Tuesday, September 18, 2007

എന്തിനു ഞാന്‍ ബ്ലോഗെഴുതുന്നു?

വിവരസംഭരണം, ആശയപരവും വൈകാരികവുമായ വിനിമയം,തൊഴില്‍സംബന്ധമായ ഉപയോഗം എന്നിവ കുറഞ്ഞൊരളവിലും കവിഞ്ഞ് നടക്കാത്ത ഏതുഭാഷയും മറ്റൊന്നിലേക്ക് ദഹിച്ചു ചേരും. നൂറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള മലയാളവും ഈ ഭീഷണിയുടെ നിഴലിലാണെന്നിരിക്കെ കാലാതീതാസ്തിത്വമുള്ള, ഒരു കീ തൊട്ടു വിളിച്ചാലാര്‍ക്കും എന്നും കണ്മുന്നില്‍ പ്രത്യക്ഷമാവുന്ന ഇന്റെര്‍നെറ്റ് യൂണിക്കോഡ് മലയാളം എഴുതുന്നവരെല്ലാം നമ്മുടെ ഭാഷയുടെ ചിരന്തനത്വത്തിലേക്ക് എളിയ സംഭാവനകള്‍ ചെയ്യുന്നവരാണ്‌.

ഞാന്‍ ബ്ലോഗ് എഴുതുന്നത് ഈ ലക്ഷ്യം മാത്രം കണ്ടെന്ന് പറഞ്ഞാല്‍ അത് വെടിമരുന്ന് നിര്‍മ്മാണത്തെ സഹായിക്കാനാണ്‌ കടല്‍ക്കാക്ക കാഷ്ഠിക്കുന്നത് എന്ന് അവകാശപ്പെടുമ്പോലെയാകും. എന്റെ എഴുത്ത് എന്റെ ആത്മാവിഷ്കാരമാണ്‌. 'അനായാസപ്രകാശനം' എന്ന ബ്ലോഗറിന്റെ ആദര്‍ശസൂക്തം വ്യക്തമാക്കുന്നതുപോലെ എന്റെ ചിന്തകളെയും വീക്ഷണങ്ങളെയും സര്‍ഗ്ഗവാസനകളെയും അനിയന്ത്രിതമായി പ്രകാശിപ്പിക്കാനുള്ള വേദിയാണെനിക്ക് ബ്ലോഗ്.

എന്റെ ബ്ലോഗെഴുത്തിനു രണ്ടുവയസ്സ് തികയുന്നു. ബ്ലോഗ് എന്നെ എഴുത്തുകാരനാക്കിയെന്ന് പറയവയ്യ. ബ്ലോഗുകളുണ്ടാവും മുന്നേ ബുള്ളറ്റിന്‍ ബോര്‍ഡുകളിലും മറ്റും ഞാന്‍ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ മനോവ്യാപാരങ്ങളുടെ തീവ്രതയും ആര്‍ജ്ജവവും എല്ലാദിവസവും ഒരുപോലെയായിരിക്കില്ല എന്നത് വകവയ്ക്കാതെ മനസ്സിലുരുത്തിരിയുന്നത് നിലവാരഭേദം വകവയ്ക്കാതെ എന്നും പ്രസാധനം ചെയ്യാന്‍ ബ്ലോഗുകളോളം യോജിച്ച മറ്റൊരു മാദ്ധ്യമവും ഞാന്‍ കണ്ടിട്ടില്ലെന്നത് ബ്ലോഗെന്ന മാദ്ധ്യമത്തെ എനിക്കു പ്രിയങ്കരമാക്കുന്നു.

ബ്ലോഗ് സമൂഹത്തിന്റെ സമ്മേളിതഞ്ജാനകോശമാണ്‌ എന്റെ മിക്ക പോസ്റ്റുകളുടെയും കുറ്റവും കുറവുംകമന്റുകളിലൂടെ കുറച്ചിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജെര്‍മനിയുടെ പതനത്തിനു സോവിയറ്റ് കത്യൂഷ റോക്കറ്റുകള്‍ വഹിച്ച പങ്കിനെപ്പറ്റി പോസ്റ്റ് ഇടുമ്പോള്‍ ഈയിടെ ഹിസ്‌ബുള്ള ഹൈഫക്കു നേരേ തൊടുത്ത കത്യൂഷകള്‍ മുന്നില്‍ വന്നു പതിക്കുന്നതു കണ്ട ഡാലി അതില്‍ ചിലത് കൂട്ടിച്ചേര്‍ക്കുന്നു. മാര്‍ക്കോ പോളോയുടെ യാത്രകളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ എനിക്കു കല്ലുകടിക്കുമ്പോള്‍ ഇറ്റാലിയന്‍ വേര്‍ഷനില്‍ നിന്നും ഉദ്ധരണികളുമായൊരു മനു വന്നു കമന്റു ചേര്‍ക്കുകയായി. തിരുവനന്തപുരത്തെയൊരു കര്‍ഷകനോ കൊറിയയിലെ ഒരു കവിയോ പൂനെയിലെ ഒരു വ്യവസായിയോ കോയമ്പത്തൂരിലെ ഒരു ശില്പിയോ ബാംഗളൂരിലെ സംസ്കൃതാദ്ധ്യാപികയോ വയനാട്ടിലെ ഒരദ്ധ്യാപകനോ അമേരിക്കയിലെ ഒരു ഡോക്റ്ററോ ആഫ്രിക്കയിലെ ഒരെഞ്ചിനീയറോ കൊച്ചിയിലെ ഒരു കലാസം‌വിധായകനോ ചെന്നെയിലെ ഒരു ഗായകനോ ഞാനായി മാറി അഭിപ്രായങ്ങളും തിരുത്തുകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി എന്റെ പോസ്റ്റുകളെ കുറ്റമറ്റതാക്കുന്നു. വായനക്കാര്‍ കൃതിയില്‍ പങ്കുചേരുന്ന ഈയവസ്ഥയാണ്‌ എഴുത്തുകാരനല്ലാത്ത എന്നെ ബ്ലോഗില്‍ അതാക്കി മാറ്റുന്നതെന്ന് നിസ്സംശയം പറയാം.

38 comments:

വിഷ്ണു പ്രസാദ് said...

ദേവേട്ടാ,താങ്കള്‍ ബ്ലോഗെഴുതുന്നു എന്നതല്ല,ബ്ലോഗുകളില്‍ ക്രിയാത്മകമായി ഇടപെടുന്നു എന്നതാവണം താങ്കളുടെ സവിശേഷത.
എല്ലാ നന്മകളും നേരുന്നു.
രണ്ടാം വാര്‍ഷികാശംസകള്‍...

അനംഗാരി said...

ദേവന്‍:വാര്‍ഷിക ആശംസകള്‍.
എന്റെ ബ്ലോഗിന് ഒരു വര്‍ഷം കഴിഞ്ഞുപോയത് ഞാന്‍ അറിഞ്ഞതേയില്ല.

Kaippally കൈപ്പള്ളി said...

ദേവന്‍:

ബ്ലോഗിലെ വിരലില്‍ എണ്ണാവുന്നാ ചുരുക്കം ചില ബ്ലോഗില്‍ ഒന്നാണു് ദേവന്റെ ബ്ലോഗ്.

രണ്ടാം വാര്ഷിക ആശംസകള്‍.

ശ്രീ said...

രണ്ടാം വാര്‍‌ഷികാശംസകള്‍‌!

സു | Su said...

ആശംസകള്‍.

RR said...

പോസ്റ്റുകള്‍ക്കു വേണ്ടി കാത്തിരുന്നു വായിക്കുന്ന ചുരുക്കം ചില ബ്ളോഗുകളില്‍ ഒന്ന് ആണിതും താങ്കളുടെ മറ്റു ബ്ളോഗുകളും. ആശംസകള്‍.

Haree | ഹരീ said...

ആശംസകള്‍ എന്റേയും... :)
--

വേണു venu said...

"എന്തിനു ഞാന്‍ ബ്ലോഗെഴുതുന്നു?"
“എന്തിനു് ഞാന്‍‍ ബ്ലോഗു വായിക്കുന്നു?”
“എന്തിനു് ഞാന്‍‍ ബ്ലോഗുകളില്‍‍ കമന്‍റെഴുതുന്നു.?”
എന്നു വേണ്ട, ബ്ലോഗുലോകവുമായുള്ള എന്‍റെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്ന ബ്ലോഗുകളില്‍‍ ഒന്നായ ശ്രീ.ദേവന്‍റെ ബ്ലോഗിനു് ഞാന്‍‍ രണ്ടാം വാര്‍ഷികാശംസകള്‍‍ നേരുന്നു.!

ഇത്തിരിവെട്ടം said...

ദേവേട്ടാ വാര്‍ഷികാശംസകള്‍.

സഹയാത്രികന്‍ said...

രണ്ടാം വാര്‍‌ഷികാശംസകള്‍‌!

:)

കുഞ്ഞന്‍ said...

രണ്ടാം കൊല്ല ബ്ലോഗാശംസകള്‍...

കുട്ടിച്ചാത്തന്‍ said...

ദേവേട്ടാ രണ്ടാം വാര്‍‌ഷികാശംസകള്‍‌...

KANNURAN - കണ്ണൂരാന്‍ said...

മറ്റുള്ളവരുടെ സജീവമായ ഇടപെടല്‍ എഴുത്തിനെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു എന്നുള്ളതാണ് ബ്ലോഗിനെ മറ്റേതു മാധ്യമത്തേക്കാളും പ്രിയങ്കരമാക്കുന്നതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്...ആശംസകള്‍

ബാജി ഓടംവേലി said...

വാര്‍ഷികാശംസകള്‍

കൃഷ്‌ | krish said...

രണ്ടാം ബ്ലോഗ് വാര്‍ഷിക ആശംസകള്‍.

ഇട്ടിമാളു said...

ആശംസകള്‍.....!!!

Vanaja said...

ആശംസകള്‍....:)

ലാപുട said...

ആശംസകള്‍ ദേവേട്ടാ...

sandoz said...

ആശംസകള്‍.....രണ്ടാം വാര്‍ഷികത്തിനു രണ്ട്‌ ലോഡ്‌ ആശംസകള്‍.....

sandoz said...

ആശംസകള്‍.....രണ്ടാം വാര്‍ഷികത്തിനു രണ്ട്‌ ലോഡ്‌ ആശംസകള്‍.....

Sul | സുല്‍ said...

ബൂലോഗം മുഴുവനും വാര്‍ഷികാഘോഷങ്ങളിലാണ്. :)

ദേവാ :
രണ്ടാം വാര്‍ഷികാശംസകള്‍.
പറയേണ്ടതെല്ലാം പറയേണ്ടവര്‍ പറഞ്ഞുപോയി, ഇനി ഞാനെന്തു പറയാനാ.

-സുല്‍

അലിഫ് /alif said...

ദേവന്‍:
ബ്ലോഗ് എഴുത്തിന്റെ ചരിത്രം മലയാളഭാഷയുടെയും കൂടി ചരിത്രമാകുന്ന കാലം വരും. അതില്‍ താങ്കളുള്‍പെട്ടവരുടെ ക്രിയാത്മകമായ ഇടപെടലിന്റെ ചൂടും ചൂരുമുണ്ടാവും..
രണ്ടാം ബ്ലോഗ് വാര്‍ഷികാശംസകള്‍

ദീപു : sandeep said...

ആശംസകള്‍...:)

ബീരാന്‍ കുട്ടി said...

രണ്ടാം വാര്‍ഷികാശംസകള്‍.

അനില്‍_ANIL said...

രണ്ടാമാണ്ടാശംസകള്‍ ദേവാ.

ടൈറ്റില്‍ കലക്കി "എന്തിനു ഞാന്‍ ബ്ലോഗെഴുതുന്നു?". മലയാളം ബ്ലോഗുകളില്‍ ഏറെ ശ്രദ്ധേയമായ പല പോസ്റ്റുകളും പറത്തിവിട്ട ദേവനെന്ന എഴുത്തുകാരന്‌ തീര്‍ച്ചയായും അഭിമാനിക്കാം.‍

vimathan said...

ദേവന്‍, ആശംസകള്‍.ബൂലോകത്തെ, ചര്‍ച്ചകളില്‍ താങ്കളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

മയൂര said...

ആശംസകള്‍.....

kumar © said...

മലയാളം ബ്ലോഗില്‍ മായാത്ത കാല്‍പ്പാടുകള്‍ പതിച്ച് രണ്ടുവര്‍ഷമായി നടക്കുന്ന ദേവനു ആശംസകള്‍.

ഓ ടോ‍: എന്തിനു ഞാന്‍ ബ്ലോഗെഴുതുന്നു എന്ന് നിങ്ങളൊക്കെ ചോദിച്ചു തുടങ്ങിയാല്‍ പിന്നെ ഞങ്ങളൊക്കെ എന്തു ചെയ്യും?

സുഗതരാജ് പലേരി said...

ആശംസകള്‍...:)

അഞ്ചല്‍കാരന്‍ said...

ആശംസകള്‍...

SAJAN | സാജന്‍ said...

ദേവേട്ടാ ബ്ലോഗില്‍ രണ്ടാം വര്‍ഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ദേവേട്ടന് രണ്ടായിരം ആശംസകള്‍!!

പടിപ്പുര said...

ആ ഉപസംഹാരം ശരിതന്നെ. നിസ്സംശയം!

വാര്‍ഷികാശംസകള്‍

parajithan said...

ദേവാ, ഇത് കാണാന്‍ ഇത്തിരി വൈകി. ദേവന്റെ എഴുത്ത് വായിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍‌ഷമേ ആയുള്ളു. പക്ഷേ പത്തുവര്‍‌ഷത്തെയെങ്കിലും വായന കൊണ്ടുള്ള അടുപ്പമുണ്ടായ പോലെയുള്ള ഒരു ചിന്താലോകത്തെത്തുന്ന പ്രതീതിയാണ് ദേവനെ വായിക്കുമ്പോള്‍ ഉണ്ടാകുന്നത്. നിങ്ങളെപ്പോലെ എഴുതുന്ന ഒരാളെ, താനെഴുതുന്നതെന്തെന്ന് ശരിക്കുമറിഞ്ഞ് എഴുതുന്നയൊരാളെ, മറ്റെവിടെയും കാണുക പ്രയാസം. ആശംസകള്‍.

ज्योतिर्मयी ജ്യോതിര്‍മയി said...

ദേവന്‍ ജി,

അറിവുകള്‍ പങ്കുവെയ്ക്കുന്നതിനു നന്ദി.
വാര്‍ഷികാശംസകള്‍!

ഉറക്കെചിന്തിയ്ക്കാനൊരു ചോദ്യം ഇവിടെ വെയ്ക്കട്ടെ?

എഴുതാന്‍ ബ്ലോഗുമാധ്യമം ഒരു സ്വതന്ത്രവേദി ഒരുക്കുന്നു എന്നതു ശരി. പക്ഷേ മലയാളം എഴുതാന്‍ അറിയാത്തവര്‍ക്കും മലയാളത്തില്‍ ബ്ലോഗെഴുതാം. കാലക്രമത്തില്‍ എഴുത്തുഭാഷയുടെ നിലയെന്താവും?

(ഏതുഭാഷയ്ക്കും ബാധകമാണിത്)

ദേവന്‍ said...

വിഷ്ണുമാഷേ, അനംഗാ, കൈപ്പള്ളീ, ശ്രീ, സൂ, ആര്‍‌ആര്‍, ഹരീ, വേണുമാഷേ, ഇത്തിരീ, സഹയാത്രികാ, കുഞ്ഞന്‍സേ, ചാത്തന്‍സേ, കണ്ണൂരാനേ, ബാജീ, കൃഷേ, ഇട്ടിമാളൂ, ലാപുടാ, സാന്‍ഡോസേ, സുല്ലേ, അലിഫ്, ദീപൂ, അനിലേട്ടാ, വിമതന്‍, മയൂരാ, കുമാറേ, സുഗതരാജ്, അഞ്ചല്‍ക്കാരന്‍, സാജന്‍, പടിപ്പുര, ഹരീ, ജ്യോ ടീച്ചറേ, നന്ദി.

ആരും എന്തുഭാഷയിലും എഴുതുന്ന കാലം വരികയാണ്‌ ജ്യോ. ടീ. അപ്പോള്‍ ഭാഷ എന്താകും എന്നത് ഒരു സം‌വാദ പോസ്റ്റാക്കി ഇടുന്നുണ്ട്. ഞാന്‍ ഒറ്റക്കെടുത്താല്‍ പൊന്തുകയില്ല :)

ज्योतिर्मयी ജ്യോതിര്‍മയി said...

"ആരും എന്തുഭാഷയിലും എഴുതുന്ന കാലം വരികയാണ്‌ ജ്യോ. ടീ."

ഉം. ഇതേതാ ഭാഷ? മൈ നെയിം ഈസ് ‘ജ്യോതി‘, സര്‍ :)

അമല്‍ | Amal (വാവക്കാടന്‍) said...

ദേവേട്ടാ,
കാണുവാന്‍ വൈകി...
ഹൃദയം നിറഞ്ഞ ആശംസകള്‍..

താങ്കളുടെ ചിന്തകള്‍, താങ്കളുടെ രാഷ്ട്രീയം എല്ലാം എന്നെ വളരെയധികം സ്വാധീനിക്കുന്നു..

ആശംസകള്‍ ഒരിക്കല്‍ കൂടി.

ഇന്ദിര അശോക് said...

എന്റെ ‘ക്ഷേത്രം’ എന്ന ബ്ലോഗിന്റെയും പൊസ്റ്റിന്റെയും അറിയിപ്പ് മലയാളം ബ്ലോഗ് ലിസ്റ്റുകളില്‍ വരാനും മറ്റു ബ്ലൊഗര്‍മാരെ അറിയിക്കാനും എന്തു ചെയ്യണമെന്നു പറഞ്ഞു തരാമോ?
ബോള്‍ഡ് മാറ്റാനും കഴിയുന്നില്ല. എന്തു ചെയ്യണം