴും കേള്‍ക്കുന്ന ആള്‍ "സോ വാട്ട്" എന്നൊരു ചോദ്യം ചോദിക്കുമ്പോള്‍ കണ്‍‌വിന്‍‌സിംഗായ ഒരു ഉത്തരം ആ സോ വാട്ടിനും കൊടുക്കാന്‍ പറ്റിയാലല്ലേ സ്റ്റാലിന്‍ ചരിത്രത്തില്‍ എങ്ങിനെ വിലയിരുത്തപ്പെടണം എന്ന് തീരുമാനിക്കാന്‍ പറ്റൂ.

ലോസിഫ് നന്ദിയില്‍ ദേവേട്ടന്‍ പറഞ്ഞു, നാസിപ്പടയ്ക്കെതിരെയുള്ള സ്റ്റാലിന്റെ ചെറുത്തുനില്‍‌പ്. പക്ഷേ ഇതേ സ്റ്റാലിന്‍ തന്നെയല്ലേ ഹിറ്റ്‌ലറുമായി ഉടമ്പടിയ്ക്ക് പോയതും? ഹിറ്റ്‌ലര്‍ ഉടമ്പടി ലംഘിച്ചില്ലായിരുന്നെങ്കില്‍, അല്ലെങ്കില്‍ റഷ്യയെ ആക്രമിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ സ്റ്റാലിനെപ്പറ്റി ദേവേട്ടന്‍ പറഞ്ഞ ആ പോയിന്റിന് സാധൂകരണം ഉണ്ടാവുമോ? ലെവന്മാര്‍ തമ്മിലടിച്ച് തീരട്ട്, നമുക്കിവിടെ ന്യൂട്രലായിട്ടിരിക്കാം എന്നു തീരുമാനിച്ചു എന്നും സ്റ്റാലിനെപ്പറ്റി എന്‍‌സൈക്കിള്‍ ചവുട്ടി ബ്രിട്ടാനിയ ബിസ്ക്കറ്റും തിന്ന് സായിപ്പ് പറയുന്നു.

സാജന്‍| SAJAN said...

ഇതു നന്നായി ദേവേട്ടാ താങ്കളുടെ കണ്ടെത്തലുകള്‍.. അഭിനന്ദനം അര്‍ഹിക്കുന്നവ തന്നെ
ചരിത്രത്തിന്റെ സൂക്ഷ്മ വിശകലനം!

അനംഗാരി said...

ഇല്ലാത്ത ഇസങ്ങളിലൂടെ വളര്‍ന്ന് കമ്യൂണിസത്തെ നിലനിര്‍ത്തിയത് തന്നെയാണ് സ്റ്റാലിന്‍ ഈ ലോകത്തിനു നല്‍കിയ സംഭാവന.പക്ഷെ സ്റ്റാലിന് ശേഷം സ്റ്റാ‍ലിന്‍ ചെയ്തികളെ വിലയിരുത്തിയവര്‍ സ്റ്റാലിനിസം എന്ന് ഓമനപ്പേരിട്ട് അതിനെ വിളിച്ച് ഒരു ഇസത്തെ സൃഷ്ടിക്കുകയും, കമ്മ്യൂണിസം എന്നാല്‍ സ്റ്റാലിനിസം ആണെന്ന് പ്രചരിപ്പിക്കുകയും, തദ്വാരാ കമ്മ്യൂണിസത്തില്‍ ആകൃഷ്ടരായവരെ അതില്‍ നിന്ന് അകറ്റി മൂലധനാഷ്ടിത ഇസത്തെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.അതിന്റെ പരിണിത ഫലമാണ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍.മാത്രമല്ല,അമേരിക്കന്‍ മുതലാളിത്ത(?)രാജ്യങ്ങളില്‍ ഇന്നും കമ്യൂണിസത്തെ അവര്‍ നോക്കിക്കാണുന്നത് അല്ലെങ്കില്‍ പ്രചരിപ്പിക്കുന്നത് ഈ വിധത്തിലുമാണ്.അതുകൊണ്ട് തന്നെയാണ് ചിക്കാഗോ സമരം നടന്ന അമേരിക്കയില്‍ ഒരു തൊഴിലാളി സര്‍വ്വാധിപത്യത്തിന്റെ ആവിഷ്കാരം ഇല്ലാതെ പോയത്.
കമ്യൂണിസത്തെ നിലനിര്‍ത്തിയതുപോലെ, അത് ഇല്ലാതാക്കാനും സ്റ്റാലിന്റെ സംഭാവനകള്‍ വഴിവെച്ചു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഓ:ടോ:ദേവോ അഭിനന്ദനങ്ങള്‍.

nalan::നളന്‍ said...

ദേവാ,
കാണാന്‍ വൈകി, പിറകോട്ടു പോയി ബാക്കി രണ്ടും കൂടി ഒറ്റയിരിപ്പിനു വയിച്ചു...എല്ലാത്തിനു കൂടി ഇവിടെയിടുന്നു (എന്നെ തല്ലെല്ലെ)

ലോകത്തിന്റെ ഭാവി മാറ്റിക്കുറിച്ചതിനു നിനക്കു നന്ദി പറഞ്ഞു കഴിഞ്ഞു ലോസിഫ്‌, ഇനിയെനിക്ക്‌ കുറ്റബോധമില്ലാതെ പഴിക്കാം രക്തരൂഷിതവും ക്രൂരതകള്‍ നിറഞ്ഞതുമായ നിന്റെ വഴികളെ. നീ കൊന്നു തള്ളിയ 30 ലക്ഷം ആളുകളെ, വെറും സംശയം കൊണ്ടു മാത്രം വധശിക്ഷക്കു
വിധിക്കപ്പെട്ട സാധുക്കളെ, നാടുകടത്തപ്പെട്ടവരെ, തോറ്റാല്‍ മാപ്പില്ലെന്ന നിന്റെ ഭീഷണി കേട്ട്‌ യുദ്ധത്തിനിറങ്ങിയവരെ ഓര്‍ത്ത്‌ എനിക്കിനി കരയാം.

അതെ നാക്കു വായിലുള്ളതെന്റെ ഭാഗ്യം കോണ്ടുമാത്രമല്ലല്ലോ, ആദ്യം നന്ദി പറയാം എന്നിട്ടു തുടങ്ങാം പിഴച്ചില്‍, അതു നന്ദികേടായാലാര്‍ക്കെന്ത് :)
വിമതന്‍ പറഞ്ഞ പോലെ വലതുപക്ഷത്തിനു എക്കാലവും ഉപയോഗിക്കാവുന്ന ഒരു ആയുധം കൊടുത്തു എന്ന സ്റ്റാലിന്റെ പങ്കിനെപ്പറ്റി. ആ പങ്ക് കൈപ്പറ്റി സ്റ്റാലിനെ പിഴയ്ക്കാനൊരുങ്ങുമ്പോഴൊക്കെ പിന്തിരിപ്പിച്ചതെന്തായിരുന്നുവെന്ന് പിന്നീടാണു മനസ്സിലായത്.. നീതി നിഷേധിക്കപ്പെട്ടവനോടെക്കാലത്തുമുള്ള പക്ഷപാതം (എനിക്കു മാര്‍ക്സിസം എന്താണെന്നറിയില്ല, എന്റെ മാര്‍ക്സിസം ഇതു മാത്രമാണു) ചരിത്രം സ്റ്റാലിനോടു നീതി പുലര്‍ത്തിയിട്ടില്ല എന്നതു തന്നെ. ചരിത്രം രചിക്കുന്നത് ഒരുകാലത്ത് ജയിച്ചവനായിരുന്നെങ്കില്‍ ഇന്നത് രചിക്കുന്നത് മീഡിയ തന്നെ.

നന്ദി ദേവാ, പട്ടിണി മാറ്റി ഒരു ജനതയെ മുന്നോട്ടു നയിച്ച ക്രീയാത്മക പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തിയതിനു, ചരിത്രത്തില്‍ സ്റ്റാലിന്റെ വിലയിരുത്താന്‍ ഈ മൂന്നു ലേഖനങ്ങളും ഒരുപാടുപകരിക്കും.

vimathan said...

ദേവന്‍, സ്റ്റാലിനിസത്തെകുറിച്ചും, സ്റ്റാലിന്‍ എഴുതിയ പുസ്തകങള്‍ സംബന്ധിച്ചും കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സഹായിച്ചേക്കാം.
http://www.marxists.org/glossary/terms/s/t.htm

http://www.marxists.org/reference/archive/stalin/index.htm

അനംഗാരി, ഷിക്കാഗോ സമരം നടന്ന അമേരിക്കയില്‍ എന്തുകൊണ്ട് കമ്മ്യൂണിസം വേരു പിടിച്ചില്ല എന്നു ചോദിച്ചു കണ്ടൂ. അമേരിക്കയ്ക്ക് തൊഴിലാളിവര്‍ഗ്ഗ രഷ്ട്രീയത്തിന്റെ ഒരു ഉജ്ജ്വല ചരിത്രമുണ്ട്. പക്ഷെ സ്റ്റാലിനിസ്റ്റ്കളായ അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു ചെറിയ സ്ഥാനം മാത്രമേ അതിലുള്ളൂ, മാത്രവുമല്ല അവര്‍ എന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടതുപക്ഷത്തെ പിന്തുണയ്ക്കുക എന്ന സ്റ്റാലിനിസ്റ്റ് പോപ്പുലര്‍ ഫ്രണ്ട് അടവ് പിന്തുടരുന്നവരായിരുന്നു. എന്നിരുന്നാലും, പ്രെസിഡെന്റ് റൂസവെല്‍റ്റിന്റെ new deal കാലാത്തും മറ്റും ഭരണതലത്തില്‍ വരെ അവരുടെ സ്വാധീനം പ്രകടമായിരുന്നു. ഈ ചെറിയ സ്റ്റാലിനിസ്റ്റ് കക്ഷി ഒഴിച്ചുനിര്‍ത്തിയാല്‍ അമേരിക്കന്‍ ഇടതുപക്ഷത്തിലെ, ഭൂരിപക്ഷവും സ്റ്റാലിനിസ്റ്റ് വിരുദ്ധ ഇടതുപക്ഷങളായിരുന്നു. സ്റ്റാലിനിസത്തിനെതിരെ കലാപം ചെയ്ത് ട്രോട്സ്കിയോടോപ്പം, പുറത്തായ സ: ജെയിംസ് പി കാനണ്‍ നേതൃത്വം കൊടുത്ത ട്രോട്സ്കിയിസ്റ്റ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയും, ഷിക്കാഗോ സംഭവത്തിലൂടെ പ്രസിദ്ധരായ അനാര്‍ക്കിസ്റ്റുകളായിരുന്നു ആ ഭൂരിപക്ഷം. അമേരിക്കന്‍ തൊഴിലാളി പ്രസ്ഥാനങളുടെ, ഐതിഹാസികമായ പല സമരങളിലും, പല സിവില്‍ റൈയ്റ്റ്സ് സമരങളിലും, നേതൃത്വ സ്ഥാനത്ത് നിന്നിരുന്നത് ഇവരായിരുന്നു.
മക്കാര്‍ത്തിയന്‍ കമ്മ്യൂണിസ്റ്റ് വേട്ട കാലത്ത്, നേരിട്ടുള്ള ഭരണകൂട നടപടികളിലൂടെ, തൊഴിലാളി പ്രസ്ഥാനങളില്‍ നിന്നും,ഹോളീ വുഡ് അടക്കമുള്ള കലാ-സാംസ്കാരിക രംഗങളില്‍ നിന്നും ഇടതുപക്ഷകാരെ ഒഴിവാക്കിയെങ്കിലും, ഇന്നും, അമേരിക്കയില്‍ വിവിധ ട്രോട്സ്കിയിസ്റ്റ് ഗ്രൂപ്പുകളും, അനാര്‍ക്കിസ്റ്റ് ഗ്രൂപ്പുകളും സജീവമാണ്. സ്റ്റാലിനിസ്റ്റ് CPUSA ഇന്ന് ഏറേക്കൂറേ നിര്‍ജ്ജീവമായ അവസ്ഥയിലാണ്. പക്ഷെ സ്റ്റാലിനിസ്റ്റ് പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന മാവോയിസ്റ്റ് RCPUSA യും PLP യും ചെറു പോക്കറ്റുകളില്‍ ഇന്നും സജീവമാണ്. അമേരിക്കന്‍ മാധ്യമങളും, സര്‍ക്കാരും, ഈ ചരിത്രം ബോധ പൂര്‍വ്വം തന്നെ മറച്ചു പിടിക്കുന്നതാണ് എന്നും കാണാറുള്ളത്. ലോക തൊഴിലാളി ദിനമാ‍യ മെയ് ദിനം, അതിനാസ്പദമായ സംഭവം നടന്ന അമേരിക്കയില്‍ ഇന്ന് ആരുമറിയാതെ കടന്നു പോകുന്നത് ഈ “ സ്റ്റെയ്റ്റ് സ്പോണ്‍സേര്‍ഡ് നിര്‍ബന്ധിത മറവി” കാരണമാണ്.
ദേവന്‍ ഓ ടോയ്ക്ക് മാപ്പ്

vimathan said...

മൂര്‍ത്തി, സ്റ്റാലിനിസം എന്ന പദം സ്: ഇ എം എസ്സ് ഉപയോഗിച്ചിണ്ടാകാന്‍ സാധ്യതയില്ല, കാരണം , സി പി എമ്മിനെ സംബന്ധിച്ചിടത്തോളം, സ്റ്റാലിനിസം, എന്നത് വര്‍ഗ്ഗ ശത്രുക്കള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ഇന്ത്യയിലെ തന്നെ പല സ്വതന്ത്ര മാര്‍ക്സിസ്റ്റ് ചിന്തകരും സ്റ്റാലിനിസം എന്ന പ്രത്യശാസ്ത്രത്തെ വിശകലനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കേരള മാര്‍ക്സ് എന്നറിയപ്പെട്ടിരുന്ന സ: കെ ദാമോദരന്‍ തന്റെ അവസാന കാലഘട്ടങളില്‍ സ്റ്റാലിനിസം എന്ന പ്രത്യശാസ്ത്രത്തെ ശരിക്ക് പഠിച്ച്, അവസാനം ഒരു ട്രൊട്സ്കിയിസ്റ്റ് നിലപാടില്‍ എത്തി എന്ന് വിശ്വസിക്കാവുന്ന തരത്തില്‍ ചില പ്രസംഗങള്‍ നടത്തുകയുണ്ടായി, അവസാന കാലത്ത് അദ്ദേഹത്തിന് സ: ട്രൊട്സ്കിയുടെ സാഹിത്യവും, വിപ്ലവവും എന്ന കൃതി വിവര്‍ത്തനം ചെയ്യണമെന്നും ഉണ്ടായിരുന്നു, പക്ഷെ അതിന് മുന്‍പ് അദ്ദേഹം മരിച്ചു പോയി. ഇന്ത്യയില്‍ സ്റ്റാലിനിസ്റ്റ് വിരുദ്ധ ഇടതുപക്ഷങള്‍ എന്ന് പറയാവുന്നതില്‍ പ്രധാനം ഇന്ന് നിലവിലില്ലാത്ത, ട്രോട്സ്കിയിസ്റ്റായിരുന്ന, ബോള്‍ഷെവിക് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യാണ്. സ: സൌമ്യേന്ദ്ര ചാറ്റര്‍ജി നേതൃത്വം കൊടുത്തിരുന്ന RCPI യും, അനുശീലന്‍ ഗ്രൂപ്പിലെ മാര്‍ക്സിസ്റ്റുകള്‍ രൂപീകരിച്ച RSP യും, മുഴുവന്‍ ട്രോട്സ്കിയിസ്റ്റുകള്‍ ആയിരുന്നിലെങ്കിലും, സ്റ്റാലിനിസ്റ്റ് വിരുദ്ധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആയിരുന്നു.
ദേവന്‍ ഒരിക്കല്‍ കൂടി മാപ്പ്
qw_er_ty

ദേവന്‍ said...

ലേഖനം അപ്പടി അക്ഷരത്തെറ്റാണല്ലോ, തിരുത്തണം.

അനോമണി, നന്ദി. നമ്മുടെ യുക്തിയെ പലപ്പോഴും മാദ്ധ്യമങ്ങളും ഭൂരിപക്ഷ വീക്ഷണങ്ങളും സ്വാധീനിച്ചുകളയും. ചരിത്രത്തിലെ transactions മാത്രം എടുത്ത്‌ സ്വയം വിശകലനം നടത്തുന്നതാണ്‌ ബുദ്ധി എന്നു തോന്നി.

ജോജു, നന്ദി.

ഡാലി, അതേ. അനലിറ്റിക്കല്‍ റിവ്യൂവില്‍ തെറ്റിലെത്തിച്ചേര്‍ന്നിട്ട്‌ പാഠം തെറ്റി പഠിക്കുന്നു, ചരിത്രത്തിനു പഴിയും.

സതീഷ്‌,
ഹ ഹ. സ്റ്റാലിനെക്കുറിച്ചെഴുതിയാല്‍ ഞാന്‍ സ്റ്റാലിന്‍ ആരാധകനാവുമോ? ഭാഗ്യം, ഒസാമ ലാദനെ കുറിച്ച്‌ എഴുതാഞ്ഞത്‌, ഇല്ലെങ്കില്‍ നിങ്ങള്‍ എന്റെ വീട്ടില്‍ ഇന്റെര്‍പോളിനെ അയച്ചേനെ :)

എന്റെ രാഷ്ട്രീയത്തില്‍ സ്റ്റാലിന്‍ പോയിട്ട്‌ ബോല്‍ഷേവിസം പോലുമില്ല.

ഒരു "ഇസം" വേണമെങ്കില്‍ ഒരു പുസ്തകവും എഴുതേണ്ടാ, പക്ഷേ ഒരു പുതിയ സംവിധാനം നടത്തിയോ, പറഞ്ഞു മനസ്സിലാക്കിയോ പൊതുജനത്തില്‍ എത്തിക്കണം.

നിലവിലുള്ള രാഷ്ട്രീയ ഇസങ്ങള്‍- യാധാസ്ഥിതികത്വം (രാജഭരണം, മതഭരണം, ഗുണ്ടാഭരണം മുതലായവ), അരാജകത്വം(സര്‍ക്കാരും നിയമവും സമൂഹത്തിനു അനാവശ്യമാണെന്ന രീതി) , ഫാസിസം (വംശം, മതം, പ്രമുഖര്‍ മുതലായവയുടെ താല്‍പ്പര്യങ്ങള്‍ രാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്കു മേലേയാക്കി വയ്ക്കല്‍) കമ്യൂണിസം, സോഷ്യല്‍ ഡെമോക്രസി, ലിബറലിസം തുടങ്ങിയവ ആണ്‌.

ഇതിലെ കമ്യൂണിസം
നിലവില്‍ വരുത്തുന്ന രീതിയെ വേണമെങ്കില്‍ ബോല്‍ഷേവിസം, മാവോയിസം എന്നു രണ്ടാക്കി തിരിക്കാം. ട്രോട്ട്കിയിസം, സ്റ്റാലിനിസം, എന്നൊക്കെ പറയാന്‍ തുടങ്ങിയാല്‍ കഷ്ടമല്ലേ, ഇവയൊന്നും ഇസങ്ങളെ തിരുത്തി പുതിയൊരു ഇസമായില്ലല്ലോ. ഇങ്ങനെ പോയാല്‍ ദേവനിസം ഉണ്ടെന്നും പറയാം.

തിരക്കൊക്കെ കഴിഞ്ഞ്‌ എഴുതിയാല്‍ മതിയെന്നേ, സമ്മര്‍ദ്ദമൊന്നും വേണ്ടാ.

മൂര്‍ത്തി,
ഞാന്‍ ഈ എം എസ്‌ നെ വളരെയൊന്നും വായിച്ചിട്ടില്ല, രാഷ്ട്രീയ നേതാവ്‌ എന്ന നിലയ്ക്ക്‌ വളരെയേറെ ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ എഴുത്തുകള്‍ ശരാശരിയില്‍ നിന്നും അല്‍പ്പം മാത്രം ഉയരെ നില്‍ക്കുന്ന എന്തോ ആണെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്‌, എന്റെ വായനയുടെ കുഴപ്പമാവാം. സ്റ്റാലിനിസം എന്ന് എഴുതിയില്ലെന്നാണു വിമതനും പറയുന്നത്‌, പക്ഷേ സ്റ്റാലിനിസ്റ്റ്‌ ചിന്തകള്‍ എന്നത്‌ ആദ്യകാലങ്ങളില്‍ (പര്‍ജസ്‌ കഥകളൊക്കെ പുറത്തു വരും മുന്നേ) ഈ എം എസ്‌ വളരെ പ്രകീര്‍ത്തിക്കുകയും ശേഷം താഴ്ത്തുകയും ചെയ്തെന്ന് ഓര്‍മ്മ. അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വായനശാലയില്‍ വച്ച്‌ കുറേ അദ്ധ്യായങ്ങള്‍ പണ്ട്‌ വായിച്ച ഓര്‍മ്മയേ ഉള്ളൂ. സ്റ്റാലിനിസം എന്ന വാക്ക്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധരാണു നിലവില്‍ വരുത്തിച്ചതെന്നതില്‍ ശരിയുണ്ടെന്ന് തോന്നുന്നു.

വക്കാരീ,
വക്കാരിക്കു മാത്രം ഒരു മറുപടി ഇടുന്നുണ്ടേ, അല്ലെങ്കില്‍ ഇനിയീ കുറിപ്പ്‌ നാലാം ഭാഗത്തിലേക്ക്‌ പോയി സ്റ്റാലിന്‌ അയാള്‍
അര്‍ഹിക്കുന്നതിലും പ്രാധാന്യം വന്നു കിട്ടും.

സമാധാനക്കരാറിനെ കുറിച്ച്‌ ലോസിഫ്‌ നന്ദിയിലും പറഞ്ഞിട്ടുണ്ട്‌ ഞാന്‍.

നിലവില്‍ വക്കാരി രണ്ട്‌ ചോദ്യങ്ങള്‍- 5 യീയര്‍ പ്ലാന്‍ & ബൂര്‍ഷ്വാ ഇന്‍സൈഡ്‌ പാര്‍ട്ടി- സോ വാട്ട്‌ എന്നതും സമാധാന ഉടമ്പടി എന്തിനൊപ്പിട്ടു എന്നതും അല്ലേ ചോദിച്ചിരിക്കുന്നത്‌? ഒരു കുറിപ്പെഴുതാം, കമന്റായി തന്നെ ഇവിടെ. കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ അതും പറഞ്ഞേക്കണേ, എല്ലാം ചേര്‍ത്ത്‌ ഇടാം.

സാജന്‍, നന്ദി.

അനംഗാരീ,
സ്റ്റാലിന്‍ ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും അവര്‍ കണ്ടു പിടിക്കില്ലേ. സ്റ്റാലിന്റെ പര്‍ജസ്‌ പോലെ കുപ്രസിദ്ധമായ "മക്കാര്‍ത്തിയിസം" ഓര്‍മ്മയില്ലേ. ആരെക്കണ്ടാലും "നീ കമ്യൂണിസ്റ്റാണോടാ" എന്നു ചോദിച്ച്‌ അടിച്ചോടിക്കുകയും പിരിച്ചു വിടുകയും ചെയ്ത ആ പണിയുടെ ഒരു തുടര്‍ച്ചയല്ലേ "ദോ സ്റ്റാലിന്‍ കമ്യൂണിസം നശിച്ചു" കമ്യൂണിസം വരുത്തല്ലേ മക്കളേ, "സ്റ്റാലിന്‍ പുനര്‍ജനിക്കും " എന്ന ഭീതി പരത്തലും.

നളന്‍, നന്ദി, എന്റെ ലേഖനത്തിന്റെ ഉദ്ദേശം അതു തന്നെ ആയിരുന്നു.

വിമതന്‍, നന്ദി. ആ ലിങ്കില്‍ പോയി നോക്കി. പക്ഷേ രണ്ടു മൂന്നു ബുക്ക്‌ലെറ്റുകള്‍ (15 പേജില്‍ താഴെ വരുന്നവ) പ്രാവ്ദയിലും മറ്റും എഴുതിയ കുറിപ്പുകള്‍, ഒന്നു രണ്ട്‌ പ്രസംഗങ്ങള്‍. കത്തുകള്‍, ടെലിഗ്രാമുകള്‍, ഇവയൊക്കെയേ കണാന്‍ പറ്റിയുള്ളു. മൊത്തം വായിക്കാത്തതു കാരണം മിസ്സ്‌ ആയോ എന്തോ. മൂര്‍ത്തിക്കും അനംഗാരിക്കും കൊടുത്ത
വിശദീകരണങ്ങള്‍ക്കും നന്ദി.

സ്റ്റേറ്റ്‌ സ്പോണ്‍സേര്‍ഡ്‌ മറവി മാത്രമല്ല "മക്കാര്‍ത്തിയിസം" (അതൊരു ഇസമൊന്നുമല്ല, സ്റ്റാലിനിസം എന്നതു പോലെ എല്ലാവരും വിളിക്കുന്ന ഒരു ചെല്ലപ്പേര്‍) അല്ലെങ്കില്‍ കമ്യൂണിസ്റ്റ്‌ ഫോബിയ ഒരു രസമുള്ള പാഠമാണ്‌.

chithrakaran ചിത്രകാരന്‍ said...

പരംബരാഗതമായ ശീലങള്‍ക്ക് എതിരു നില്‍ക്കുന്ന ഏതു പുരോഗമനആശയത്തെയും ജീര്‍ണിപ്പിക്കാനുള്ള സ്വാര്‍ത്ഥപാരംബര്യം ജന്മസിദ്ധമായി ഏതു വിപ്ലവകാരിയില‍ല്പൊലും ഉണ്ട്. ഈ ബലഹീനതക്കെതിരെയുള്ള ചെറുത്ത്നില്പ് ശേഷിയുള്ള ഒരാളായിരുന്നു സ്റ്റാലിന്‍ എന്നാണ്‌ ദേവന്റെ ലേഖനത്തില്‍നിന്നും ഞാന്‍ മനസ്സിലാക്കുന്നത്.
(OT.:നന്മക്കായി അവതരിപ്പിക്കപ്പെട്ട മതങല്ളില്‍ പിശാച് ഒളിച്ചു കയറി ദൈവത്തെ ചവിട്ടിപ്പുറത്താക്കി മതങളുടെയും, വിശ്വാസിക്ളുടേയും ഉടമയാകുന്നതും ഈ തിരിച്ചുപോക്കിന്റെ അന്തചോദനയുടെ ഫലമായാകണം.)
ദേവന്‍, നന്ദി.

ദീപു : sandeep said...

ദേവേട്ടാ... ഇത്‌ വളരെ ഇന്‍ഫൊര്‍മേറ്റീവായ ഒരു ത്രെഡ് ആയി... ഈ പറഞ്ഞ പല കാര്യങ്ങളും എനിയ്ക്ക് പുതിയ അറിവുകളായിരുന്നു.(കമന്റ്സ്‌ ഉള്‍പ്പെടെ) ....
ഇനി ഓഫ്‌: ചെ യെ എങ്ങനെ ചില്ലിട്ടു വച്ചില്ല എന്നാണു പറഞ്ഞത്? നാട്ടില്‍ മിക്കവാറും സ്ഥലങ്ങളിലും ചെ യുടെ പടങ്ങളും വാക്കുകളും ബോര്‍‌ഡുകളില്‍ കാണാല്ലോ.... പാര്‍‌ട്ടി ഓഫീസിലും കാണാം.
പിന്നെ ചെ യെ ഇവരുടെ കൂടെ താരതമ്യം ചെയ്യാമോ? എന്റെ ഒരു സംശയം മാത്രമാണ്..


qw_er_ty

ദേവന്‍ said...

വക്കാരീ,
ഈ ത്രെഡില്‍ നിന്നും ഓടിയതൊന്നുമല്ലേ, ഇതിന്റെ കമന്റ് പൊട്ടന്‍ഷ്യല്‍ തീര്‍ന്ന ശേഷം മറുപടിയിടാന്‍ ഇരിക്കുകയാണു ഞാന്‍.

ചിത്രകാരന്‍, നന്ദി. വിപ്ലവകാരികളില്‍ പലരിലും ചെറുതായെങ്കിലും ഉറങ്ങി കിടക്കുന്ന ബൂര്‍ഷ്വയും പ്രഭുവും കാലം കടന്നു പോകവേ വീണ്ടും വളര്‍ന്നേക്കാം എന്നത് തീര്‍ച്ചയായും സ്റ്റാലിനെ വല്ലാരെ ഭയപ്പെടുത്തിയിരുന്നു.

ദീപു, നന്ദി. എഴുപതുകളിലും എണ്‍പതുകളിലും ചെ യുടെ പടങ്ങള്‍ക്ക് ലെനിന്റെയും സ്റ്റാലിന്റെ പടത്തിന്റെ വലിപ്പമില്ലായിരുന്നു മിക്ക പാര്‍ട്ടിയോഫീസുകളിലും. ചെ വത്യസ്ഥനാണ്, ധീരനായ രക്തസാക്ഷിയും മഹാ വിപ്ലവകാരിയുമാണ്, പക്ഷേ അത് ലെനിനോട് തന്നെ ചേര്‍ന്നു നില്‍ക്കുന്ന ചിത്രം തന്നെ. അത്രയും വളരെ ശക്ത്രമായ ഒരു വിപ്ലവവും, ഉണ്ടായ ഉടന്‍ അതിനേറ്റ തിരിച്ചടിയും താണ്ടാന്‍ റഷ്യക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നു. സ്റ്റാലിന്‍ അതുപോലെ ഒരു മഹാനൊന്നും ആയിരുന്നില്ല, ചരിത്രത്തിന്റെ ക്രൂരമായ ഒരാവശ്യം ആയിരുന്നു സ്റ്റാലിന്‍ ഉണ്ടാവേണ്ടത്. അതിനദ്ദേഹത്തിനു കഴിഞ്ഞു എന്നു മാത്രം.

ദേവന്‍ said...

wakari's Q# 1സ്റ്റാലിനില്‍‌നിന്നും ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ എന്ന് ദേവേട്ടന്‍ പറഞ്ഞ പഞ്ചവത്സര പദ്ധതി മുതലായവയെപ്പറ്റി പറഞ്ഞെല്ലാം കഴിയുമ്പോഴും കേള്‍ക്കുന്ന ആള്‍ "സോ വാട്ട്" എന്നൊരു ചോദ്യം ചോദിക്കുമ്പോള്‍ കണ്‍‌വിന്‍‌സിംഗായ ഒരു ഉത്തരം ആ സോ വാട്ടിനും കൊടുക്കാന്‍ പറ്റിയാലല്ലേ സ്റ്റാലിന്‍ ചരിത്രത്തില്‍ എങ്ങിനെ വിലയിരുത്തപ്പെടണം എന്ന് തീരുമാനിക്കാന്‍ പറ്റൂ?
------------------------------
വക്കാരീ, ഈ സോ വാട്ടിനു ഉത്തരം രണ്ടാം ഭാഗത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നല്ലോ? സോവിയറ്റ് യൂണിയന്‍ ഉണ്ടായപ്പോള്‍ അത് നിന്നിരുന്നത് ഇപ്രകാരം.
1. റഷ്യന്‍ വിപ്ലവം രാജ്യത്തിനു മേല്‍ ഉണ്ടാക്കിയ എക്കണോമിക്ക് സ്റ്റ്ട്രെയിന്‍
2. നിക്കോളാസ് രണ്‍ടാമന് വേള്‍ഡ് വാറില്‍ കൂമ്പിനിടികിട്ടി ഓടിയതിന്റെ ഫലമായി സെന്റ്രല്‍ ഫോര്‍സുകളോട് (ജെര്‍മനി, ആസ്റ്റ്രിയ, ഒട്ടോമാന്‍ എമ്പയര്‍ & കൊ) ഒപ്പിടേണ്ടി വന്ന ബ്രെസ്റ്റ്-ലിതോവ്സ്ക് കരാര്‍ അനുസരിച്ച് റഷ്യന്‍ സാമ്രാജ്യത്തില്‍ നിന്നും പോളണ്ട്, ഉക്രൈന്‍ ഫിന്‍‌ലന്‍ഡ്, ജോറ്ജിയ, ബാള്‍ട്ടിക്ക് സംസ്ഥാനങ്ങള്‍ തുടങ്ങിയവ ജെര്‍മനിക്കു കൊടുക്കുകയോ സാമന്തന്മാര്‍ ആക്കി വിഭജിക്കുക്കയോ ചെയ്തു. 60,000 മില്യണ്‍ ഡ്യൂഷ്മാര്‍ക്ക് കപ്പവും കൊടുത്തു. തല്‍ഫലമായി പത്തില്‍ ഒമ്പതു കല്‍ക്കരിഖനികള്‍ അടക്കം റഷ്യയുടെ അടിത്തറയുണ്ടാക്കുന്നത് മിക്കതും പോയി (കരാര്‍ പിന്നെ ക്യാന്‍സല്‍ ചെയ്യപ്പെട്ടു)

3. അതിനു പിറകേ ഭയങ്കരമായ സിവില്‍ വാര്‍. കോടികള്‍ ചത്തുപോയി.

4. പോളിഷ് വാര്‍

5. ക്രിഷിനാശം, ക്ഷാമം, പട്ടിണി മരണം (കാനിബാളിസം വരെ ഉണ്ടായി മനുഷ്യന്‍ വിശന്നു തുലഞിട്ട്- ഇരുപതാം നൂറ്റാ‍ണ്ടില്‍ ലോകം കണ്ടിട്ടില്ലാത്ത ഭയങ്കരമായ ക്ഷാമം)
ലിങ്ക് ? ദാ ഒന്ന് http://www.rpfuller.com/gcse/history/7.html വിക്കിയില്‍ http://en.wikipedia.org/wiki/Treaty_of_Brest-Litovsk വിശ്വസനീയത? സര്‍ ജോണ്‍ വീലര്‍ ബെന്നെറ്റിന്റെ പുസ്തകം ആധാരമെന്ന് വിക്കിക്കാര്‍ എഴുതിയത്.

സ്റ്റാ‍ലിന്റെ എക്കണോമിക്ക് റിഫോമുകള്‍ ഷുവര്‍ ഷോട്ട് മരണത്തിലായിരുന്ന റഷ്യയെ ഒരു രാഷ്ട്രമാക്കി, പുരോഗതിയിലാക്കി.

വക്കാരി> സോ വാട്ട്? 70 വര്‍ഷത്തിനു ശേഷം കംയൂണിസം നശിച്ചില്ലേ? അത് അന്നേ നശിക്കും എന്ന വത്യാസം മാത്രമല്ലേ വരൂ?
ദേവന്‍> അല്ല വക്കാരീ, എഴുപതു വര്‍ഷത്തിലെ ആദ്യത്തെ മൂന്നു ദശകത്തില്‍ അത് അങ്ങനെ പുനര്‍ജനിച്ചില്ലെങ്കില്‍ എന്നായാലും ക്യാപിറ്റലിസത്തിനു കൈമാറ്റം ചെയ്യപ്പെടുന്ന റഷ്യ ഇന്നത്തെ മംഗോളിയ പോലെ ലോകത്തിനു മുന്നില്‍, അതിന്റെ ടെക്നോളജിക്കു മുന്നില്‍, അതിന്റെ പുരോഗതിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ തെണ്ടിത്തിരിയുന്ന, ക്യാപിറ്റലിസ്റ്റും തിരിഞ്ഞു നോക്കാത്ത പട്ടിനാട് ആയിട്ടേ കൈമാറ്റം ചെയ്യപ്പെടുകയുള്ളായിരുന്നു. 90ല്‍ വീണ കംയൂണിസം ഇട്ടിട്ടുപോയത് പല രാഷ്ട്രങ്ങള്‍ തന്നെ ആയിരുന്നു, മംഗോളിയ പോലെ തരിശ് ആയിരുന്നില്ല.

വക്കാരി> വാദത്തിനായി റഷ്യക്കാരെക്കുറിച്ച് എനിക്ക് ഒരു കണ്‍സേണും ഇല്ല എന്നു വയ്ക്കുക, സോ വാട്ട് ബാക്കിയായി.

സോവിയറ്റ് നാട് ശക്തമായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ചരിത്രം മാറിയേനെ, ജെര്‍മനി അണുബോംബ് നിര്‍മ്മിക്കാനുള്ള സമയം വരെ പിടിച്ചു നില്‍ക്കണം എന്ന ഹിറ്റ്ലറുടെ ആഗ്രഹം സാധിക്കില്ലെന്ന് ആരു കണ്ടു, അലൈഡ് ഫോശ്സില്‍ ആരും ആ പടയോട്ടത്തെ ചെറുത്തു പോലും ഇല്ലല്ലോ, അന്ന് സോവിയറ്റ് നാട് മഹാശക്തി ആയത്, റഷ്യയുടെയോ കംയൂണിസത്തിന്റെയോ ചരിത്രത്തിനെ മാത്രമല്ല വക്കാരീ ലോക ചരിത്രത്തിനെ തന്നെ ഗതിമാറ്റി.

ദേവന്‍ said...

Wakari's Q# 2 ലോസിഫ് നന്ദിയില്‍ ദേവേട്ടന്‍ പറഞ്ഞു, നാസിപ്പടയ്ക്കെതിരെയുള്ള സ്റ്റാലിന്റെ ചെറുത്തുനില്‍‌പ്. പക്ഷേ ഇതേ സ്റ്റാലിന്‍ തന്നെയല്ലേ ഹിറ്റ്‌ലറുമായി ഉടമ്പടിയ്ക്ക് പോയതും? ഹിറ്റ്‌ലര്‍ ഉടമ്പടി ലംഘിച്ചില്ലായിരുന്നെങ്കില്‍, അല്ലെങ്കില്‍ റഷ്യയെ ആക്രമിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ സ്റ്റാലിനെപ്പറ്റി ദേവേട്ടന്‍ പറഞ്ഞ ആ പോയിന്റിന് സാധൂകരണം ഉണ്ടാവുമോ? ലെവന്മാര്‍ തമ്മിലടിച്ച് തീരട്ട്, നമുക്കിവിടെ ന്യൂട്രലായിട്ടിരിക്കാം എന്നു തീരുമാനിച്ചു എന്നും സ്റ്റാലിനെപ്പറ്റി എന്‍‌സൈക്കിള്‍ ചവുട്ടി ബ്രിട്ടാനിയ ബിസ്ക്കറ്റും തിന്ന് സായിപ്പ് പറയുന്നു.
ആദ്യമായി, ബ്രിട്ടാനിക്കാക്ക ഫാക്റ്റ്‌ മാത്രം തരേണ്ടതായിരുന്നു, അനുമാനങ്ങള്‍ നിരീക്ഷകരാണ്‌ എഴുതേണ്ടത്‌, എന്‍സൈക്ലോപീഡിയ ജഡ്ജ്‌മന്റ്‌ നടത്തിയത്‌ (സത്യത്തില്‍ അങ്ങനെ ചെയ്തോ വക്കാരീ? ഷോക്ക്‌ ഷോക്ക്‌) തെറ്റായിപ്പോയി. നടത്തിയ ജഡ്ജ്‌മന്റ്‌ വസ്തുതകളെ വളച്ചൊടിക്കുന്ന ഒന്നായിരുന്നു എന്നത്‌ അതിലും ഭയങ്കര തെറ്റായിപ്പോയി.

റഷ്യയും ജെര്‍മനിയുമായിട്ടുണ്ടാക്കിയ ഉടമ്പടിയെ, അതിനോട്‌ അനുബന്ധിച്ച്‌ ഉണ്ടായതും ഉണ്ടാവാതെ പോയതുമായ മറ്റുടമ്പടികളോടും ചര്‍ച്ചകളോടും കൂട്ടി ചേര്‍ത്താണു കാണേണ്ടത്‌.

ആദ്യമായി, വേള്‍ഡ്‌ വാര്‍ കഴിഞ്ഞ കാലം മുതലേ റഷ്യയും ഉരസലില്‍ ആയിരുന്നു, വെടിയും ഇടയ്ക്കിടെ പൊട്ടി.

കൂനിന്റെ മോളില്‍ കുരു എന്നു പറഞ്ഞതുപോലെ 1938ല്‍ ബ്രിട്ടനും ഇറ്റലിയും ജെര്‍മനിയും പരസ്പരം ആക്രമിക്കില്ലെന്ന് Munich കരാര്‍ ഒപ്പിട്ടതോടെ സോവിയറ്റ്‌ ഒറ്റപ്പെട്ടു. ചെയിംബലൈന്റെ ബ്രിട്ടന്‍ നാസിപ്പടയെക്കൊണ്ട്‌ സോവിയറ്റ്‌ കമ്യൂണിസം തകര്‍ക്കാനാണ്‌ കരാറുകൊണ്ട്‌ ഉദ്ദേശിച്ചതെന്ന് ലോകമെമ്പാടും സംസാരമായി.

എന്നാല്‍ സമാധാനക്കരാറുകള്‍ കാറ്റില്‍ പറത്തി ഹിറ്റ്ലര്‍ ഓരോന്നു ചെയ്യാന്‍ തുടങ്ങിയതോടെ ലോകത്തിനു ഫാസിസത്തിന്റെ തനി നിറം മനസ്സിലാവാനും തുടങ്ങി.

യുദ്ധം അനിവാര്യമാണെന്ന് കണ്ടപ്പോള്‍ സോവിയറ്റ്‌ വിദേശകാര്യമന്ത്രി മൊളോട്ടോവ്‌ ബ്രിട്ടനിലും ഫ്രാന്‍സിലും പര്യടനം നടത്തി ജെര്‍മനിക്കെതിരേ ഒരു
ത്രിരാഷ്ട്ര സഖ്യം ഉണ്ടാക്കേണ്ടത്‌ അത്യാവശ്യമെന്നും മൂന്നു വശത്തു നിന്നും ജെര്‍മനിയെ തളച്ചില്ലെങ്കില്‍ അപകടമാവുമെന്നും പറഞ്ഞ്‌ ചര്‍ച്ചകള്‍ നടത്തി.

ചര്‍ച്ചയിലെ ആവശ്യം എല്ലാവര്‍ക്കും ബോദ്ധ്യമായെങ്കിലും ബ്രിട്ടനും ഫ്രാന്‍സും കരാര്‍ ഒപ്പിട്ടില്ല. അങ്ങനെ താങ്ങി നിര്‍ത്താന്‍ മാത്രം വലിയ ശക്തിയല്ല അന്നത്തെ സോവിയറ്റ്‌ നാട്‌. ഹിറ്റ്ലര്‍ യുദ്ധം തുടങ്ങിയാല്‍ ആദ്യം അത്‌ ബദ്ധശത്രുവായ സോവിയറ്റ്‌ യൂണിയനോടായിരിക്കും, ബ്രിട്ടനും ഫ്രാന്‍സിനും ബ്രീത്തിംഗ്‌ സ്പേസ്‌ കിട്ടും, കൂട്ടത്തില്‍ കമ്യൂണിസവും പോയിക്കിട്ടും എന്നായിരിക്കണം അവര്‍ ചിന്തിച്ചത്‌.

തുടര്‍ന്ന് പത്തു വര്‍ഷം പരസ്പരം (സഖ്യത്തിലുള്ള ചെറു രാജ്യങ്ങളെയും പരസ്പരം ആക്രമിക്കില്ല എന്ന് ജെര്‍മനിയും സോവിയറ്റ്‌ യൂണിയനും മൊളോട്ടോവ്വ്‌-റിബ്ബണ്‍ത്രോപ്പ്‌ കരാറിലൂടെ സമ്മതിച്ചു.
റഷ്യ എന്തിനു സമ്മതിച്ചു? അതിനു ബ്രീത്തിംഗ്‌ സ്പേസ്‌ വേണം, ശക്തി പോയിട്ട്‌ രാജ്യം പോലും കഷ്ടത്തിലായ അവസ്ഥയില്‍ ഹിറ്റ്ലര്‍ യുദ്ധം അവിടെ നിന്നും തുടങ്ങിയാല്‍ ദിവസങ്ങള്‍ പോലും പിടിച്ചു നില്‍ക്കാനാവില്ല, അതുകൊണ്ട്‌ ഹിറ്റ്ലര്‍ യുദ്ധം തുടങ്ങിയാല്‍ അത്‌ വേറേ എവിടെ നിന്നെങ്കിലും സ്റ്റാര്‍ട്ട്‌ ചെയ്യുകയും സോവിയറ്റിലേക്ക്‌ പടരുമ്പോള്‍ മറ്റു രാജ്യങ്ങള്‍ ഹിറ്റ്ലര്‍ക്കു കൂടി munich അഗ്രീമന്റ്‌ പോലത്തെ സന്ധിയുമായി വരരുത്‌, യുദ്ധത്തിനു തയ്യറെടുക്കാന്‍ ഏറ്റവും കൂടുതല്‍ സമയവും ആവശ്യം
തകര്‍ന്നു കിടക്കുന്ന റെഡ്‌ ആര്‍മിക്ക്‌ ആയിരുന്നു.

അപ്പോള്‍ ഹിറ്റ്ലര്‍ എന്തിനു ഇതൊപ്പിട്ടു എന്നല്ലേ വക്കാരി ചോദിക്കാന്‍ പോകുന്നത്‌? അയാള്‍ക്കും അത്‌ നല്ലതെന്നു തോന്നി. ഒരു വശം അടഞ്ഞു കിടക്കും, ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും തോല്‍പ്പിച്ചാല്‍ പിന്നെ എന്തു കരാര്‍, റഷ്യയും വീഴും.

സ്റ്റാലിന്‍ ഉദ്ദേശിച്ചയത്ര (10 ചോദിച്ചപ്പോള്‍ അങ്ങോര്‍ അഞ്ചെങ്കിലും വിചാരിച്ചു കാണും) സമയം കിട്ടിയില്ലെങ്കിലും ഒരു നിമിഷം കളയാതെ പടയൊരുക്കുകയായിരുന്നു, അദ്ദേഹം പ്രതീക്ഷിച്ച സമയം മൊത്തം കിട്ടിയില്ലെങ്കിലും കുറച്ചെങ്കിലും കിട്ടി, ബാക്കിയെല്ലാം ഡിപ്ലോമറ്റികലി പൂര്‍ണ്ണ വിജയം ആയിരുന്നു, ജെര്‍മനി സോവിയറ്റ്‌ യൂണിയനെ ആക്രമിക്കുമ്പോള്‍ മൊളോട്ടോവ്‌ ആഗ്രഹിച്ചതുപോലോ ഫ്രാന്‍സും ബ്രിട്ടനും മാത്രമായിരുന്നില്ല, മഹാ കമ്യൂണിസ്റ്റ്‌ ഭീതി ഉണ്ടായിരുന്ന അമേരിക്ക അടക്കം സകല അലൈഡ്‌ രാജ്യങ്ങളും ആയുധവും ഉപദേശവും സഹായവുമായി സോവിയറ്റ്‌ സൈഡില്‍ ഉണ്ടായിരുന്നു.

ഇനി പറ വക്കാരീ, ബ്രിട്ടാനിക്കയിലെ നിരീക്ഷണമോ ദേവാനിക്കയിലെ നിരീക്ഷണമോ ചേരുന്നത്‌?

ലിങ്കു വിലോലുപന്മാര്‍ക്ക്‌:
http://www.whatnextjournal.co.uk/Pages/Newint/Redflag.html

http://www.northstarcompass.org/nsc0303/warrole.htm (warning, may be-- may be politically biased)
http://en.wikipedia.org/wiki/Molotov-Ribbentrop_Pact

text of pact
http://www.fordham.edu/halsall/mod/1939pact.html

complete history of pact & related communication
http://www.yale.edu/lawweb/avalon/nazsov/nazsov.htm

myexperimentsandme said...

എന്നെ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയല്ലോ ദേവേട്ടാ‍ :)

വാക്ക് ബൈ വാക്കല്ലെങ്കിലും അതുപോലെന്തോ ഒന്ന് ബ്രിട്ടാനിക്കറില്‍ കണ്ടതായി ഓര്‍മ്മ- തപ്പിയെടുക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ.

ഇതുപോലൊക്കെ ഉണ്ട് ബ്രിട്ടാനിക്കറില്‍ (കച്ചിത്തുരുമ്പാണെനിക്കെങ്കിലും):

The Western democracies' hesitance in opposing Adolf Hitler, along with Stalin's own inexplicable personal preference for the Nazis, also played a part in Stalin's final choice.

myexperimentsandme said...

ദേവേട്ടാ‍, വെരി വെരി സ്വാറി. അത് ബ്രിട്ടാനിക്കയിലല്ലായിരുന്നു, വിക്കിപ്പീടികയിലായിരുന്നു, സോറി, സോറി, സോറി. ഇതാണത്:

Consequently, Stalin no longer feared that the West would leave the Soviet Union to fight Hitler alone; indeed, if Germany and the West went to war, as seemed likely, the USSR could afford to remain neutral and wait for them to destroy each other- ഇവിടാണത്

വിക്കിയിലെ സ്റ്റാലിന്‍ ലേഖനത്തിലും സ്റ്റാലിന്റെ ഈ രീതിയിലുള്ള ചിന്തയെ പരാമര്‍ശിച്ചിട്ടുണ്ട്-പക്ഷേ പതിവുപോലെ റഫറന്‍സില്ല. ഒരു റഷ്യന്‍ എഴുത്തുകാരന്റെ പരാമര്‍ശവുമുണ്ട്.

ബ്രിട്ടാനിക്കര്‍ ഫാക്റ്റ് മാത്രമല്ലല്ലോ ദേവേട്ടാ, തരുന്നത്? അവരുടെ പരിപാടികളില്‍ വിശപ്പകലനവും (കഃട് സ്നേഹിതന്) ഉണ്ടല്ലോ. അവര്‍ ഇങ്ങിനെ പറയുന്നുണ്ട്:

Against these formidable achievements must be set one major disadvantage. Though a high industrial output was indeed achieved under Stalin, very little of it ever became available to the ordinary Soviet citizen in the form of consumer goods or amenities of life. A considerable proportion of the national wealth—a proportion wholly unparalleled in the history of any peacetime capitalist country—was appropriated by the state to cover military expenditure, the police apparatus, and further industrialization. It is also arguable that a comparable degree of industrialization would have come about in any case—and surely by means less savage—under almost any conceivable regime that might have evolved as an alternative to Stalinism.

പിന്നെ രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് ഇങ്ങിനെയും പറയുന്നുണ്ട്, ബ്രിട്ടാനിക്കര്‍ (സ്റ്റാലിന്റെ റോളിനെപ്പറ്റി പറയുമ്പോള്‍):

Role in World War II

During World War II Stalin emerged, after an unpromising start, as the most successful of the supreme leaders thrown up by the belligerent nations. In August 1939, after first attempting to form an anti-Hitler alliance with the Western powers, he concluded a pact with Hitler, which encouraged the German dictator to attack Poland andbegin World War II. Anxious to strengthen his western frontiers while his new but palpably treacherous German ally was still engaged in the West, Stalin annexed eastern Poland, Estonia, Latvia, Lithuania, and parts of Romania; he also attacked Finland and extorted territorial concessions. In May 1941 Stalin recognized the growing danger of German attack on the Soviet Union by appointing himself chairman of the Council of People's Commissars (head of the government); it was his first governmental office since 1923.

ഇതുപ്രകാരം, സ്റ്റാലിനുമായുണ്ടാക്കിയ ഉടമ്പടി നല്‍‌കിയ ധൈര്യപ്രകാരം ഹിറ്റ്‌ലര്‍ പോളണ്ടാക്രമിച്ചതാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗികാരംഭമെന്നാല്‍, രണ്ടാം ലോകമഹായുദ്ധത്തിന് സ്റ്റാലിനും ഒരു കാരണക്കാരനാണെന്ന് വേണമെങ്കിലും വ്യാഖ്യാനിച്ച് ശരിപ്പെടുത്താന്‍ വയ്യേ.

ദേവേട്ടന്റെ എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലുള്ള സംശയങ്ങള്‍ സ്വല്പം കഴിഞ്ഞ് ചോദിക്കാം.

(വിക്കിയും ബ്രിട്ടാനിക്കിയും തമ്മില്‍ കണ്‍ഫ്യൂഷന്‍ വരുത്തിയതിന് ബ്രിട്ടാനിക്കയോടും ദേവേട്ടനോടും ഒന്നുകൂടി മാപ്പ്. അന്നേരം അവിടുന്നും ഇവിടുന്നും അതും ഇതും മാത്രം ഓടിച്ച് വായിച്ചപ്പോളുണ്ടായ സ്ഥലജലഭ്രാന്താണെന്ന് എന്റെ ഒരു മനഃസമാധാനത്തിന് ഞാന്‍ തന്നെ കരുതുന്നു, സംഗതി കുറ്റകരമായ അശ്രദ്ധയും തോന്ന്യവാസവുമാണെങ്കിലും.)

myexperimentsandme said...

ഇതുപ്രകാരം, സ്റ്റാലിനുമായുണ്ടാക്കിയ ഉടമ്പടി നല്‍‌കിയ ധൈര്യപ്രകാരം ഹിറ്റ്‌ലര്‍ പോളണ്ടാക്രമിച്ചതാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗികാരംഭമെന്നാല്‍, രണ്ടാം ലോകമഹായുദ്ധത്തിന് സ്റ്റാലിനും ഒരു കാരണക്കാരനാണെന്ന് വേണമെങ്കിലും വ്യാഖ്യാനിച്ച് ശരിപ്പെടുത്താന്‍ വയ്യേ

എന്നെഴുതിയത്

ഹിറ്റ്ലറണ്ണന്‍ പോളണ്ടാക്രമിച്ചതാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗികാരംഭമെങ്കില്‍, ആ പോളണ്ടാക്രമിക്കാനുള്ള കാരണം (ബ്രിട്ടാനിക്കര്‍ പ്രകാരം), സ്റ്റാലിനുമായുണ്ടാക്കിയ ഉടമ്പടി നല്‍‌കിയ ആത്മവിശ്വാസമാണെങ്കില്‍, സ്റ്റാലിന്‍ ചേട്ടനും രണ്ടാം ലോക്‍മഹ്‌യുദ്ധിന് പരോക്ഷമായെങ്കിലും പങ്കുണ്ട് എന്നും വ്യാഖ്യാനിച്ച് ശരിപ്പെടുത്താന്‍ വയ്യേ

എന്ന് ചുമ്മാ വായിക്കാനപേക്ഷ (സ്റ്റഫ്ഫൊന്നുമില്ലെങ്കിലും).

myexperimentsandme said...

ദേവേട്ടാ, അപ്പപ്പോള്‍ തോന്നുന്നത് അപ്പപ്പോള്‍ എഴുതുന്നു എന്ന രീതിയില്‍ മാത്രം എഴുതുന്നത്-വലിയ പ്രാധാന്യമൊന്നും കൊടുക്കേണ്ട.

ഹിറ്റ്‌ലര്‍ എന്ന ഭീകരന്‍ ലോകം മുഴുവന്‍ നാശം വിതയ്ക്കുമെന്നതോ, ലോകത്തെ ഹിറ്റ്‌ലറില്‍‌നിന്നും സംരക്ഷിച്ച് നിര്‍ത്തണമെന്നത് തന്റെ ധാര്‍മ്മിക കടമയാണ് എന്നതോ ഒക്കെയാണ് സ്റ്റാലിന്റെ രണ്ടാം ലോകമഹായുദ്ധക്കാലത്തെ നിലപാട് എന്ന് വളരെ ചുരുക്കം വായനകളില്‍‌നിന്ന് എനിക്ക് കിട്ടിയില്ല (ദേവേട്ടന്‍ അങ്ങിനെ ഉദ്ദേശിച്ചോ എന്നുമല്ല പറയുന്നത്). സ്വന്തം നില സംരക്ഷിക്കാന്‍ ഏതൊരു ഭരണാധികാരിയും ചെയ്യുന്ന കാര്യങ്ങള്‍ സ്റ്റാലിനും ചെയ്തു (അതേ ഏതൊരു ഭരണാധികാരിയില്‍‌നിന്നും പ്രതീക്ഷിക്കേണ്ടതും ഉള്ളൂ എന്നത് അരാഷ്ട്രീയത ആവുമോ).

ഒരു ബ്രീത്തിംഗ് സ്പേസ് ആ സമയത്ത് എല്ലാവര്‍ക്കും ആവശ്യമായിരുന്നു എന്ന് തോന്നുന്നു-ജര്‍മ്മനിക്കും റഷ്യയ്ക്കും ബ്രിട്ടനുമെല്ലാം. എല്ലാവര്‍ക്കും വേണ്ടിയിരുന്നത് പരസ്പരം പാരവെയ്ക്കാനുള്ള സമയം. എല്ലാ കരാറുകളും വഴി എല്ലാവരും ലക്ഷ്യമിട്ടതും അതുതന്നെയല്ലേ. അവിടെ സ്റ്റാലിന്‍ വ്യത്യസ്തനാവുന്നില്ലല്ലോ. മാത്രവുമല്ല ആ കരാറിന്റെ പിന്‍‌ബലത്തില്‍ ഹിറ്റ്‌ലറെപ്പോലെ തന്നെ സ്റ്റാലിനും ആക്രമിച്ചു, പറ്റാവുന്നിടത്തോളം രാഷ്ട്രങ്ങളെ. ഇനി കാരാറിനെ ഫോക്കസ് ചെയ്ത് നോക്കിയാല്‍, ഒരു കരാര്‍ ഉണ്ടാക്കുമ്പോള്‍ ഭാവിയില്‍ ഇവനിട്ട് പണിയണമെന്ന് മനസ്സില്‍ പ്ലാനിട്ട് കരാര്‍ ഉണ്ടാക്കുന്നയൊരാള്‍ (ആ പാരപ്ലാനിന്റെ ഉദ്ദേശം ലോകനന്മയാണെങ്കില്‍ അങ്ങിനെയെങ്കിലും സമാധാനിക്കാം; പക്ഷേ സ്വന്തം രക്ഷയായിരുന്നോ, ലോകനന്മയായിരുന്നോ അതിന്റെ പിന്നിലെ ഉദ്ദേശം?) അതിനി ആരായാലും...എന്തോ...

ജര്‍മ്മനി ഉണ്ടാക്കിയേക്കാമായിരുന്നു എന്നു കരുതുന്ന ന്യൂക്ലിയര്‍ ബോംബിന് ഇറാക്കിലെ വെപ്പണ്‍സ് ഓഫ് മാസ്സ് ഡിസ്‌ട്രക്‍ഷന്‍ നാടകം കഴിഞ്ഞതില്‍ പിന്നെ എത്രമാത്രം വില കൊടുക്കാമെന്നറിയില്ല. (ഇതിനെപ്പറ്റി അധികം അറിയില്ല കേട്ടോ). മാത്രവുമല്ല അമേരിക്ക ഈ സമയമൊക്കെ അണുബോംബ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയുമായിരുന്നു. അതുകൊണ്ട് റഷ്യ അണുബോംബ് ഉണ്ടാക്കാന്‍ വരെയുള്ള സമയം ജര്‍മ്മനിക്ക് കൊടുത്തില്ലായിരുന്നെങ്കില്‍ തന്നെ അമേരിക്ക ജര്‍മ്മനിയില്‍ ഇടപെടുമായിരുന്നു-അന്തിമ ഘട്ടത്തില്‍-എന്നാണ് തോന്നുന്നത്. എന്തായാലും സ്റ്റാലിന്‍ ആ കര്‍മ്മം ജര്‍മ്മനിയ്ക്ക് നേരേ നിര്‍വ്വഹിച്ചത് കൊണ്ട് ജര്‍മ്മനിയില്‍ ഇടാതെ അമേരിക്ക അത് ജപ്പാനില്‍ ഇട്ട് പരീക്ഷിച്ചു. അതുകൊണ്ട് സ്റ്റാലിന്‍ കാരണം ലോകചരിത്രത്തിന്റെ ഗതി മാറി എന്നത് അത്രയ്ക്കങ്ങ് വിശ്വസിക്കാന്‍ എന്തോ ഇപ്പോഴും ഒരു വിഷമം.

ദേവേട്ടന്‍ എന്റെ സോ വാട്ടിനു തന്ന ഉത്തരങ്ങള്‍ക്കുള്ള ഒരു മറുപടി ഞാന്‍ കോപ്പി ചെയ്ത ബ്രിട്ടാനിക്കര്‍ ഭാഗത്തുണ്ട്. പക്ഷേ ഞാന്‍ സോ വാട്ട് എന്നുദ്ദേശിച്ചത് സ്റ്റാലിന്‍ എന്നയാളെ ഉദ്ദേശിച്ചായിരുന്നു. സ്റ്റാലിന്‍ റഷ്യയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങളെല്ലാം വിവരിച്ച് കഴിഞ്ഞിട്ടും ഒരാള്‍ സോ വാട്ട് എന്ന് (സ്റ്റാലിനെപ്പറ്റി) ചോദിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ റഷ്യക്കാര്‍ അതിന് കൊടുത്ത വിലയും ഉണ്ടെങ്കില്‍ അതിനെ ഓവര്‍‌കം ചെയ്യുന്ന ഒരു ഉത്തരം ആ സോവാട്ടിന് കൊടുക്കേണ്ടേ സ്റ്റാലിന് നന്ദി പറയണമെങ്കില്‍ എന്നതായിരുന്നു എന്റെ ചോദ്യം.

സ്റ്റാലിനില്ലെങ്കിലും ഇതൊക്കെ നടന്നേനെ എന്ന രീതിയിലുള്ള ഒരു എഴുത്തും ബ്രിട്ടാനിക്കറില്‍ കണ്ടു (It is also arguable that a comparable degree of industrialization would have come about in any case—and surely by means less savage—under almost any conceivable regime that might have evolved as an alternative to Stalinism.)അത്തരം ഒരു അഴകൊഴ കാര്യം ബ്രിട്ടാനിക്കറില്‍ പ്രതീക്ഷിച്ചില്ല. സ്റ്റാലിനില്ലെങ്കില്‍ നടക്കുമോ എന്നറിയാന്‍ വയ്യാത്ത ഒരു കാര്യം പറയുന്നതില്‍ എന്ത് കാര്യം. നടന്നത് എന്തായാലും സ്റ്റാലിന്റെ കാലത്ത്.

അരവിന്ദ് :: aravind said...

"ക്യാപിറ്റലിസം തവിടു പൊടിയാകുന്ന ഒരു സ്ക്രാച്ചില്‍ നിന്നും തുടങ്ങുന്ന രാജ്യത്തിനു ഒരു ബിഗ്‌ ടേണ്‍ വേണം.."

റഷ്യയില്‍ കമ്യൂണിസ്റ്റ് ഭരണം വരുന്നതിന് മുന്‍‌പ് ക്യാപ്പിറ്റലിസമായിരുന്നോ ദേവ്‌ജി? മിക്സഡ് ഇകോണമി? ഓപ്പണ്‍?
ഈ ക്യാപ്പിറ്റലിസം കാരണമാണോ സ്റ്റാലിനില്ലായിരുന്നേല്‍ ഇപ്പോ കമ്യൂണിസം നശിച്ചപ്പോള്‍ റഷ്യ റ്റിബറ്റ് പോലെ തരിശായിരുന്നേനെ എന്ന് പറഞ്ഞത്?
അതേത് ക്യാപ്പിറ്റലിസം? മനസ്സിലായില്ല.

Sathyardhi said...

വക്കാരീ,
The Western democracies' hesitance in opposing Adolf Hitler, along with Stalin's own inexplicable personal preference for the Nazis, also played a part in Stalin's final choice
ഇതിലും നന്നായി ഞാന്‍ പറഞിട്ടുണ്ട് അത് കരാര്‍ ഒപ്പിട്ട കാര്യം, പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ആവര്‍ത്തിക്കേണ്‍റ്റല്ലോ. സ്റ്റാലിനു നാസി പ്രിഫറന്‍സ് ഇല്ലായിരുന്നു, ശത്രുതയായിരുന്നു. അത് നിക്കോളാസണ്ണനു ഉക്രെയിനും മറ്റു വരുമാനമുള്ള സ്ഥലങ്ങള്‍ പോയപ്പോള്‍ മുതലേ തുടങ്ങിയതാണ്‌.

Consequently, Stalin no longer feared that the West would leave the Soviet Union to fight Hitler alone; (ശരി- യുദ്ധത്തിനു സഖ്യം വേണമെന്ന് ബ്രിട്ടനോടും ഫ്രാന്‍സിനോടും മൊളട്ടോവ് അഭ്യര്‍ത്ഥിച്ചു, കിട്ടിയില്ല, എന്നാല്‍ വാങ്ങിച്ചിട്ടു തന്നെ കാര്യമെന്ന് തീരുമാനിച്ചു, അതു വാങ്ങി. മിടുക്കനല്ലേ മൊളട്ടണ്ണന്‍?)

indeed, if Germany and the West went to war, as seemed likely, the USSR could afford to remain neutral and wait for them to destroy each other- അതൊരു ഭയങ്കര നിഗമനം തന്നെ. എന്തായാലും സോവിയറ്റ് നാട്ടിലേക്ക് ഹിറ്റ്ലര്‍ കയറി വരും എന്ന കാര്യത്തില്‍ സ്റ്റാലിനോ ബ്രിട്ടനോ ഫ്രാന്‍സിനോ ഹിറ്റ്ലര്‍ക്കോ സംശയമില്ലായിരുന്നു! എന്ന് എന്നതിനു ഡേറ്റു പോലും തീരുമാനിച്ചു കഴിഞ്ഞതായിരുന്നു ഒരിക്കല്‍.

Against these formidable achievements must be set one major disadvantage. Though a high industrial output was indeed achieved under Stalin, very little of it ever became available to the ordinary Soviet citizen in the form of consumer goods or amenities of life. A considerable proportion of the national wealth—a proportion wholly unparalleled in the history of any peacetime capitalist country—was appropriated by the state to cover military expenditure, the police apparatus, and further industrialization.
അതേതണ്ണനാ അത്യാവശ്യത്തിനു പ്രയോറിറ്റി എന്തെന്ന് ചിന്തിക്കാഞ്ഞത്? ബ്രീത്തിങ്ങ് സ്പേസ് വാങ്ങിച്ചത് വോഡ്ക അടിക്കാനല്ല, യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആയിരുന്നു ഇല്ലേല്‍ പണ്ടം കലങ്ങിയേനേ. ചുവരുണ്ടേല്‍ അല്ലേ ചിത്രം?

ഫര്‍തര്‍ ഇന്‍ഡസ്റ്റ്രിയലൈസേഷന്‍ സ്റ്റാലിന്റെ കുടുംബത്തിനു ചാകുമ്പോള്‍ മേപ്പോട്ട് കൊണ്ടുപോകാനായിരുന്നില്ല, കാര്‍ഷിക റഷ്യക്ക് പോസ്റ്റ് വാര്‍ ഇന്‍ഡസ്റ്റ്രിയലൈസേഷന്‍ കാലത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടു തന്നെ ആയിരുന്നു. പോലീസ്? സിവില്‍ വാര്‍ പിന്നെ നടന്നിട്ടില്ല! ഇതെന്തു നിരീക്ഷണ പരീക്ഷണം എന്റെ നിക്കോളാസ് പുണ്യാളാ?

During World War II Stalin emerged, after an unpromising start, as the most successful of the supreme leaders thrown up by the belligerent nations. ശരി വച്ച്.

In August 1939, after first attempting to form an anti-Hitler alliance with the Western powers, he concluded a pact with Hitler, which encouraged the German dictator to attack Poland andbegin World War II.
കോമഡി കോമഡി! (മുകേഷ് എതോ സിനിമയില്‍ പറയുന്നതുപോലെ) ബ്രിട്ടാനി കാക്ക ഓരോ തമാശ പറയും, നമ്മളു ചിരിച്ച് ചിരിച്ച്..
മൊളട്ടോവ് റിബ്ബണ്‍ത്രോപ്പ് സന്ധിയിലെ (മൊത്തം പാക്റ്റ് മുകളില്‍ ലിങ്കിയിട്ടുണ്ട്) ഒരൈറ്റം (സീക്രട്ട് പ്രോട്ടോക്കോള്‍ എന്ന ഭാഗം നോക്കുക) പോളണ്ടില്‍ ഒരു "രാഷ്ട്രീയ തകര്‍ച്ച ഉണ്ടായാല്‍" സോവിയറ്റ് ചായ്വുള്ള സ്ഥലങ്ങള്‍ അങ്ങോട്ടും, ജെര്‍മന്‍ ചായ്വുള്ള സ്ഥലങ്ങള്‍ ജര്‍മ്മനിയിലേക്കും എങ്ങനെ ചേരണം എന്നാണ്‌. അതായത് രണ്‍റ്റു രാജ്യങ്ങളും പോളണ്ടില്‍ രാഷ്റ്റ്റീയ തകര്‍ച്ച ഉണ്ടായാലല്ലാതെ ഒന്നും ചെയ്യില്ലെന്ന്. സന്ധി മുഴുവന്‍ വായിച്ചാല്‍ ചെറിയ രാജ്യങ്ങളൊന്നും ആക്രമിക്കപ്പെട്ട് യുദ്ധം തുടങ്ങില്ല എന്നാണ്‌ അതിന്റെ എസ്സാന്‍സ്. സന്ധി ഒപ്പിട്ട് ഒറ്റയാഴ്ച്ചകൊണ്ട് അത് ലംഘിച്ച് ഹിറ്റ്ലര്‍ പോളണ്ടില്‍ കേറി അടിച്ചു. ഫ്രാന്‍സോ ഇംഗ്ലണ്ടോ അടി തടുത്തുമില്ല. മൊത്തം ജെര്‍മനി കൊണ്‍റ്റു പോകുമെന്ന് കണ്ട് ചെമ്പട കേറി അസ്ഥിരത ഉണ്ടായാല്‍ സോവിയറ്റ് നാടിനോട് ചേര്‍ക്കുമെന്ന് പറഞ്ഞ സ്ഥലം കയ്യടക്കി. (പാവം പോളണ്ട്, പക്ഷേ ഹിറ്റ്ലറുടെ മീശയേല്‍ പിടി, സ്റ്റാലിന്റെയല്ല)

അവസാനമായി, ലോകരക്ഷകനായി സ്റ്റാലിന്‍ ഒരു വിളി തോന്നി ഇറങ്ങി പുറപ്പെട്ടെന്ന് ഞാന്‍ ഒരിടത്തും പറഞിട്ടില്ല വക്കാരീ, പറഞ്ഞത് ജോസഫ് എന്നതിന്റെ കൂടെ ഉരുക്ക് എന്നല്ലായിരുന്നെങ്കില്‍, ലോകചരിത്രം ഇങ്ങനെയൊന്നും ആവുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു എന്നതാണ്‌.
(ഓഫ്. ജെര്‍മനി അണുബോംബ് നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു എന്നത് ഒരു തീയറി മാത്രമാണ്, പക്ഷേ ആ ഭീതി ആണു ടൈം ലൈനുകള്‍ മുഴുവന്‍ ഭരിച്ചിരുന്നത്. ആരാദ്യം ബോംബും.. )

അരവിന്ദ് ചോദിക്കുന്നു :
" ദേവന്‍> ക്യാപിറ്റലിസം തവിടു പൊടിയാകുന്ന ഒരു സ്ക്രാച്ചില്‍ നിന്നും തുടങ്ങുന്ന രാജ്യത്തിനു ഒരു ബിഗ്‌ ടേണ്‍ വേണം.." റഷ്യയില്‍ കമ്യൂണിസ്റ്റ് ഭരണം വരുന്നതിന് മുന്‍‌പ് ക്യാപ്പിറ്റലിസമായിരുന്നോ ദേവ്‌ജി? മിക്സഡ് ഇകോണമി? ഓപ്പണ്‍? ഈ ക്യാപ്പിറ്റലിസം കാരണമാണോ സ്റ്റാലിനില്ലായിരുന്നേല്‍ ഇപ്പോ കമ്യൂണിസം നശിച്ചപ്പോള്‍ റഷ്യ റ്റിബറ്റ് പോലെ തരിശായിരുന്നേനെ എന്ന് പറഞ്ഞത്?
അതേത് ക്യാപ്പിറ്റലിസം? മനസ്സിലായില്ല.
-------------------------------------------------------------------
റഷ്യയെപ്പറ്റി ഇത്രയും എഴുതിയിട്ടും ലെനിനെ ഒരു വരി ക്വോട്ട് ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടത്തിലിരിക്കുകയായിരുന്നു.
അരവിന്നന്‍ കുട്ടീ, ക്യാപിറ്റലിസം എന്നത് പല ഫോമില്‍ ഉണ്ട്.
൧. അതിന്റെ തമ്മില്‍ ഭേദപ്പെട്ട മുഖമാണ്‌ ഇന്‍ഡസ്റ്റ്രിയല്‍ ക്യാപിറ്റലിസം. അതായത് കാപിറ്റല്‍ ഉള്ളവന്‍ ബിസിനസുകള്‍ നടത്തുന്നു, ബാക്കിയുള്ളവന്‍ അതില്‍ പണിയെടുത്ത് ജീവിക്കുന്നു.
൨. ഫൈനാന്‍സ് ക്യാപിറ്റലിസം. കാശുള്ളവന്‍ അതിട്ടു കളിച്ച് കാശു വാങ്ങുന്നു. ബാക്കിയുള്ളവന്‍ അത് പലിശക്കെടുത്തു ബിസിനന്‍സോ എന്താണെന്നു വച്ചാല്‍ ചെയ്യുന്നു
൩.ഇതിലും മോശമായ സെറ്റ് അപ്പ് ആണ്‌ മൊണോപ്പൊളിസ്റ്റിക് ക്യാപിറ്റലിസം. ക്യാപിറ്റലിനും കുത്തക മുതലാളി ഉണ്ടാവുക (രാജാവാകാം, ബാക്കിയെല്ലാം വിഴുങ്ങിയ ഒരു ക്യാപിറ്റലിസ്റ്റ് ഭീമന്‍ ആകാം) മറ്റൊരു ക്യാപിറ്റലിസ്റ്റും നിന്നു പിഴയ്ക്കാന്‍ മൊണോപ്പൊളിസ്റ്റ് സമ്മതിക്കില്ല

അത്രയും ആയിക്കിട്ടി. ഇതൊന്നും വിവരിക്കേണ്ട കാര്യമില്ലല്ലോ?

ഇനിയത്തെ ക്യാപിറ്റലിസം നിര്വചിച്ചത് വ്ലാഡിമിര്‍ ലെനിന്‍ ആണ്‌-ഇമ്പീരീയല്‍ ക്യാപിറ്റലിസം. ലെനിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ക്യാപിറ്റലിസത്തിന്റെ ഉച്ചതലം (ഏറ്റവും മോശമായ ക്യാപിറ്റലിസം എന്ന് വ്യംഗ്യം)

ഇമ്പീരിയലിസ്റ്റ് ക്യാപിറ്റലിസത്തിന്റെ ഫീച്ചേര്‍സ് ആയി ലെനിന്‍ പറഞ്ഞവ:
൧. മൊണോപ്പൊളി ക്യാപിറ്റല്‍ ഉണ്ടായി അത് ഭരണം നിശ്ചയിക്കും
൨. ഇന്‍ഡസ്റ്റ്രിയല്‍ ക്യാപിറ്റലും ഫൈനാന്‍സ് ക്യാപിറ്റലും കൂടിച്ചേര്‍ന്ന് ഒന്നാകും;
൩. ക്യാപിറ്റല്‍ എക്സ്പോര്‍ട്ട് (ക്യാപിറ്റല്‍ ഗുഡ്സ് അല്ല) അതായത് ഇമ്പീരിയലിസ്റ്റുകള്‍ ഭരിക്കുന്ന ആശ്രിത രാജ്യങ്ങളുടെയും സ്റ്റേറ്റുകളുടെയും ക്യാപിറ്റല്‍ വര്‍ദ്ധന അവിടെ തന്നെ ഇരുന്ന് ആ സമൂഹത്തിനു പ്രയോജനം ചെയ്യുന്നതിനു പകരം പുറത്തേക്ക് പോകും. ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ തേയിലത്തോട്ടത്തിലെ ലാഭം ഇംഗ്ലണ്‍ടിലെ കെട്ടിടങ്ങള്‍ ഉയര്‍ത്തും.
൪. ഇമ്പീരിയലിസ്റ്റുകള്‍ തമ്മില്‍ തമ്മില്‍ ലോകം പകുത്ത് എടുത്തു വയ്ക്കും.

കമ്യൂണിസം തട്ടി താഴെയിട്ടുകളഞ്ഞ റഷ്യന്‍ എമ്പയര്‍, ബ്രിട്ടീഷ് എമ്പയര്‍, ജാപ്പനീസെമ്പയര്‍, ഫ്രാന്‍സ്, ജെര്‍മനി എന്നിവയായിരുന്നു അക്കാലത്തെ പ്രമുഖ ഇമ്പീരിയലിസ്റ്റുകള്‍.
ലെനിന്റെ ഗ്രന്ഥം ഇവിടെ ലഭ്യമാണ്‌ (കോപ്പിറൈറ്റ് ഇല്ല, ആര്‍ക്കും എടുക്കാം)
http://www.marxists.org/archive/lenin/works/1916/imp-hsc/index.htm#ch07

അരവിന്ദ് :: aravind said...

ദേവ് ജി പറഞ്ഞ ഇമ്പീരിയലിസ്റ്റിക് ആന്‍‌റ്റ് മൊണോപോളിസ്റ്റിക് ക്യാപ്പിറ്റലിസം ക്യാപ്പിറ്റലിസം അല്ലെന്നാണ് എന്റെ വിശ്വാസം. മറിച്ച്, ഇമ്പീരിയലിസവും മൊണോപോഒളിയും എല്ലാം മാര്‍ക്കെറ്റ് ഫെയിലിയറിന് ഉദാഹരണങ്ങളാണ്. ഗവര്‍മെന്റ് ഇന്റര്‍വെന്‍‌ഷന്‍ മിനിമം എന്നതല്ലേ പെര്‍ഫെക്റ്റ് ക്യാപ്പിറ്റലിസത്തിന്റെ മുഖമുദ്ര? പിന്നെ ഇമ്പീരിയലിസം എങ്ങനെ ക്യാപ്പിറ്റലിസത്തിനോട് കൂട്ടി വയ്കും? മൊണോപൊളി ക്യാപ്പിറ്റലിസമല്ല, മാര്‍ക്കെറ്റ് ഫെയിലിയ്യറിന് ഉദാഹരണമാണ്. പെര്‍ഫെക്റ്റ് കോമ്പറ്റിഷന്‍, അറ്റ്‌ലീസ്റ്റ് ഒലിഗോപോളിസ്റ്റിക് കോപറ്റീഷെനെങ്കിലും വേണം മാര്‍ക്കെറ്റിന് ക്യാപ്പിറ്റലിസത്തിന്റെ ഒരു കളറ് കിട്ടാന്‍.
മൊണോപൊളികളില്‍ ഗവര്‍മെന്റ് ഇടപെടുന്നത് ആശാസ്യവുമാണ്.എന്നാല്‍ കമ്യൂണിസത്തിലും സോഷ്യലിസത്തിലും മോണോപൊളിയെ ഗവര്‍മെന്റ് കൊണ്ട് പകരം വച്ചു എന്നേയുള്ളൂ.ഒരു റെഗുലേറ്റിംഗ് അതോററ്റി മാത്രമേ ഗവ്ര്മെന്റ് ആകാവൂ എന്നതാണ് നല്ലത്.ആഡം സ്മിത്ത് നിര്‍വ്വചിച്ച “അദൃശ്യമായ കൈകള്‍“ എങ്കിലേ വര്‍ക്ക് ചെയ്യൂ. അത് റഷ്യയില്‍ എപ്പോളാണുണ്ടായത്?

നാസിസ്റ്റ് അഹിംസ എന്ന പോലെയായി ഇം‌പ്പീരിയലിസ്റ്റിക് ക്യാപ്പിറ്റലിസം എന്നത് എന്ന് എനിക്ക് തോന്നുന്നു.??

കണ്ണൂസ്‌ said...

മുതലാളിത്തത്തിന്റെ വിജയാപജയങ്ങള്‍ മാര്‍ക്കറ്റ്‌ എക്കോണമിയുമായി കൂട്ടിവായിക്കാന്‍ തുടങ്ങിയിട്ട്‌ എത്ര കാലമായി അരവിന്ദാ? അങ്ങിനെ നോക്കുകയാണെങ്കില്‍ മുതലാളിത്ത സിദ്ധാന്തത്തിന്‌ ഒരു 40 വര്‍ഷത്തിനു മേല്‍ പഴക്കമില്ലെന്ന് പറയേണ്ടി വരുമല്ലോ.

പര്‍ച്ചേസിംഗ്‌ പവറും പാരിറ്റിയും കോര്‍പ്പറേറ്റ്‌ മത്‌സരങ്ങളും ഒന്നും സാധാരണ കാര്യങ്ങളല്ലാതിരുന്ന ഒരു കാര്യത്തെ സാമ്പത്തിക വ്യവസ്ഥയല്ലേ ഈ ഇംപീരിയലിസ്റ്റ്‌ ക്യാപിറ്റലിസം? ഇന്ന്, അതൊന്നും ക്യാപിറ്റലിസത്തിന്റെ മുഖങ്ങളല്ലായിരുന്നു എന്നാണ്‌ വാദിക്കുന്നതെങ്കില്‍, യഥാര്‍ത്ഥ കമ്മ്യൂണിസം ഇന്ന് ചൈനയില്‍ നടപ്പാക്കുന്നതാണെന്ന് കമ്മ്യൂണിസ്റ്റുകാരനും വാദിക്കാമല്ലോ.

ദേവാ, വിഷയത്തില്‍ അറിവോ ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ആത്‌മവിശ്വാസമോ ഇല്ലാത്തതു കൊണ്ട്‌ മാറി നിന്ന് കേള്‍ക്കുന്നു. തുടരൂ.

അരവിന്ദ് :: aravind said...

അതെ കണ്ണൂസ് ജീ. ഇതൊന്നും ക്യാപ്പിറ്റലിസത്തിന്റെ മുഖങ്ങളല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.
1776ല്‍ വന്ന വെല്‍ത്ത് ഓഫ് നേഷ‌ന്‍സില്‍ ആഡം സ്മിത്തെഴുതിയ ക്യാപ്പിറ്റലിസത്തില്‍ മോണോപോളിക്കും ഇംപ്പീരിയലിസ്റ്റിനും സ്ഥാനമില്ല. ക്യാപ്പിറ്റലിസത്തില്‍ അത് മാര്‍ക്കെറ്റ് ഫെയിലിയറിന്റെ (ഗവര്‍മെന്റിനിടപെടാനുള്ള) വ്യക്തമായ അടയാളങ്ങളാണ്.
1867ലോ മറ്റോ ആണ് മാര്ര്ക്സ് ദാസ് ക്യാപ്പിറ്റലെഴുതുന്നത്. എന്റെ അറിവ് ശരിയാണെങ്കില്‍ മാര്‍ക്സ് , ക്യാപ്പിറ്റലിസത്തിനു പകരം വരുന്ന ക്ലാസ്സ്ലെസ്സ് സോഷ്യലിസ്റ്റ് സിസ്റ്റം എങ്ങനെയ്യിരിക്കണം എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അതിന് ഒരു കാരണം സാമ്പത്തിക സിസ്റ്റങ്ങളിലുണ്ടാകുന്ന കാലാനുസരണമായ പരിണാമങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസമായിരുന്നു. ആ ക്ലാസ്സ് ലെസ്സ് സോഷ്യലിസ്റ്റ് സിസ്റ്റത്തിന്റെ തനിരൂപം അദ്ദേഹം കാലത്തിന് വിട്ടു കൊടുത്തു. അതിന്റെ വികലമായ ഫോമുകളാണ്, പിന്നെ വന്ന റെവലൂഷനറി നായകന്മാരുടെ ഭാവനക്കൊത്ത് നാം ഈസ്റ്റേണ്‍ യൂറോപ്പിലും, റഷ്യയിലും, ഇത്തിരി മുന്‍പു വരെ ചൈനയിലും ഒക്കെ കണ്ട അടിച്ചമര്‍ത്തല്‍ സോഷ്യലിസം. അതിന് മാര്‍ക്സിനെ ആരും കുറ്റം പറയില്ല.
എന്നാല്‍ മാര്‍‌ക്സിനുണ്ടായിരുന്ന ഒരു തെറ്റെന്താണെന്നറിയാമോ? കമ്യൂ‍ൂണിസം ആണ് ലോകത്തിന്റെ ഫൈനല്‍ സിസ്റ്റം എന്ന് അദ്ദേഹം വിശ്വസിച്ചു. അത് അദ്ദേഹത്തിന്റെ തന്നെ സോഷ്യല്‍ പരിണാമങ്ങ്ങളിലുള്ള വിശ്വാസത്തിന് എതിരായിരുന്നെങ്കിലും.
പറഞ്ഞു വന്നത്, സ്മിത്തും മാര്‍ക്‍സും വിഭാവനമ്ം ചെയ്ത പോലെ ക്യാപിറ്റലിസവും സോഷ്യലിസവും ഒരിടത്തും നടന്നിട്ടില്ല. അതിന്റെ അനുകരണങ്ങളെ അങ്ങനെ വിളിക്കരുത്.
ഞാന്‍ സംശയിച്ചത് ഇമ്പീരിയലിസ്റ്റിക്, മൊണോപോളിസ്റ്റിക് ക്യാപിറ്റലിസം എന്നൊക്കെ വിളിക്കുന്നതിനേയാണ്. ഡെമോക്രാറ്റിക് ഓട്ടോക്രസി ശരിയാണോ?
കമ്യൂണിസം ക്യാപ്പിറ്റലിസത്തിനെ ഒരിടത്തും റീപ്ലേസ് ചെയ്തിട്ടില്ല എന്നാണ് എന്റെ അറിവ്. കുത്തക എന്നത് ക്യാപ്പിറ്റലിസമല്ല. അത് ക്യാപ്പിറ്റലിസത്തിന്റെ (മാര്‍ക്കെറ്റിന്റെ)ഫെയിലിയറാണ്.
റഷ്യയില്‍ ക്യാപ്പിറ്റലിസം കളഞ്ഞ് കമ്യൂണിസം വന്നു എന്ന് തോന്നി എനിക്ക് ഈ പോസ്റ്റ് വായിച്ചപ്പോള്‍. വളച്ചൊടിക്കലായി തോന്നി അത്.

ഒരു ക്യാപ്പിറ്റലിസ്റ്റ് തമാശ : എന്തേ കോപറ്റീഷന്‍‌ കമ്മീഷന്‍ വെറും ഒറ്റയെണ്ണം?

അരവിന്ദ് :: aravind said...

ഒരു കാര്യം കൂടി : ക്യാപ്പിറ്റലിസം അതിന്റെ തനതായ ഫോമില്‍ കുത്തകകള്‍ ഉണ്ടാവാന്‍ സഹായിക്കും എന്ന് അംഗീകരിക്കുന്നു. വെല്‍‌ത്ത് ഓഫ് നേഷനെ അടിസ്ഥാനമാക്കി വന്ന ക്ലാസ്സിക്, നിയോ ക്ലാസിക്ക് ചിന്താധാരകള്‍ മുന്നോട്ട് വച്ച, ഗവര്‍മെന്റ് ഉള്‍പ്പെടുന്ന ഒരു മിക്സഡ് എകോണമിക്കേ അതിനെ ചെറുക്കാന്‍ സാധിക്കൂ.

പക്ഷേ ഗവര്‍മെന്റ്, അത് പണ്ടും റെവലൂഷനുകള്‍ക്ക് മുന്‍പും ഉണ്ടായിരുന്നല്ലോ.അപ്പോള്‍ പരാജയം ഗവര്‍മെന്റിന്റേയോ, അതോ ഇനി അന്നുണ്ടായിരുന്നു എന്ന് പറയുന്ന ക്യാപ്പിറ്റലിസത്തിന്റ്റേയോ?

Radheyan said...

മറ്റ് പലരു ചെയ്യുന്നത് പോലെ കമ്പോള വ്യവസ്ഥിതിയെയും മുതലാളിത്തത്തിനെയും തമ്മില്‍ confuse ചെയ്യുന്നു അരവിന്ദ് എന്ന് തോന്നുന്നു.അരവിന്ദ് പറയുന്ന മത്സരാധിഷ്ടിത കമ്പോളം ഒക്കെ അത്തരം ഒരു വ്യവസ്ഥിതിയുടെ ഫീച്ചേഴ്സല്ലേ.കമ്പോള വ്യവസ്ഥിതി മുതലാളിത്തത്തിന്റെ പരിണാമത്തിലെ ഒരു പ്രധാന രൂപം തന്നെ എന്ന് സമ്മതിക്കുമ്പോള്‍ അത് മാത്രമാണ് മുതലാളിത്തം എന്ന് പറയുക ശരിയല്ലല്ലോ.ശരിയായ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ മാത്രമല്ലേ കമ്പോളവ്യവസ്ഥിതി ഉണ്ടാവുകയുള്ളൂ.ഷേക്കിന്റെ കമ്പിനികള്‍ക്ക് പ്രാധാന്യം അല്ലെങ്കില്‍ അപ്രമാദിത്തം ലഭിക്കുന്ന അറബ് നാടുകളിലെ മുതലാളിത്തം മോണോപോളിസ്റ്റിക്ക് അല്ലേ.ഇറാക്കിലെ പുനര്‍ നിര്‍മ്മാണത്തിന് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും മാത്രം അവസരം ലഭിക്കുന്നത് ഇമ്പീരിയലിസ്റ്റിക്ക് മുതലാളിത്തമല്ലേ.

ആഡം സ്മിത്തിന്റെ മുതലാളിത്തം(മാര്‍ക്സിന്റെ മാര്‍ക്സിസവും)idealistic ആണ്.ഏട്ടിലെ പശു.മാര്‍ക്സിന്റെ ആ പശുവിന് ചേതന നല്‍കാനാണ് ലെനിനും സ്റ്റാലിനും അവരുടേതായ രീതിയില്‍ ശ്രമിച്ചത്,കുറച്ച് വിജയിച്ചു ഏറെ പരാജയവും ഉണ്ടായി.

സാമ്പത്തിക വ്യവസ്ഥാ പരിണാമങ്ങളില്‍ അന്നോളമുണ്ടായതില്‍ കുറ്റമറ്റത് എന്നല്ലാതെ ലോകാവസാനം വരെ തിരുത്തലുകള്‍ ഉണ്ടാവാന്‍ പാടില്ലാത്തത് എന്ന് മാര്‍ക്സ് കമ്മ്യൂണിസത്തിനെ കരുതിയിരുന്നോ എന്ന് സംശയമുണ്ട്.മാര്‍ക്സിസത്തിന്റെ സൈദ്ധാന്തികമായ വിജയപരാജയങ്ങളിലുപരി അതിന്റെ നടത്തിപ്പ് എങ്ങനെ ആവണം എന്നതാണ് നന്നായി വിശദീകരിക്കാതെ പോയത്.തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം എന്ന് വിവക്ഷിച്ചപ്പോഴും മറ്റേത് സര്‍വ്വാധിപത്യ വ്യവസ്ഥിതിക്കുമണ്ടാകുന്ന അഥോറിറ്റേറിയന്‍ സ്വഭാവം അതിനുമുണ്ടാ‍കുമെന്ന് മനസ്സിലാക്കതെ പോയി.
ചൈനയിലേത് ഒരു കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയല്ല.പാര്‍ട്ടി നേതൃത്വം നിയന്ത്രിക്കുന്ന കമ്പോളവ്യവസ്ഥിതിയാണ്(ഇവിടെ പലരുടെയും നാവില്‍ വെള്ളം ഊറിക്കുന്നത്).പരാമറിരിക്കുന്ന പാത്രത്തിന് പുറത്ത് പഞ്ചസാര എന്നെഴുതിയാല്‍ അത് പഞ്ചസാരയാവില്ലല്ലോ

ദേവന്‍ said...

aravind says "1776ല്‍ വന്ന വെല്‍ത്ത് ഓഫ് നേഷ‌ന്‍സില്‍ ആഡം സ്മിത്തെഴുതിയ ക്യാപ്പിറ്റലിസത്തില്‍ മോണോപോളിക്കും ഇംപ്പീരിയലിസ്റ്റിനും സ്ഥാനമില്ല."

വെല്‍ത്ത് ഓഫ് നേഷന്‍സ് 5 വോളിയവും വായിച്ചു കഴിഞ്ഞ് ഇങ്ങനെ ഒരു കണ്‍ക്ലൂഷന്‍ എത്തിയത് എന്നെ അതിശയിപ്പിക്കുന്നു അരവിന്നന്‍ കുട്ടിയേ. ആഡം സ്മിത്തിന്റെ ക്യാപിറ്റലിസം എന്താണെന്നു വിശദീകരിക്കാം, വളരെ എഫര്‍ട്ട് എടുത്ത്, പേജ് റെഫറന്‍സുകള്‍ ഇട്ടു തന്നെ, പക്ഷേ അപ്പോള്‍ അരവിന്ദ് ഇന്നതല്ല നിലവില്‍ എന്നു പറയും. അങ്ങനെ പറഞ്ഞാല്‍ അതായത് തീയറിയിലല്ല പ്രാക്റ്റീസില്‍ കാട്ടാന്‍ പറഞ്ഞാല്‍ ഞാന്‍ വീണ്ടും അത്രയും എഫര്‍ട്ട് എടുത്ത് പ്രാക്റ്റിക്കല്‍ ഇമ്പീരിഅലിസ്റ്റ് ക്യാപിറ്റലിസം വിശദീകരിക്കേണ്ടി വരും. അപ്പോള്‍ അത് മാര്‍ക്കറ്റ് ഫെയിലര്‍ ആണെന്നു പറഞ്ഞാല്‍ മാര്‍ക്കറ്റ് ഇക്കോണമി എന്നത് ക്യാപിറ്റലിസം എന്ന തീയറിയുമായി എന്തു തരം ബന്ധം എന്നു പറയേണ്ടി വരും. റിവിഷനുകളെ കെയിന്‍സ് തുടങ്ങി ഇങ്ങോട്ട് ഇപ്പോ വരെ വിശദീകരിക്കേണ്ടി വരും.

അതുകൊണ്ട് രണ്ടു ചോദ്യമായി ചുരുക്കട്ടേ? എഴുതാനുള്ള സൌകര്യത്തിനു?
1. ആഡം സ്മിത്തിന്റെ തീയറിയില്‍ ഇമ്പീരിയലിസം ക്യാപിറ്റലിസത്തിന്റെ വകഭേദമാണോ അല്ലയോ?
2. ക്യാപിറ്റലിസം ഇമ്പീരിയലിസത്തിലേക്ക് ഡീ ജെനെറേറ്റ് ചെയ്യുന്നത് അതിന്റെ പരാജയം ആണോ?

myexperimentsandme said...

ദേവേട്ടാ, മുളവട്ടന്‍ രവീന്ദ്രനാഥ് ഉടമ്പടിയുടെ രഹസ്യഭാഗങ്ങള്‍ ബ്രിട്ടാനിക്ക പറയുന്നത് ഇങ്ങിനെ:

To this public pact of nonaggression was appended a secret protocol, also reached on August 23, 1939, which divided the whole of eastern Europe into German and Soviet spheres of influence. Poland east of the line formed by the Narew, Vistula, and San rivers would fall under the Soviet sphere of influence. The protocol also assigned Lithuania, Latvia, Estonia, and Finland to the Soviet sphere of influence and, further, broached the subject of the separation of Bessarabia from Romania. A secret supplementary protocol (signed September 28, 1939) clarified the Lithuanian borders. The Polish-German border was also determined, and Bessarabia was assigned to the Soviet sphere of influence. In a third secret protocol (signed January 10, 1941, by Count Friedrich Werner von Schulenberg and Molotov), Germany renounced its claims to portions of Lithuania in return for Soviet payment of a sum agreed upon by the two countries.

പോളണ്ട് ആക്രമിച്ചുകഴിഞ്ഞിട്ടും അണ്ണന്മാര്‍ ഉടമ്പടികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു.

പിന്നെ ബ്രിട്ടാനിക്ക പറയുന്നത്:

Profiting quickly from its understanding with Germany, the U.S.S.R. on Oct. 10, 1939, constrained Estonia, Latvia, and Lithuania to admit Soviet garrisons onto their territories. Approached with similar demands, Finland refused to comply, even though the U.S.S.R. offered territorial compensation elsewhere for the cessions that it was requiring for its own strategic reasons. Finland's armed forces amounted to about 200,000 troops in 10 divisions. The Soviets eventually brought about 70 divisions (about 1,000,000 men) to bear in their attack on Finland, along with about 1,000 tanks. Soviet troops attacked Finland on Nov. 30, 1939.

ഇങ്ങിനെയും പറയുന്നു:

For his part, Hitler wanted a nonaggression pact with the Soviet Union so that his armies could invade Poland virtually unopposed by a major power, after which Germany could deal with the forces of France and Britain in the west without having to simultaneously fight the Soviet Union on a second front in the east. The end result of the German-Soviet negotiations was the Nonaggression Pact, which was dated August 23 and was signed by Ribbentrop and Molotov in the presence of Stalin, in Moscow.

ഇതൊക്കെ വായിച്ച് വട്ടായാല്‍ ദേവേട്ടന്‍ പറയുന്ന:

പോളണ്ടില്‍ ഒരു "രാഷ്ട്രീയ തകര്‍ച്ച ഉണ്ടായാല്‍" സോവിയറ്റ് ചായ്വുള്ള സ്ഥലങ്ങള്‍ അങ്ങോട്ടും, ജെര്‍മന്‍ ചായ്വുള്ള സ്ഥലങ്ങള്‍ ജര്‍മ്മനിയിലേക്കും എങ്ങനെ ചേരണം എന്നാണ്‌. അതായത് രണ്‍റ്റു രാജ്യങ്ങളും പോളണ്ടില്‍ രാഷ്റ്റ്റീയ തകര്‍ച്ച ഉണ്ടായാലല്ലാതെ ഒന്നും ചെയ്യില്ലെന്ന്.

എന്ന സംഗതിയെപ്പറ്റി ഐഡിയ ഒന്നും എനിക്ക് കിട്ടിയില്ല. രണ്‍റ്റു രാജ്യങ്ങളും പോളണ്ടില്‍ രാഷ്റ്റ്റീയ തകര്‍ച്ച ഉണ്ടായാലല്ലാതെ ഒന്നും ചെയ്യില്ല എന്ന സംഗതി ഉടമ്പടിയിലുണ്ടായിരുന്നോ എന്ന് വിക്കിയില്‍ നിന്നോ ബ്രിട്ടാനിക്കിയില്‍ നിന്നോ എനിക്ക് കിട്ടിയില്ല (എന്റെ വായനയുടെ കുഴപ്പമാണെങ്കില്‍ സോറി).

വിക്കി ഇത് പറയുന്നു:

Critics of Stalin question his determination to oppose Germany's growing military aggressiveness, since the Soviet Union began commercial and military cooperation with Germany in 1936 and grew these relationships until the German invasion began. After the British and French declaration of war on Germany, these economic relationships allowed Germany to circumvent the Allied naval blockade, thus allowing it to avoid the disastrous situation it faced in WW1. However, Soviet industry also largely benefited from cooperation with Germany, so the cooperation itself does not tell anything for or against whatever motives of Stalin.

Some critics such as Viktor Suvorov claim that Stalin's primary motive for signing the Soviet-German non-aggression treaty was Stalin's calculation that such a pact could result in a conflict between the capitalist countries of Western Europe. This idea is supported by professor Albert L. Weeks. [3]

സംഗതി സ്റ്റാലിന്റെ മീശയിലും പിടിക്കണമെന്നാണ് എനിക്ക് കിട്ടിയ ഐഡിയ-പോളണ്ടിന്റെ കാര്യത്തിലാണെങ്കിലും. ആ ഹിറ്റ്‌ലര്‍ ഒരുത്തന്‍ കാരണമാണ് എനിക്കിതൊക്കെ ചെയ്യേണ്ടി വന്നത് എന്ന രീതിയിലൊന്നുമായിരുന്നില്ല അണ്ണന്‍ പോളണ്ടും ബാക്കി രാജ്യങ്ങളുമൊക്കെ ആക്രമിച്ചതെന്നാണ് എനിക്ക് വായിച്ചപ്പോള്‍ തോന്നിയത്. മാത്രവുമല്ല, മുളവട്ടന്‍-രബീന്ദ്രനാഥ് ഉടമ്പടിക്ക് മുന്‍പ് തന്നെ സ്റ്റാലിന് ജര്‍മ്മനിയുമായി നീക്കുപോക്കുകളൊക്കെ ഉണ്ടായിരുന്നെന്നും തോന്നുന്നു, കച്ചവടമായും മറ്റും. സ്റ്റാലിന്റെ ഇന്‍ഡസ്ട്രിയലൈസേഷന്റെ കച്ചവടം അണ്ണന്‍ ജര്‍മ്മനിയിലും നിര്‍വ്വഹിച്ച് അവിടെനിന്നും കാശ് വാങ്ങിച്ചിരുന്നോ?

റഷ്യയെ ഒരു വ്യാവസായിക ശക്തിയാക്കിയത് “സ്റ്റാലിന്റെ കുടുംബത്തിനു ചാകുമ്പോള്‍ മേപ്പോട്ട് കൊണ്ടുപോകാനായിരുന്നില്ല, കാര്‍ഷിക റഷ്യക്ക് പോസ്റ്റ് വാര്‍ ഇന്‍ഡസ്റ്റ്രിയലൈസേഷന്‍ കാലത്ത് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടു തന്നെ ആയിരുന്നു“- ഒരു നേതാവും ഇതൊക്കെ ചെയ്യുന്നത് അയാളുടെ കൂടെ അതിനെ കുഴിച്ചിടാനല്ലല്ലോ ദേവേട്ടാ. എന്തായിരുന്നു, സ്റ്റാലിന്റെ ഉദ്ദേശം? റഷ്യയിലെ ജനങ്ങളുടെ നന്മ?- അങ്ങിനെയെങ്കില്‍ ആ നന്മ റഷ്യയിലെ നല്ലൊരു ശതമാനം ജനങ്ങള്‍ക്കും കിട്ടിയിട്ടില്ല എന്നാണ് ബ്രിട്ടാനിക്ക പറയുന്നത്. തന്റെ രാജ്യം ലോകത്തിലെ നമ്പര്‍ വണ്‍ രാജ്യമാകണമെന്ന് റോബര്‍ട്ട് മുഗാംബെ പോലും ആഗ്രഹിക്കും. പക്ഷേ അതിനുള്ള മാര്‍ഗ്ഗമാണല്ലോ ഇവരെ തമ്മില്‍ വ്യത്യസ്തരാക്കുന്നത്.

ദേവേട്ടന്‍ പറഞ്ഞ “അന്ന് സോവിയറ്റ് നാട് മഹാശക്തി ആയത്, റഷ്യയുടെയോ കംയൂണിസത്തിന്റെയോ ചരിത്രത്തിനെ മാത്രമല്ല വക്കാരീ ലോക ചരിത്രത്തിനെ തന്നെ ഗതിമാറ്റി“ എന്നത് സ്റ്റാലിന്‍ ഒരു ശക്തിയായി റഷ്യയെ ഒരു ശക്തിയാക്കി അതുകാരണം ജര്‍മ്മനിയെ തോല്‍പ്പിച്ചു-അല്ലായിരുന്നെങ്കില്‍ ജര്‍മ്മനി രണ്ടാം ലോകമഹായുദ്ധം ജയിച്ചേനെ എന്ന രീതിയിലാണെങ്കില്‍ എനിക്കിപ്പോഴും അതങ്ങ് മൊത്തത്തില്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി അണുബോംബ് നിര്‍ണ്ണയിക്കുമായിരുന്നു എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. ഐഡിയ ജര്‍മ്മന്‍ കാരാണ് കൊടുത്തതെങ്കിലും (ആണോ?) ഐന്‍സ്റ്റൈനും മറ്റും കാരണം അത് ജര്‍മ്മനിയെക്കാളും വളരെ മുന്നിലായി അമേരിക്ക അതിന്റെ പണിയിലായിരുന്നു എന്ന് തോന്നുന്നു. 1941 മുതല്‍ക്കേ അമേരിക്ക കാര്യമായിത്തന്നെ അതിന് ശ്രമിക്കുന്നുണ്ടായിരുന്നു. ജര്‍മ്മനി ഉണ്ടാക്കിയിരുന്നെങ്കില്‍ തോല്‍ക്കും എന്ന ഘട്ടത്തിലെങ്കിലും അവര്‍ അത് പ്രയോഗിച്ചേനെ.

എന്തോ ഇപ്പോഴും ലോസിഫ് നന്ദി എന്ന് എനിക്കങ്ങോട്ട് പറയാന്‍ തോന്നുന്നില്ല (എന്റെ കുഴപ്പം തന്നെ).