Sunday, April 15, 2007

തിബത്തന്‍ പ്രവാസികള്‍

പ്രിയ ചുള്ളിക്കാട്,
അഭയാര്‍ത്ഥിയുടെ വേദന എന്ന കുറിപ്പ് വായിച്ചു. അഭയാര്‍ത്ഥിയായിപ്പോയ ആ കവിയുടെ യാതനകള്‍ കേട്ട്‌ ഖേദിക്കുന്നു. പുസ്തകം വായിക്കാത്തതുകൊണ്ട്‌ അഭിപ്രായം പറയാനും ഞാന്‍ ആളല്ല. എന്നാല്‍ പുസ്തകം പരിചയപ്പെടുത്തുന്ന പോസ്റ്റില്‍ ശ്രീ ചുള്ളിക്കാട്‌ പറഞ്ഞ ചില കാര്യങ്ങളോട്‌ വിയോജിപ്പുണ്ട്‌. അത്‌ പുസ്തകത്തെക്കുറിച്ചുള്ള പോസ്റ്റില്‍ ഇടുന്നത്‌ അനുചിതമാവുമെന്ന് കണ്ട്‌ മറ്റൊരു പോസ്റ്റാക്കുന്നു.

തിബത്ത്‌ ഒരു സ്വതന്ത്ര രാഷ്ട്രമായിരുന്നു/1949ഇല്‍ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തിബറ്റിനെ വിഴുങ്ങി എന്നു ശ്രീ ചുള്ളിക്കാട്‌ നിരീക്ഷിക്കുന്നു.

ആയിരം വര്‍ഷത്തിനപ്പുറത്ത്‌ ചില നൂറ്റാണ്ടുകള്‍ മാത്രം ടിബറ്റ്‌ ആസ്ഥാനമാക്കി ഒരു രാജാവുണ്ടായിരുന്നു. ശേഷം യുവാന്‍ വംശം (ഏ ഡി പന്ത്രണ്ട്‌) ചൈന ഭരിക്കുമ്പ്പോള്‍ ടിബറ്റ്‌ ചൈന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അതിനു ശേഷം മിങ്ങ്‌ ഭരിക്കുമ്പോള്‍ ഏ ഡി 16 നൂറ്റാണ്ടു വരെ) ടിബറ്റ്‌ ചൈനയുടെ പ്രവിശ്യയായിരുന്നു.

അതിനും ശേഷം വന്ന ക്യുങ്ങ്‌ ചക്രവര്‍ത്തിമാര്‍ ടിബറ്റന്‍ പ്രവിശ്യയില്‍ ലാമമാര്‍ക്ക്‌ രാഷ്ട്രീയത്തില്‍ പങ്കുകൊള്ളാന്‍ അവകാശം കൊടുത്തു (സ്വത്രന്ത്ര രാജ്യമോ പ്രവിശ്യയോ ആക്കിക്കൊടുത്തെന്ന് അതിനര്‍ത്ഥമില്ല)

1913 വരെ അങ്ങനെ തന്നെ തുടര്‍ന്നു. ബ്രിട്ടണ്‍ ചൈനയില്‍ നിന്നും സിംലാ കരാരില്‍ ടിബറ്റിനെ ലോക്കല്‍ ബോഡി ആക്കാന്‍ തീരുമാനിച്ചു. ടിബറ്റിലെ ചൈനീസ്‌ ഗവര്‍ണ്ണറും ചൈനീസ്‌ രാജാവും അതിനു സമ്മതമല്ലെന്ന്
കത്തെഴുതിയതോടെ ബ്രിട്ടന്‍ അവിടെ ഓഫീസ്‌ സ്ഥാപിക്കുകയും ചൈനയില്‍ നിന്നും വിട്ടുമാറാനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു.

ടിബറ്റന്‍ പ്രവിശ്യ ബുദ്ധമതം ഒഴികെ എല്ലാ മതങ്ങളും നിരോധിച്ച ഒരു ഏകമത പ്രവിശ്യയായിരുന്നു (ബ്രിട്ടീഷ്‌ മിഷണറിമാരെ അവിടെ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനു വധിച്ച ചരിത്രവും ഉണ്ടെന്ന് ഓര്‍മ്മ) അതിനാല്‍ കമ്യൂണിസ്റ്റ്‌ ഭരണത്തില്‍ ചേരാന്‍ അവര്‍ക്ക്‌ സമ്മതമില്ല.

പി ആര്‍ സി ആര്‍മി ടിബറ്റ്‌ കീഴടക്കി എന്നതിനെക്കാള്‍ വീണ്ടെടുത്തു എന്നു പറയുന്നതാവും ശരിയെന്ന് തോന്നുന്നു. ദുരിതപൂര്‍ണ്ണം തന്നെയായിരുന്നു അത്‌. കശ്മീരിനും സിക്കിമിനും ഇന്ത്യ സ്വാതന്ത്ര്യം കൊടുക്കുമെങ്കില്‍ ടിബറ്റിനു ചൈനയും കൊടുക്കേണ്ടതു തന്നെ. ഒരുപക്ഷേ ഒരു ബുദ്ധമതാതിഷ്ടിത രാജ്യം എന്ന നിലയില്‍ ഏറെ പ്രത്യേകതകളുള്ള ഒന്നായിരിക്കാം (മതാധിപത്യമുള്ള രാഷ്ട്രങ്ങളോട്‌ എനിക്കു പ്രതിപത്തി കുറവാണെങ്കിലും)

ജുനഘട്ട്‌, ഹൈദരാബാദ്‌, ജമ്മു കശ്മീര്‍, ത്രിപുര എന്നിവ സ്വന്തന്ത്ര രാജ്യങ്ങളായിരുന്നു. അവയ്ക്കൊന്നും ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സമ്മതവുമുണ്ടായിരുന്നില്ല. ടിബറ്റ്‌ ചൈനയുടെ സ്വന്തന്ത്ര പ്രവിശ്യയായിരുന്നു, പക്ഷേ രാജ്യമായിരുന്നില്ല.

ഗവര്‍ണ്‍മന്റ്‌ അവിടെ എന്തു ചെയ്തു എന്ന് എനിക്കറിയില്ല, മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടാവാം, ചൈനയില്‍ ഒട്ടാകെ നടക്കുന്നുണ്ടത്‌, കയ്യും കണക്കുമില്ലാതെ തന്നെ.

ചൈനീസ്‌ വിപ്ലവകാലത്ത്‌ വിപ്ലവകാരികള്‍ ടിബറ്റിലെ എതാണ്ട്‌ മിക്ക വിഹാരങ്ങളും തകര്‍ത്തുകളഞ്ഞു. വിപ്ലവകാരികളില്‍ ടിബറ്റന്‍ വംശജരും ധാരാളം ഉണ്ടായിരുന്നു താനും.

അന്താരാഷ്ട്ര സമൂഹം ശ്രദ്ധിക്കുന്നില്ലെന്നും ശ്രീ ചുള്ളിക്കാട്‌ പരാതിപ്പെടുന്നു.

1950 മുതല്‍ ഇരുപതു വര്‍ഷം അമേരിക്കന്‍ പിന്തുണയോടെ ടിബറ്റ്‌ സ്വാതന്ത്ര്യ ശ്രമം നടത്തിയിരുന്നു. വിപ്ലവകാലത്തും ഇക്കാലത്തും എക്സൈല്‍ ആയവരാണ്‌ ഭൂരിഭാഗവും. 1988 ശേഷം 2006 വരെ ഇരുനൂറുപേരോളം പലായനം ചെയ്തെന്നും 150 ഓളം പേരെ കസ്റ്റഡിയില്‍ വച്ചെന്നും ടിബറ്റ്‌ സ്വാതന്ത്ര്യ സംഘടനയുടെ സൈറ്റില്‍ പറയുന്നു.

ടിബറ്റിനെ വിഘടിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്ത അമേരിക്കക്കുപോലും പൊതു പിന്തുണ ഇല്ലാതെ പോയതിന്റെ കാര്യം 1913 മുതല്‍ ചൈന ഭരണം വീണ്ടെടുക്കുന്നതുവരെയുള്ള കാലത്തെ മത ഭരണം പൊതുജനത്തിനു ഗുണകരമായി ഒന്നും ചെയ്യാത്തതും ഇപ്പോള്‍ സാധാരണക്കാരന്റെ ജീവിതം 20 മടങ്ങ്‌ മെച്ചപ്പെട്ടെന്നതും കൊണ്ടാണെന്ന് ചൈന അവകാശപ്പെടുന്നത്‌ വീരവാദം തന്നെയായിരിക്കണം, എന്നാല്‍ തീവണ്ടികള്‍ ടിബറ്റിലോടുന്നത്‌ മതസംസ്കാരത്തെ തകര്‍ക്കുമെന്നും മറ്റുമതങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നതോ മത വിശ്വാസം ഇല്ലാതെയാകുന്നതോ നിരോധിക്കണമെന്നും ലാമ ആവശ്യപ്പെടുമ്പോള്‍ സ്ത്രീകള്‍ സതി അനുഷ്ഠിക്കാത്തതുകൊണ്ടാണു മഴ കുറയുന്നതെന്ന (ആരാണെന്നു മറന്നു പോയി, എതൊ താടിസ്വാമി) ഹിന്ദുമത്രഭ്രാന്തന്റെയും സ്ത്രീകള്‍ മുഖപടം പൊക്കി നില്‍ക്കുന്നത് കണ്ടാല്‍ ചാട്ടകൊണ്ട് അടിക്കുമെന്നു പറഞ്ഞ മുസ്ലീം മതാന്ധവിശ്വാസിയുടെയും കാപ്പിരിക്ക്‌ ആത്മാവില്ല അതിനാല്‍ അവനെ പീഡിപ്പിക്കാം എന്നു പറഞ്ഞ ക്രിസ്തീയ പുരോഹിതന്റെയും വീക്ഷണങ്ങളോര്‍ത്തു പോകുന്നു. മതങ്ങളെല്ലാം എനിക്കിഷ്ടമാണ്‌, അധികാരത്തിനായി ജനങ്ങളുടെ മതവിശ്വാസം ചൂഷണം ചെയ്യപ്പെടരുതെന്നേയുള്ളു.

പറഞ്ഞു പറഞ്ഞ്‌ ഞാന്‍ കാടു കയറിപ്പോയി. പറയാനുദ്ദേശിച്ചത്‌ ടിബറ്റന്‍ അഭാര്‍ത്ഥികളുടെ കാര്യം കഷ്ടമാണെങ്കിലും അത്‌ ഒരുപാട്‌ ഓവര്‍സ്റ്റേറ്റ്‌ ചെയ്തെന്നാണ്‌ എനിക്കു തോന്നുന്നത്‌ എന്നാണ്‌. യൂ എന്‍ കണക്കു പ്രകാരം ലോകത്ത്‌ 12 കോടി അഭയാര്‍ത്ഥികളുണ്ട്‌. അതില്‍ സുഡാനികള്‍ (50 ലക്ഷം) ആണ് ഭൂരിപക്ഷം. എട്ടു ലക്ഷം പലസ്തീനികള്‍ ഇരുപതു ലക്ഷം ഇറാക്കികള്‍‌ എന്നിങ്ങനെ പോകുന്ന കണക്കില്‍ മൂന്നുലക്ഷം തമിഴ്‌ ശ്രീലങ്കര്‍, രണ്ടു ലക്ഷം നേപ്പാളികള്‍, ഒന്നേമുക്കാല്‍ ലക്ഷം ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ ഒന്നരലക്ഷം ബീഹാറി ഹിന്ദുക്കള്‍, എന്നിവര്‍ വാലറ്റത്തായിപ്പോയതാണ്‌. (റെഫ്യൂജി കണക്കുകള്‍ യൂ എന്‍ സ്റ്റാറ്റ്‌ ക്വോട്ട്‌ ചെയ്ത്‌ വിക്കിപ്പീഡിയയില്‍ ഉള്ളത്‌)
[വളരെ വേഗതയില്‍ ടൈപ്പ്‌ ചെയ്യേന്റിവന്നു അക്ഷര പിശാചിനുവേണ്ടി പിശാചുവക്കീല്‍ ആയ ഞാന്‍ മാപ്പു ചോദിക്കുന്നു)

45 comments:

അഭയാര്‍ത്ഥി said...

സത്യത്തോട്‌ വളരെ അടുത്ത്‌ നില്‍ക്കുന്നുവെന്ന്‌ വായനയില്‍ തോന്നുന്നു.
വളരെ വിജ്ഞ്നാന്‍പ്രദം.
തിബറ്റിനെക്കുറിച്ച്‌ ഒന്നും കൃത്യമായി അറിയാന്‍ ഒക്കാത്തതിനാല്‍ - അമ്മയെ തല്ലിയാലും സ്വന്തം താത്പര്യമനുസരിച്ച്‌ രണ്ടുപക്ഷം ചേരുന്ന ലോക രാഷ്ട്രങ്ങള്‍ പറയുന്നത്‌ കേട്ട്‌ നമ്മള്‍ അഭിപ്രായം
സ്വാംശീകരിക്കുന്നു. അത്‌ പലപ്പോഴും തെറ്റുമാകുന്നു.

ദേവനെപ്പോലുള്ളവര്‍ പറയുമ്പോള്‍ നമുക്ക്‌ ലോജികലായി വിശ്വസിക്കാവുന്ന പഠനമായി അനുഭവപ്പെടുന്നു. അത്‌ സത്യത്തോട്‌ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നു

ചിദംബരി said...

ചുല്ലിക്കാടിന്റെ പൊസ്റ്റുമായും താങ്കളുടെ പോസ്റ്റുമായും ഒരുപോലെ യോജിക്കുന്നു.പ്രശ്നം ക്രൂശിക്കപ്പെടുന്ന കുടിയോഴിപ്പിക്കപ്പെടുന്ന മനുഷ്യരുടേതാണ്.അവരുടെ ജീവിതത്തിന്റെയും സ്വപ്നങ്ങളുടേയും നിരാസത്തിന്റേതാണ്.മറ്റുപല മനുഷ്യാവകാശപ്രശ്നങ്ങളിലുമെന്ന പോലെ ലോകത്തിന്റെ മദ്ധ്യവര്‍ത്തിമനസ്സ് ഇവിടെയും ഇതുവരെ എന്തു ചെയ്തു,ഇനി എന്തു ചെയ്യും എന്ന ഈ രണ്ടുകാര്യങ്ങളിലാണ് എനിക്കു താല്‍പ്പര്യം.

പ്രസക്തമായ ഈ പോസ്റ്റിനെയും അതിനു പിന്നിലെ അദ്ധ്വാനത്തിനേയും അംഗീകരിക്കുന്നു..അഭിനന്ദനങ്ങള്‍.

Anonymous said...

തിബത്ത് സ്വതന്ത്ര രാഷ്ട്രമായിരുന്നു എന്നത് എന്റെ നിരീക്ഷണമല്ല. തിബത്തന്‍ അഭയാര്‍ത്ഥികളുടെ അവകാശവാദമാണ്.ഞാന്‍ അതാവര്‍ത്തിച്ചു എന്നുമാത്രം.തങ്ങള്‍ ചൈനക്കാരല്ലെന്നും,സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള ജനതയാണ് എന്നും കൂടി തിബത്തന്‍ അഭയാര്‍ത്ഥികള്‍ അവകാശപ്പെടുന്നു.

ഭാരതം അല്ലെങ്കില്‍ ഇന്ത്യ എന്നൊരു രാഷ്ട്രം ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് സാങ്കേതിക വസ്തുതകള്‍ നിരത്തി തെളിയിക്കാന്‍ ബ്രിറ്റീഷുകാര്‍ ശ്രമിച്ചിരുന്നു.പക്ഷെ സ്വാതന്ത്ര്യ സമര സേനാനികള്‍ ഭാരത് മാതാ കീ ജയ് എന്നും,ക്വിറ്റ് ഇന്ത്യ എന്നും വിളിക്കുകതന്നെ ചെയ്തു.തിബത്ത് എന്നൊരു രാഷ്ട്രം ഇല്ലെന്നും ഉണ്ടായിരുന്നില്ലെന്നും സാങ്കേതികമായി തെളിയിക്കാ‍ന്‍ തങ്കള്‍ക്കും ചൈനീസ് സര്‍ക്കാരിനും എളുപ്പം സാധിക്കും. പക്ഷെ, അതു സമ്മതിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടുമാത്രം അഭയാര്‍ത്ഥികളാകേണ്ടിവന്ന മനുഷ്യരെക്കുറിച്ചുള്ള പുസ്തകമായിരുന്നു എന്റെ വിഷയം.പാക്കിസ്ഥാന്‍ , ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങള്‍ ജനങ്ങളുടെ ആവശ്യാര്‍ത്ഥം അടുത്ത കാലത്തുമാത്രം ഉണ്ടായതാണ്.

മത രാഷ്ട്രത്തെ ഞാനും അനുകൂലിക്കുന്നില്ല.ഒരു രാഷ്ട്രം മത രാഷ്ട്രമാകണോ വേണ്ടയോ എന്ന് ആത്യന്തികമായി ആ രാജ്യത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്.മുസ്ലിം രാജ്യങ്ങള്‍ മതേതരമാകണമെന്നു നമ്മള്‍ തീരുമാനിച്ചിട്ട് എന്തുകാര്യം?


തിബത്തന്‍ അഭയാര്‍ത്ഥികള്‍ എണ്ണത്തില്‍ കുറവാണെന്നും അതുകൊണ്ട് അവരോടുള്ള എന്റെ അനുതാപം കൂടിപ്പോയി എന്നും താങ്കള്‍ പറയുന്നു.ശരിതന്നെ. പക്ഷെ, തിബത്തന്‍ അഭയാര്‍ത്ഥികള്‍ എണ്ണത്തില്‍ കുറവാണെങ്കിലും അവരുടെ സഹനത്തിനു കുറവുണ്ടെന്ന് എനിക്ക് ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നിയില്ല. മാത്രമല്ല,അവര്‍ ലോകത്തിലെ മുഴുവന്‍ അഭയാര്‍ത്ഥികളെയും പ്രതിനിധീകരിക്കുന്നുണ്ടെന്നും എനിക്കു തോന്നി.എന്റെ വിഷയമാകട്ടെ, ഈ പുസ്തകമായിരുന്നുതാനും. അതുകൊണ്ടു പറ്റിയ തെറ്റാണ്. അതിനുള്ള ശിക്ഷ തീര്‍ച്ചയായും ഞാന്‍ അര്‍ഹിക്കുന്നു.

കാളിയമ്പി said...

ദേവേട്ടാ..കമന്റലില്‍ നമിച്ചിരിയ്ക്കുന്നു..ശരിയ്ക്കും ഹോളിസ്റ്റിക്ക് അപ്രൊച്ച്..ഞാനൊരു അലോപ്പതിക്കാരനായതിനാല്‍ തല്‍ക്കാലം വികാരം മൂത്ത് ഹോളിസ്റ്റിക്കാവാന്‍ പറ്റിയില്ല..
അതുകൊണ്ട് ഞാനും ഒന്ന് കമന്റ് പോസ്റ്റി..

വികാരിയിറങ്ങുമ്പോ ഡിലീറ്റ് ചെയ്യണം..:)

പിന്നെ ഒരു നമോവാകം എന്റെ സഹഫ്ലാറ്റന്റെ വകയുമുണ്ട്..

“ഇദ്ദേഹത്തിനിതെങ്ങനെ ഇത്രയും വിവരവും അറിവുമെടാ“ എന്നുള്ള എസ്ക്ലമേഷനില്‍ ആശാന്‍ നില്‍ക്കുന്നു..

Anonymous said...

“തിബത്തിന്റെ സ്വാതന്ത്ര്യത്തെ ഇന്ന് ഒരൊറ്റ രാജ്യവും പിന്തുണക്കുന്നില്ല.മുന്‍പ് അമേരിക്കയും ഇന്ത്യയും അനുകൂലമായി കുറച്ചിടവേളയില്‍ സംസാരിച്ചെങ്കിലും പിന്നീട് അതു കയ്യൊഴിഞ്ഞു. പുതിയ ലോകക്രമത്തില്‍ അമേരിക്കയ്ക്ക് ചൈനയില്‍ വ്യാവസായികതാല്പര്യങ്ങളുണ്ട്.ഇന്ത്യക്ക് ചൈനയുമായി പരിഹരിക്കാന്‍ സിക്കിം ഉള്‍പ്പെടെയുള്ള അതിര്‍ത്തിപ്രശ്നങ്ങളുണ്ട്.പാക്കിസ്ഥാനുമായുള്ള തങ്ങളുടെ ശത്രുതയില്‍ കക്ഷിചേരാതെ ചൈനയെ നിര്‍ത്തുകയും വേണം”--ബിജുരാജ്.(അവതാരിക-കോറ.)

Sathyardhi said...

പ്രിയ ചുള്ളിക്കാട്‌, പോസ്റ്റിനെക്കാള്‍ നീളത്തിലെഴുതിയ എന്റെ കമന്റ്‌ (ബ്ലോഗ്ഗിങ്ങില്‍ അതൊരു മര്യാദകേടാണെന്ന് അറിയാമായിരിന്നിട്ടും എഴുതിയത്‌) വായിച്ചതിനും താങ്കളുടെ അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി. എണ്ണത്തില്‍ കുറവായതുകൊണ്ട്‌ കൂടുതല്‍ അഭായാര്‍ത്ഥികളുള്ള സമൂഹത്തിലേക്കും സാങ്കേതികമായി പരിഹരിക്കാവുന്നതിലേക്കും ലോക ശ്രദ്ധ തിരിഞ്ഞുപോയെന്നാന്നല്ലാതെ അവര്‍ നേരിടുന്ന ദുരിതങ്ങള്‍ കുറവാണെന്ന് ഞാന്‍ ഉദ്ദേശിച്ചില്ലായിരുന്നു. എഴുതിയപ്പോള്‍ അങ്ങനെ ഒരു ധ്വനി അതില്‍ വന്നെങ്കില്‍ അതെന്റെ ഭാഷാപരമായ കഴിവുകേടുമൂലമാണ്‌. എല്ലാ അഭയാര്‍ത്ഥിയുടെയും കഥയൊന്നുതന്നെയാണ്‌. "അവരുടെ ഗ്രാമങ്ങളിലെ വയലുകളില്‍ നിന്നും നഗരങ്ങളിലെ ജീവിതത്തിലെ സുഖങ്ങളില്‍ നിന്നും മനസ്സിലെ മോഹങ്ങളില്‍ നിന്നും കൂടി ബഹിഷ്കൃതരാക്കി..ണിത്യമായ വനവാസത്തിനും അക്കരയില്ലാത്ത അജ്ഞാത വാസത്തിനും വിധിച്ചു. തങ്ങളുടേതായൊന്നും ഇല്ലാതെ, സ്വന്തം പേരും മുഖവും ശബ്ദവും കൂടി പ്രദര്‍ശിപ്പിക്കാനാവാതെ കങ്കനും വലലനും ബൃഹന്ദളയും സൈരന്ധ്രിയുമായി.." എന്ന ആനന്ദിന്റെ വിശേഷണം ഏതൊരു അഭയാര്‍ത്ഥിക്കും ചേരും.

പരിഹാരം സ്വന്ത്ര രാജ്യത്തിനു താഴെ ഒന്നുമല്ലെന്ന് പറയുമ്പോള്‍ പൌരോഹിത്യം people's mandate വാങ്ങിയതായി എവിടെയും കാണാത്തതിനാല്‍ ജനങ്ങളുടെ നന്മയ്ക്ക്‌
എന്താണു വേണ്ടതെന്ന് പുസ്തകത്തിലുണ്ട്‌ മിണ്ടാതെ അനുസരിക്കാന്‍ പറയുന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റേതുപോലെ ഒരു പിടിവാശി മതപക്ഷത്തു നിന്നും എനിക്കെന്തോ, അനുഭവപ്പെട്ടു എന്നും പറഞ്ഞെന്നേയുള്ളു.

വിപ്ലവാവേശത്തില്‍ പുറത്തു നിന്നും വന്നവരോറ്റൊപ്പം നിന്ന് വിഹാരങ്ങള്‍ തല്ലിത്തകര്‍ത്ത തീവ്രവാദി തിബറ്റന്മാരും മറ്റു മതം പ്രചരിപ്പിച്ചാല്‍ ചെറുക്കുമെന്നു പറഞ്ഞ മത തീവ്രപക്ഷക്കാരുമടക്കം എല്ലാ തിബറ്റരും സ്വതന്ത്ര തിബറ്റിനു വേണ്ടി mandate നല്‍കിയാലും ചൈന അതു വിട്ടു കൊടുക്കില്ല. ഝാര്‍ക്കണ്ടും പഞ്ചാബും ജമ്മുവും ഇന്ത്യ വിട്ടുകൊടുക്കാത്തതുപോലെ. സാങ്കേതികമായി അത്‌ ഇന്ത്യയുടേതായിരിക്കുന്നിടത്തോളം കാലം അന്താരാഷ്ട്ര സമൂഹം ഒച്ച വയ്ക്കില്ല. മറ്റെന്തെങ്കിലും പരിഹാരം അതിനു കാണേണ്ടിയിരിക്കുന്നു.

ഒരഭയാര്‍ത്ഥിയുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള പുസ്തകത്തെ, അതും ഞാന്‍ വായിച്ചിട്ടില്ലാത്ത ഒന്നിനെ താഴ്ത്തിക്കാണാന്‍ ശ്രമിച്ചതാണെന്ന് ധരിക്കരുതേ.

ഗന്ധര്‍വ്വരേ, ചിദംബരീ, നന്ദി.
അഭയാര്‍ത്ഥികള്‍ ഉണ്ടാവുന്നത്‌ അധികാരം ഔദാര്യമായി ഒരാള്‍ക്കു തരുന്ന അവകാശം ജീവിക്കാന്‍ അല്ലെങ്കില്‍ ജീവിതമൂല്യങ്ങളെന്നു വിശ്വസിക്കുന്നവയോടു കൂടി ജീവിക്കാന്‍ -മതമായാലും സ്വാതന്ത്ര്യമായാലും മനുഷ്യാവകാശമായാലും ഭക്ഷണമോ സുരക്ഷയോ എന്തായാലും- കഴിയാതെ
വരുമ്പോഴാണ്‌. കുറ്റവാളി എപ്പോഴും ഒരാള്‍ തന്നെ. അധികാരം.

അഭയാര്‍ത്ഥി said...

എല്ലാ സ്വാതന്ത്ര്യ വാഞ്ചയേയും അംഗീകരിക്കണം. സ്വാതന്ത്ര്യം
സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുവേണ്ടി വഴിമാറ്റുമ്പോള്‍ മാത്രം സമൂഹം
വഞ്ചിക്കപ്പെടുന്നു.
തിബറ്റിന്റെ കാര്യത്തില്‍ തീവ്രവാദമില്ലാത്തതിനാലും നിസ്സഹയാവസ്ഥയിലായതിനാലും ശക്തിക്ഷയം പ്രാപിച്ചിരിക്കുന്നു.

കാശ്മീര്‍ പോലെ ശരിയേത്‌ തെറ്റേതെന്ന്‌ വിവേചിക്കാന്‍ പ്രയാസമുള്ള ഒന്നാണിതും.
പാവപ്പെട്ടവന്റെ കബന്ധങ്ങള്‍ തെരുവില്‍ വീഴുന്നത്‌ മിച്ചം.

Anonymous said...

ദേവനു നന്ദി.എനിക്ക് അറിയാതിരുന്ന ചില ചരിത്രവസ്തുതകള്‍ പറഞ്ഞു തന്നതിനും,തെന്‍സിന്‍ സുന്‍ന്ത്യു എന്ന തിബത്തന്‍ അഭയാര്‍ത്ഥി കവിയുടെ ആത്മകഥയായ “കോറ“(ഫെബിയന്‍ ബുക്സ്, നൂറനാട്, ആലപ്പുഴ) എന്ന പുസ്തകവും തിബത്തന്‍ പ്രശ്നവും കുറച്ചുപേരുടെയെങ്കിലും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സഹായിച്ചതിനും.
തെന്‍സില്‍ അടക്കമുള്ള ജനാധിപത്യവാദികളായ തിബത്തന്‍ ചെറുപ്പക്കാര്‍ മതരാഷ്ട്രവാദികളോ പൌരോഹിത്യത്തെ പിന്തുണയ്ക്കുന്നവറോ അല്ല എന്നുകൂടി അറിയിക്കട്ടെ.

പരാജിതന്‍ said...

ദേവാ, ലേഖനം അഥവാ ഒന്നാം കമന്റ്‌ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും പല വിവരങ്ങളും തരുന്നതുമാണെങ്കിലും അതിലെ അവസാനഖണ്ഡികയിലെ ടോണിനോട്‌ വിയോജിച്ചു കൊണ്ട്‌ ഒരു കമന്റിടാന്‍ തുടങ്ങിയതാണ്‌. അപ്പോഴാണ്‌ ദേവന്റെ അടുത്ത കമന്റ്‌ കണ്ടത്‌.

ദേവന്‍ said...

വലിയൊരു കണ്‍സ്യൂമര്‍ മാര്‍ക്കറ്റ്‌ ചൈനക്കുണ്ടെങ്കിലും അവിടെ ഇറാക്കിലെ പോലെ ഒരു ഡെമോ-മോക്കറി-ക്രസി ഉണ്ടാക്കാന്‍ തീര്‍ച്ചയായും അമേരിക്കക്ക്‌ മോഹമുണ്ടാവും. എന്നാല്‍ തിബറ്റിന്‌ ഒരു മഹാശക്തിയോട്‌ ഇടയാന്‍ ത്രാണിയില്ല എന്നതിനാലും ആയുധമാര്‍ക്കറ്റ്‌ ആയി റ്റിബറ്റ്‌ മാറ്റാന്‍ അമേരിക്കക്കോ മറ്റു കച്ചവടരാഷ്ട്രീയക്കാര്‍ക്കോ കഴിവില്ലാത്തതിനാലും അവര്‍ ഇടപെടാത്തതാണ്‌. ഫോര്‍വേര്‍ഡ്‌ പോളിസിയില്‍ കിട്ടിയ അടിയുടെ ചൂട്‌ മറക്കാത്തിടത്തോളം കാലം ഇന്ത്യ മിണ്ടില്ല.

മതത്തോടുള്ള വീക്ഷണത്തില്‍ ചൈനയിലെ സര്‍ക്കാരിനു വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ (ഷാവ്ലിന്‍ ബുദ്ധ വിഹാരത്തെപ്പറ്റിയുള്ള എന്റെ ഈ സ്കൂള്‍ കുട്ടികള്‍ക്കുള്ള പോസ്റ്റില്‍ http://vidyaa.blogspot.com/2006/07/blog-post_09.html അതെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌ ) രമ്യമായൊരു പരിഹാരത്തിനു കൂടുതല്‍ സാദ്ധ്യത തെളിഞ്ഞു കാണുന്നു.

അംബീ, നന്ദി
(അലോപ്പതിയെ വിടണ്ടാ കേട്ടോ. മനുഷ്യന്‍ ജീവിതചര്യയും പ്രകൃതിയുമെല്ലാം വിഷം കലര്‍ത്തി നശിപ്പിച്ചിട്ടും ശരാശരി ജീവിതത്തിന്റെ നീളം കൂടുന്നതിന്റെ ക്രെഡിറ്റ്‌ അലോപ്പതിയുടെ റിപ്പയര്‍ അപ്പ്രോച്ചിനു ഉള്ളതാണേ :) )

ദേവന്‍ said...

പ്രിയ ചുള്ളിക്കാട്‌,
തീര്‍ച്ചയായും പുസ്തകം ഞങ്ങളും വാങ്ങുന്നുണ്ട്‌. (അറിയാത്ത പുസ്തകത്തെക്കുറിച്ച്‌ പറഞ്ഞുപോയ സ്ഥിതിക്ക്‌ നേരത്തേ തീരുമാനിച്ചിരുന്നു അതു വാങ്ങുമെന്ന്) ദുബായില്‍ കൊള്ളാവുന്ന പുസ്തകങ്ങളെ പ്രചരിപ്പിക്കാന്‍ ഒരു തന്ത്രമുണ്ട്‌. നാലു ബുക്ക്‌ ഷോപ്പില്‍ കയറി "കോറ" എന്ന ബുക്ക്‌ എത്തിയില്ലേഞ്ഞാന്‍ കാത്തിരിക്കുകയായിരുന്നു, എന്ന് മൂന്നു ദിവസം ചോദിച്ചാല്‍ മതി, പുസ്തകം പ്രദര്‍ശന ക്യാബിനറ്റിന്റെ മുന്നില്‍ എല്ലാ കടയിലും എത്തും. അങ്ങനെ നാലുപേര്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വാങ്ങുകയും ചെയ്യും. "കോറ"യ്ക്ക്‌ എനിക്കു നല്‍കാവുന്ന എളിയ സംഭാവന അതാണ്‌ :) സ്കൂള്‍ ലൈബ്രറികളിലെങ്കിലും എത്തട്ടെ (ഷാഹിനയുടെ ബ്ലോഗില്‍ ഇന്നു കണ്ടു മാദ്ധ്യമ പ്രവര്‍ത്തകയോട്‌ അടിയന്തിരാവസ്ഥക്കാലത്ത്‌ കേരളം ഭരിച്ചിരുന്നത്‌ ആരെന്നു ചോദിച്ചപ്പോള്‍ തല ചൊറിഞ്ഞെന്ന്. സ്കൂള്‍ കുട്ടികള്‍ക്ക്‌ ടിബറ്റെന്നാല്‍ മാപ്പിലെ ഒരു പൊട്ടുമാത്രമല്ലെങ്കിലും അറിയാന്‍ കഴിയണ്ടേ)

പരാജിതാ,
മലയാളം സ്കൂളിലും കോളേജിലും പഠിക്കാഞ്ഞതുകൊണ്ട്‌ സംഭവിക്കുന്നതാണേ അത്‌. ചക്കെന്നുദ്ദേശിച്ച്‌ കൊക്കെന്നെഴുതും.

myexperimentsandme said...

രാജ്യമെന്ന കണ്‍‌സപ്റ്റ് മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍‌ക്കേ തുടങ്ങിയ ഒരു സംഗതിയല്ലല്ലോ. എന്നെങ്കിലും ആരെങ്കിലുമൊക്കെ ആരുടെയെങ്കിലുമൊക്കെ എതിര്‍പ്പുകളെയും അവഗണിച്ച് എതിര്‍ത്ത പലരെയും തോല്‍പ്പിച്ചും കൊന്നൊടുക്കിയുമൊക്കെയല്ലേ പലയിടത്തും-പ്രത്യേകിച്ചും ഒരു ഭൂഖണ്ഡത്തിലെയെങ്കിലും-രാജ്യങ്ങള്‍ ഉണ്ടായിരിക്കുന്നത് (ആണോ?)

അങ്ങിനെയാണെങ്കില്‍ (ആണെങ്കില്‍)

“ആയിരം വര്‍ഷത്തിനപ്പുറത്ത്‌ ചില നൂറ്റാണ്ടുകള്‍ മാത്രം ടിബറ്റ്‌ ആസ്ഥാനമാക്കി ഒരു രാജാവുണ്ടായിരുന്നു. ശേഷം യുവാന്‍ വംശം (ഏ ഡി പന്ത്രണ്ട്‌) ചൈന ഭരിക്കുമ്പ്പോള്‍ ടിബറ്റ്‌ ചൈന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അതിനു ശേഷം മിങ്ങ്‌ ഭരിക്കുമ്പോള്‍ ഏ ഡി 16 നൂറ്റാണ്ടു വരെ) ടിബറ്റ്‌ ചൈനയുടെ പ്രവിശ്യയായിരുന്നു“ എന്നതില്‍:

ആ അയിരം വര്‍ഷത്തിനും എഡി പന്ത്രണ്ടിനുമിടയ്ക്ക് എന്ത് സംഭവിച്ചു. എങ്ങിനെ ടിബറ്റ് ഭരിച്ച രാജാവില്‍ നിന്നും അത് ചൈനാ സാമ്രാജ്യത്തിന്റെ കൈയ്യിലെത്തി? ഇപ്പോളുള്ള ടിബറ്റ് രാജ്യ വാദത്തില്‍ ചരിത്രത്തിന്റെ പുറകിലേക്ക് എവിടം വരെ പോകാം? എഡി പന്ത്രണ്ട് വരെ മതിയോ? അതിനു പുറകിലേക്ക് വേണ്ടേ? എന്താണ് ഇതിന്റെ അതിര്‍ വരമ്പ്? ഒരു സ്വതന്ത്ര രാഷ്ട്രവാദത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും പറയുമ്പോള്‍ ചരിത്രം ഉദാഹരിക്കുമ്പോള്‍ എത്ര കൊല്ലം വരെ പുറകിലേക്ക് പോകാം?

അവശേഷിക്കുന്ന കാശ്‌മീരി പണ്ഡിറ്റുകളും കൂടി തീര്‍ന്ന് കഴിഞ്ഞ് ഒരു പത്തിരുപത് കൊല്ലം കൂടി കഴിഞ്ഞ് പുതിയ കാശ്‌മീര്‍ ചരിത്രമെഴുതാം-“സ്വന്തന്ത്ര കാശ്‌മീരിന് എല്ലാ കാശ്‌മീരികളും ഒറ്റക്കെട്ടായിരുന്നു. എതിര്‍ക്കാന്‍ ആരുമില്ലായിരുന്നു (അല്ലെങ്കില്‍ എതിര്‍പ്പുള്ളവരെ കാണിച്ച് താ). എന്നിട്ടും അതിന്റെ ഒരു ഭാഗം ഇന്ത്യാ ഗവണ്മെന്റ് കൈയ്യടക്കി വെച്ചു“.

മനുഷ്യന്‍ ഉണ്ടായത് ആഫ്രിക്കയിലാണ്. അതുകൊണ്ട് ലോകം മുഴുവന്‍ ഞങ്ങള്‍ക്ക് വേണമെന്ന് പറഞ്ഞ് ആഫ്രിക്കക്കാര്‍ വന്നാല്‍ നമ്മളെന്ത് പറയും?

ദേവന്‍ said...

വക്കാരീ,
രണ്ടു മൂന്നു നൂറ്റാണ്ടേ അതു നില നിന്നുള്ളു. ജെംഖിസ്‌ ഖാന്റെ പടയോട്ടക്കാലത്ത്‌ ജപ്പാന്‍ കടലിനപ്പുറത്തോട്ട്‌ അങ്ങു കുറച്ച്‌ സി ഐസ്‌ ആയി ഇന്നു നില്‍ക്കുന്ന സ്ഥലങ്ങള്‍ വരെ എല്ലാം പപ്പടമായിക്കിട്ടി. ചൈനയൊക്കെ മുട്ടുകാലു പൊക്കി എഴുന്നേറ്റപ്പോള്‍ തിബറ്റും കൊണ്ടു പോയി.

എതാണ്ട്‌ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്വയം വീണിട്ടില്ലാത്ത രാഷ്ട്രങ്ങളെ (കോളനികള്‍ ഒഴികെ) ലോകം അംഗീകരിച്ച മട്ടാണ്‌. അംഗീകരിക്കാതിരുന്നാല്‍ ആഫ്രിക്കയിലെ അശാന്തി പോലെ എന്നും പുരോഗതിയെ പിന്നോട്ട്‌ തള്ളിക്കൊണ്ടിരിക്കും.

തിബറ്റിന്റെ people's mandate എടുത്ത്‌ ഭൂരിപക്ഷം അതംഗീകരിക്കുന്നെങ്കില്‍ വിട്ടുകൊടുക്കാന്‍ പറയുന്നതിലൊരു ന്യായമുണ്ട്‌ എന്നാല്‍ തീവ്രവാദസമയത്ത്‌ സിഖുകാര്‍ക്ക്‌ ഖാലിസ്ഥാന്‍ നല്‍കണമായിരുന്നെന്നും അപ്പോള്‍ പറയേന്റി വരും.

കൊല്ലം ഒരു രാജ്യമാക്കണമെന്ന് ഞാന്‍ പറഞ്ഞാല്‍ ആളു കൂടും, കുറച്ചു കഴിയുമ്പോള്‍ അതില്‍ നിന്നും മണ്ട്രോത്തുരുത്തുകാര്‍ സ്വാതന്ത്ര്യം ചോദിക്കുമ്പോള്‍ അതേ ന്യായത്തില്‍ നല്‍കേന്റി വരും. മണ്ട്രോത്തുരുത്ത്‌ പിന്നെ പിരിഞ്ഞ്‌ കാക്കത്തുരുത്ത്‌ പേഴുന്തുരുത്ത്‌ പട്ടന്തുരുത്ത്‌ അങ്ങനെ അവസാനം എന്റെ വീടൊരു രാജ്യമാകും എന്ന് സിഖു കലാപത്തെ പുച്ഛിച്ച ഒരുത്തന്‍ എന്നോടൊപ്പം പഠിച്ചിരുന്നു.

രാഷ്ട്രങ്ങള്‍ നിലനില്‍ക്കേണ്ടത്‌ ജനത്തിന്റെ പൊതു പുരോഗതിക്ക്‌ ആവശ്യമാണ്‌ ഒറ്റക്ക്‌ ഒന്നും
സുരക്ഷിതമോ നേട്ടമുണ്ടാക്കുന്നതോ അല്ലല്ലോ. രാഷ്ട്രങ്ങളെ നില നിര്‍ത്താന്‍ അവകാശങ്ങള്‍ തീറെഴുതേണ്ടി വരും, കാരണം അടിത്തറയില്‍ അധികാരമെന്നാല്‍ അവകാശം എടുക്കലാണ്‌. ഈ അവകാശം എഴുതിക്കൊടുക്കല്‍ തുല്യാനുപാതത്തിലല്ല എന്ന് ഒരു വിഭാഗത്തിനു തോന്നുമ്പോഴാണ്‌ വിഘടനവാദം ഉണ്ടാകുന്നത്‌.

Kumar Neelakandan © (Kumar NM) said...

ഈ കമന്റുപോസ്റ്റും കമന്റു ചര്‍ച്ച വായിച്ച്
ഒരു തൂണും ചാരി ഞാന്‍ ഒരു വശത്തുണ്ട്.

എനിക്ക് പറയാന്‍ ഒന്നും ഇല്ല. വലുതായിട്ട് അറിയില്ല. ആദ്യം ഇതൊക്കെ കേട്ടു പഠിക്കട്ടെ. (എന്നിട്ട് ഇതറിയാത്ത സദസ്സില്‍ പോയി ഒരു പൂശാ പൂശാം.)

ഒരു അപേക്ഷയുണ്ട്. അറിവുള്ളവരൊക്കെ ഇവിടെ വരുക. അറിവുകളും ആശയങ്ങളും പറയുക. ഞങ്ങള്‍ക്ക് അതൊരു പറയലല്ല, പകരല്‍ ആണ്.

ബ്ലോഗില്‍ ഒരു ഗൌരവമുള്ള ചര്‍ച്ച നടന്നിട്ട് കുറച്ചുദിവസമായി.

അതിനു വഴിമരുന്നിട്ട കെ ആര്‍ ബിജുരാജിന്റെ “കോറ”യ്ക്കും അതില്‍ തിരിവച്ച ശ്രീ. ചുള്ളിക്കാടിനും അതിനെ എടുത്ത് പൂരമാക്കുന്ന ദേവനും പ്രണാമം.

Pramod.KM said...

ദേവേട്ടാ.വിജ്ഞാനപ്രദമായ ലേഖനത്തിനു നന്ദി.
ലാമയുമായി ഇന്ത്യക്ക് നല്ല ബന്ധമല്ലേ?
ലാമയെ വിട്ടുകിട്ടണം എന്നു പറഞ്ഞ് ചൈന ഇന്ത്യയോട് കൊമ്പു കോറ്ത്ത കാര്യങ്ങള്‍ പത്രങ്ങളില്‍ വയിച്ചുവെന്നാണ്‍ എന്റെ ഓറ്മ്മ.

myexperimentsandme said...

ദേവേട്ടാ, അപ്പോള്‍ സ്വതന്ത്ര രാജ്യ വാദത്തെപ്പറ്റി പറയുമ്പോള്‍ ചരിത്രത്തിലേക്ക് അധികം പുറകോട്ട് പോകേണ്ട എന്നാണോ? കാരണം പുറകോട്ട് പോയാല്‍ എത്രവരെ പോകാം എന്നുള്ളത് ഓരോരുത്തരുടെ വാദഗതികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുമല്ലോ. എഡി പന്ത്രണ്ട് മുതല്‍ ചൈനയുടെ കീഴിലായിരുന്നു ടിബറ്റ് എന്നാണെങ്കില്‍ അതിനു പിന്‍‌പോ എന്ന് ചോദിക്കുമ്പോള്‍ അതിനു പിന്നോട്ട് നോക്കേണ്ട എന്ന് പറയാന്‍ പറ്റില്ലല്ലോ.

അപ്പോള്‍ പിന്നെ ഇപ്പോള്‍ ലോകം അംഗീകരിച്ച ക്രമം നോക്കണം. അങ്ങിനെയാണെങ്കില്‍ ടിബറ്റ് ചൈനയുടെയും കാശ്‌മീരും സിക്കിമും ത്രിപുരയുമെല്ലാം ഇന്ത്യയുടെയും എന്ന വാദം അംഗീകരിക്കണം.

ആ അംഗീകരിക്കലില്‍നിന്നും പിന്നെയുമുള്ള അംഗീകരിക്കാതിരിക്കലാണല്ലോ ഇപ്പോഴുള്ള പല സ്വതന്ത്രരാഷ്ട്രവാദങ്ങളുടെയും കാരണം. ആ അംഗീകരിക്കാതിരിക്കലിന് കാരണം ദേവേട്ടന്‍ പറഞ്ഞതുപോലെ അധികാരമാവാം, അധികാരമോഹമാവാം. എന്താണ് കാരണമെന്ന് എങ്ങിനെയറിയും എന്നതാണ് പ്രശ്‌നം. (ഇപ്പോഴത്തെ ലോകക്രമം അനുസരിച്ചുള്ള) വിഘടനവാദികളുടെ വാക്കുകള്‍ വിശ്വസിക്കണോ അവരെ എതിര്‍ക്കുന്ന ഗവണ്മെന്റിന്റെ വാക്കുകള്‍ വിശ്വസിക്കണോ? ഇവിടെയൊക്കെ ന്യായം/അന്യായം എന്നിവ എങ്ങിനെ നിശ്ചയിക്കും?

എന്തൊക്കെയായാലും ടിബറ്റുള്‍പ്പടെയുള്ള ലോകത്തിലുള്ള അഭയാര്‍ത്ഥികളെപ്പറ്റിയെല്ലാം പുസ്തകങ്ങള്‍ ഇന്ത്യയിലും വിദേശത്തും ഇറക്കുന്നവര്‍ സ്വന്തം നാട്ടില്‍ തന്നെ അഭയാര്‍ത്ഥികളായി ജീവിക്കുന്ന കാശ്‌മീരികളെ പലപ്പോഴും (?) മറക്കുന്നത് സൌകര്യപൂര്‍വ്വമാണോ മറ്റുവല്ലതും കൊണ്ടാണോ എന്നറിയില്ല.

Kiranz..!! said...

അത്യുഗ്രന്‍ ഒരു ഓഫിനു എല്ലാര്‍ക്കും മാപ്പേ...

ഇങ്ങോരുടെ ഒരു ക്ലോണോ,ബാക്കപ്പോ ആരേലും എടുത്ത് വച്ചില്ലെങ്കില്‍..ശും..!

ഗുപ്തന്‍ said...

ദേവേട്ടാ,
ബ്ലോഗീള്‍ ശ്രീ ചുള്ളിക്കാട് രംഗപ്രവേശം നടത്തിയതിനുശേഷം പലയിടത്തും അദ്ദേഹത്തിന്റെ ആശയങളോട് പ്രതികരിക്കാതെ മറ്റു തലങ്ങളില്‍ ഉള്ള പ്രതിഷേധപ്രകടനങ്ങള്‍ കണ്ടു. ചിലയിടത്തൊക്കെ ഞാന്‍ മറുപടി ഇടുകയും ചെയ്തു. ഇവിടെ പ്രതികരിച്ച രീതി ഉചിതമായിത്തോന്നി. അഭിനന്ദനങ്ങള്‍.

വിവരക്കേടുകൊണ്ട് ഈ വിഷയത്തില്‍ ശരിയും തെറ്റും പറയാന്‍ ഞാന്‍ ആളല്ല. റ്റിബറ്റിറ്ന്റെ ചരിത്രം ഞാന്‍ പഠിച്ചിട്ടില്ല. വിഷയം ശ്രദ്ധിച്ചുപഠിച്ച് പ്രതികരിക്കുന്ന രീതി തികച്ചും അനുകരണീയമാണെന്നു മാത്രം പറയുന്നു.

പക്ഷേ ദേവേട്ടന്‍ ഉപയോഗിച്ച ഒരു വാക്ക് ഇന്നത്തെ രാഷ്ട്രീയരംഗത്ത് അമേരിക്ക നിത്യം ഉപയോഗിച്ച് അര്‍ത്ഥഭ്രംശം വന്നതാണോ എന്നൊരു ഭയമുണ്ട്. സ്വന്തം അതിുകള്‍ക്കപ്പുറമുള്ള രാഷ്ടീയ ഇടപെടലിലിനു വീണ്ടെടുപ്പ് വിമോചനം എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നത് അമേരിക്കന്‍ നെയോ ഇമ്പീരിയലിസ്റ്റ് നയങ്ങളുടെ ഭാഷാപരമായ അടിത്തറയായി മാറിയിട്ടുണ്ട്. ഉചിതമായ മറ്റൊരു പദാവലി (counter-terminology, cuz america now has the patent of all classical terminology) നാം കണ്ടുപിടീക്കേണ്ടിവരും എന്ന് തോന്നുന്നു.

കരീം മാഷ്‌ said...

ദേവാ "കോറ" എന്ന ബുക്ക്‌ ദുബൈയില്‍ ലഭ്യമായാല്‍ ഒരു സൂചന ബ്ലോഗിലിടണേ.
അതു വായിക്കണമെന്നു തന്നെയാണീ മൂന്നു പോസ്റ്റും അതിലെ കമന്റുകളും വായിച്ചപ്പോള്‍ തോന്നിയതും.

Kalesh Kumar said...

ദേവേട്ടന്റെ പോസ്റ്റും ചുള്ളിക്കാടിന്റെ മറുപടിയും സംവാദങ്ങളും വായിച്ചു.

ചര്‍ച്ച തുടരട്ടെ - എന്നെപ്പോലെയുള്ളവര്‍ക്ക് ഇത്തിരി വിവരം വയ്ക്കട്ടെ!

കണ്ണൂസ്‌ said...

സ്വന്തമായി ഭാഷ, സംസ്‌കാരം, പണ്ടെങ്ങോ ഒരു ഭരണകൂടം എന്നിവ ഉണ്ടായിരുന്നു എന്നത്‌ സ്വാതന്ത്ര്യവാദത്തെ സാധൂകരിക്കുന്നുവെങ്കില്‍, ഇന്ത്യയില്‍ 150 രാജ്യങ്ങളെങ്കിലും കാണണം.

ചൈനയില്‍ ഒരു ജനാധിപത്യ ഭരണകൂടമായിരുന്നെങ്കില്‍ ടിബറ്റന്‍ സ്വാതന്ത്യം എന്ന സങ്കല്‍പ്പം തന്നെ ഉണ്ടാവുമായിരുന്നില്ല എന്ന് തോന്നുന്നു. അഥവാ പരമാധികാരം കിട്ടിയാല്‍, ഒരു സ്വതന്ത്ര രാജ്യം എന്ന നിലയില്‍ തങ്ങളുടെ നിലനില്‍പ്പും ഭാവിയും എന്താണെന്ന് ടിബറ്റുകാര്‍ ആലോചിക്കുന്നുണ്ടോ എന്തോ?

ചിലപ്പോഴെങ്കിലും അഭയാര്‍ത്ഥി എന്ന അവസ്ഥ സ്വയം അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ്‌ എന്ന് തോന്നുന്നു. ജന്തര്‍മന്തറിന്‌ സമീപത്തുള്ള ചില ടിബറ്റുകാരോട്‌ സംസാരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്‌. പലായനം ചെയ്ത ഒന്നാം തലമുറ തിരിച്ചു പോകാന്‍ തയ്യാറാണെന്ന് തോന്നിയിട്ടുണ്ട്‌. ടിബറ്റ്‌ ഒരു വികാരമാകുന്നത്‌ ഇന്ത്യയില്‍ ജനിച്ച്‌, ജീവിക്കുന്ന രണ്ടാം തലമുറയിലാണ്‌.

ദേവന്‍ said...

കുമാറേ,
കേട്ടാത്തോന്നും ഞങ്ങളൊക്കെ എല്ലാം അറിഞ്ഞേച്ചാ ഇരിക്കുന്നതെന്ന്. ചര്‍ച്ച ചെയ്യുന്നത്‌ തന്നെ അറിയാനല്ലേ, ചുമ്മാ ബാ.

പ്രമോദേ,
അതേ. ദൈലൈലാമയെ കിട്ടിയാല്‍ കൊള്ളാമെന്ന് ചൈനക്കുണ്ടായിരുന്നു. രാഷ്ട്രീയാഭയം നല്‍കിയ ആളിനെ വിട്ടുകൊടുത്താന്‍ നമ്മുടെ അഭയത്തിനും വാക്കിനും ആരെങ്കിലും പിന്നെ അഞ്ചിന്റെ തുട്ട്‌ വില കല്‍പ്പിക്കുമോ, ഭാഗ്യത്തിന്‌ അതു ചെയ്തില്ല.

വക്കാരീ,

ചില കാര്യങ്ങള്‍ സിമ്പ്ലിഫൈ ചെയ്താല്‍ അന്തസ്സാരം പോകും- ഒരുത്തന്‍ തിമിങ്ങിലത്തിനെ കൊല്ലാന്‍ നോക്കി ചത്തുപോയെന്നു പറഞ്ഞാല്‍ അത്‌ മോബി ഡിക്ക്‌ അല്ലല്ലോ.

വിഘടന പ്രശ്നവും ലഘൂകരിച്ച ക്ലാസ്‌ മോഡല്‍ ഉണ്ടാക്കി വിശകലനം ചെയ്യാനാവില്ല. ആത്യന്തികമായി വ്യക്തിയുടെ നിലനില്‍പ്പെന്ന സ്വാര്‍ത്ഥാവശ്യത്തിന്റെ കളക്റ്റീവ്‌ ആണ്‌ രാജ്യം എന്ന നിലക്ക്‌ താത്വിക തലത്തില്‍ ജീവന്‍, അന്നം, സുരക്ഷ, പുരോഗതി എന്നീ വൈയക്തിക ആവശ്യങ്ങള്‍ പ്രജകള്‍ക്ക്‌ കൊടുക്കാന്‍ ഏറ്റവും അനുയോജ്യമായ രാഷ്ട്രമുണ്ടാവാനാണ്‌ ശ്രമിക്കേണ്ടത്‌. മനുഷ്യാവകാശവും ഒരു ആവശ്യം തന്നെ, പക്ഷേ "മണിപോയാലതുമുണ്ടാക്കീടാം, തുണിപോയാല്‍ അതുമുണ്ടാക്കീടാം, പ്രാണന്‍ പോയാല്‍ ഉണ്ണികളേ പുനരുണ്ടാവില്ല.." എന്നു മിസ്റ്റര്‍ നമ്പ്യാര്‍ പറഞ്ഞതുപോലെ പ്രയോറിറ്റിയില്‍ അത്‌ സ്വല്‍പ്പം താഴോട്ടാണെന്ന് വിവക്ഷ.

ഒരു കൂട്ടര്‍ വിഘടിക്കണോ വേണ്ടയോ എന്ന ചോദ്യം ഇത്‌ അവരുടെ
ജീവനു നല്ലതാണോ നാളെയും കഞ്ഞി കിട്ടുമോ, സ്റ്റേബിള്‍ ആയ ഒരു കറന്‍സി അവര്‍ക്കുണ്ടാവുമോ, പട്ടാളം കിട്ടാളം നയതന്ത്രം അന്താരാഷ്ട്ര സ്റ്റാന്‍ഡിംഗ്‌ തുടങ്ങി നിലനില്‍പ്പും പുരോഗതിയും വിഘടിക്കാനാലോചിക്കുന്നവര്‍ക്കും അവന്റെ ചുറ്റുവട്ടത്തും ലോകത്തിനു മൊത്തത്തിലും ഉണ്ടോ അതോ വെറും ഒരു സെന്‍സ്‌ ഓഫ്‌ ബിലോംഗിംഗ്‌ കൊണ്ട്‌ കുറച്ചു പേര്‍ കൂടിയതാണോ എന്ന കണ്ണില്‍ വിലയിരുത്തപ്പെടണം എന്നു ചുരുക്കം.

അത്‌ ക്ലാസ്‌ റൂം സിറ്റുവേഷന്‍. യാഥാര്‍ത്ഥ്യത്തില്‍ ഈ വേരിയബിളുകള്‍ക്ക്‌ "യെസ്‌/നോ" ഉത്തരം വളരെ വിഷമമാണ്‌ പലതിലും യെസ്സല്ലാ എന്നാല്‍ യെസ്സല്ലാ എന്നല്ലാതെ നോ ആണ്‌ എന്നു വരുന്നുമില്ല.

വിശ്വാസം (മതപരമോ രാഷ്ട്രീയമോ എന്തും) അധികാരമോഹികളുടെ പ്രചാരണവും ബ്രെയിന്‍ വാഷിങ്ങും ഒക്കെ ഈ ചിന്തയെ ബാധിക്കുനതിനാല്‍ വിഘടനവാദി പലപ്പോഴും ഒരു വിലയിരുത്തലിനു പോന്ന നിലയിലായിരിക്കില്ല. മതവും രാഷ്ട്രീയവും പലപ്പോഴും പുരോഹിതനും നേതാവിനും ഓവര്‍ വെയിറ്റഡ്‌ ഇന്‍ഫ്ലുവന്‍സ്‌ വ്യക്തിയില്‍ ചെലുത്താനുള്ള ഉപകരണങ്ങളാകുന്നു.

ഝാര്‍ക്കണ്ടിനു മുക്തി വേണമെന്ന് അല്ലെങ്കില്‍ ജാഫ്നക്ക്‌ വേണം എന്നു പറയുമ്പോള്‍ നിലനില്‍പ്പിന്റെ അടിസ്ഥാനത്തില്‍ സാധുത പരിശോധിക്കണം. ഝാര്‍കണ്ടുകാര്‍ക്കും അയലോക്കക്കാര്‍ക്കും ജീവിക്കണം, ഉറപ്പുള്ള വിദേശബന്ധം, പട്ടാളം സെന്റ്രല്‍ ബാങ്കിംഗ്‌ ബോഡി, നാണയം, പറഞ്ഞാല്‍ നാലുപേര്‍ കേള്‍ക്കുന്ന
വിദേശബന്ധം അങ്ങനെ കാക്കത്തൊള്ളായിരം കാര്യം പൂര്‍വ്വാധികം ഭംഗിയായി നടക്കുമോ അതോ ലെവലായിക്കിട്ടുമോ? ത്രിപുര രാജ്യമായാല്‍ ഇന്ത്യയെക്കാളും പുരോഗതി കിട്ടുമോ അതോ മാവോയിസ്റ്റുകള്‍ അത്‌ കയ്യേറി നേപ്പാളിനോട്‌ ചേര്‍ത്ത്‌ വെടിപ്പാക്കുമോ എന്നൊക്കെയാണ്‌ ചിന്ത പോകേണ്ടത്‌.

രാഷ്ട്രം ഒരു ഓര്‍ഗനൈസേഷനാണ്‌. കൂടുതല്‍ രാഷ്ട്രങ്ങള്‍ മേര്‍ജ്‌ ചെയ്ത്‌ വമ്പനെ ഉണ്ടാക്കാന്‍ ശ്രമിക്കാം, കമ്പനികള്‍ ചെയ്യുന്നതുപോലെ. പക്ഷേ അധികാരം പോകും ചില നേതാക്കള്‍ക്ക്‌ അപ്പോള്‍, അതിനാല്‍ അവരു ആ വഴി ചിന്തിക്കില്ല.

കിരണേ,
ബ്ലോഗ്ഗര്‍ഡോട്ട്കോമന്‍ ചതിച്ചാലല്ലാതെ ഇവിടെന്ന് ഒരു വരി പോലും പോകില്ല. പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യുന്ന പ്രശ്നമേയില്ല എന്തു കാരണവശാലും (ഒന്നുമില്ലെങ്കില്‍ ഇത്രപേര്‍ ഇരുന്നു കഷ്ടപ്പെട്ട്‌ ടൈപ്പിയതല്ലേ)

മനൂ,
ഇമ്പീരിയലിസ്റ്റ്‌ അടിച്ചോണ്ടു പോയ വാക്കുകളെ കൂടുതല്‍ ശക്തിയുള്ള അര്‍ത്ഥം കൊടുത്ത്‌ തിരിച്ചു വിളിക്കാന്‍ ആവില്ലേ? ആവോ ഒരു ചിന്ത മാത്രം.

ബ്ലോഗിനോട്‌ വൈകാരികമായ അടുപ്പം കൊണ്ടാവും പലരും വ്യക്തിതലത്തില്‍ പ്രതികരിക്കുന്നത്‌. ആശയങ്ങളെ അല്ലാതെ വ്യക്തികളെ വിലയിരുത്താന്‍ ശ്രമിക്കുന്നത്‌ (ദാ ബൂലോഗ ക്ലീഷേ- വ്യക്തിഹത്യ) പലരും ഇക്കാരണത്താല്‍ അറിയാതെ ചെയ്യുന്നതാണ്‌.

എന്റെ ചേട്ടനോടാണ്‌ കൂടുതല്‍ രാഷ്ട്രീയ സംവാദങ്ങല്‍ ഞാന്‍ നടത്തിയിട്ടുള്ളത്‌, അതുകൊണ്ട്‌ സഹോദര സ്നേഹത്തിനൊരു
വത്യാസവുമില്ല. ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ ഏറ്റുമുട്ടിയ അതുല്യ അത്‌ വ്യക്തിതലത്തില്‍ എടുത്തിരുന്നെങ്കില്‍ പണ്ടേ കൂലിക്കാളെ വിട്ട്‌ എന്നെ കൊല്ലിച്ചേനെ :)

കരീം മാഷേ, എത്തിയാല്‍ അറിയിക്കാം

കലേഷേ, നന്ദി. ചുമ്മാ ബാ ചര്‍ച്ചയിലോട്ട്‌.

കണ്ണൂസേ,
വിഘടനവാദം എങ്ങനെ നിരീക്ഷിക്കുന്നു ഞാന്‍ എന്നത്‌ വക്കാരിയോടുള്ള മറുപടിയായി പറഞ്ഞിട്ടുണ്ടേ.

തിബത്തുകാരോട്‌ എറണാകുളത്തു നിന്നും സ്വെറ്ററും തൊപ്പിയും വാങ്ങിയ പരിചയമേയുള്ളു, സൌമ്യരായ മനുഷ്യരെന്ന് തോന്നി.

തിബത്തന്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സാദ്ധ്യത കൂടി വരുന്നെന്നാണ്‌ എനിക്കു തോന്നുന്നത്‌.

Cibu C J (സിബു) said...

ചുള്ളിക്കാടിന്റെ ബ്ലോഗെവിടെ?

sandoz said...

ഹയ്യ്‌...ശരിയണല്ലാ......ഇതെവിടെ പോയി..പൂട്ടിയാ....ദേവേട്ടാ ശാപം കിട്ടും....

വേണു venu said...

ശ്രീ.ദേവരാജന്‍‍ ,
മനോഹരവും ചിന്തോദ്ദീപകവുമായ ചര്‍ച്ചകള്‍‍, ശ്രീ.കുമാറു പറഞ്ഞപോലെ,
ഒരു തൂണും ചാരി ഞാനും‍ ഒരു വശത്തുണ്ട്.
ആസ്വദിക്കുന്നതിനോടൊപ്പം പലതും അറിയുകയും ചെയ്യുന്നു.
ഇങ്ങനെ തൂണില്‍ നിന്നു് മാറി ഒരു കമന്‍റിടാന്‍‍ വന്നപ്പോള്‍‍ വീണ്ടും ബുദ്ധന്‍‍ ചിരിക്കുന്നു.:)

Inji Pennu said...

“ഝാര്‍ക്കണ്ടിനു മുക്തി വേണമെന്ന് അല്ലെങ്കില്‍ ജാഫ്നക്ക്‌ വേണം എന്നു പറയുമ്പോള്‍ നിലനില്‍പ്പിന്റെ അടിസ്ഥാനത്തില്‍ സാധുത പരിശോധിക്കണം.”

ദേവേട്ടാ എനിക്കിത് വായിച്ചിട്ട് എന്തോ സഹിക്കണില്ല്യ! ദേവേട്ടന്‍ പറ്യാന്‍ ഉദ്ദേശിക്കുന്നതൊക്കെ മനസ്സിലായി. തിബത്തിന്റെ കാര്യവും തമിഴ്നാടിന്റെ കാര്യവും സ്വാതന്ത്ര്യത്തിന്റെ കാര്യവും ഒക്കെ ഒരൊറ്റ പേജില്‍ പറ്യാന്‍ പറ്റുവൊ?
ഈ ഇന്ത്യക്കാര്‍ എന്ന നേറ്റീവ് വിഡ്ഡികള്‍ ഈ രാജ്യം കുട്ടിച്ചോറാക്കും, ഇവിടെ ഇന്റേര്‍ണല്‍ ലഹളകള്‍ നടന്ന് നിങ്ങളും നിങ്ങളുടെ കുട്ടികളും ചാവും. ഇന്ത്യ ചിഹ്ന്നഭിന്നമാവും എന്നൊക്കെ പറഞ്ഞാണല്ലൊ ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരെ വിറപ്പിച്ചോണ്ടിരുന്നതും, ഒരു പാവം നേക്കഡ് ഫക്കീറനേയും കൂട്ടാളികളേയും ജയിലാ‍യ ജയിലുകള്‍ക്ക് മൊത്തം വിസിറ്റ് വിസ കൊടുത്തതും. അതേ ‘ന്യായം’ തന്നെയാണല്ലൊ ഇറാഖിനോട് അമേരിക്ക ഇപ്പോള്‍ പറയുന്നതും. അവരുടെ സ്വന്തം രാജ്യം ഭരിക്കാന്‍ അമേരിക്ക ‘സഹായിക്കുക’ ആണെന്ന്. ദേവേട്ടന്‍ ഈ സ്വാതന്ത്ര്യ മുറവിളിയെ
കാര്യാ‍മായിട്ട് ലഘൂകരിച്ചു എന്ന് എനിക്ക് തോന്നുന്നു. തിബത്തിനു സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടാന്‍ അവര്‍ക്ക് പരിപൂര്‍ണ്ണമായ അനിഷേദ്ധ്യമായ അവകാശമുണ്ട്. അത് പണ്ട് അവര്‍ രാഷ്ട്രമായിരുന്നോ എന്നോ മറ്റോ ഒരു കാരണമേയല്ല. അല്ലെങ്കില്‍ അവര്‍ സ്വതന്ത്ര രാഷ്ട്രമാവുന്നതുകൊണ്ട് അവര്‍ നന്നായി ഇനി ജീവിക്കുമോയെന്ന് അവരെ അടക്കി വാഴുന്നവര്‍ വ്യാകുലപ്പെടേണ്ട കാര്യമല്ല!

തിബത്തിന്റ് സ്വാതന്ത്ര്യം എനിക്കിപ്പോഴും പ്രിയം അവര്‍ അത് നടത്തുന്ന മെത്തേഡ് ആണ്. ശ്രീലങ്കയിലെ പുലികളോടും പാലിസ്തീനോടും ഞാന്‍ യോജിക്കാത്തതും അതുകൊണ്ട് തന്നെ. സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ ആളുകളെ കൊന്നും തിന്നും മുറവിളി കൂട്ടുമ്പോള്‍ അത് അസ്വാതന്ത്ര്യം വിതച്ച് ചെയ്യുന്ന പ്രവൃത്തിയാകുന്നു. അതുകൊണ്ട് തന്നെ സമാധാനമായി ഒരു ജനത സ്വാതന്ത്ര്യം കാംക്ഷിക്കുമ്പോള്‍ അവര്‍ക്കതിനു അര്‍ഹതയുണ്ടോ എന്ന് ദേവേട്ടനോ ഞാനോ എങ്ങിനെ തീരുമാനിക്കുന്നു? എനിക്ക് മനസ്സിലായില്ല!അവര്‍ക്കതിനു അര്‍ഹതയുണ്ടോ എന്നുള്ള ഒരു അന്വേഷണമാണ് ദേവേട്ടന്റെ ഈ കമന്റ് മൊത്തം...അതെന്തോ എനിക്ക് സഹിക്കുന്നില്ല.

പക്ഷെ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുന്നവര്‍ക്കെല്ലാം പക്ഷെ അതു കിട്ടണമെന്നില്ല എന്നുള്ളതുമാത്രമാണ് യാഥാര്‍ത്ഥ്യം. ഇപ്പൊ തന്നെ രണ്ട് സാരി കൂടുതല്‍ മേടിക്കാനുള്ള സ്വാതന്ത്ര്യം കിട്ടണില്ല്യ പിന്നെയാണിനി തിബത്തിനു!

ദേവന്‍ said...

സിബൂ,
ചുള്ളിക്കാടിന്റെ ബ്ലോഗിനെന്താ പറ്റിയതെന്ന് എനിക്കറിയില്ല. തീര്‍ച്ചയായും എന്നോട്‌ പിണങ്ങി ബ്ലോഗ്‌ കളഞ്ഞതാവില്ല. ഇവിടെന്നു പോകുമ്പോള്‍ അദ്ദേഹം സന്തോഷത്തോടെ പോയെന്നാണ്‌ എന്നെ വിശ്വാസം. സാന്‍ഡോ, കുതിര :)

വേണുമാഷേ, ചുമ്മാ കൂടെന്നേ.

ഇഞ്ചീ,
കൊളോണിയല്‍ ഭരണത്തിന്റെ കാര്യം കള, തിബറ്റ്‌ ചൈനയുടെ കോളനിയല്ല.

ഞാന്‍ തീരുമാനിക്കാന്‍ ആളല്ല ഞാന്‍ ടിബറ്റിനു സ്വാതന്ത്ര്യം വേണോ വേണ്ടയോ എന്ന്. ഓര്‍മ്മ ശരിയാണെങ്കില്‍ (സേര്‍ച്ചാന്‍ വയ്യ ഇവിടെ ഉറങ്ങാനുള്ള സമയമാണ്‌) 30 ലക്ഷം ആളുകള്‍ ടിബറ്റിലുണ്ട്‌. അതേല്‍ എത്ര പേര്‍ക്ക്‌ സ്വതന്ത്ര രാജ്യം വേണം, ഒപ്പീനിയന്‍ പോള്‍ നടത്താന്‍ എന്തിനു വിഷമം?

സ്വാതന്ത്ര്യത്തിനു അവര്‍ക്ക്‌ അര്‍ഹതയുണ്ടോ (എന്തില്‍ നിന്ന് എന്തിലേക്ക്‌?) എന്നല്ല ഞാന്‍ ഉന്നയിച്ച ചോദ്യം. അവരെ ആരെങ്കിലും വഴി തെറ്റിക്കുന്നുണ്ടോ എന്നാണ്‌. ചൈന ഭരിക്കുന്നതാരെന്ന ചോദ്യം കളയൂ, അതില്‍ നിന്നും തീവണ്ടികളില്ലാത്ത, ടൂറിസ്റ്റുകളില്ലാത്ത, പുറം നാടിനോട്‌ ബന്ധമില്ലാത്ത ഒരാദ്ധ്യാത്മിക ലോകം ടിബറ്റ്‌ കൊതിക്കുന്നുണ്ടോ if their opinion is not influenced by the undue influence religious leaders have over them?

എന്തിനു ഈഴം വിടുതലൈ പുലികളെ കൂറച്ചു കണ്ടു? ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക്‌ മത്സരിച്ചയാളിനെ അവര്‍ കൊന്നതുകൊണ്ടോ? വേലുപ്പിള്ള പ്രഭാകരനോ സദാശിവം
കൃഷ്ണകുമാറോ മതത്തിന്റെ പ്രചാരകരല്ല. തമിഴര്‍ക്ക്‌ ശ്രീലങ്കയില്‍ മനുഷ്യാവകാശം കുറവെന്ന് പറഞ്ഞാല്‍ അത്‌ വിശ്വസിക്കാന്‍ ആളുള്ളതുകൊണ്ടല്ലേ വിടുതലൈ പ്രസ്ഥാനമുണ്ടായത്‌? അല്ലാതെ സിങ്ങളീസ്‌ ബുദ്ധമത വിശ്വാസികള്‍ ഭരിക്കുന്ന രാജ്യത്ത്‌ പാണ്ടികളുടെ ദ്രാവിട മതം പണ്ടാരടങ്ങും എന്നു പറഞ്ഞല്ലല്ലോ?

ഇരുപതു വര്‍ഷം ടിബറ്റിനെ ചൈനയില്‍ നിന്നും വിടുവിക്കാന്‍ അമേരിക്ക വിമോചന സമരം നടത്തിച്ചു, കാരണം ടിബറ്റരോടു സ്നേഹം മൂത്തതാണെന്നും അല്ലാതെ ചൈനയോടുള്ള വെറുപ്പല്ലെന്നും ഞാന്‍ വിശ്വസിച്ചോളാം, എന്തുകൊണ്ട്‌ ആ വിമോചനത്തിനു people's mandate കിട്ടിയില്ല എന്ന് ഇഞ്ചി പറയുക. ഞാന്‍ കാര്യങ്ങള്‍ ലഖൂകരിക്കുന്നില്ല:
1. എന്താണു ടിബറ്റ്‌ രാജ്യം ഉണ്ടാവണമെന്ന് പറയാന്‍ കാരണം?
2. മുപ്പതു ലക്ഷം ടിബറ്റരില്‍ എത്രപേര്‍ക്ക്‌ അതിന്‌ ആഗ്രഹമുണ്ട്‌?
3. വിഘടിച്ച ഒരു ടിബറ്റ്‌ ഉണ്ടായാല്‍ അതിനു ഇന്നത്തെക്കാള്‍ പുരോഗതി (ജനജീവിതത്തിന്റെ അടിസ്ഥാനത്തില്‍) ഉണ്ടാകുമെന്ന് ഇഞ്ചി കരുതുന്നുണ്ടോ?
4. ചൈനക്കു പകരം തിബറ്റ്‌ ഇന്ത്യയുടെയോ അമേരിക്കയുടെയോ പ്രവിശ്യയായിരുന്നെങ്കില്‍ ഈ അഭിപ്രായത്തിനൊക്കെ മാറ്റം ഉണ്ടാകുമോ?

ഉറങ്ങിയില്ലേല്‍ നാളെ അപ്പീസില്‍ പോകാന്‍ പറ്റുകേലാ. നാലേ വൈകിട്ട്‌ വിശദമായി മറുപടി ഇടാം.

oru blogger said...

സിബൂ ആ ചുള്ളിക്കാടിന്റെ പുറകില്‍ ഒരു മുയലിരുന്നെഴുതുകയായിരുന്നു എന്നെനിക്കാദ്യമേ തൊന്നിയതാ:)

പിന്നെ താങ്കളല്ലെ കണ്‍ഫെര്‍മം ചെയ്തതു അതു ചുള്ളിക്കാടാന്നു, അപ്പോ തങ്കള്‍ക്കറിയണമല്ലോ പുള്ളീ ഏതു കുറ്റിക്കാട്ടിലോട്ടു തിരിച്ചോടിയെന്നു! യേത്??:)

രാജേഷ് ആർ. വർമ്മ said...

കാശ്മീരായാലും ഖാലിസ്താന്‍ ആയാലും തായ്‌വാനായാലും തിബത്തായാലും പോര്‍ട്ടൊറിക്കോ ആയാലും ഹവായി ആയാലും ബോഡോലാന്‍ഡായാലും തമിഴ്‌ ഈഴമായാലും കുബെക്‌ ആയാലും കുര്‍ദിസ്താന്‍ ആയാലും മണ്‍റോത്തുരുത്തായാലും സ്വതന്ത്രരാജ്യമാവണോ വേണ്ടയോ എന്ന തീരുമാനം അവിടുത്തുകാരുടേതായിരിക്കണം എന്നു വിശ്വസിക്കുന്ന ഒരുത്തന്റെ കമന്റുകൂടി കിടക്കട്ടെ. പുരോഹിതര്‍ താഴെയുള്ളവരെ ചവിട്ടി ചതയ്ക്കും എന്നത്‌ സ്വാതന്ത്ര്യം കൊടുക്കാതിരിക്കാനൊരു കാരണമായി ഉപയോഗിക്കാമെങ്കില്‍ ചാതുര്‍വര്‍ണ്യം ഇന്ത്യക്കു സ്വാതന്ത്ര്യം കൊടുക്കാതിരിക്കാനും ഉപയോഗിക്കാമായിരുന്നു. ജനങ്ങള്‍ സംതൃപ്തരായതുകൊണ്ടാണ്‌ അവര്‍ക്കിപ്പോള്‍ സ്വാതന്ത്ര്യം വേണ്ടാത്തത്‌ എന്ന ചൈനീസ്‌ സര്‍ക്കാരിന്റെ വാദത്തിനു പുറമേ വേറൊന്നു കേട്ടിട്ടുള്ളത്‌, അമേരിക്ക ആയുധം തന്നു സഹായിക്കാം എന്നു പറഞ്ഞപ്പോള്‍ അങ്ങനെയിപ്പോള്‍ ചാകാന്‍ ഞങ്ങള്‍ക്കു താത്‌പര്യമില്ല, ഞങ്ങള്‍ അഭയാര്‍ത്ഥികളായി ജീവിച്ചോളാം എന്നു തിബത്തുകാര്‍ പറഞ്ഞു എന്നാണ്‌. പോരാട്ടത്തില്‍ക്കൂടിയല്ലാതെ ജൂതന്മാര്‍ തങ്ങളുടെ ഭാഷയും സംസ്കാരവും മതവും ആയിരത്താണ്ടുകള്‍ നീണ്ടുനിന്ന അഭയാര്‍ത്ഥിജീവിതത്തില്‍ എങ്ങനെ സംരക്ഷിച്ചു എന്നു പഠിക്കാന്‍ ദലൈലാമ ശ്രമിക്കുന്നു എന്നു പ്രതിപാദിക്കുന്ന A Jew in the Lotus എന്നൊരു പടം കണ്ടിരുന്നു. ന്യൂനപക്ഷത്തിന്റെ മതത്തിനും ഭാഷയ്ക്കും ഇതെല്ലാം ചേര്‍ന്ന സംസ്കാരം എന്നു പറയുന്ന സാധനത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു മൃതസഞ്ജീവനിയുടെ ഫലം ചെയ്യും എന്നതില്‍ ആര്‍ക്കും സംശയമൊന്നുമില്ലെന്നു തോന്നുന്നു. പിരിഞ്ഞുപോകാന്‍ തീരുമാനിച്ച്‌ ഭാഗം ചോദിച്ചു വരുന്ന കൂടപ്പിറപ്പിനെയോ സന്തതിയെയോ ഭാര്യാഭര്‍ത്താക്കന്മാരെയോ അവരുടെ അവകാശം അംഗീകരിച്ചു ഉള്ളതുകൊടുത്തു രമ്യതയില്‍ പിരിയുന്നതാണ്‌ ഭാവിയിലേക്കു നല്ലത്‌ എന്ന പാഠം ഭൂരിപക്ഷം വ്യക്തികളും ഇനിയും പഠിച്ചിട്ടില്ലാത്ത ഒരു ജന്തുവംശത്തിലെ അംഗങ്ങളെന്ന നിലയില്‍ നമ്മുടെ സൃഷ്ടികളായ രാഷ്ട്രങ്ങള്‍ അതു മനസ്സിലാക്കിയിട്ടില്ലെന്നതില്‍ നമുക്ക്‌ അത്ഭുതത്തിനവകാശമില്ലല്ലോ.

കാളിയമ്പി said...

"ഭാഗം ചോദിച്ചു വരുന്ന കൂടപ്പിറപ്പിനെയോ സന്തതിയെയോ ഭാര്യാഭര്‍ത്താക്കന്മാരെയോ അവരുടെ അവകാശം അംഗീകരിച്ചു ഉള്ളതുകൊടുത്തു രമ്യതയില്‍ പിരിയുന്നതാണ്‌ ഭാവിയിലേക്കു നല്ലത്‌ "

ശരി തന്നെ രാജേഷേട്ടാ..പക്ഷേ ഒരു ചെറിയ കല്ലുകടിയവിടെയുണ്ടല്ലോ..ഉദാഹരണത്തിന് കാശ്മീര്‍ എന്നത് കശ്മീര്‍ സ്വതന്ത്രരാജ്യം മാത്രം ആഗ്രഹിയ്ക്കുന്ന വിഭാഗക്കാര്‍ താമസിയ്ക്കുന്ന ഏരിയായായിരുന്നില്ല..അവര്‍ ഭൂരിപക്ഷം പോലുമായിരുന്നില്ല എന്നാണ് കേട്ടിട്ടുള്ളത്..എങ്ങനെ അവരിന്ന് ഭൂരിപക്ഷമായി..?ആളുകളുടേ എണ്ണം കുറഞ്ഞുപോയതുകൊണ്ട് വംശഹത്യ അതല്ലാതാകുന്നില്ലല്ലോ?

ചിലയിടങ്ങളില്‍ അങ്ങയുടെ ഉദാഹരണം ശരിയാകും ശരിയാകും മറ്റുചിലയിടങ്ങളില്‍ അതാവില്ല..

മൊത്തത്തില്‍ ചര്‍ച്ച, ബലപ്രയോഗം, പൊളിറ്റിക്സ്, പൊളിറ്റ്രിക്സ്..ഇതൊക്കീ കാലാകാലങ്ങളില്‍ നടക്കും..ബാക്കി പിന്നീട്..
പോണം:)

ദേവന്‍ said...

തംബിയളിയാ, ഇത്‌ ചുള്ളിക്കാടല്ലെന്നാണോ പറഞ്ഞുവരുന്നത്‌? അയ്യോ!

ഇഞ്ചിക്ക്‌ മറുപടി എഴുതുമ്പോള്‍ ഉറക്കത്തില്‍ വിട്ടുപോയ കാര്യങ്ങള്‍:
1. ഇതൊരു പോസ്റ്റല്ല, കമന്റ്‌ ആയിരുന്നു. ടിബറ്റ്‌ ഒരു സ്വന്തന്ത്ര രാഷ്ട്രമായിരുന്നു, ചൈന അതിനെ കീഴടക്കി എന്ന പ്രസ്ഥാവനയെക്കുറിച്ച്‌ എന്റെ വിശദീകരണവും മറ്റും

2.ടിബറ്റ്‌ സ്വന്തന്ത്രമാകണോ വേണ്ടയോ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല (ഞാനാര്‌ പറയാന്‍ ടിബറ്റിന്റെ രാജാവോ ചൈനയുടെ പ്രധാനമന്ത്രിയോ?), വക്കാരിക്ക്‌ കൊടുത്ത മറുപടി വിഘടന വാദത്തെ എങ്ങനെയാണ്‌ വിലയിരുത്തേണ്ടതെന്നാണ്‌, ടിബറ്റിലെയല്ല ഏതു നാട്ടിലെയും. ഇഞ്ചിയുടെ ഫ്ലോറിഡ നാളെ അമേരിക്കയല്ല, പുതിയ രാജ്യമാണെന്ന് പറഞ്ഞാലും ആരു പറയിച്ചു എല്ലാവരും പറഞ്ഞോ ഉറച്ച തീരുമാനമാണോ എന്നൊക്കെ പരിശോധിക്കണം അത്രയേ ഉള്ളു വക്കാരിക്കുള്ള വിശദീകരണം

3. ചൈന വലിയ രാജ്യമായതുകൊണ്ടും കമ്യൂണിസ്റ്റ്‌ ഭരണമായതുകൊണ്ടും ടിബറ്റന്‍ പ്രശ്നത്തെ പലരും പല രീതിയില്‍ കാണുന്നുണ്ട്‌- എന്നെ ജോര്‍ജ്ജ്‌ ബുഷ്‌ ഇടിച്ചാല്‍ സഹതാപം എനിക്കായിരിക്കും കിട്ടുക.ക്ലീയര്‍?

രാജേഷ്‌ വര്‍മ്മ പറയുന്ന് നാട്ടുകാര്‍ തീരുമാനിക്കട്ടെ അതിനോട്‌ മുക്കാലും യോജിക്കുന്നു, അതാണു ഒപ്പീനിയന്‍ പോള്‍ നടക്കട്ടെ എന്നു പറഞ്ഞത്‌. ചൈന ഒരിക്കലും ഒപ്പീനിയന്‍ പോള്‍ നടത്തില്ല, കാരണം ടിബറ്റ്‌ പിരിഞ്ഞു പോകാന്‍ അവകാശമുള്ളവരാണെന്ന് പരസ്യമായി
സമ്മതിക്കലല്ലേ അത്‌. ലാമമാര്‍ എന്തേ ഒരു പോളും നടത്തുന്നില്ല?

അതവിടെ നില്‍ക്കട്ടെ. എന്തുകൊണ്ട്‌ ചൈനീസ്‌ പട്ടാളത്തിനു ലോക്കല്‍ സപ്പോര്‍റ്റ്‌ കിട്ടിയെന്നും അമേരിക്കന്‍ ബാക്ക്ഡ്‌ വിഘടനവാദത്തിന്‌ അതു കിട്ടിയില്ല എന്നും ചിന്തിച്ചോ? നാണയത്തിന്റെ രണ്ടു വശത്തും ഒരു പടം വരില്ല.

ലാമ ഭരണകാലത്ത്‌ പ്രഭുക്കന്മാര്‍ക്ക്‌ (3% ജനസംഖ്യ ) മാത്രമേ സ്വത്തിനു അവകാശമുണ്ടായിരുന്നുള്ളു. അതില്‍ അമര്‍ഷമുണ്ടായിരുന്ന ടിബറ്റുകാര്‍ വിപ്ലവകാലത്ത്‌ ഒരുപാട്‌ കൊള്ളരുതായ്മ പ്രഭുക്കളോട്‌ ചെയ്തു. അതൊരു പ്രതികാരമായിട്ട്‌ കൂട്ടിയാല്‍ മതി. കാരണമുണ്ട്‌. ബുദ്ധമതപ്രകാരം ലാമമാര്‍ക്കും പ്രഭുക്കള്‍ക്കും വിഹാരങ്ങള്‍ക്കും ജനങ്ങളെ അടിമകളായി പ്രഖ്യാപിക്കാനുള്ള അവകാശമുള്ള ഒരേയൊരു പ്രവുിശ്യയായിരുന്നു തിബറ്റ്‌. ലോകത്തു നിന്നെല്ലാം അടിമക്കച്ചവടം ഇല്ലാതായിട്ടും ദൈലൈലാമയുടെ ടിബറ്റില്‍ ചൈനീസ്‌ ടേക്കോവര്‍ കാലം വരെ അത്‌ നിര്‍ലോഭം നടന്നു പോന്നു. എളുപ്പമാണ്‌, ഒരുത്തനെ മത നിഷേധി എന്ന് മതം വിളിച്ചാല്‍ മതി, അവന്‍ അടിമയായി. വിഹാരങ്ങള്‍ തകര്‍ത്ത കൂട്ടത്തില്‍ പട്ടാളം എട്ടു ലക്ഷം അടിമകളേയും മോചിപ്പിച്ചു. അവര്‍ അടങ്ങിയിരിക്കുമോ, ഉടമകളുടെ കൂമ്പിടിച്ചു വാട്ടിക്കളഞ്ഞു. (പഞ്ചന്‍ ലാമയുടെയും ദലൈലാമയുടെം കുടുംബത്തിനു വേണ്ടി ജോലിചെയ്തിരുന്ന 4000 അടിമകളെയും മോചിപ്പിച്ചവരുടെ
കൂട്ടത്തിലുണ്ടെന്ന് ചൈനക്കാരു പറയുന്നു, ഇല്ലെന്ന് ലാമമാര്‍ നിഷേധിക്കാത്തതെന്തേ? )

ഇതുവരെ നടന്ന ഒപ്പീനിയന്‍ പോള്‍ എല്ലാം സ്വകാര്യ സ്ഥാപനങ്ങളും മറ്റും നടത്തിയതാണ്‌. ആശാവഹമായ റിസല്‍റ്റുകളൊന്നും സെപ്പറേറ്റിസ്റ്റ്‌ വാദത്തിനു കണ്ടില്ല. ഇനിയൊന്ന് ലാമമാര്‍ നടത്തിക്കൂടേ, റ്റു ഗെറ്റ്‌ പീപ്പിള്‍സ്‌ മാന്‍ഡേറ്റ്‌?


ഓ ഇഞ്ചിയോട്‌ ഒരു കാര്യം പറയാന്‍ വിട്ടുപോയി. സാഹചര്യമനുസരിച്ച്‌ പ്രതിഷേധത്തിന്റെ സ്വഭാവം മാറും. ഇന്ത്യന്‍ പീസ്‌ കീപ്പിംഗ്‌ ഫോര്‍സ്‌ പീസ്‌ ആക്കി കീപ്പ്‌ ചെയ്യുന്നിടത്ത്‌ അതൊരു സ്വഭാവം കാണിക്കും. ജനങ്ങള്‍ക്ക്‌ മുഴുവന്‍ പ്രാതിനിധ്യമില്ലാത്ത കശ്മീരി വിമോചനത്തില്‍ അത്‌ ഹിറ്റ്‌ ആന്‍ഡ്‌ റണ്‍ സ്വഭാവം കാണിക്കും. മാര്‍ഗ്ഗത്തെ ലക്ഷ്യം കൊണ്ടു കൂടി അളക്കേണ്ടതില്ലേ?

അംബീ, അതേ. കശ്മീരി പണ്ഡിറ്റുകളുടെയോ ബംഗ്ലാദേശിലെ ബീഹാറികളുടെയോ എന്തിനു കേരളത്തിലെ ഗിരിവര്‍ഗ്ഗക്കാരുടെയോ ദയനീയാവസ്ഥ മാറ്റാന്‍ ഒരു വിഘടനത്തിനും കഴിയില്ല.

ദേവന്‍ said...

ആശയ ഗംഭീരനായ ഇന്നത്തെ ദലൈലാമയെ നമ്മളെല്ലാം അറിയും, നിഷ്കളങ്കമായ ചിരിയോടെ സൂക്തങ്ങള്‍ കൊഞ്ചിപ്പറയുന്ന പുതിയ പഞ്ചന്‍ ലാമയെയും അറിയും. പലായനത്തിന്റെ മുറിവുകളൊലിപ്പിക്കുന്ന വേദന കവിതയാക്കുന്ന തെന്‍സിന്‍ സുന്ത്യുവിനെ ശ്രീ. ചുള്ളിക്കാട്‌ ഇപ്പോള്‍ നമുക്ക്‌ പരിചയപ്പെടുത്തു. എത്ര പേര്‍ക്ക്‌ ബസാങ്ങിനെ അറിയാം? അവളുടെ കഥയില്ലെങ്കില്‍ തിബറ്റിന്റെ ചരിത്രം പൂര്‍ത്തിയാവുകയില്ല. inspiring stories എന്ന പേരില്‍ ഓപ്രയുടെ ടീവി പരിപാടിയിലോ റീഡേര്‍സ്‌ ഡൈജസ്റ്റിലോ അതു വരാന്‍ വഴിയില്ലാത്തതുകൊണ്ട്‌ അവളെ അധികമാരും
അറിയാന്‍ വഴിയില്ല.

ബ്രിട്ടന്‍ തിബറ്റന്‍ തീയോക്രസിക്കു പരമാധികാരം പ്രഖ്യാപിച്ചശേഷം ഇന്നത്തെ ദലൈലാമ ഭരണാധികാരം ഏറ്റുവാങ്ങിയ കാലത്ത്‌ ലാസയിലെ ഒരു പ്രഭുവിന്റെ അടിമയുടെ മകളായി ബസാങ്ങ്‌ ജനിച്ചു, അങ്ങനെ ജന്മനാ അവള്‍ അടിമയായി. "ഓര്‍മ്മവച്ച കാലം മുതല്‍ പട്ടിയെക്കാളും തല്ലുകൊണ്ടും , യാക്കിനെക്കാളും എ പണിയെടുത്തും ഞാന്‍ ജീവിച്ചു " എന്നാണ്‌ അവര്‍ പറയാറ്‌. ചൈനീസ്‌ ആര്‍മി റ്റിബറ്റ്‌ വീണ്ടെടുത്തപ്പോള്‍ സമയത്ത്‌ അവളുടെ യജമാനന്‍ നാടുവിട്ടോടി. അങ്ങനെ അവള്‍ മോചിതയായി. ആദ്യം സ്കൂളില്‍ പോയി അക്ഷരം പഠിച്ചു, പിന്നെ ചൈന മെയിന്‍ ലാന്‍ഡിലെ ഒരു കോളേജിലും പഠിച്ചു. ഇന്ന് ആ സ്ത്രീ അവളുടെ യജമാനന്‍ വഹിച്ചതിനെക്കാള്‍ വലിയൊരു ഉദ്യോഗം ഭരിക്കുന്നു.
ഇന്നത്തെ ടിബറ്റിലെ ഒരു കൌണ്ടിയുടെ ഗവര്‍ണ്ണര്‍ ആണു ബസാങ്ങ്‌.

vimathan said...

കഷ്മീറിന്റെ സ്വാതന്ത്രയ്ത്തെപറ്റി കമെന്റ് കണ്ടതുകൊണ്ട് എഴുതുന്നു. ( ദേവന്‍, ഓ ടോ യ്ക്ക് മാപ്പ് ). ചരിത്രം പറയുന്നത് ഇങനെ. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പൊള്‍ ജമ്മു കഷ്മീര്‍ ഒരു ഹിന്ദു രാജാവു ഭരിച്ചിരുന്ന , മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഒരു നാടുരാജ്യമായിരുന്നു.കഷ്മീറില്‍ പ്രധാനമായും മൂന്നു പ്രവിശ്യകളുണ്ട്. കഷ്മീര്‍ താഴ്വര, ജമ്മു, ലഡാക്ക് എന്നിങനെ. അതില്‍ ജമ്മുവില്‍ മാത്രമാണ് ഹിന്ദു ഡൊഗ്രികള്‍ ഭൂരിപക്ഷമുണ്ടായിരുന്നത്. ( ഇപ്പോഴും അങിനെ തന്നെ). കഷ്മീര്‍ താഴ്വരയില്‍ സുന്നികളായ കഷ്മീറി മുസ്ലീമുകളായിരുന്നു ഭൂരിപക്ഷം, ഇന്നും അങിനെ തന്നെ. ലഡാക്കില്‍ ബുദ്ധമതക്കാരും, പിന്നെ ഷിയാ മുസ്ലീമുകളും.1947ല്‍ ബ്ബ്രിട്ടന്‍ ഇന്ത്യക്കും, ഇവിടുത്തെ നാടുരാജ്യങള്‍ക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍, നാട്ടുരാജ്യങള്‍ക്ക്, ഒന്നുകില്‍, സ്വതന്ത്രരാജ്യമായി നില്‍ക്കാനോ, അലെങ്കില്‍ ഇന്ത്യന്‍ യൂണിയനിലോ, പാകിസ്താനിലോ ചേരാനുള്ള ചോയ്സ് നല്‍കിയിരുന്നു. എന്നാല്‍ 1947ല്‍, കഷ്മീറിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും തന്നെ ഇന്ത്യയിലൊ, പാകിസ്താനിലോ, ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല എന്നതാണ് സത്യം. ജമ്മുവിലെ ഹിന്ദുക്കളെ പ്രതിനിധീകരിച്ചിരുന്ന, ഹിന്ദു മഹാരാജാവിനെ പിന്താങ്കിയിരുന്ന, പിന്നീട്, ആര്‍ എസ്സ് എസ്സിനെയും, ഹിന്ദു മഹ സഭയെയും അനുകൂലിച്ച രാജ്യ ഹിന്ദു സഭ, കഷ്മീര്‍ മഹരാജാവിനു കീഴിലുള്ള ഒരു സ്വതന്ത്ര കഷ്മീര്‍ രാജ്യത്തിനു വേണ്ടി പ്രമേയം പാസ്സാക്കുക്കയാണ് ഉണ്ടായ്ത്. പിന്നീട് പാകിസ്താന്‍ അനുകൂലികളായി മാറിയ മുസ്ലിം കോണ്‍ഫെറെന്‍സും ഒരു സ്വതന്ത്രകഷ്മീര്‍ പ്രമേയമാണ് പാസ്സാക്കിയത്. ജയിലിലായിരുന്ന ഷെയ്ക്ക് അബ്ദള്ളയും ഇതേ വികാരം പങ്കുവച്ചുകൊണ്ട് കഷ്മീര്‍ മഹരാജാവിന് കത്തെഴുതുകയുണ്ടായി എന്നു പറയപ്പെടുന്നു. അന്നു ഇന്ത്യന്‍ യൂണിയനില്‍ ചേരാതിരുന്ന മഹരാജാവ്, പിനീട് പാകിസ്താന്‍ ആക്രമിച്ചപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യന്‍ യൂണിയനില്‍ ചേരുകയായിരുന്നു. അന്ന് നെഹ്രു ഉറപ്പുകൊടുത്തപോലെ ഒരു ഹിത പരിശോധന നടത്തിയിരുന്നെങ്കില്‍ ഒരു സ്വതന്ത്രകഷ്മീര്‍ ഉണ്ടായേനെ, എന്നാല്‍ ഇത്രയും നാളത്തെ ഇന്ത്യന്‍ ഭരണത്തിനു ശേഷം ഒരു ഹിത പരിശോധന നടത്തിയാല്‍ സ്വതന്ത്രകഷ്മീറിനു പകരം പാകിസ്താനില്‍ ലയിക്കണമെനാകും ഭൂരിപക്ഷാഭിപ്രായം. ജനാധിപത്യത്തെക്കുറിച്ച് വായ്തോരാതെ പ്രസംഗിക്കുമെങ്കിലും പണ്ട് കഷ്മീറികള്‍ക്ക് ഉറപ്പ് കോടുത്തപോലെ ഒരു ഹിത പരിശോധന നടത്താന്‍ ഇന്ത്യക്ക് ധൈര്യമില്ല എന്നാതാണ് വസ്തുത. ഇത് കഷ്മീറിന്റെ കഥ. സ്വന്തം പാര്‍ലമെന്റ് കൂടിയുണ്ടായിരുന്ന മണിപ്പൂര്‍ രാജ്യത്തെ, അവിടുത്തെ രാജാവിനെ കൊണ്ട്, ബലമായി മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്ന, ( തനിക്ക് തിരിച്ചുപോയി, തന്റെ രാജ്യത്തെ പാര്‍ലെമെന്റിന്റെ അനുമതി വാങാതെ ഇതു ചെയ്യാന്‍ അധികാരമില്ല എന്നു കേണപേക്ഷിച്ചിട്ടും, അതു ചെവിക്കൊള്ളാതെ)കരാറില്‍ ഒപ്പ് വയ്പ്പിച്ചത് മറ്റൊരു കഥ. ഇന്നും മണിപ്പൂരില്‍ അതിന്റെ ചോരയിറ്റുന്ന ബാക്കിപത്രങള്‍ നമുക്ക് വായിക്കാം. ( ദേവന്‍ ഒരിക്കല്‍ കൂടി മാപ്പ് )

അഭയാര്‍ത്ഥി said...

തിബറ്റന്‍ പ്രശ്നം വളരെ ലളിതമായി എല്ലാവര്‍ക്കും അറിയാനായതില്‍ സന്തോഷം.

പക്ഷെ ചുള്ളിക്കാടിനെക്കുറിച്ചുള്ള സംശയങ്ങളെക്കുറിച്ച്‌ എനിക്ക്‌ തോന്നുന്നത്‌
ഇവിടെ പറയട്ടെ. (തോന്നുന്നത്‌ പറയുന്ന സ്ഥലം ബ്ലോഗ്‌.)
നല്ല സംവാദങ്ങളില്‍ മനം മടുപ്പുണ്ടാകുന്നവനാന്‌ ചുള്ളിക്കാടെന്ന്‌ എനിക്ക്‌ തോന്നുന്നില്ല.

പിന്നെ ചുള്ളിക്കാടാണൊ ഇതെഴുതുന്നത്‌ എന്ന സംശയം. സിബു പറഞ്ഞപ്പോളാണ്‌ ആദ്യം ഞാനത്‌ വിശ്വസിച്ചത്‌.
പക്ഷെ പിന്നീട്‌ അദ്ധേഹത്തിന്റെ വരികളീല്‍, എനിക്ക്‌ കേട്ടറിവുകളീലുള്ള വ്യക്തി ജീവിതത്തിന്റെ ചിന്തുകള്‍ അടുക്കോടേയും
ചിട്ടയോടേയും വരുന്നത്‌ കണ്ടപ്പോള്‍ ഉത്തമ ബോദ്ധ്യമായി ഒരുകാലത്ത്‌ ഏറെ ആരാധിച്ചിരുന്ന ഇന്നും ആരാധിക്കുന്ന
ചുള്ളിക്കാട്‌ തന്നെ ഇത്‌.

അദ്ധേഹത്തിന്റെമേല്‍ ആരോപിക്കപ്പെടുന്ന വ്യക്തിഹത്യ സത്യസന്ധമായ അഭിപ്രായപ്രകടനങ്ങളുടെ സമ്മാനം.
ഒട്ടേറെ നല്ല കവിതകള്‍ നമുക്ക്‌ സമ്മനിച്ച ഈ കവി അരി വേടിച്ചൊ ഉണ്ടൊ എന്നൊന്നും നമുക്ക്‌ തിരക്കാന്‍ നേരമില്ല.

എന്നാല്‍ ഇദ്ധേഹം സീരിയലിലഭിനയിക്കുന്നതിനെ നമുക്ക്‌ വിമര്‍ശിക്കാം. ട്രഷറിയിലെ കണക്കെഴുത്തിനെ വിമര്‍ശിക്കാം.
കാരണം അദ്ധേഹത്തിന്റെ വീട്ടു ചിലവുകള്‍, കുഞ്ഞുകുട്ടി പരാധീനങ്ങള്‍ നമ്മുടേ പ്രശ്നമല്ല.
നമ്മള്‍ മൂക്കുമുട്ടെ ചവച്ചിറക്കിയതിന്‌ ശേഷം ദാര്‍ശനികതകളീലേക്ക്‌ തിരിയുന്നവരാണ്‌.

പിറക്കാതെ പോയ്യ മകനെന്ന കവിത വായിക്കുക. അതെഴുതാനുണ്ടായ സാഹചര്യത്തെ അറിയുക. ഈ കവി നടന്ന
കനല്‍പ്പോടുകളെന്തെന്നറിയുക. ആത്മഹത്യക്കും കൊലക്കുമിടയിലൂടാര്‍ത്തനാഥം പോലെ പാഞ്ഞ ഇയാളുടെ ജീവിതത്തെ
കാണുക.

ബ്ലോഗെഴുതാന്‍ ഇയാളെന്തുകൊണ്ട്‌ വന്നു?. ആരെങ്കിലും ചിന്തിക്കുന്നുവൊ?. പ്രതിഭയെ വില്‍പ്പന ചരക്കാക്കാന്‍ ഇഷ്ടമില്ലത്തതിനാല്‍
ഉണ്ടാകുന്ന മനം മടുപ്പ്‌. പുതിയ പരീക്ഷണങ്ങള്‍. എഴുതുന്നതൊക്കെ വിലക്കെടുക്കാന്‍ മാധ്യമങ്ങളേറെയുണ്ട്‌.
ഇയാളെ വിലക്കു വാങ്ങാന്‍ അവര്‍ക്കാവില്ല.

ഇയാള്‍ ബ്ലോഗെഴുതിയില്ലെങ്കില്‍ നഷ്ടം ഇയാള്‍ക്കല്ല - നമുക്ക്‌ മാത്രം.

ഇത്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം കുറച്ചു ദിവസങ്ങളോളം എനിക്ക്‌ ബ്ലോഗില്‍ കയറാനുള്ള ഉണര്‍വുണ്ടാക്കിയത്‌
ഇയാളൂടെ ബ്ലോഗുകളായിരുന്നു.

ക്രിയാത്മകമായ ചര്‍ച്ചകള്‍ എന്നാല്‍ ഇപ്പോള്‍ ദേവനെഴുതിയ ഈ തിബറ്റന്‍ കമന്റ്‌ പോലെ ആയിരിക്കണം.

വ്യക്തിഹത്യകളായ കമെന്റുകള്‍ അദ്ധേഹത്തെ പോലുള്ളവരുടെ സാന്നിദ്ധ്യം ഇവിടെ ഇല്ലാതാക്കും. അദ്ധേഹത്തിന്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല.
നമുക്കുണ്ട്‌.

Rajeeve Chelanat said...

ബാലചന്ദ്രന്റെ ബ്ലോഗോ, പരാമര്‍ശിക്കപ്പെട്ട പുസ്തകമോ വായിച്ചിട്ടില്ല. ദേവന്റെയും മറ്റുള്ളവരുടെയും കമന്റുകളെക്കുറിച്ച്‌:

തിബത്തന്‍ പ്രശ്നം പ്രധാനമായും വിലയിരുത്തേണ്ടത്‌, ദേശ-രാഷ്ട്ര വ്യവസ്ഥിതിയെക്കുറിച്ചുള്ള ഇന്നത്തെ പൊതുധാരണകള്‍ക്കകത്തു വെച്ചായിരിക്കണം. അല്ലാത്ത പക്ഷം, അങ്ങിനെയും പറയാം, ഇങ്ങനെയും പറയാം എന്ന രീതിയിലുള്ള (പല കമന്റുകളിലും, ദേവന്റേതടക്കം)ചര്‍ച്ചകളില്‍ ചെന്നെത്തുകയാവും ഫലം. വ്യക്തമായ നിലപാടുകളിലെത്താനായിരിക്കണം ഇത്തരം ചര്‍ച്ചകള്‍.

ക്രി.വ.അഞ്ചാം നൂറ്റാണ്ടിലെങ്ങിലും തുടങ്ങിയ പ്രശ്നമാണ്‌ തിബറ്റിന്റേത്‌. അതില്‍നിന്നു തുടങ്ങി, ജെങ്കിസ്ഖാനും, മക്മോഹന്‍ രേഖയും കടന്നു, പഞ്ചന്‍ ലാമ വരെയെത്തി നില്‍ക്കുന്ന ഒരു ചരിത്രം. ആദ്ധ്യാത്മികതയും അധികാര കിടമത്സരങ്ങളും മാറി മാറി താണ്ഡവമാടിയ മേല്‍ക്കൂര. മേമ്പൊടിയായി,അധിനിവേശത്തിന്റെ സമകാലിക ചരിത്രവും.

പ്രസക്തമാവുന്നത്‌, ഒരു ചെറിയ സമൂഹത്തിന്റെമേല്‍, മറ്റൊരു വലിയ സമൂഹത്തിനുള്ള അധികാരവും, അവകാശവും തന്നെയാണ്‌. ദേവന്‍ പറഞ്ഞതുപോലെ, ഹിതപരിശോധന തന്നെയാണ്‌ അതിനുള്ള നിലവിലുള്ള ഏക പോംവഴിയും.

ദേവന്‍, ഇത്തരം വിഘടനവാദങ്ങളില്‍ (ചില സന്ദര്‍ഭങ്ങളില്‍, വിഘടനവാദത്തിനു പ്രസക്തിയും, സാംഗത്യവുമുണ്ട്‌)പലപ്പോഴും, അതാത്‌ രാജ്യങ്ങള്‍ക്ക്‌(അഥവാ, പ്രവിശ്യകള്‍ക്ക്‌) മാര്‍ഗ്ഗദര്‍ശകമാവുക, തങ്ങള്‍ക്ക്‌ അതുകൊണ്ട്‌ ഗുണമാണോ, ദോഷമാണോ എന്ന ചിന്തയല്ല. മറിച്ച്‌, അധിനിവേശത്തിന്റെ വര്‍ത്തമാന സാഹചര്യങ്ങളെ അതിവര്‍ത്തിക്കുക എന്ന അടിയന്തിര ആവശ്യമായിരിക്കും. ഇന്നത്തെ നിലയില്‍, ചൈനയുടെ പ്രവിശ്യയായതുകൊണ്ട്‌, തിബത്തിനു, ഒരു പക്ഷേ ഗുണമുണ്ടാവാം. രാജാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന ആ പഴയ പുരോഹിതന്‍ എന്ന മേന്മ മാത്രമേ, പക്ഷേ, അതിനുണ്ടാകൂ. കൂട്ടിത്തൊടലൊന്നും പ്രതീക്ഷിക്കരുത്‌ എന്നര്‍ത്ഥം.

ഇനി, തിബത്ത്‌, സ്വതന്ത്ര രാജ്യമായാലോ, അപ്പോഴും, ഒരു മത രാഷ്ട്രമെന്ന നിലക്കു മാത്രമായിരിക്കും, ചരിത്രത്തിലും, ഭൂപടത്തിലും, അതിന്റെ സ്ഥാനം. മഹത്തായ ഒരു ദര്‍ശനത്തിന്റെ ജീര്‍ണ്ണമായ ഒരു അവസ്ഥയാണ്‌ തിബത്തിന്റെ ആധ്യാത്മികതയിലും, അതിന്റെ ഹാന്‍-വംശ രാഷ്ട്രീയത്തിലും കാണാന്‍ കഴിയുക. ആധുനിക ലോകത്തിനു നേര്‍ക്ക്‌, പിന്തിരിഞ്ഞു നില്‍ക്കുന്ന ഒന്ന്. അതില്‍ നിന്ന് മാറി, സമൂഹത്തിന്റെ പൊതുധാരയിലേക്ക്‌ ചെന്നെത്താനാണ്‌, തിബത്തന്‍ ജനത ശ്രമിക്കേണ്ടത്‌. ഔദ്യോഗിക ബുദ്ധമതത്തിന്റെയും, ഹാന്‍-സാമ്രാജ്യത്വ ബ്യൂറോക്രസിയുടേയും പാര്‍ശ്വഭാഗത്ത്‌, ദരിദ്രരും, നിഷ്കാസിതരുമായ, ഒരു ഭൂരിപക്ഷം തിബത്തന്‍ ജനതയും ആ നാട്ടിലുണ്ടെന്ന തിരിച്ചറിവും (ജന്തര്‍ മന്തറിലും, കൊച്ചിയിലുമൊക്കെ കാണാവുന്ന അതേ ആളുകള്‍)വേണം. എന്നലേ ചിത്രം പൂര്‍ത്തിയാവൂ. ചര്‍ച്ചയും.

ലോകത്തിന്റെ പല ഭാഗത്തും നടന്ന, നടന്നുകൊണ്ടിരിക്കുന്ന, ഇത്തരം വിളക്കിച്ചേര്‍ക്കലുകളും, വേര്‍പിരിയല്‍ സമരങ്ങളുമൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ കൂടുതല്‍ ചരിത്രനിഷ്ഠമാകേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ യൂണിയനില്‍ നാട്ടു രാജ്യങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ ചാണക്യ തന്ത്രങ്ങള്‍ തരാതരം പോലെ ഉപയോഗിച്ച പങ്കുണ്ണിമേനോനെത്തന്നെയാണ്‌, ഇന്നത്തെ പല ആധുനിക അവതാരങ്ങളിലും നമുക്ക്‌ കാണാന്‍ കഴിയുക.

"ഭാരതം, അല്ലെങ്കില്‍ ഇന്ത്യ എന്നൊരു രാഷ്ട്രം ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചിരുന്നു" എന്ന ബാലചന്ദ്രന്റെ ആ പ്രസ്താവനയും ചരിത്രപരമായി ശരിയല്ല. പ്രമുഖ ഇംഗ്ലീഷ്‌ ഇന്‍ഡോളജിസ്റ്റുകളുടെ ഒരു ദീര്‍ഘനിരതന്നെയുണ്ട്‌, ആ വാദത്തെ ഖണ്ഡിക്കാന്‍.

ഇന്നാണ്‌ ദേവന്റെ ഈ ബ്ലോഗ്ഗ്‌ കണ്ടത്‌.

ബാലചന്ദ്രന്റെ ബ്ലോഗ്ഗിന്മേലുള്ള ചര്‍ച്ചയായതുകൊണ്ട്‌, പങ്കെടുത്താല്‍, വീണ്ടും "നോട്ടപ്പുള്ളി"യാവുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.പ്രത്യേകിച്ചും, ഗന്ധര്‍വര്‍ക്ക്‌ "എന്നിട്ടും അരിശം തീര്‍ന്നിട്ടില്ല"എന്ന്, ഇന്നത്തെ പിന്മൊഴിയിലും കണ്ടു.:-) എന്നാല്‍, പങ്കെടുക്കാതിരിക്കാനും ആവില്ല. അതുകൊണ്ടാണ്‌ ഇത്രയും എഴുതിയത്‌.

ഏതായാലും, ഇത്തരം ഒരു ചര്‍ച്ചക്ക്‌ അവസരമൊരുക്കിയ ദേവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ബസാങ്ങിനെ പരിചയപ്പെടുത്തിയതില്‍.

ദേവന്‍ said...

ഇന്ത്യയിലേക്ക്‌ പ്രിന്‍സ്‌ലി സ്റ്റേറ്റുകളെ മേര്‍ജ്ജ്‌ ചെയ്തതും അതിനോടനുബന്ധിച്ചും അല്ലാതെയും ഇന്ത്യയില്‍ നിലവിലുള്ള വിഘടനവാദവും റ്റിബറ്റിന്റേതിനെക്കാള്‍ സങ്കീര്‍ണ്ണമായ പ്രശ്നമാണല്ലോ, അതുകൊണ്ട്‌ ഒരു മണിക്കൂറെങ്കിലും കമന്റിനായി ചിലവാക്കാണ്ടേയിരിക്കുന്നു എന്നതിനാല്‍ ഒരു ദിവസം മുന്നോട്ടു തള്ളുകയാണ്‌ ഞാന്‍, വിമതന്‍, രാജീവ്‌ ഞാന്‍ ചര്‍ച്ച ഉപേക്ഷിച്ചു മുങ്ങിയതല്ല, ഒരു ദിവസം ലീവിനു അപേക്ഷിച്ചതാണേ, ചര്‍ച്ച തുടരട്ടെ.

രാജേഷ് ആർ. വർമ്മ said...

അംബിയുടെ ചോദ്യത്തിന്‌ എനിക്കറിയുന്നതും അതില്‍ക്കൂടുതലും വിമതന്‍ എഴുതിക്കഴിഞ്ഞു. ഇനി അതിലേക്കു കടക്കുന്നില്ല.

ദേവാ, സാമ്രാജ്യത്വത്തെ എതിര്‍ക്കുന്നവര്‍ അതിനുമുമ്പുണ്ടായിരുന്ന നാടുവാഴിത്തത്തെയോ കിരാതത്വത്തെയോ അനുകൂലിക്കുന്നവരാണെന്ന തെറ്റിദ്ധാരണ താങ്കള്‍ക്ക്‌ ഇല്ലെന്നറിയാം. ഇന്ത്യയ്ക്കു ബ്രിട്ടനില്‍ നിന്നു സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞവര്‍ അതിനു മുന്‍പുള്ള അവസ്ഥയിലേക്കു മടങ്ങിപ്പോകണമെന്നല്ലല്ലോ പറഞ്ഞത്‌. ദേവന്‍ പറഞ്ഞ ബസാങ്ങിനെപ്പോലെ പലരും ഇന്ത്യയിലുമില്ലേ? ബ്രിട്ടീഷുകാരാണു തനിയ്ക്കു സന്യാസം തന്നതെന്നു ഗുരുദേവന്‍ പറഞ്ഞിട്ടില്ലേ?

താങ്കള്‍ നാണയത്തിന്റെ രണ്ടുവശങ്ങളെക്കുറിച്ചു പറഞ്ഞതു വ്യക്തമായില്ല. അമേരിക്കന്‍ പട്ടാളം പറഞ്ഞതിനനുസരിച്ചു പോരടിച്ചുചാകാന്‍ തയ്യാറല്ലായിരുന്ന തിബത്തന്‍ ജനത ചൈനീസ്‌ പട്ടാളത്തിനു പിന്തുണ കൊടുത്തതെന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഉത്തരമറിയില്ല, ഊഹിക്കാന്‍ കഴിയുന്നുണ്ട്‌. പോരാടി ചാകുന്നതിനെക്കാള്‍ കീഴടങ്ങി ജീവിക്കാന്‍ താത്‌പര്യമുള്ള ജനതയായതുകൊണ്ട്‌.

വ്യക്തമായ നിലപാടുകളില്‍ എത്താനായിരിക്കണം ചര്‍ച്ചകള്‍ എന്നു രാജീവ്‌ പറയുന്നു. വ്യക്തമായ ഒരു നിലപാടെടുക്കാനുള്ള വിവരങ്ങള്‍ ലഭ്യമല്ല എന്നതാവാം ചിലപ്പോള്‍ ആ നിലപാട്‌.

ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ക്കു വിഘടനവാദം ഒരു പരിഹാരമല്ല എന്ന വാദം നമ്മള്‍ സ്വാതന്ത്ര്യസമരങ്ങളെന്നു വിളിയ്ക്കുന്ന സമരങ്ങളുള്‍പ്പെടെ എല്ലാ സാമൂഹ്യ വ്യാപിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ എനിക്കു പിന്നെ വാദമില്ല.

vimathan said...

തിബത്ത് സംബന്ധിച്ച ചിലത് കൂടി എഴുതുന്നു. 1949ല്‍ തിബത്തിന്റെ അവസ്ഥ ദേവന്‍ പറയുമ്പൊലെ തന്നെ പരിതാപകരമായിരുന്നു. ബുദ്ധമതത്തിന്റെ പേരില്‍ ( ബുദ്ധമതം ? ലാമാ മതം ? )തിബത്തില്‍ ലാമമാരുടെ ക്രൂരമായ ഫ്യൂഡലിസ്റ്റ് വ്യവസ്ത്ഥിതിയായിരുന്നു നില നിന്നിരുന്നത്. എന്നാല്‍ മറ്റ് ചൈനീസ് പ്രവിശ്യകളില്‍ നിന്നും വിഭിന്നമായി തിബത്തില്‍ കമ്മ്യൂണിസ്റ്റുകളായി ആരും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, അവിടെ ഫ്യൂഡലിസത്തെ എതിര്‍ക്കുന്ന, കുടിയാന്മാരായ കര്‍ഷകരുടെ എതെങ്കിലും തരത്തിലുള്ള സംഘടനയോ,പ്രവര്‍ത്തനങളൊ ഉണ്ടായിരുന്നില്ല. പാവപ്പെട്ടെ കര്‍ഷകര്‍, തങ്കളുടെ അടിമാവസ്ഥ, ലാമമാര്‍ പറയുമ്പൊലെ, തങ്കളുടെ മുജ്ജന്മ പാപത്തിന്റെ ഫലമാണ് എന്നാണ് വിശ്വസിച്ചുപോന്നത്, അല്ലെങ്കില്‍ വിശ്വസിക്കാ‍ന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത് . ഈ ഒരു അവസ്ഥ നന്നായി അറിയാവുന്ന ചൈനീസ് കമ്മ്യൂണിസ്റ്റുകളും, ചെയര്‍മാന്‍ മാവോയും അതു കൊണ്ട് തന്നെ തിബത്തില്‍ ഒരു ഫ്യൂഡല്‍ വിരുദ്ധ വിപ്ലവം ഉടന്‍ നടക്കും അല്ലെങ്കില്‍ നടത്താം എന്ന വ്യമോഹക്കാര്‍ അല്ലായിരുന്നു. തിബത്തിനെ ചൈനയുമായി പുനരേകീകരിക്കുക എന്നതായിരുന്നു അവരുടെ മുഖ്യ അജണ്ട. അങിനെ ആ ലക്ഷ്യവുമായി 1950 ലാണ് പീപ്പിള്‍സ് ആര്‍മി തിബത്തിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. ചാംദൊ (chamdo )ല്‍ വച്ച് തിബത്തന്‍ ലാമാ സര്‍ക്കാരിന്റെ സൈന്യവുമായി ഏറ്റുമുട്ടി തിബത്തന്‍ സൈന്യത്തെ തോല്‍പ്പിച്ച പീപ്പിള്‍സ് ആര്‍മി പക്ഷെ ലാസയിലേക്ക് മുന്നേറിയില്ല. പകരം അവിടേ നിന്നും ലാസയിലെ ലാമമാര്‍ക്ക് ഒരു സമാധാന കരാര്‍ അടങിയ അനുരഞ്ജന സന്ദേശം അയക്കുകയാണ് ഉണ്ടായത്. പിന്നീട് “പതിനേഴിന കരാര്‍” എന്ന പേരില്‍ 26, ഒക്റ്റോബര്‍ 1951ല്‍ നടപ്പിലായ ഈ കരാര്‍ പ്രകാരം, തിബത്ത് ചൈനയുമായി വീണ്ടും കൂടിയോജിപ്പിക്കും, തിബത്ത് പ്രവിശ്യയുടെ അന്താരഷ്ട്ര അതിര്‍ത്തികളില്‍ പീപ്പിള്‍സ് ആര്‍മി വിന്യസിക്കും. നിലവിലുണ്ടായിരുന്ന ലാമാമാരുടെയും, ജന്മികളുടെയും (kashang എന്നറിയപ്പെട്ടിരുന്ന )സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാര്‍ ആയി നിലനിര്‍ത്തും എന്നുമാത്രമല്ല, നിലവിലിരുന്ന ഫ്യൂഡല്‍ വ്യവസ്ഥ തകര്‍ക്കില്ല എന്നും മറ്റുമ്മുള്ള നിബന്ധനകള്‍ ഉള്ളതായിരുന്നു. പക്ഷെ ആ സമയത്ത്, നിലവിലിരുന്ന തിബത്തന്‍ ലാമാ -ജന്മി സര്‍കാരിന്റെ (kashang)ഭരണത്തിനു കീഴില്‍ ഇല്ലാതിരുന്ന, tsinghai, chamdo എന്നെ പ്രവിശ്യകള്‍, (തിബത്തന്‍ വംശജരില്‍ ഏകദേശം പകുതിപ്പേര്‍ താമസിച്ചിരുന്ന)ഈ കരാറിന് കീഴില്‍ വരില്ലായിരുന്നു. പക്ഷെ അതേസമയം തന്നെ ഇതൊരു താത്കാലിക സംവിധാനം മാത്രമാണ് എന്ന് കരാറില്‍ ഒപ്പുവച്ച ഇരുകൂടര്‍ക്കും അറിയാമായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ ജന്മി സര്‍ക്കാരും, പ്രമുഖ ജന്മികുടുംബങളും പ്രവര്‍ത്തനങള്‍ തുടരുമ്പോള്‍, കമ്മ്യൂണിസ്റ്റുകളും തങ്കളുടെ പ്രചരണപരിപാടികളുമായി മുന്നോട്ട് പോയി. 50 കളുടെ മധ്യത്തോടേ, തന്നെ ആദ്യത്തെ തിബത്തന്‍ കമ്മ്യൂണിസ്റ്റ് മെംബര്‍ പാര്‍ട്ടിക്കുണ്ടായി, 1957ല്‍ തിബത്തന്‍ കമ്മ്യൂണിസ്റ്റ് അംഗങളുടെ എണ്ണം 1000 ആയി,ഒപ്പം 2000 പേര്‍ കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗിലും അംഗങളായി ഉണ്ടായി. അതോടൊപ്പം തിബത്തില്‍ പീപ്പിള്‍സ് ആര്‍മി നടത്തിവന്ന വികസന പ്രവര്‍ത്തനങള്‍, തിബത്തിലേക്കുള്‍ല ആദ്യത്തെ റോഡ്, ആദ്യത്തെ ടെലിഫോണ്‍, റേഡിയോ സ്റ്റേഷന്‍, പ്രിന്റിങ് പ്രസ്സ്, ആദ്യ തിബത്തന്‍ പത്രം, പുതിയ സ്കൂളുകള്‍, ചൈനീസ് ഡോക്ടര്‍മാര്‍ പണിയെടുക്കുന്ന ആശുപത്രികള്‍ എന്നിങനെ പലതും. അതേവരെ ലാമാമാര്‍ക്ക് കൂലിയില്ലാതെ അടിമപ്പണിയെടുക്കേണ്ടിവന്ന തിബത്തന്‍ കുടിയാന്മാര്‍ ആദ്യമായി കൂലി സമ്പ്രദായം എന്തെന്ന് അറിഞ്ഞു. അസുഖങള്‍ പാപത്തിന്റെ ഫലമാണെന്ന് വിശസിക്കപ്പെട്ടിരുന്ന തിബത്തന്‍ കര്‍ഷകര്‍ ആദ്യമായി ആധുനിക വൈദ്യശാസ്ത്രത്തെ പരിചയപ്പെട്ടു. ഇതെല്ലാം അന്ധവിശ്വാസങള്‍ അടിച്ചേല്‍പ്പിച്ച് പുറം ലോകത്തിനു നേരെ വാതിലടച്ച് ഭരിച്ചിരുന്ന ലാമമാര്‍ക്ക് അനുകൂലമായിരുന്നില്ല.അതോടൊപ്പം തന്നെ 17 ഇന കരാര്‍ ബാധകമല്ലാതിരുന്ന മറ്റ് തിബത്തന്‍ പ്രവിശ്യകളില്‍ കമ്മ്യൂണിസ്റ്റുകളുടെ തുറന്ന പിന്തുണയോടെ തന്നെ കുടിയാന്മാര്‍ ജന്മിമാരായ, ലാമമാര്‍ക്കും, ദേവസ്വങള്‍ക്കും കരം/പാട്ടം കൊടുക്കുന്നത് നിര്‍ത്തി പ്രധിഷേധിച്ചു തുടങി. ഇങിനെ തിബത്തില്‍ ആരംഭിച്ച വര്‍ഗ്ഗ സമരം 1950കളുടെ അവസാനത്തോടെ ഒരു തുറന്ന വിപ്ലവാം അല്ലെങ്കില്‍ ആഭ്യന്തര യുദ്ധത്തിന്റെ രൂപം പ്രാപിച്ചു, അവസാനം ദലൈ ലാമയുടെ പലായനത്തിലും, കമ്മ്യൂണിസ്റ്റുകളുടെ പൂര്‍ണ്ണാ‍ധിപത്യത്തിലും കലാശിച്ചു. പിന്നെ വിപ്ലവം ഒരു അത്താഴ വിരുന്നുപോലെ ഒരിക്കലും അല്ലാത്തതിനാല്‍ തിബത്തിലും ഈ വിപ്ലവത്തില്‍ ഒരുപാട് ചോരയൊഴുകി, ജന്മിമാര്‍ കൊലചെയ്യപ്പെട്ടു, ലാമാക്ഷേത്രങള്‍ നശിപ്പിക്കപ്പെട്ടു. nothing is born without screaming and blood എന്നല്ലേ. പക്ഷെ അന്നൊന്നും ഇന്നു തിബത്തില്‍ കാണുന്നതുപോലെ ഹാന്‍ ചൈനീസ് വംശജരുടെ കടന്നുകയറ്റം ഉണ്ടായിരുന്നില്ല. ചെയര്‍മാന്‍ മാവൊ, 1953ല്‍ തന്നെ ഹാന്‍ ചൈനീസ് ഷോവിനിസത്തിനെതിരെ “criticize han chinese chauvinism ” എന്ന ലേഖനം എഴുതിയിരുന്നു. 1956ല്‍ വീണ്ടും മാവൊ തന്റെ “on the ten major relationships” എന്ന പ്രസിദ്ധ പ്രസാംഗത്തില്‍ ഹാന്‍ ചൈനീസ് ഷോവിനിസത്തെ വിമര്‍ശിക്കുകയുണ്ടാ‍യി. മാവൊയുടെ മരണശേഷം നിലവില്‍ വന്ന് ഭരണാധികാ‍ാരികളാണ് തിബത്തില്‍ വീണ്ടും പഴയ ലാമാ-ജന്മി വംശജര്‍ക്കും, പുത്തന്‍ മുതലാലിമാര്‍ക്കും മേല്‍ക്കൈയുള്ള പ്രാദേശിക സര്‍ക്കാര്‍ അനുവദിച്ചതും, ഹാന്‍ ചൈനീസ് വംശാജരുടെ കടന്നുകയറ്റം പ്രോത്സാഹിപ്പിച്ചതും. ഇന്നു തിബത്തില്‍ തീര്‍ത്തും മുതലാളിത്തതില്‍ (മറ്റ് ചൈനീസ് പ്രവിശ്യകളെപ്പോലെ തന്നെ)അടിസ്ഥനമാക്കിയ, ടൂറിസം വ്യവസായത്തിന് പ്രാമുഖ്യം കൊടുക്കുന്ന ഒരു രാഷ്ട്രീയ -സമ്പത്ത് വ്യവസ്ഥയാണ് നിലവിലുള്ളത്.

ദേവന്‍ said...

വിമതന്‍,
കശ്മീരിന്റെ ചരിത്രം തുടങ്ങുന്നത്‌ മുഗളന്മാര്‍ ജമ്മു രാജ്യത്തിനു നിന്നും അതിനെ കയ്യടക്കുമ്പോഴാണ്‌. മുഗള്‍ വിഭജനത്തില്‍ കശ്മീര്‍ അഫ്ഘാനിസ്താന്റെ ഭാഗമായി. അപ്പോഴേക്ക്‌ ജമ്മു സിഖുകാര്‍ ലാഹോര്‍ തലസ്ഥാനമാക്കിയ പഞ്ചാബ്‌ രാജ്യത്തോട്‌ ചേര്‍ത്തു, പിന്നെ കിഷോര്‍ സിംഗ്‌ അതു തിരിച്ചു പിടിച്ച്‌ വീണ്ടും ജമ്മു രാജ്യം സ്ഥാപിച്ചു. ശേഷം കശ്മീരിനെ ബ്രിട്ടണ്‍ അഫ്ഘാനിസ്താനില്‍ നിന്നടര്‍ത്തി ജമ്മുവിനു നല്‍കി. ലഡാക്ക്‌ മംഗോളിയന്‍ സാമ്രാജ്യത്തില്‍ വരുന്നതുവരെ ഗോത്രവര്‍ഗ്ഗക്കാര്‍ ജീവിച്ചിരുന്ന സ്ഥലമായിരുന്നു പിന്നെയത്‌ ടിബറ്റിന്റെ ആശ്രിതരായി, റ്റിബറ്റ്‌ വഴി ചൈനയുടെയും ആശ്രിതരായി. ടിബറ്റും ഭൂട്ടാനും ഇടഞ്ഞപ്പോള്‍ റ്റിബറ്റന്‍ ആക്രമണത്തില്‍ നിന്നും കശ്മീര്‍ രാജാവ്‌ രക്ഷിച്ചെങ്കിലും വന്‍ അവകാശങ്ങള്‍ അദ്ദേഹം ലഡാക്കിന്റെ മുകളില്‍ അതോടെ സ്ഥാപിച്ചു. ഒടുക്കം ജമ്മു അതിനെ ആക്രമിച്ചു കീഴടക്കി. അങ്ങനെയാണ്‌ ജമ്മു കാശ്മീരെന്ന രാജ്യമുണ്ടായത്‌. രാഷ്ട്രീയ ചരിത്രം കൊണ്ട്‌ തീര്‍ച്ചയായും ജമ്മു കശ്മീരിന്‌ സ്വതന്ത്രമായി നില്‍ക്കാന്‍ അവകാശമുണ്ട്‌. പൊതുജനഹിതവും അതായിരുന്നുകാണും.

എന്നാല്‍ സ്വതന്ത്ര രാജ്യമായാലും പാകിസ്ഥാനി ഗോത്ര തീവ്രവാദികള്‍ അതിനെ ആക്രമിക്കില്ലായിരുന്നോ? അങ്ങനെ അത്‌ പാകിസ്ഥാന്‍ തന്നെ കൊണ്ടുപോയേനെ. പണ്ഡിറ്റ്ജിക്ക്‌ സ്വന്തം നാടെന്ന ഒരു വാത്സ്യല്യം
അതിനോടുണ്ടായിരുന്നെന്നും കൂട്ടിക്കോളൂ.

560 പ്രിന്‍സ്ലി രാജ്യങ്ങളില്‍ ജനാധിപത്യമുള്ള ഒന്നുമില്ലായിരുന്നു എന്ന സ്ഥിതിക്ക്‌ രാജാക്കന്മാരുടെ അഭിപ്രായം അവരുടെ സ്വന്തം അഭിപ്രായമെന്നേ കാണാനാവൂ. ഇവയെല്ലാം ഇന്ത്യയിലേക്ക്‌ ലയിപ്പിച്ചതില്‍ സന്തോഷം മൂത്ത്‌ വന്നു ലയിച്ച രാജക്കന്മാര്‍ തീര്‍ച്ചയായും വിരലിലെണ്ണാവുന്നവര്‍ പോലും കാണില്ല. സര്‍ദാര്‍ പട്ടേലിന്റെ ഉരുക്കുമുഷ്ടി "സോഡാ വേണോ ജീവന്‍ വേണോ?" എന്ന രീതിയില്‍ നെഗോഷ്യേറ്റ്‌ ചെയ്തപ്പോള്‍ എന്തായാലും സിംഹാസനം പോകും, ഉള്ള പുരയിടവും പെന്‍ഷനും വാങ്ങി മര്യാദക്ക്‌ സമ്മതിക്കാമെന്ന് വച്ചതാണവര്‍.

[ചവറ പ്രതാപ്‌ ആരെയെങ്കിലും ഇടിച്ചാല്‍ ഇടിച്ചു പിരുത്തശേഷം തട്ടുകടയില്‍ പൊക്കിയെടുത്തോണ്ട്‌ പോയി "ഡാ ഇവനൊരു ഡബിള്‍ ആമ്പ്ലേറ്റ്‌ കൊട്‌ ഞാന്‍ വരുത്തിയ കേട്‌ പോകട്ടെ" എന്ന് പറഞ്ഞു വാങ്ങിച്ചു തീറ്റുമായിരുന്നു. ഹൈദരാബാദ്‌ നൈസാമിനോട്‌ ഉരുക്കുമനുഷ്യന്‍ ഇടഞ്ഞതും അതുപോലായിപ്പോയി!]

പിന്നെ ഉത്സവം നടക്കുമ്പോള്‍ അതിനിടേല്‍ പോക്കറ്റടി നടക്കും, ചിലര്‍ വെള്ളമടിച്ച്‌ അലമ്പുണ്ടാകും കുറച്ചു കരക്കാര്‍ ചേരി തിരിഞ്ഞ്‌ ഇടിയും കൂടും, അതെല്ലാം നടന്നാലും ഉത്സവം ഉത്സവം തന്നെ.

ചുരുക്കം. സാമന്തരാജ്യങ്ങളെ ഇന്ത്യയോട്‌ ചേര്‍ത്തത്‌ ചരിത്രപരമായ ആവശ്യമായിരുന്നു. വിഘടനവാദവും അതുമായി ബന്ധപ്പെടുത്തേണ്ടതില്ല, അങ്ങനെ ആയിരുന്നെങ്കില്‍
ഇന്ത്യയിലൊരിടത്തും ഇന്ന് വിഘടനവാദമില്ലാതെ ഇരിക്കില്ലായിരുന്നു. ഞാന്‍ തിരുവിതാം കൂര്‍ മഹാരാജാവിനും തുളസി കണ്ണൂരു ബീവിക്കും വേണ്ടി തോക്കുമെടുത്ത്‌ ബ്ലോഗിലേക്ക്ക്‌ ഇറങ്ങിയേനെ. ഇന്ത്യ നേരിടുന്ന വിഘടനവാദം ഗോത്രാധിഷ്ഠിതമാണ്‌, കാശ്മീരിലൊഴികെ. കശ്മീര്‍ നയതന്ത്ര പരാജയമാണ്‌. അതിനെ സ്വന്തന്ത്രമായി വിട്ടാല്‍ അത്‌ പാകിസ്ഥാന്റെ കൂടെയേ നില്‍ക്കൂ (30 ശതമാനം വരുന്ന ഹിന്ദുക്കള്‍ അതോടെ പാക്കി ഹിന്ദുക്കുളുടെയും ബംഗ്ലാദേശ്‌ ബീഹാറികളുടെയും വിധി സ്വീകരിക്കേണ്ടി വരും എന്നത്‌ വിസ്മരിച്ചില്ല)

ഗന്ധര്‍വ്വരേ,
ചുള്ളിക്കാട്‌ തിരിച്ചു വരും. ബ്ലോഗാസക്തി പിടിപെട്ടെങ്കില്‍ തീര്‍ച്ചയായും അരൂപിയായ ജ്വാലയും കയറിയിട്ടുണ്ട്‌ (കടപ്പാട്‌ വിശ്വം മാഷ്‌, ഡാലി)

രാജീവ്‌,
ഹിതപരിശോധന ശരിയായ രീതിയില്‍ നടത്തിയാല്‍ ജനങ്ങളുടെ പൊതു വികാരം പുറത്തുവരുമെന്ന് തന്നെയാണ്‌ എന്റെയും വിശ്വാസം. റ്റേക്കോവര്‍ ചരിത്രം വിമതന്‍ താഴെ സ്പഷ്ടമായി വിശദീകരിച്ചിട്ടുണ്ട്‌ . അതില്‍ക്കൂടുതല്‍ ഒന്നും ആര്‍ക്കും പറയാനുണ്ടാവില്ലെന്ന് തോന്നുന്നു.


രാജേഷ്‌ വര്‍മ്മ,
പലകാര്യങ്ങള്‍ കൂട്ടി ചേര്‍ത്ത്‌ വായിച്ചതുകൊണ്ട്‌ വന്ന കണ്‍ഫ്യൂ ആണെന്ന് കരുതി പിരിച്ചെഴുതട്ടെ ഞാന്‍:

1. സാമ്രാജ്യത്ത്വത്തെ എതിര്‍ക്കുന്നവര്‍ അതിനു മുന്നേയുള്ള അവസ്ഥയേയും എതിര്‍ക്കുന്നവര്‍ ആയിരിക്കാം, അല്ലായിരിക്കാം. തിബറ്റിന്റെ കാര്യത്തില്‍
പൌരോഹിത്യത്തിന്റെ പാളിച്ചകളെ എതിര്‍ത്തവര്‍ അവര്‍ക്കു തന്നെ അതു തിരിച്ചു നല്‍കുന്ന അവസ്ഥയാകില്ലേ അത്‌? അതായത്‌ ഗോവ ഇന്ത്യ കയ്യേറി, പോര്‍ച്ചുഗീസുകാര്‍ക്ക്‌ കൊടുക്കുന്നു എന്നതുപോലെ? ഇന്നത്തെ, നോബേല്‍ ലോറെറ്റ്‌ ദലൈലാമ HH Tensin Gyasto ഭരിച്ചിരുന്ന കാലത്തെ പ്രഭുത്വവാഴ്ച്ചയുടെയും മതവാഴ്ച്ചയുടെം കാര്യമാണ്‌ ഞാന്‍ പറഞ്ഞത്‌.

2. ബസാങ്ങിനെ പോലെ അവളുട്‌ കാലത്ത്‌ (1950സ്‌) ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ആരുമുണ്ടാവില്ല. അടിമ എന്നു ഞാന്‍ പറഞ്ഞത്‌ വാച്യാര്‍ത്ഥത്തില്‍ തന്നെ ആണ്‌- വെറുതേ മതം അയിത്തമോ ഭ്രഷ്ടോ കല്‍പ്പിച്ചവര്‍ എന്നല്ല, കാശു കൊടുത്താല്‍ വാങ്ങാവുന്ന, ചന്തയിലിട്ട്‌ മാടുകള്‍ക്കൊപ്പം വില്‍ക്കാവുന്ന, അടിച്ചാലോ കൊന്നാലോ പോലീസ്‌ ഉടമയെ തിരക്കി വരാത്ത ജീവികള്‍- അവര്‍ എട്ടുലക്ഷം പേരുണ്ടായിരുന്നു അതായത്‌ ജനസംഖ്യയുടെ എട്ടു ശതമാനം. യൂറോപ്പിലും അറേബ്യയിലും അമേരിക്കയിലുമൊക്കെ ഈ പണി ബസ്സാങ്ങിന്റെ കാലത്തിനും എത്രയോ മുന്നേ ഇല്ലാതെയായി. ഇന്ത്യയില്‍ അയിത്തം ചാതുര്‍വര്‍ണ്യം ഒക്കെ അന്നും ഉണ്ടായിരുന്നു, പക്ഷേ ഇങ്ങനെ അടിമക്കച്ചവടം ഇരുപതാം നൂറ്റാണ്ടിലെങ്ങും ഇല്ല.

2. വിഘടനവാദം കശ്മീരിലെയോ ബംഗ്ലാദേശിലെയോ ന്യൂനപക്ഷങ്ങള്‍ക്കോ അതുപോലെ ഉള്ളവര്‍ക്കോ പരിഹാരം ആവില്ല എന്നാണു ഞാന്‍ അംബിയോട്‌ പറഞ്ഞത്‌.

3. വിഘടനവാദം ഉണ്ടാക്കാന്‍ ആദ്യം
വേണ്ടത്‌ സെന്‍സ്‌ ഓഫ്‌ ബിലോംഗിഗ്നെസ്സ്‌, രണ്ടാമത്‌ ജ്യോഗ്രഫിക്ക്‌ കോണ്‍സന്റ്രേഷന്‍, മൂന്നാമത്‌ മിനിമം സൈസ്‌. പണ്ഡിറ്റുകള്‍ എവിടെ രാജ്യം വേണമെന്ന് പറയും? ജിപ്സികളോ? കേരളത്തില്‍ കുറഗസമുദായത്തില്‍ പെട്ട ഗിരിവര്‍ഗ്ഗക്കാര്‍ പട്ടിണിയും അവശതയും അവഗണയും ഒറ്റപ്പെടലും മൂലം അനുദിനം ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്നു. അവര്‍ ഏതു രാജ്യം വേണമെന്ന് പറയും?


[മേശപ്പുറത്ത്‌ ഒരു നാണയം കിടക്കുമ്പോള്‍ അതിന്റെ മറുവശവും അതേ പടമെന്ന് നമ്മളനുമാനിക്കരുതെന്നാണു ഞാന്‍ പറഞ്ഞത്‌- പതിനാലാം ദലൈലാമക്ക്‌ വോട്ട്‌ ചെയ്യാന്‍ ആളുണ്ടാകും, ബസ്സാങ്ങിനും വോട്ടു ചെയ്യാന്‍ ആളുണ്ടാകും, ഒരാള്‍ മാത്രം മിണ്ടിക്കൊണ്ടിരിക്കുന്നു എന്നതുകൊണ്ട്‌ അതെല്ലാവരുടെയും ശബ്ദമാണെന്ന് കരുതവയ്യ, വോട്ടിട്ടാലല്ലേ എത്ര വോട്ട്‌ കിട്ടുമെന്ന് അറിയാനാവൂ]

വിമതന്‍,
ഇതിലും ഭംഗിയാക്കാന്‍ എനിക്കാവില്ല, നമിച്ചു.

പൌരോഹിത്യത്തിനു അധികാരങ്ങള്‍ കുറേയൊക്കെ തിരിച്ചു കൊടുത്തത്‌ വിഘടനവാദികള്‍ റ്റിബറ്റില്‍ കള്‍ച്ചറല്‍ ജീനോസൈഡ്‌ നടക്കുന്നു എന്നു പ്രചാരണം നടത്താന്‍ തുടങ്ങിയതോടെയാണ്‌. ഒരു തരം നെഗോഷ്യേറ്ററി ഓഫറിംഗ്‌ ആണെന്നു പറയാം.

ഹാന്‍ വംശജര്‍ ജനസംഖ്യയുടെ അഞ്ചു ശതമാനത്തില്‍ താഴെയല്ലേ വരുന്നുള്ളു? അവര്‍ തന്നെ പ്രധാനമായും കച്ചവടക്കാര്‍, കേന്ദ്ര ഉദ്യോഗത്തില്‍ സ്ഥലം മാറി വന്നവര്‍ അദ്ധ്യാപകര്‍ ഒക്കെയല്ലേ? അത്‌ ഇത്രവലിയ
പ്രശ്നമാണോ?

ദേവന്‍ said...

തിബത്തരുടെ മതവിശ്വാസം കൊണ്ട്‌ വെറും കൂതറ കളികള്‍ പതിന്നാലാം ദലൈയും ചൈനാ സര്‍ക്കാരും കാര്യമായി കളിക്കുന്നുണ്ട്‌ രണ്ടു പഞ്ചന്‍ ലാമയുണ്ടായ കാര്യം തന്നെ എടുക്കൂ.

താന്‍ സമാധിയാകുന്നത്‌ തിബത്തിനു പുറത്താണെങ്കില്‍ പിന്നെ ഒരു റിന്‍പോച്ചിയും ദലൈലാമ എവിടെ പുനര്‍ജനിച്ചെന്ന് തേടി അലെയേണ്ടതില്ലെന്നും അദ്ദേഹം അടുത്ത സമയത്ത്‌ പറഞ്ഞിരുന്നു.

sandoz said...

ദേവേട്ടാ.....
ഒരു ഓഫ്‌......
ബാധ കൂടി എന്നൊക്കെ പറയണത്‌ പോലെ ദേവേട്ടനെ ലാമ കൂടിയോ.....
[ഞാന്‍ ഇപ്പോള്‍ ടിബറ്റിലാണു]

രാജേഷ് ആർ. വർമ്മ said...

ദേവാ, കണ്ടാ കണ്ടാ, നമ്പരിട്ടു പറഞ്ഞപ്പോള്‍ എനിക്കുപോലും വ്യക്തമായതു കണ്ടാ? മിക്കവാറും എല്ലാത്തിനോടും യോജിക്കുന്നു. ചിലതു പറയാനുള്ളത്‌ ഓഫാണെന്നു പറയാം. അത്‌ പിന്നീടൊരിക്കല്‍.

Unknown said...

പ്രിയപ്പെട്ട ദേവന്‍, വളരെ വൈകി ഇപ്പോള്‍ മാത്രമാണു ഈ പോസ്റ്റും,ഇതിലെ കമന്റുകളും സശ്രദ്ദം വായിക്കാന്‍ കഴിഞ്ഞത്. തിബറ്റിനു സ്വാതന്ത്ര്യം കിട്ടണമെന്നു തന്നെയാണു ഇപ്പോഴും ഞാന്‍ ആഗ്രഹിക്കുന്നത്, തിബറ്റന്‍ പ്രവാസികള്‍ അതാഗ്രഹിക്കുന്നത്കൊണ്ട്! ഇതെത്രമാത്രം ശരിയാണെന്നറിയില്ല. നമ്മുടെ അഭിപ്രായങ്ങള്‍ പലപ്പോഴും രൂപീകൃതമാകുന്നത് നാം പുറത്ത് നിന്ന് സ്വീകരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണല്ലോ. തിബറ്റിനു എന്നെങ്കിലും സ്വാതന്ത്ര്യം കിട്ടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങിനെ പ്രതീക്ഷിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകം സോവിയറ്റ് യൂനിയന്റെ പതനവും, തുടര്‍ന്ന് ഘടക റിപ്പബ്ലിക്കുകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്രരാജ്യങ്ങളായതുമാണു. മാത്രമല്ല ചൈനയില്‍ തന്നെ ഏകകക്ഷി ഭരണം അവസാനിച്ച് ജനാധിപത്യസമ്പ്രദായം ഇന്നല്ലെങ്കില്‍ നാളെ വരുമെന്നും കരുതുന്നു. കാരണം ഒരു രാജ്യത്തിന്റെ ഭരണം കുത്തകയാക്കി വെക്കാന്‍ ഒരു പാര്‍ട്ടിക്ക് മാത്രം ധാര്‍മ്മികമായി എന്തവകാശം ? പിന്നെ , ദേവന്‍ പറയുന്നത് പോലെ ഒരു ജനഹിത പരിശോധന ചൈനയില്‍ നടത്തിയാല്‍ എത്ര പേര്‍ അവിടെ ഏകകക്ഷി ഭരണത്തെ അനുകൂലിക്കും ? തിബറ്റിന്റെ കാര്യത്തിലാണെങ്കില്‍ അവിടെ ചൈനക്കാരെ വന്‍‌തോതില്‍ കുടിയിരുത്തി തിബറ്റന്‍ ജനതയെ ഒരു ന്യൂനപക്ഷമാക്കി മാറ്റിയിട്ടുണ്ട് ചൈനീസ് സര്‍ക്കാര്‍. തിബറ്റ് ഒരു സ്വത്രന്ത്ര രാജ്യമായാല്‍ അവിടത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയുണ്ടാവുമോ എന്ന് ഒരു മൂന്നാം കക്ഷിക്ക് ചോദിക്കാന്‍ കഴിയുമോ ദേവന്‍ ? പുരോഗതിയല്ല,സ്വാതന്ത്ര്യമാണു തങ്ങള്‍ക്ക് വേണ്ടത് എന്ന് അവര്‍ പറഞ്ഞാല്‍ നമുക്കത് തള്ളിക്കളയാന്‍ പറ്റുമോ ? ഞാന്‍ ഒരു തര്‍ക്കത്തിനോ , എതിര്‍ക്കാനോ പറഞ്ഞതല്ല. ദേവന്റെ പോസ്റ്റിലെയും , കമന്റുകളിലേയും വിവരങ്ങള്‍ വളരെ വിജ്ഞാനപ്രദമായിരുന്നു.

nalan::നളന്‍ said...

cherthu vaayikkavunnath

Dalai Lama, freedom fighter or a great sales manShould Tibet be free

M@mm@ Mi@ said...

valare nall article ,devan.this is the first time i am reading something in a neutral point of view in the Tibetan issue.Plus,the numerous comments in the article opened an excellent way for a debate over the article.