വായനാ സമൂഹത്തെ ബ്ലോഗെഴുത്തുകാരന് ക്രമേണ സമ്പാദിച്ചെടുക്കുകയാണ് ചെയ്യുന്നത്. ആരാണ് വായനക്കാരന് എന്നത് എന്താണ് എഴുതുന്നതെന്നനുസരിച്ചിരിക്കും എന്നു പറയേണ്ടതില്ലല്ലോ. കാലം കൊണ്ട് ഒരു ചെറിയ സംഘം ഡെഡിക്കേറ്റഡ് റീഡേര്‍സ് ഓരോ ബ്ലോഗിനും (പല ബ്ലോഗുകള്‍ ഉള്ളവര്‍ക്ക് ഓരോ ബ്ലോഗിലെയും പ്രതിപാദ്യവിഷയം വ്യത്യസ്ഥമായിരിക്കുമല്ലോ, അതിനനുസരിച്ച് ഒരാളിന്റെ തന്നെ വായനാസമൂഹത്തിലെ അംഗങ്ങള്‍ക്കും വ്യത്യാസം വരും) ചുറ്റും ഉണ്ടായി വരും. ഒരു ചെറിയ സംഘം വായനക്കാര്‍ കഴിയുന്നത്ര ബ്ലോഗുകള്‍ വായിച്ച് കമന്റുകള്‍ എഴുതാറുണ്ട്. അവര്‍ ഏറെക്കാലം അതു ചെയ്യാറില്ല (മിക്കപ്പോഴും ബ്ലോഗ് വായനയുടെ ആരംഭകാലത്ത് അല്ലെങ്കില്‍ വെക്കേഷന് സമയം തുടങ്ങി അധിക നേരം വായിക്കാന്‍ കിട്ടുമ്പോള്‍). ഇവര്‍ ഇന്‍ഫ്രീക്വന്റ് കമന്റര്‍മാര്‍ ആകുമ്പോഴേക്ക് മറ്റു ചിലര്‍ ആ സീറ്റുകളില്‍ ഇരിക്കയായി.
ബ്ലോഗിന്റെ പോപ്പുലേഷന്‍ എക്സ്പ്ലോഷനു മുന്നേ ഒരു റീഡര്‍ കമ്യൂണിറ്റി സ്ഥാപിക്കുന്നതിലും ബുദ്ധിമുട്ടാണോ ആയിരക്കണക്കിനു ബ്ലോഗുകള്‍ മലയാളത്തിലുള്ള ഇക്കാലത്ത്? എണ്ണത്തില്‍ പോസ്റ്റുകള്‍ അധികമുള്ള ഇക്കാലത്ത് വായനക്കാരന് വളരെ choosy ആകുമെന്നും പഴയകാലത്തിലും പ്രയാസമാണ് ഇന്നൊരു സ്ഥിര വായനസംഘത്തെ സ്വന്തം ബ്ലോഗിനുണ്ടാക്കി കൊടുക്കാനെന്നും പെട്ടെന്ന് തോന്നിയേക്കാം. ഏതു പഴയ ബ്ലോഗര്‍ക്കും ലളിതമായൊരു പരീക്ഷണം നടത്തി തന്റെ വായനക്കാരെ അവരെങ്ങനെ തന്റെ ബ്ലോഗിലെത്തിയെന്നും എത്രകാലം കൊണ്ടെത്തിയെന്നും എന്തുകൊണ്ട് അവരവിടെ തങ്ങിയെന്നും മനസ്സിലാക്കാം. എങ്ങനെ?
മറ്റൊരു പേരില്‍ ഒരു ബ്ലോഗ് തുടങ്ങുക. അമ്പാലിട്ട് ആദ്യം മുതല്‍, ഒരു തുടക്കക്കാരനായി. എഴുതിയെഴുതി പതിഞ്ഞ ശൈലിയെല്ലാം മറന്ന് ആദ്യപോസ്റ്റ് എഴുതുന്ന കാലത്തു നിന്നും. മൊത്തമായി പഴയ ബ്ലോഗ്ഗുകളുടെ തീമും പ്രതിപാദ്യവിഷയങ്ങളും ആവര്‍ത്തിക്കരുത്, ജനം കയ്യോടെ പിടികൂടുകയോ കുറഞ്ഞ പക്ഷം അനുകരിച്ചെഴുതുന്നവനെന്ന് വിളിക്കുകയോ ചെയ്യും. പുതിയ കാര്യങ്ങളെഴുതുക. എത്രമാറിയാലും, എത്രമാറ്റിയാലും, എന്തു ചെയ്താലും മാറാത്ത നിങ്ങളുടെ സിഗ്നേച്ചര്‍ അതിലുമുണ്ടാവും, തീര്‍ച്ച.
എത്രകാലം കൊണ്ട് നിങ്ങളുടെ റീഡര്‍ ബേസ് പുതിയ ബ്ലോഗില്‍ സ്ഥാപിക്കാന്‍ കഴിയും? ആരെഴുതും നിങ്ങല്‍ക്ക് അഭിപ്രായങ്ങള്‍? ആദ്യമെത്തുക ബ്ലോഗ് മുഴുവനും വായിച്ച് അഭിപ്രായം പറയുന്ന വായനക്കാരാകും, സംശയമില്ല. അവര്‍ നിങ്ങളാദ്യം ബ്ലോഗ് എഴുതിയ കാലത്തെ അതേ പേരുകളാകണമെന്നില്ല, പക്ഷേ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാവില്ല.
പണ്ടെന്നോ നിങ്ങളെ വായിച്ചിരുന്നവര്, ശേഷം ബ്ലോഗ് വായനയില്‍ നിന്നു വിട്ടിട്ടോ അല്ലെങ്കില്‍ നിങ്ങളുടെ ബ്ലോഗ് മടുത്തിട്ടോ പോയവര്‍ ഒരിക്കലും എത്തില്ല. അവരിപ്പോള്‍ നിങ്ങളുടെ ശരിക്കുള്ള ബ്ലോഗിലും വരാറില്ലല്ലോ.
നിങ്ങളുടെ ഡെഡിക്കേറ്റഡ് റീഡര്‍ കമ്യൂണിറ്റി വളരെ ചെറിയ കാലം കൊണ്ട് പുതിയ ബ്ലോഗറെയും ന്യായമായും കണ്ടെത്തേണ്ടതാണ് ചെറിയ കാലയളവില്‍ അവരുടെ കമന്റുകള്‍ നിങ്ങളുടെ ബ്ലോഗ്ഗില്‍ കാണാം, അല്ലെങ്കില്‍ വായനാലിസ്റ്റില്‍ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെടും. .(നിങ്ങള്‍ പൂര്‍വ്വ ജന്മത്തില് കവിതയും രാഷ്ട്രീയവും എഴുതിയിരുന്ന ആളാണെങ്കില്‍ അംശാവതാരത്തിലെ കവിത പോസ്റ്റുകള്‍ക്ക് രാഷ്ട്രീയ ബ്ലോഗിന്റെ റീഡര്‍മാര്‍ എത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)
ഈ പരീക്ഷണം എന്തിനാണ്?
ഒന്നോ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നിങ്ങള്‍ ഉണ്ടാക്കിയെടുത്തതാണ് നിലവിലുള്ള റീഡര്‍ ബേസ് എന്നത് അഞ്ചോ എട്ടോ പോസ്റ്റുകള്‍ കൊണ്ട് ഉണ്ടാക്കിയതെന്ന് സ്വയം തിരുത്തി മനസ്സിലാക്കാന്‍.
ബ്ലോഗുകള്‍ എണ്ണത്തില്‍ കൂടിയതുകൊണ്ട് ഇപ്പോഴത്തെ ബൂലോഗത്ത് എഴുത്തുകാരന് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടോ പോസ്റ്റുപിടിയന്‍ അഗ്രിഗേറ്ററും ലിസ്റ്റും പൈപ്പും കമന്റു ഗ്രൂപ്പും പത്രദ്വാരാ പ്രശസ്തിയും മറ്റും കിട്ടിയതിനാലെ ഇപ്പോഴത്തെ ബൂലോഗത്തൊരു ബ്ലോഗ് സ്ഥാപിച്ചെടുക്കാന്‍ പണ്ടില്ലാത്ത എളുപ്പമൊന്നും ഇല്ലെന്നും മനസ്സിലാക്കാന്‍.
അവസാനമായി, ഒക്കെ സ്വയം പരീക്ഷിച്ച്, സ്വയം അറിഞ്ഞ് സ്വന്തം മനസ്സില്‍ മാത്രം സൂക്ഷിക്കുക. ടെസ്റ്റ് റിസല്‍റ്റ്, പ്രൂഫ് എന്നൊക്കെ പറഞ്ഞ് രണ്ടാം ജന്മത്തിന്റെ വിവരങ്ങള്‍ ബ്ലോഗിലോ സുഹൃത്തുക്കളോടോ വെളിപ്പെടുത്തരുത്. നിര്‍ദ്ദോഷമായ ഒരു പരീക്ഷണമാണെങ്കിലും നിങ്ങള്‍ മറ്റൊരാളെന്ന് തന്നെ വിശ്വസിച്ച് ആത്മാര്‍ത്ഥമായി കമന്റുകളെഴുതുകയും മറ്റും ചെയ്തവരെ അപമാനിക്കലാവും അത്.
[ഞാന്‍ ഇത് പരീക്ഷിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചാല്‍ സന്ദേശമെന്ന സിനിമയില്‍ ശങ്കരാടി പറയുമ്പോലെ... ബാക്കി വക്കാരി കാണാപ്പാഠം പറയും :) ]
Subscribe to:
Post Comments (Atom)
23 comments:
പ്രിയ ദേവന്,
താങ്കള്‍ ബൂലോകത്തെ കാലാവസ്ഥാകാര്യങ്ങളില് (നിരീക്ഷണങ്ങളില്‍ )വളരെ ഏറെ ശുഷ്കാന്തി കാണിക്കുന്നതായി തോന്നുന്നു.
പരീക്ഷണം നന്നായിരിക്കുന്നു.. ആരും അനുകരിക്കാതിരിക്കട്ടെ...!!!
:-) ദേവനെ കുറെ നാളായി കാണുന്നില്ലല്ലോ എന്ന് വിചാരിക്കുകയായിരുന്നു. നല്ല ഒരു പോസ്റ്റ് ഇട്ടത് എന്തായാലും നന്നായി. ഇനിയും ഇനിയും എഴുതുക. എല്ലാ ഭാവുകങ്ങളും.
ദേവേട്ടാ :) ഇത് വായിച്ച് ഒരു കുഞ്ഞു പുഞ്ചിരി എന്റെ മുഖത്ത് തെളിഞ്ഞു, എന്തിനാ എന്ന് ചോദിക്കരുത് പ്ലീസ്!!!
ഞാന്‍ ഇപ്പണി ഒന്നു ചെയ്തു നോക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു. പക്ഷെ ഇനിയിപ്പോള്‍ ഒരു ധൈര്യക്കുറവ്.
"അവസാനമായി, ഒക്കെ സ്വയം പരീക്ഷിച്ച്, സ്വയം അറിഞ്ഞ് സ്വന്തം മനസ്സില്‍ മാത്രം സൂക്ഷിക്കുക. ടെസ്റ്റ് റിസല്‍റ്റ്, പ്രൂഫ് എന്നൊക്കെ പറഞ്ഞ് രണ്ടാം ജന്മത്തിന്റെ വിവരങ്ങള്‍ ബ്ലോഗിലോ സുഹൃത്തുക്കളോടോ വെളിപ്പെടുത്തരുത്. നിര്‍ദ്ദോഷമായ ഒരു പരീക്ഷണമാണെങ്കിലും നിങ്ങള്‍ മറ്റൊരാളെന്ന് തന്നെ വിശ്വസിച്ച് ആത്മാര്‍ത്ഥമായി കമന്റുകളെഴുതുകയും മറ്റും ചെയ്തവരെ അപമാനിക്കലാവും അത്.”
എന്താണെന്ന് അറിയാന്മേല ദേവേട്ടാ.. ഒരു കുഞ്ഞു ചിരി അറിയാതെ ചുണ്ടിലേക്കെത്തുന്നു.
നിരീക്ഷണങ്ങള്‍ നന്നായി.
നന്നായി.
അപ്പോ അനോണിമസ്സ് ആയി വേറെ ബ്ലോഗ് തുടങ്ങണം എന്നാണോ?
എവടെയൊക്കെയോ സംശയത്തിന്റെ ഒരു മണം ദേവേട്ടാ...:-)
ദേവ എഴുതാനുള്ളത് എഴുതിയാല്‍ വേണമെന്നുള്ളവര്‍ വായിച്ചുുകൊള്ളും. അതല്ലെ ശരിയായ മാര്‍ഗം.
ഞാനിതൊന്ന് പരീക്ഷിക്കാമെന്ന് കുറേ നാളായി കരുതിയിരുന്നതാണ്. റീഡര്‍ ബേസിനൊന്നുമല്ല, പഴ്യ സ്വാതന്ത്ര്യം ഇല്ലായെന്നൊരു തോന്നല്‍ വന്നപ്പോള്‍, പിന്നേയും ഒന്നേന്ന് തുടങ്ങിയാലോ എന്ന്. കൊറേ കൊറെ ടൈംസ് ആലോചിച്ചു. പേരും നോക്കി. പേരു വരെ.
1. മഞ്ഞളും മഞ്ഞക്കുറിയും (മഞ്ഞള്കുമാരി)
2. മുയലും ആമയും (ആമപ്പെണ്ണ് )
പക്ഷെ ശൈലി മാറ്റം വലിയ പാടാണെന്ന് തോന്നുന്നു, ഒരു അഞ്ചു കൊല്ലത്തിനു മുന്നെ എന്നെ വല്ലപ്പോഴും വായിച്ചിരുന്ന ഒരു സുഹൃത്ത് എന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ ഒരിക്കല്‍ ഒരു കമന്റിടുന്നു. ഇതുപോലെ എഴുതുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു എന്നും പറഞ്ഞിട്ട് എന്റെ പേരും ;) അതോടെ മനസ്സിലായി ആ ഐഡിയ ഫലിപ്പിക്കാന്‍ പാടാണെന്ന്. :) :) ഇംഗ്ലീഷില്‍ പാടാന്ന് മനസ്സിലായി, മലയാളത്തില്‍ അതിലും പാടാവും എനിക്ക്. അക്ഷരതെറ്റ് മാത്രം മതി :) :)
അല്ലാ ഇതൊക്കെ കണ്ടുപിടിച്ചിട്ട് എന്തു ചെയ്യാനാ എന്ന ചോദ്യം പിന്നെയും ബാക്കി!
:)
ദേവാ,
split personality യുള്ള ഒത്തിരിപ്പേര് ബൂലോഗത്തുണ്ടെന്നറിഞ്ഞാണോ ഈ പോസ്റ്റ്?
ദേവാ :)
സ്വാതന്ത്ര്യം കൊതിച്ചോ അല്ലയോ എന്തോ.. താങ്കള്‍ പറഞ്ഞ രീതി അവലംബിച്ച ഒത്തിരി ബ്ലോഗുകള്‍ ഇപ്പോഴുണ്ട്. നല്ലതും ചീത്തയും ചുമ്മാ ഒരുദ്ദേശവും കൂടാതെയും തുടങ്ങിയവ. താങ്കളുടെ ഈ പോസ്റ്റിനെ പരീക്ഷണം എന്നതിലുപരി ഒരു നല്ല നിരീക്ഷണം എന്നു പറയുന്നതാവും നല്ലത്. പൊതുവില്‍.. വനിതകളുടെ ദ്വന്ദവ്യക്തിത്വം മനസ്സിലാക്കാന്‍ വളരെ എളുപ്പം എന്നു തോന്നുന്നു. പ്രത്യേകിച്ചും കവിതകളും കഥകളും എഴുതുന്നവരുടെ. ശൈലി മാറ്റി എഴുതാന്‍ കഴിയാത്തതു തന്നെ കാരണം. പിന്നെ ആണുങ്ങളുടെ അത്രയും കള്ളത്തരം മനസ്സിലൊതുക്കാന്‍ കഴിയാത്തതും ഒരു കാരണം തന്നെയെന്ന് കൂട്ടിയ്ക്കോളൂ. :). എഴുത്ത് സ്വാഭാവികമാവുമ്പോള്.. :)
ദേവേട്ടാ.... ദെന്താ പ്പൊ ങ്ങനെ ഒരു ചിന്ത?
വിഘടനവാദിയാണോ അതോ പ്രതിക്രിയാവാദിയാണോ?
;)
ഇതു ഞാനല്ല.
സംഭവം കൊള്ളാം. ഒരു വര്‍ഷം കഴിയട്ടെ, ഒന്നു പരീക്ഷിച്ചു നോക്കാം.
ദേവേട്ടാ ഐഡിയാ കൊള്ളാം
പക്ഷേ എന്നെ കൊണ്ടിതു സാധിക്കുമെന്നു തോന്നണില്ല.
ദേവേട്ടാ,ഇതുകൊള്ളാല്ലോ!
സത്യായിട്ടും ഞാനിത് പരീക്ഷിക്കേല.:)
dEvEtta.. onnu pareekshichaalo?
ശരിയാണ്, ഏത് പേരില്‍ പുതുതായി പ്രത്യക്ഷപെട്ടാലും ശരി, ആദ്യമായി കൈകാര്യം ചെയ്യുന്ന വിഷയമായാല്‍ പോലും, സ്വന്തം കൈപ്പട എങ്ങിനെയെങ്കിലും പതിഞ്ഞുപോകും, പിടിയിലാകും.
പോലീസുകാര്‍ തെളിവെടുപ്പിനുവരുമ്പോള് പറയാറില്ലെ..ഇത് ചൂട്ട് നാണപ്പന്, അല്ലെങ്കില്‍ ഇത് പാതാളക്കരണ്ടി ദേവസ്യ, ഇത് കോഴിമമ്മദ്....അത് പോലെ ഇവിടേം പറയും....ഇത് ഇന്നയാള് എന്ന്.
എനിക്കൊരു ബ്ലോഗ് മതിയേ :)
ഇത് നമ്മളെക്കൊണ്ടു പറ്റുന്ന പണിയല്ല.
Post a Comment