Wednesday, March 14, 2007

ലോനപ്പന്‍ പ്രശ്നം - എന്റെ കമന്റ്

ലോനപ്പന്റെ ബ്ലോഗ്‌ നേരത്തേ കണ്ടിട്ടുണ്ടായിരുന്നു. അതിനപ്പുറമൊന്നും അയാളെക്കുറിച്ച്‌ എനിക്കറിയുകയുമില്ലയിരുന്നു. ഞാന്‍ താല്‍ക്കാലികമായി ബ്ലോഗ്ഗില്‍ നിന്നും വിട്ടുപോയ വെക്കേഷന്‍ സമയത്ത്‌ നാട്ടിലൊരു ബ്ലോഗ്ഗറെ കണ്ട കൂട്ടത്തില്‍ വിവി എന്ന പേരില്‍ ബ്ലോഗെഴുതുന്നത്‌ താനാണെന്ന് വെളിപ്പെടുത്തി ലോനപ്പന്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ടെന്നും സാന്ദര്‍ഭികമായി പറയുകയുണ്ടായി .വിവി എന്ന ബ്ലോഗ്‌ ഞാന്‍ കണ്ടിട്ടില്ലായിരുന്നു.(സത്യവാങ്മൂലം : ബ്ലോഗ്‌ കോമണ്‍ ഇന്ററസ്റ്റ്‌ ഉള്ള വിഷയം ആയതുകൊണ്ട്‌ മാത്രം വന്നുപെട്ടതാണ്‌, അത്‌ അധോലോക ചര്‍ച്ചയൊന്നും ആയിരുന്നില്ല.)

ഒരു ഐഡിയില്‍ പോസ്റ്റ്‌ ചെയ്യുകയും മറ്റൊരു ഐഡിയില്‍ നിന്നും "അടിപൊളി, വിശ്വോത്തരം" എന്നൊക്കെ കമന്റുകയോ, തടവാന്‍ ഒരു ബ്ലോഗര്‍ ഐഡി അപ്പനു വിളിക്കാന്‍ വേറൊന്നും ഉപയോഗിച്ച്‌ ജനത്തെ വഞ്ചിക്കുകയോ ചെയ്യാത്തിടത്തോളം കാലം ഒരാള്‍ക്ക്‌ രണ്ടല്ല അഞ്ച്‌ ഐഡി ഉണ്ടെങ്കിലും ഒരു തെറ്റായൊന്നും തോന്നുന്നില്ലെന്നും പറഞ്ഞു ഞാന്‍.

തിരികെ വരാന്‍ റെഡിയായി ഇരിക്കുന്ന സമയം യാത്ര പറയാന്‍ വിളിച്ച ഒരു സുഹൃത്ത്‌ ലോനപ്പന്റെ ഓഫീസില്‍ ആരോ വ്യാജ ഐഡിയില്‍ മെയില്‍ അയച്ചെന്നും പുള്ളി റിപ്രിമാന്‍ഡ്‌ നേരിട്ടെന്നും അതൊരു മോശം സംഭവമായെന്നും പറയുകയുണ്ടായി. മോശം സംഭവം എന്നല്ല, കുറ്റകൃത്യമെന്നാണ്‌ അതിന്റെ പേരെന്നു ഞാനും പറഞ്ഞു.

തിരികെ വന്ന് ബൂലോഗത്ത്‌ നോക്കുമ്പോള്‍ ലോനപ്പന്റെ
ബ്ലോഗുകളൊന്നും കാണാനില്ലയിരുന്നു. അതെവിടെപ്പോയെന്ന് പണ്ടെന്നോ വന്ന സര്‍ക്കുലര്‍ ഓര്‍ക്കുട്ട്‌ മെസ്സേജില്‍ നിന്ന് ലോനപ്പനെ കണ്ടുപിടിച്ച്‌ ചോദിച്ചു. മറുപടിയൊന്നും കണ്ടതുമില്ല, ലോന ഓണ്‍ലൈന്‍ വരാരില്ലെന്ന് ആരോ പറഞ്ഞു. ലോനപ്പന്റെ ബ്ലൊഗില്‍ നടന്ന കമന്റാങ്കളി ഒരാള്‍ (ആരെന്ന് ഓര്‍മ്മയില്ല, പരിചയമുള്ള പേരല്ല) മിറര്‍ ചെയ്ത്‌ പോസ്റ്റ്‌ ചെയ്തതില്‍ നിന്നും അതിന്റെ ഒറിജിനല്‍ പോസ്റ്റ്‌ കൈവശമുള്ള ആളുകളാരെങ്കിലും കോപ്പി അയക്കണമെന്ന് അവിടെ ഒരു കമന്റിട്ടത്‌ കണ്ട്‌ ഒരു ബ്ലോഗര്‍ എനിക്ക്‌ ആ പോസ്റ്റ്‌ ഈ-മെയില്‍ ചെയ്തു തന്നു. (സത്യവാങ്മൂലം. ഇതും ഒരു പിന്നാമ്പുറ വര്‍ക്കല്ല, ഞാന്‍ പൊതുസ്ഥലത്ത്‌ കമന്റിട്ട്‌ ചോദിച്ച്‌ വാങ്ങിയതാണ്‌)

അതും കഴിഞ്ഞപ്പോള്‍ ബൂലോഗ ക്ലബ്ബില്‍ ഗന്ധര്‍വ്വന്‍ മാഷ്‌ ഒരു പോസ്റ്റ്‌ ഇട്ടതിനു താഴെ ഞാന്‍ എന്റെ അഭിപ്രായം ഏതാണ്ട്‌ ഇങ്ങനെ എഴുതി (ഓര്‍മ്മയില്‍ നിന്നാണ്‌ പദാനുപദം ആവര്‍ത്തിക്കാന്‍ കഴിയില്ല)"ലോനപ്പന്‍ സൈബര്‍സ്റ്റാള്‍ക്ക്‌ ചെയ്യപ്പെട്ടത്‌ വളരെ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു, കാരണം അത്‌ കോപ്പിറൈറ്റ്‌ പോലെ നഷ്ടപരിഹാരം കൊണ്ട്‌ തീരുന്ന കേസല്ല, വര്‍ഷങ്ങളുടെ ജയില്‍ ശിക്ഷ വാറണ്ട്‌ ചെയ്യുന്ന ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്‌. പക്ഷേ അത്‌ വിശ്വപ്രഭ ചെയ്തെന്ന ആരോപണം എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. എത്രയും വേഗം കൃത്യമായി അന്വേഷിച്ച്‌ ശരിയായെ പ്രതിയെ കണ്ടുപിടിക്കാന്‍ നമ്മളെല്ലാം ബാദ്ധ്യസ്ഥരാണ്‌."

പോസ്റ്റ്‌ ഏറെ ദിവസം അവിടെ കിടന്നില്ല. അത്തരം പൊതു ചര്‍ച്ചകള്‍ ലോനപ്പനു ഭീഷണിയാണെന്ന അര്‍ത്ഥത്തിലോ മറ്റോ ആരോ (ആരെന്നോര്‍മ്മയില്ല) കമന്റ്‌ ഇട്ടതിന്റെ അടിസ്ഥാനത്തില്‍ ഗന്ധര്‍വ്വര്‍ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു.

ഇത്രയും എനിക്കറിയാവുന്ന കാര്യങ്ങള്‍. ഇനി, എന്റെ അഭിപ്രായങ്ങള്‍:

1. ലോനപ്പന്‍ എന്ന വ്യക്തിയുടെ മാത്രമല്ല, ഇതൊരു പൊതു താല്‍പ്പര്യ വിഷയമായതുകൊണ്ട്‌ എല്ലാവരും അറിയുകയും അന്വേഷിച്ച്‌ മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്‌. പിന്നാമ്പുറ ചര്‍ച്ചകള്‍ കിരണ്‍ യാഹൂ പ്രശ്നത്തില്‍ പറഞ്ഞതുപോലെ തന്നെ, ഇതിലും ആശാസ്യമല്ല.

2. രഹസ്യമായി ആരെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, ഈ പ്രശ്നം ചര്‍ച്ച ചെയ്യേണ്ടത്‌ ഇപ്പോഴല്ല. മറിച്ച്‌ ചിലര്‍ അവകാശപ്പെട്ടതുപോലെ വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ടെങ്കില്‍ അത്‌ നിരത്തുകയും വേണം. നിയമവശം ആരാഞ്ഞ്‌ ശിക്ഷാ നടപടികള്‍ എന്തെന്ന് തീരുമാനിക്കണം.

3. അതല്ല ഒരു ഊഹം മാത്രം വച്ച്‌ ഒരാളെ കുറ്റപ്പെടുത്തുകയാണെങ്കില്‍ അത്‌ കാരക്ടര്‍ അസ്സാസിനേഷന്‍ എന്നു പറയുന്ന കുറ്റമായി വാദി പ്രതിയാവും.

4. ലോനപ്പന്‌ ഒരുപാട്‌ സുഹൃത്തുക്കള്‍ ബൂലോഗത്ത്‌ ഉണ്ടെന്ന് ഇന്ന് കിരണിന്റെ പോസ്റ്റില്‍ വന്ന കമന്റുകളില്‍ നിന്നും വായിച്ച്‌ മനസ്സിലാക്കി. ലോനക്ക്‌ നെറ്റ്‌ ആക്സസ്‌ ഇല്ലെങ്കിലും തീര്‍ച്ചയായും അവര്‍ വഴി കാര്യങ്ങള്‍ അറിയിക്കാവുന്നതേയുള്ളു.


5. ലോനപ്പന്‍ വേര്‍സസ്‌ ബാക്കി ബ്ലോഗ്ഗേര്‍സ്‌ എന്ന രീതിയില്‍ ലോനയുടെ കൂട്ടുകാര്‍ ഇതിനെ കണ്ടാല്‍ പൊതു താല്‍പ്പര്യം എന്ന ആംഗിള്‍ കേടുവന്നുപോകും. അറുനൂറു ബ്ലോഗര്‍മാരും പ്രതികളല്ല ഈ സൈബര്‍സ്റ്റാള്‍ക്കിംഗ്‌ കേസില്‍.

6.ആര്‍ക്കെങ്കിലും ഈ സംഭവം അന്വേഷിച്ച്‌ കണ്ടുപിടിക്കാന്‍ സാങ്കേതികമായോ ലോജിക്കലായോ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യാനുള്ള ബാദ്ധ്യതയുണ്ട്‌.

7. ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന നയം കമ്യൂണിറ്റി എടുത്തതാണെങ്കില്‍ അത്‌ തെറ്റായിപ്പോയി. എന്തെങ്കിലും ചര്‍ച്ച ചെയ്താല്‍ തകരുന്ന കൂട്ടാണെങ്കില്‍ ആ കൂട്ടിനു വിലയില്ല, മറിച്ച്‌, ലോനപ്പന്റെ നിര്‍ദ്ദേശമാണ്‌ ഇവിടെ ചര്‍ച്ച പാടില്ല എന്നതെങ്കില്‍ ഈ സംഭവം നടന്നിട്ടില്ലെന്ന് അനുമാനിക്കുകയേ നിവൃത്തിയുള്ളു. വാദിക്ക്‌ പരാതിയില്ലെങ്കില്‍ കുറ്റകൃത്യം സംഭവിച്ചില്ല എന്നേ കോടതി അനുമാനിക്കൂ.

8. യാഹൂവിനെ പിന്തുണച്ച്‌ ലോനപ്പന്‍ സംസാരിച്ചെന്നും അതാണ്‌ കുറ്റവാളി ഊമക്കത്തയക്കാന്‍ കാരണമെന്നും മാത്രമേ ഇതുവരെ ആളുകള്‍ സംശയിച്ചു കണ്ടുള്ളു. ഈ തക്കം മുതലെടുത്ത്‌ ലോനപ്പനോട്‌ വ്യക്തിവൈരാഗ്യം തീര്‍ത്തതാകാം, ലോനപ്പനു അടികിട്ടിയാല്‍ പ്രതിഭാഗത്തേക്ക്‌ ആരോപിക്കാവുന്ന ആളുകളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ത്തതുമാകാം, കൂട്ടത്തല്ലുണ്ടാക്കി രസിക്കാമെന്നു കരുതിയ ഒരു മനോരോഗി ചെയ്തതും ആകാം. ആ സാദ്ധ്യതകള്‍ തള്ളിക്കളയേണ്ടതില്ല.

ഊഹാപോഹങ്ങള്‍ പ്രതിക്ക്‌ രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുന്നു. തമ്മില്‍ തല്ലിയാലും അങ്ങനെ തന്നെ. തെളിവുകള്‍ കൈവശം ഉണ്ടെന്ന് പറഞ്ഞവര്‍ അത്‌ ജനസമക്ഷം വയ്ക്കാന്‍ ലവലേശം മടിക്കരുത്‌, ലോജിക്ക്‌ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അരുത്‌.

വീട്ടില്‍ ഇന്നും ഇന്റര്‍നെറ്റ്‌ കണക്ഷനെടുത്ത്‌ തിരിച്ചുവന്ന് ബ്ലോഗിംഗ്‌ തുടരുമെന്ന് പറഞ്ഞ ലോനപ്പന്‍ ബ്ലോഗ്‌ ഡിലീറ്റ്‌ ചെയ്തതും ആരോട്‌ വാശി കാട്ടിയതാണെന്ന് പിടികിട്ടിയില്ല. ബ്ലോഗ്‌ അവനവന്റെ സ്വത്ത്‌ മാത്രമാണ്‌, കമ്യൂണിറ്റിയുടേതല്ല. അതു പോയാല്‍ നഷ്ടവും അവനവനു മാത്രം- രാത്രിഞ്ചരനെയും ക്ഷുരകനെയും മറ്റും ഇവിടെ എന്നും ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കമ്യൂണിറ്റി എന്നതിന്റെ going concern concept അതാണ്‌.

68 comments:

ദേവന്‍ said...

ഊഹാപോഹങ്ങള്‍ പ്രതിക്ക്‌ രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കുന്നു. തമ്മില്‍ തല്ലിയാലും അങ്ങനെ തന്നെ. തെളിവുകള്‍ കൈവശം ഉണ്ടെന്ന് പറഞ്ഞവര്‍ അത്‌ ജനസമക്ഷം വയ്ക്കാന്‍ ലവലേശം മടിക്കരുത്‌, ലോജിക്ക്‌ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അരുത്‌.

asdfasdf asfdasdf said...

ദേവേട്ടാ,
ലോനപ്പന്റെ ജോലിക്ക് ബ്ലോഗിലെ ഇങ്ങനെയുള്ള ഇടപെടലുകള്‍ പ്രശ്നമാവുന്നുവെന്നാണ് എനിക്ക് മനസ്സിലാവുന്നത്. ഇന്നു തന്നെ 2 പോസ്റ്റുകള്‍ ലോനപ്പനെ ചുറ്റിപ്പറ്റിയാണ്. അതുകൊണ്ട് നമുക്ക് തല്‍ക്കാലം ലോനപ്പനെ വെറുതെ വിട്ടുകൂടെ..

Shiju said...

പിന്നാമ്പുറത്ത് എന്തൊക്കെയോ കലാപരിപാടികള്‍ നടക്കുന്നു. വ്യക്തികളുടെ ജോലിക്കാര്യങ്ങള്‍ ഒക്കെ ബ്ലൊഗിങ്ങിലേക്ക് വലിച്ചിഴക്കപ്പെടുന്നത് കഷ്ടം എന്നേ പറയാനുള്ളൂ.

പിണറായി പറയുന്നത് പോലെ ബ്ലോഗ് സിന്‍ഡിക്കേറ്റുകള്‍ ഇവിടെ ഉണ്ടോ എന്നു പോലും സംശയം തോന്നുന്നു.

ഞാനൊക്കെ കഥയറിയാതെ ആട്ടം കാണുകയാണെന്നാ തോന്നുന്നേ. അതാണ് പല മുതിര്‍ന്ന ബ്ലോഗറുമാരുടേയും കമെറ്റുകളില്‍ നിന്നും തെളിയുന്നത്.

എന്തൊക്കെയോ കാട്ടി ആരൊ‍ക്കെയോ അന്യോന്യം ഭീഷണി മുഴക്കുന്നു. കമെന്റ്കളിലൂടെ ഒളിഞ്ഞു തെളിഞ്ഞും അന്യോന്യം പല സൂചനകള്‍ ഇടുന്നു.

ബ്ലൊഗ് ചെയ്യുന്നവന്റെ വ്യക്തി സ്വാതന്ത്രത്തിന്റെ മേലുള്ള കളി നാറിയ കളി തന്നെയാണ്. അത് ഏത് ജോണ്‍ ചെറിയ ചെയ്താലും.

ജോലിയേക്കാളും കുടുംബത്തേക്കാളും ഒന്നും വലുതല്ല ബ്ലോഗ്. ബ്ലോഗ് പുഴുങ്ങി തിന്നാല്‍ വിശപ്പും മാറില്ല.

എനിക്കും ഇതേ പറയാനുള്ളൂ “തെളിവുകള്‍ കൈവശം ഉണ്ടെന്ന് പറഞ്ഞവര്‍ അത്‌ ജനസമക്ഷം വയ്ക്കാന്‍ ലവലേശം മടിക്കരുത്‌, ലോജിക്ക്‌ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അരുത്‌.“ ഇതു അന്യോന്യം ഭീഷണിമുഴക്കിയും പരിഹസിച്ചും കമെറ്റുകള്‍ ഇടുന്ന രണ്ട് കൂട്ടര്‍ക്കും ബാധകമാണ്.

ഈ വിഷയ്ത്തില്‍ ഇനി പ്രതികരിക്കുന്നില്ല. കുറച്ച് ദിവസം ആയി ബൂലോകത്തില്‍ നടക്കുന്ന സര്‍ക്കസുകള്‍ കാണുമ്പോള്‍ വേദന തോന്നുന്നു.

കൈയൊപ്പ്‌ said...

പ്രതി രക്ഷപ്പെടില്ല.

എന്റെ അടുത്ത പോസ്റ്റില്‍ പ്രതിയെക്കുറിച്ച് പറയാമെന്ന് പ്രതീക്ഷിക്കുന്നു, ഇതെങ്ങനെയാണു നടത്തിയത് എന്നതിനെക്കുറിച്ചും.

പയ്യന്‍‌ said...

കൈയൊപ്പേ,

പ്രതിയെപ്പിടിച്ച്
മൊട്ടയടിപ്പിച്ച്
പുള്ളികുത്തി
കഴുതപ്പുറത്തിരുത്തി (പാവം കഴുത)

ബൂലോകം കടത്തൂ

aneel kumar said...

“തെളിവുകള്‍ കൈവശം ഉണ്ടെന്ന് പറഞ്ഞവര്‍ അത്‌ ജനസമക്ഷം വയ്ക്കാന്‍ ലവലേശം മടിക്കരുത്‌, ലോജിക്ക്‌ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അരുത്‌"

കുറുമാന്‍ said...

ദേവേട്ടാ, പോസ്റ്റ് കലക്കീന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും, കലക്കി കടുകു വറത്തൂന്ന് പറഞ്ഞാല്‍ അതു ഒരു ആവര്‍ത്തനമാകും. അപ്പോ എങ്ങിനെ പറയാം?

പലരും പറയാന്‍ ആഗ്രഹിച്ച, അവരുടെ ഉള്ളിലുള്ള കാര്യങ്ങളില്‍ പലതും ദേവേട്ടന്‍ ഈ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. നല്ല കാര്യം. സത്യം മുഖത്തു നോക്കി പറയുക എന്നതിലും വേറെ ഒരു നന്മ വേറേ ഇല്ല. പിന്നില്‍ നിന്നും കുത്തുന്നതിലും എത്രയോ നല്ലതാണിത്.

മേന്നെ, ലോനയെ നമ്മള്‍ വെറുതെ വിട്ടു. അവന്‍ ബ്ലോഗിങ്ങും നിറുത്തി.

അതു കരുതി, അവന്റെ ജോലിക്ക് ബ്ലോഗിലെ ഇങ്ങനെയുള്ള ഇടപെടലുകള്‍ പ്രശ്ന്മാകുന്നു എന്ന് താങ്കള്‍ എങ്ങിനെ കരുതി?

അവനല്ലല്ലോ ഇവിടെ ഇടപെടുന്നത്, നമ്മള്‍ റീഡേഴ്സല്ലേ? അവനിതില്‍ എന്തു പ്രശ്നം? ഒരു പ്രശ്നവുമില്ല.

പുകഞ്ഞ കൊള്ളി പുറത്ത് തന്നെ. ഞാനായാലും, ദേവേന്ദ്രന്റെ അച്ഛന്‍ മുത്തു പട്ടരായാലും (ദേവേട്ടന്റെ അച്ഛനല്ല).

ഐക്യബ്ലോഗിങ്ങ്, മഹാ ബ്ലോഗിങ്ങ് (പുതിയ ട്രെന്റല്ലെ, എല്ലാം പഴഞ്ചൊല്ലില്‍, അതിനാല്‍ മാത്രം)

അപ്പോ എല്ലാവരും ഒന്നോര്‍ക്കുക, കൂട്ടായ്മ എന്നു പറയുന്നത്, കണ്ണിമാങ്ങ ഉള്ളീം, മുളകും കൂട്ടി ചതച്ചുണ്ടാക്കുന്ന ചമ്മന്തിപോലേം,

പാരവെപ്പ്,

മൂവാണ്ടന്‍ മാങ്ങ ചുണ കളയാതെ കടിക്കുന്നതുപോലേം ആണെന്ന്

(എന്തൊരു ഉപമ, പോയി കിടന്നുറങ്ങാന്‍ നോക്കടാ)

പരാജിതന്‍ said...

ദേവാ,
ഇടിവാളിന്റെ പോസ്റ്റില്‍ ധൃതിയില്‍ ഒരു കമന്റിട്ടിട്ടാ ഇവിടെ വന്നത്‌. ഈ പ്രശ്നം പലര്‍ക്കും വാഗ്വാദം നടത്താനും ഒളിയമ്പെയ്യാനുമൊക്കെയുള്ള ഒരുപാധിയായി മാത്രം മാറിയത്‌ കണ്ട്‌ ആകെ അറപ്പ്‌ തോന്നിയിരുന്നു. അപ്പോഴാണ്‌ അവസരോചിതമായ ഒന്ന് ദേവന്റെ കീബോര്‍ഡില്‍ നിന്ന് തന്നെ വന്നത്‌.

ഒരു ക്ലീഷേ അടിക്കാനുള്ള സ്വാതന്ത്ര്യം എടുക്കുന്നു: പറയേണ്ടത്‌ പറയേണ്ടവര്‍ പറയേണ്ട സമയത്ത്‌ പറഞ്ഞാലേ പറഞ്ഞ പോലാകുകയുള്ളൂ.

വേണു venu said...

എനിക്കും ഷിജു അലക്സിന്‍റെ കമന്‍റു കണ്ടിട്ടു് എന്തെങ്കീലും പറയാതെ പോകുന്നതു ശരിയാണെന്നു തോന്നുന്നില്ല.
കഥയറിയാതെ ആട്ടം കാണുന്നവരുടെ കൂട്ടത്തില്‍ ഷിജു ഞാനും ഉണ്ടു്.
ഷിജുവിനും എനിക്കും നമ്മളെപ്പോലെയുള്ളവര്‍ക്കും കഥയറിഞ്ഞാല്‍ മതി.
ആട്ടം എങ്ങനെയോ നടക്കട്ടെ.
പിന്നെ ലോനപ്പനെ ബ്ലോഗിലൂടെ അറിയാം.ലോനപ്പനും വിവി യും ഒന്നാണെന്ന സത്യം ഉണ്ടായതും കണ്ടു. ലോനന്‍ തന്‍റെ ബ്ലോഗു ഡിലീറ്റു് ചെയ്യുന്നതും കണ്ടു. വിശ്വ പ്രഭ പോലുള്ളവരെ പഴി ചാരിയതും ദുഃഖത്തോടെ കണ്ടു. ഒന്നുമൊന്നും വിശ്വസിക്കാന്‍ മനസ്സു തയാറാകാതെ ലോനപ്പനോടു തന്നെ ഞാന്‍ ചോദിച്ചു പോയി.എന്താണു്.? എന്നെ എന്‍റെ ബ്ലോഗിലൂടെ ഇഷ്ടപ്പെട്ടു വന്ന ലോനപ്പന്‍, എനിക്കു് ശരിയായ മറുപടി നല്‍കുമെന്നു കരുതി. കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്തില്‍ മറുപടി വായിച്ചു് ഞാന്‍ ആശ്ചര്യപ്പെട്ടു.
എന്‍റെ ബൂലോകം.!
തെളിവുകളൊന്നുമില്ലാത്ത ആരോപണങ്ങളെ ഞാന്‍ വിശ്വസിക്കുന്നില്ല. ലോനപ്പന്‍ ഇന്നും സുഹൃത്തു തന്നെ.
ഷിജു പറഞ്ഞതു പോലെ കഥയറിയാതെയുള്ള ഈ കഥകളിയില്‍ ഞാനും ഒരു പ്രേക്ഷകന്‍ മാത്രം. പക്ഷേ കഥയറിഞ്ഞിരുന്നെങ്കില്‍.:)
ഇപ്പോള്‍ എന്‍റെ മറ്റൊരു സുഹ്രുത്തു് റിസ്സു്(കൈ ഒപ്പു്) പറയുന്നു.പ്രതിയ്ക്കു വിലങ്ങു വയ്ക്കും എന്നു്.
അപ്പോഴും ഞാന്‍ ആഗ്രഹിക്കുന്നു കഥയറിഞ്ഞിരുന്നെങ്കില്‍.
ശ്രീ.ദേവരാജന്‍ കാലിക പ്രാധാന്യത്തില്‍, ബൂലോകമനസ്സാക്ഷി ഈ പോസ്റ്റിനു കടപ്പെട്ടിരിക്കുന്നു.

കരീം മാഷ്‌ said...

എനിക്കറിയില്ല എല്ലാം കൂടിയിപ്പോള്‍ ഒരു മൂന്നാം കിട ഹിന്ദി സിനിമ കാണുന്ന പോലുണ്ട്.
നാശം ഇതൊക്കെ ഒന്നു പരിഹരിച്ചു നല്ല രീതിയിലാവാന്‍ എന്തു ചെയ്യണമെന്നു പഠിച്ചു ദേവന്‍ തന്നെ നല്ല ഒരു പോസ്റ്റിടൂ.
ലോനപ്പന്‍ പലപ്പോഴും ഞാനുമായി ചാറ്റു ചെയ്യാറുണ്ടായിരുന്നു. വി.വി. എന്ന പേരിലും ലോനപ്പന്‍ എന്ന പേരിലും എഴുതുന്നത് അവനാണെന്നു എന്നോടു പറഞ്ഞിരുന്നു. ഞാന്‍ വലിയ അനുകൂലം പറഞ്ഞില്ല. പക്ഷെ ജോലി സ്ഥലത്തു മെയിലിലൂടെ പരാതി ചെന്നു എന്നു പറഞ്ഞതിനു ശേഷം കാണാറില്ല.
വിശ്വനെ ഇതില്‍ കൂട്ടി ചേര്‍ക്കുന്നതു ശരിയാണെന്നു മനസ്സാക്ഷി സമ്മതിക്കുന്നില്ല.
ഇക്കാര്യത്തിനൊക്കെ കാള പെറ്റന്നു കേള്‍ക്കുമ്പോള്‍ കയരെടുക്കാനും പറ്റില്ല.
നിഷ്പക്ഷമായ ഒരന്വേഷണം ആവശ്യമാണ്.
ഊഹോപോഹങ്ങളും ഗോസിപ്പുകളും മടുപ്പുളവാക്കുന്നു ഈ ബ്ലോഗുപടി ചവിട്ടാന്‍.
വേണു പറഞ്ഞപോലെ എന്നെപ്പോലെ പലരും കഥയറിയാതെ ആട്ടം കാണുകയാണ്.
ഇതെന്നാണ് ഒന്നു ശരിയാവുക.

Unknown said...

ഡിസ്കൈമള്‍:
ലോനപ്പനു നേരിടേണ്ടി വന്ന പ്രശ്നം ലോനപ്പന്റെ ബ്ലോഗില്‍ നിന്ന് വായിച്ചറിവേ എനിക്കൊള്ളൂ, അതു പോലെ ചാറ്റും പിന്നാമ്പുറം കഥകളും ഒട്ടും അറിയില്ല.

ദേവാ,
ഈ പ്രശ്നം സൈബര്‍സ്റ്റാക്കിങ്ങ് ആകുന്നത് എങ്ങനെ എന്ന് എനിക്കു ഒതു വരെ പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. ഇതിലെ വാദിയും കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുമായും എനിക്ക് ഒരു ബന്ധവുമില്ല, അതു കൊണ്ട് നിയമപരമായ വീക്ഷണകോണിലാണ് ഞാന്‍ ഇതു പറയുന്നത്.

(താഴെ പറയുന്നത് വെറും ഉദാ മാത്രം, അങ്ങനെ ചെയ്യാന്‍ ഒരു ഉദ്ദേശവുമില്ല)

X ഓഫീസിലിരുന്ന് ബ്ലോഗുന്ന വ്യക്തിയാണ് എന്ന് വിചാരിക്കുക, A, Xnte മാനേജര്‍ക്ക് ഒരു മെയില്‍ അയക്കുന്നു : “X എന്ന വ്യക്തി തന്റ്റെ വ്യക്തിപരമായ വീക്ഷണങ്ങള്‍ ഓഫീസ്സ് സംവിധാനം ഉപയോഗിച്ച് ബ്ലോഗുകളില്‍ പ്രചരിപ്പിക്കുന്നു “

മാനേജര്‍ വിളിക്കുന്നു, X ഓഫീ‍സ് സൌകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നു എന്ന് സമ്മതിക്കുന്നു, അല്ലെങ്കില്‍ തെളിയുന്നു. ഇങ്ങനെ തെളിഞ്ഞില്ലെങ്കില്‍ അതു സൈബര്‍സ്റ്റാക്കിങ്ങ് , അതു മനസ്സിലാക്കാം. സമ്മതിച്ചു, ഇനി ചെയ്യില്ല എന്നും മാനേജരോട് പറയുന്നു. അപ്പോള്‍ ഈ പ്രശ്നം എങ്ങനെ സൈബര്‍സ്റ്റാക്കിങ്ങ് ആകും?

ഒരു ബ്ലോഗനാണ് ഈ കത്ത് അയച്ചത് എങ്കില്‍ അവന്‍ മറ്റൊരു ബ്ലോഗനോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ല എന്നല്ലേ വരുന്നൊള്ളൂ?

(അത് തികച്ചും അപലപനീയം തന്നെ)

myexperimentsandme said...

വിക്കി ലേഖനം ഇവിടെ

Stalking does not consist of single incidents, but is a continuous process.

"Stalking is a form of mental assault, in which the perpetrator repeatedly, unwantedly, and disruptively breaks into the life-world of the victim, with whom he has no relationship (or no longer has)....

എന്നൊക്കെ പറയുന്നുണ്ട്.

ഒരാള്‍ക്കെതിരെ വേറൊരാള്‍ ആരോപണമുന്നയിക്കുമ്പോള്‍ അത് വ്യക്തമായ തെളിവുകളോടെ അല്ലെങ്കില്‍ ആരോപണമുന്നയിക്കപ്പെട്ട ആള്‍ക്ക് ഏതൊക്കെ തരത്തിലുള്ള നിയമനടപടികളാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ സ്വീകരിക്കാന്‍ പറ്റുന്നത്? പക്ഷേ ആ ആരോപണം തനിക്ക് അപമാനകരവും ഹാനികരവുമൊക്കെയാണെന്ന് ആരോപണമുന്നയിക്കപ്പെട്ട ആള്‍ തെളിയിക്കേണ്ടി വരുമായിരിക്കും.

അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കപ്പെട്ടാല്‍ അത് തന്നെ വലിയ ശിക്ഷ. അതില്‍ അടിസ്ഥാനമില്ല എന്ന് ആരോപണം ഉന്നയിക്കപ്പെട്ട ആള്‍ തന്നെ തെളിയിക്കേണ്ടി വരുന്നത് അതിലും വലിയ ശിക്ഷ. ഈ രണ്ട് ശിക്ഷകളിലും കൂടീ കടന്ന് പോയെങ്കിലേ ആരോപണം ഉന്നയിച്ച ആള്‍ക്ക് ശിക്ഷ കിട്ടുമെങ്കില്‍ തന്നെ കിട്ടൂ-അതും ഉറപ്പൊട്ടില്ല താനും.

അഭയാര്‍ത്ഥി said...

ഇതാണ്‌ പറഞ്ഞത്‌ എഴുതാനറിയുന്നവരെഴുതേണ്ടതെഴുതേണ്ടപോലെയെഴുതിയാല്‍ വായിക്കുന്നവര്‍ക്ക്‌ വിവരം മനസ്സിലാകും.

ഞാന്‍ ഇട്ടിരുന്ന ലേഖനത്തിന്റെ പോക്ക്‌ ശരിയായ ദിശയിലേക്കായിരുന്നില്ലെന്നും
ബൂലോഗമാകെ ധാരണകളിലും തെറ്റിദ്ധാരണകളീലുമായിരുന്നുവെന്നും പിന്നീട്‌ നടന്ന സംഭവങ്ങള്‍ തെളിയിച്ചു.

കാര്യമാത്രപ്രസ്ക്തമായി പറയാനുള്ളവര്‍ പറയാനുള്ളത്‌ ഇവിടെ പറഞ്ഞാല്‍ ധാരണകള്‍ സുവ്യക്തമാവുകയും, തെറ്റിദ്ധാരണകള്‍ മാറുകയും ച്ചെയ്യുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്‌ ഞാന്‍.

വാക്കുകളീലെ മിതത്വവും, കാര്യകാരണ സഹിതവുമാകട്ടെ ഇവിടെ പറയുന്നതത്രയും.

കയ്യൊപ്പിനും എന്തൊക്കേയൊ തെളിവുകള്‍ ഉണ്ടെന്നു പറയുന്നു . അതും ഇവിടെ പറഞ്ഞാല്‍ നന്നായിരിക്കും.
ഇടിവാളിന്റെ പോസ്റ്റിലെ ചര്‍ച്ചയും ഇതിനോട്‌ ബന്ധിപ്പിച്ചായാല്‍ നന്ന്‌

വിചാരം said...

ലോനപ്പനോട് ചെയ്തത് മറ്റൊരു ബ്ലോഗറോടും ചെയ്യാതിരിക്കണമെങ്കില്‍ കുറ്റം ചെയ്ത ആളെ വെളിച്ചത്ത് കൊണ്ടുവരണം കൈയ്യൊപ്പിന് ഇതില്‍ പ്രധാന റോള്‍ വഹിക്കാനുണ്ട് അദ്ദേഹം പറയുന്നതില്‍ ചില കാര്യമുണ്ട് കാരണം ദ്രൌപദി വര്‍മ്മ ഗിരീഷാണന്ന് കണ്ടെത്തിയ വഴി മാത്രം മതി ലോനപ്പന്‍റെ ബോസ്സിന് മെയില്‍ അയച്ച വ്യക്തിയെ പിടിക്കാന്‍ അതെങ്ങനെയെന്ന് കൈയ്യൊപ്പ് തന്നെ പറഞ്ഞു തരുമെന്ന് വിശ്വസിക്കാം
പാര വെയ്ക്കുന്നവര്‍ക്കൊരു ഭയം വേണമെങ്കില്‍ പാരയെ വെളിയില്‍ കൊണ്ടുവരണം അല്ലെങ്കില്‍ അവന്‍ ഇനിയും ആവര്‍ത്തിക്കും

ഇട്ടിമാളു അഗ്നിമിത്ര said...

മുകളിലെ കമന്റുകളില്‍ കഥയറിയാത്ത കുറച്ചുപേരെ കണ്ടു ... കഥയറിയാത്തവര്‍ക്ക് പ്രത്യേക വല്ല കോഴ്സും ഉണ്ടോ ഇവിടെ.. എനിക്കും ഒരു സീറ്റ് .. പ്ലീസ് ... അല്ല ഒരുപാടുകളികള്ക്കിടയില്‍ ഒരെണ്ണമെങ്കിലും കഥയും കളിയും അറിഞ്ഞു കാണാമായിരുന്നു...

Unknown said...

ദേവേട്ടാ,
പോസ്റ്റ് നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലോനപ്പന് ഈ വിഷയത്തില്‍ ഇടപെടാന്‍ ബുദ്ധിമുട്ടുണ്ട്. ജോലിസ്ഥലത്ത് പറഞ്ഞ പ്രകാരം ഓഫീസില്‍ നിന്ന് ബ്ലോഗിങ് നിര്‍ത്തി, കൂടാതെ ബ്ലോഗും ഡിലീറ്റ് ചെയ്തു.

പിന്നെ സപ്തന്‍ മാഷ് പറഞ്ഞ പോലെ വെറുതെ ഓഫീസില്‍ നിന്ന് ബ്ലോഗ് ചെയ്തു എന്ന് മാത്രമല്ല കമ്പനിയുടെ സെര്‍വര്‍ ഉപയോഗിച്ച് കമ്പനിയ്ക്കെതിരെ നടപടിയെടുക്കാവുന്ന തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തു എന്ന ധ്വനിയില്‍ വ്യക്തമായ ഭീഷണിയും ഉണ്ടായിരുന്നു. സാഹചര്യത്തെളിവുകളും കോനപ്പന്റെ പേഴ്സണല്‍ അനുഭവങ്ങളും വെച്ച് പലരേയും ലോനപ്പന്‍ സംശയിച്ചിരിക്കാം എങ്കിലും യാതൊരു ഉറപ്പുമില്ലാത്തെ പല ബ്ലോഗേഴ്സിന്റേയും നേരെ വിരല്‍ ചൂണ്ടിയത് ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം.

ആരും വ്യക്തമായി ഒന്നും വിട്ട് പറയാത്തതും കമന്റില്‍ ഭീഷണിയും ഒന്നും വ്യക്തമാക്കാതെയുള്ള കളിയാക്കലുകളും (പരസ്പരം) എല്ലാം പുകമറയുടെ കട്ടി കൂട്ടുന്നു. എന്തോ സംഭവിക്കുന്നു എന്ന് പര്‍ക്കും തോന്നുന്നു എന്നാല്‍ എന്താണെന്ന് മനസ്സിലാവാത്ത അസസ്ഥ.

ദേവേട്ടന്‍ പറഞ്ഞത് പോലെ ഇത് പ്രതികരിക്കേണ്ട ഒരു ഇഷ്യുവാണ് എന്നും നമ്മള്‍ വേണ്ടത്ര ഗൌരവത്തോടെ ഇതിനെ കാണുന്നില്ല എന്നും മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

Ziya said...

ഊഹാപോഹങ്ങള്‍ ധാരാളമാണ്.
എന്നെപ്പോലുള്ളവര്‍ കഥയറിയാതെ ആട്ടം കാണുന്നു.
തെറ്റുചെയതവരെ പുറത്തുകൊണ്ടുവരേണ്ടത് നിരപരാധികള്‍ പഴികേള്‍ക്കുന്നതൊഴിവാക്കാന്‍ അവശ്യം ആവശ്യമാണ്.
ഈ ബ്ലോഗെന്നൊക്കെ പറയുന്നത് ആത്മപ്രകാശനത്തിനുള്ള ഒരു വേദിയല്ലേ? സ്വതന്ത്രമായ എഴുത്തിനു കഴിയുന്നില്ലെങ്കില്‍ കൂട്ടായ്‌മക്കെന്തു പ്രസക്തി?
ഒരു പോസ്റ്റിലെ ആശയങ്ങളോടുള്ള വിമര്‍ശം ഇന്നു വ്യക്തിഹത്യയായി ചിത്രീകരിക്കപ്പെടുന്നത് ആശാസ്യമാണോ? വ്യക്തി വിരോധം വാങ്ങണ്ട എന്നു വിചാരിച്ചാണ് പലരും അനോണിയായി കമന്റുന്നത്. വ്യക്തിവിരോധം തീര്‍ക്കാനും ചിലര്‍ ഈ മാര്‍ഗ്ഗം ഉപയോഗിക്കുന്നു.
ബൊര്‍ഡിംഗ് സ്കൂളിലെ വിദ്യാര്‍ത്ഥി മേട്രനെ പേടിക്കുന്നതു പോലെ ‘രക്ഷകര്‍ത്താക്കളെ’ പേടിച്ച് ഒന്നും തുറന്നെഴുതാന്‍ കഴിയാത്ത അവസ്സ്ഥയാണിന്ന്. അതിരു കവിഞ്ഞ രക്ഷകര്‍തൃ ബോധം ഗുണത്തേക്കളേറെ ദോഷമുണ്ടാക്കിയിരിക്കുന്നു. (ദേവേട്ടന്‍ തീര്‍ച്ചയായും അപവാദമാണ് കേട്ടോ 100%)

Kaithamullu said...

ആനയെക്കാണാന്‍ പോകുമ്പോള്‍ ഞാന്‍ കുരുടനാകുന്നു,
പൂരത്തിന്റെ വെടിക്കെട്ടിന്റന്ന് ചെകിടനും!

-കൈയൊപ്പേ, ഈ കണ്‍ഫൂഷനൊന്ന് വേഗം തീര്‍ത്ത് തരാമോ?

krish | കൃഷ് said...

കഥയറിയാതെ ആട്ടം കാണാന്‍ വന്നതാ..
ലോനക്ക്‌ പറ്റിയത്‌ നന്നായില്ല.
രേഖയുള്ളവര്‍ (ശങ്കരാടിയുടെ കൈയ്യിലെ രേഖയല്ല) തീര്‍ച്ചയായും അതു വെളിപ്പെടുത്തും എന്ന് ആശിക്കാം. അല്ലെങ്കില്‍ ഇതുപോലെ ഇനിയും ആവര്‍ത്തിക്കില്ലേ.

Kiranz..!! said...

വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റം തടഞ്ഞേ മതിയാവൂ.കമ്പനിയില്‍ നിന്നാണോ അല്ലാതെയാണൊ ബ്ലോഗുന്നത് ഓരോരുത്തരുടേയും അക്സസബിലിറ്റി അനുസരിച്ചിരിക്കും.ജോലി സംബന്ധമായ ടാര്‍ജറ്റുകള്‍ മാറ്റി നിര്‍ത്തി ബ്ലോഗുന്നതോ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതോ ഒക്കെ ഓരോ കമ്പനിയുടേയും കോര്‍പ്പറേറ്റ് പോളിസിയില്‍ പറയുന്നുണ്ടാവും,അതില്‍ മാനേജ്മെന്റ് ആക്ഷനെടുക്കുന്നതില്‍ പ്രതിഷേധിക്കണ്ടത് കൂടെയുള്ള ബ്ലോഗരുടെ കാര്യമല്ലെങ്കിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മാനേജ്മെന്റ്റിനു കത്തെഴുതുക എന്നതൊക്കെ അങ്ങ് പള്ളീപ്പറഞ്ഞാ മതി.അങ്ങനെയുള്ളവര്‍ കൂടെയുണ്ടെങ്കില്‍ ദേവേട്ടന്‍ പറഞ്ഞതു പോലെ പുകമറയും അണിയറചര്‍ച്ചകളും നടത്തി മറ്റൊരു വിവാദത്തിനു കോപ്പ് കൂട്ടാതെ എത്രയും പെട്ടന്നു തന്നെ എല്ലാവരെയും അറിയിക്കുന്നത് തന്നെയാണ് ഇത്തരന്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ആദ്യ മുന്‍ കരുതല്‍.

ചന്ത്രക്കാറന്‍ said...

ഇടിവാളിന്റെ പോസ്റ്റിനിട്ട കമന്റ്‌. ഒരേ വിഷയമായതിനാല്‍ ഇവിടെയും വയ്ക്കുന്നു.

ഓഫീസിലിരുന്നു ബ്ലോഗുചെയ്യുന്നതിന്റെ എത്തിക്സിലേക്ക്‌ ഈ പ്രശ്നത്തിന്റെ ദിശ മാറിപ്പോവേണ്ട കാര്യമില്ല, ഇവിടത്തെ പ്രശ്നം അതല്ലതന്നെ. ലോനപ്പന്‍ വീട്ടിലിരുന്നു ബ്ലോഗെഴുതിയാലും ഇതൊക്കെത്തന്നെ സംഭവിക്കുമായിരുന്നു എന്നാണെനിക്കു തോന്നുന്നത്‌, കമന്റോ മറ്റോ നോക്കാന്‍ ഒറ്റത്തവണ ബ്ലോഗില്‍ കയറിയതീന്റെ തെളിവുമതി അയാള്‍ ഓഫീസിലിരുന്നാണു ബ്ലോഗുന്നതെന്നു വരുത്തിത്തീര്‍ക്കാന്‍.

നിയമവും ധാര്‍മ്മികതയും എപ്പോഴും ഒരു വഴിക്കു പോകുന്നതല്ല. ഇവിടത്തെ പ്രശ്നം അടിസ്ഥാനപരമായി ഒരു ധാര്‍മ്മികപ്രശ്നമാണ്‌, ആ രീതിയിലാണ്‌ ഇതിനെ കാണേണ്ടതും. എന്റെയമ്മ സ്ഥിരമായി ഉണ്ടാക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന രീതി ഒരാള്‍ സമാഹരിച്ചത്‌ ഇന്റര്‍നെറ്റില്‍ കാണുമ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം അതൊരു നിയമപ്രശ്നമാണ്‌, അടിസ്ഥാനപരമായി - അതിന്റെ ധാര്‍മ്മികവശം നിസ്സാരമാണ്‌. അല്ലെങ്കില്‍ മഞ്ഞളിന്‌ സായിപ്പു പേറ്റന്റെടുക്കുമ്പോള്‍ പ്രതിഷേധിക്കാന്‍ നിയമപരമായി നമുക്കവകാശമില്ല, കാരണം സായിപ്പാണ്‌ മഞ്ഞളിന്റെ propertiesനെ സമാഹരിച്ച്‌ ആദ്യമായി പേറ്റന്റ്‌ ഓഫീസില്‍ എത്തിച്ചത്‌. പേറ്റന്റ്‌ നിയമം ആദ്യം കൊണ്ടുവരുന്നവന്‌ പേറ്റന്റ്‌ കൊടുക്കാനായിരിക്കും സ്വാഭാവികമായും തുനിയുക. അപ്പോള്‍ നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ മഞ്ഞളുപയോഗിച്ചിരുന്നു എന്നു വാദിച്ചിട്ടു കാര്യമുണ്ടാവില്ല. അതേസമയം, അതിനെ ഒരു ധര്‍മ്മികപ്രശ്നമായെടുത്താല്‍ ചിത്രം നേരെ തിരിയും. നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ മഞ്ഞളുപയോഗിച്ചിരുന്നു എന്ന ഒറ്റക്കാരണത്താല്‍ നമ്മുടെ എല്ലാ വാദഗതികളും പ്രസക്തമാവും.

ഓഫീസിലെ ബ്ലോഗിംഗ്‌ പ്രശ്നം ഓഫീസ്‌ അധികാരികള്‍ നോക്കട്ടെ, നമുക്കതിലെന്തു കാര്യം?

Unknown said...

ഇവിടെയും ഞാന്‍ കിരണ്‍സിനോട്‌ പൂര്‍ണമായി യോജിക്കുന്നു. ഇന്നലെ സപ്ത വര്‍ണങ്ങള്‍ ഇക്കാര്യം പറഞ്ഞപ്പോഴേ എനിക്കിതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് പറയാന്‍ തുടങ്ങിയതായിരുന്നു, പക്ഷേ അപ്പോഴേക്കും ഓഫീസ്‌ പൂട്ടാനുള്ള സമയമായി.
ഓഫീസില്‍ നിന്ന് ബ്ലോഗുകയോ ബ്ലോഗാതിരിക്കുകയോ ചെയ്യാം. അത്‌ ചെയ്യുന്നവരുടെ ഇഷ്ടം. ലോനപ്പന്റെ കാര്യത്തില്‍ അവന്‍ മലയാളം ബ്ലോഗുകള്‍ ഓഫീസില്‍ തുറക്കുന്നതും മറ്റും പണ്ടേ ഓഫീസുകാര്‍ക്ക്‌ അറിയാമായിരുന്നു. പക്ഷേ പണിയില്‍ വീഴ്ച വരുത്താത്തതിനാലാവണം അവര്‍ ഒന്നും മിണ്ടാഞ്ഞത്‌. പക്ഷേ ഇത്‌ ഒരു പ്രശ്നമായത്‌ ഏതോ ഒരു വൃത്തികെട്ടവന്‍ തന്നെയും മറ്റ്‌ ചിലരെയും ഹരാസ്‌ ചെയ്യാന്‍ അവന്‍ ഒഫീസില്‍ നിന്ന് ബ്ലോഗ്‌ ഉപയോഗിക്കുന്നു എന്നുപറഞ്ഞ്‌ മനേജ്മെന്റിന്‌ അയച്ച പരാതിയാണ്‌.
എന്റെ കാര്യത്തിലും മറ്റ്‌ പലരുടെയും കാര്യത്തിലും ഓഫീസ്‌ കമ്പ്യൂട്ടറില്‍ ബ്ലോഗുകയും ചാറ്റുകയുമെല്ലാം ചെയ്യുന്ന വിവരം കമ്പനിക്കറിയാം. പക്ഷേ അവര്‍ ഒന്നും മിണ്ടാത്തത്‌ ഞാന്‍ എന്റെ ജോലി കൃത്യമായി ചെയ്യുന്നു എന്നതുകൊണ്ടാണ്‌. പക്ഷേ ഇതുപോലെ ഏതെങ്കിലുമൊരു നട്ടെല്ലില്ലാത്തവന്‍ മാനേജ്മെന്റിന്‌ പരാതി അയച്ചാല്‍ അവരും ഏതാണ്ട്‌ ഇതേ നടപടി തന്നെ സ്വീകരിച്ചേക്കും. അതുകൊണ്ട്‌ ദയവുചെയ്ത്‌ ഓഫീസില്‍ നിന്ന് ബ്ലോഗി എന്ന കുറ്റം ചെയ്തു എന്നതുകൊണ്ട്‌ വരുന്നതെന്തായാലും സഹിക്കേണ്ടതുണ്ട്‌ എന്ന് പറയരുത്‌. ഈ കമന്റുകളോ മറ്റെന്തെങ്കിലുമൊക്കെയോ എടുത്തുകാട്ടി സായിപ്പിന്‌ (എന്റെ കാര്യത്തില്‍ നാടന്‍ സായിപ്പിന്‌) പരാതി അയക്കാന്‍ ആരെങ്കിലും തുനിയുന്നുവെങ്കില്‍ അവനല്ലേ ചെറ്റത്തരം കാട്ടുന്നത്‌? ബ്ലോഗിലെ പ്രശ്നങ്ങള്‍ ഓഫീസിലേക്ക്‌ കൊണ്ടുപോകുന്നവന്‍/അവള്‍ അല്ലേ നമുക്ക്‌ ഒട്ടു മിക്കവാറും പേര്‍ക്കും ഭീഷണി?

myexperimentsandme said...

ഓഫ് ടോപിക്:

മഞ്ഞളിന്റെ പേറ്റന്റ് സായിപ്പെടുത്തപ്പോള്‍ നമ്മള്‍ നിയമപരമായി തന്നെ അതിനെ നേരിട്ട് പേറ്റന്റ് റിവോക്ക് ചെയ്യിച്ചല്ലോ. നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ മഞ്ഞളുപയോഗിച്ചിരുന്നു എന്നതും ഒരു വാദമായിരുന്നു. നിയപരമായും ധാര്‍മ്മികപരമായും നമുക്ക് തന്നെയായിരുന്നു വിജയം. ആദ്യം കൊണ്ടുവരുന്നവന് ആദ്യം പേറ്റന്റ് കൊടുക്കാമെങ്കിലും ആ “ആദ്യം” തെളിയിക്കേണ്ടിവരും, പരാതിയുണ്ടെങ്കില്‍.

ശിശു said...

കഥയറിയാതെ ആട്ടം കണ്ടുകൊണ്ടിരിക്കുന്ന ചിലരുണ്ടെന്നറിഞ്ഞപ്പോള്‍ ഈ കാര്യത്തിലെങ്കിലും ഒറ്റയ്ക്കായിപ്പോയില്ലല്ലോ എന്ന സന്തോഷം.!
ഒരുപാട്‌ കാര്യങ്ങള്‍ അറിയാനുണ്ട്‌. പക്ഷെ ഒരു ബ്ലോഗറെന്ന നിലയില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുകൊണ്ടുമാത്രം ശിശു ഒന്നുരണ്ടുകാര്യങ്ങള്‍ ചോദിച്ചുകൊള്ളട്ടെ! (പലകാര്യങ്ങളിലും വെറും ശിശുവായതുകൊണ്ടാണ്‌ ചോദിക്കേണ്ടിവരുന്നത്‌) ദേവേട്ടനൊ, അല്ലെങ്കില്‍ മറ്റാരെങ്കിലുമോ പറഞ്ഞുതന്നിരുന്നെങ്കില്‍ നന്നായിരുന്നു.
1. രണ്ട്‌ ഐഡി ഉപയോഗിച്ച്‌ ബ്ലോഗുന്നത്‌ തെറ്റാണോ? (ഒരെണ്ണംകൊണ്ടുതന്നെ പറ്റുന്നില്ല പിന്നാ..)
2.ഓഫീസിലിരുന്ന് ബ്ലൊഗുന്നത്‌ നിയമപരമായി തെറ്റാണോ?
3.സര്‍ക്കാര്‍ ജോലിയുള്ള ഒരുവ്യക്തി മുന്‍കൂര്‍ അനുവാദമില്ലാതെ കലാസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നത്‌ ശിക്ഷാര്‍ഹമാണോ?
4.അങ്ങനെയാണെങ്കില്‍ ഏതെങ്കിലും പാരവിചാരിച്ചാല്‍ നമ്മുടെയൊക്കെ ജോലി വെള്ളത്തിലാകില്ലേ?
ഇത്തരം ആശങ്കകളാല്‍ സജീവമായ ബ്ലോഗിങ്ങില്‍ നിന്നു കുറച്ചുനാളായി ശിശു വിട്ടുനില്‍ക്കുകയാണ്‌.(ഇല്ലെങ്കില്‍ ഇയ്യാളങ്ങ്‌ മറിച്ചുകളയും.. ഹല്ല പിന്നെ)!

Siju | സിജു said...

കള്ളനെ പിടിക്കുമോ, അതോ ചുമ്മാ സമയം കളയല്‍ മാത്രമായിരിക്കുമോ..

പണ്ട് കയ്യൊപ്പ് ദ്രൌപതിക്കിട്ട പോസ്റ്റ് മനസ്സിലാക്കിയെടുക്കാന്‍ സമയം കുറച്ചൊന്നുമല്ല ചിലവാക്കിയത്

ചന്ത്രക്കാറന്‍ said...

അതുതന്നെയാണ്‌ വക്കാരീ എന്റെയും പായിന്റ്‌. മഞ്ഞളിന്റെ properties സായിപ്പ്‌ സമാഹരിച്ച്‌ പേറ്റന്റ്‌ ആപ്പീസില്‍ കൊടുക്കുമ്പോള്‍ നിയമവും ധര്‍മ്മികതയും സായിപ്പിനെതിര്‌...

എന്റെ അമ്മ സ്ഥിരമായുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങളുടെ ചേരുവകള്‍ സമാഹരിച്ച്‌ ബ്ലോഗിലിട്ടാല്‍, അതിനുമുകളില്‍ അവകാശമുന്നയിച്ചാല്‍, നിയമവും ധാര്‍മ്മികതയും അനുകൂലം...

ഇതെന്തെര്‌ ലാജിക്ക്‌?

Adithyan said...

ലോനപ്പനെപ്പറ്റി ഇവിടെ പലരും ആശങ്കപ്പെട്ടുകണ്ടു. അതില്‍ ചിലരൊക്കെ കാര്യം മുഴുവന്‍ അറിയാതെയാണ്‌ അഭിപ്രായം പറയുന്നതെന്ന് തോന്നുന്നു. മറ്റു ചിലരാവട്ടെ കാര്യങ്ങള്‍ മുഴുവന്‍ അറിഞ്ഞിട്ടും ചിലതൊക്കെ മറച്ചു വെച്ച് ബാക്കിയുള്ളവരെക്കൊന്ട് ചുടുചോര്‍ വാരിക്കുന്നു.

കാര്യം മുഴുവന്‍ അറിയാവുന്നവരോട് എനിക്കൊന്നും പറയാനില്ല. എന്നാല്‍ ഒന്നും അറിയാത്തവരോട് എനിക്ക് ചോദിക്കാനുള്ള ചില കാര്യങ്ങള്.

1.നിങ്ങളോട് ഇവിടെ ചിലര്‍ പറഞ്ഞിരിക്കുന്നതു പോലെ ലോനപ്പനെ ഓഫീസില്‍ നിന്ന് ബ്ലോഗ് ചെയ്യുന്നതില്‍ നിന്ന് മാനേജര്‍ വിലക്കിയതാണെങ്കില്‍ അയാള്‍ എന്താണ്‌ കഫേയില്‍ നിന്ന് ബ്ലോഗ് ചെയ്യാത്തത്? എന്തിനാണ്‍ ബ്ലോഗുകള്‍ ഡിലിറ്റ് ചെയ്തത്? (ഇതില്‍ നിന്ന് അയാളില്‍ ആരോപിക്കപ്പെട്ട കുറ്റം അതിലും ഗൌരവമേറിയതാണെന്ന് വ്യക്തമാണ്)

2. ഈ സമയത്ത് ഈ പ്രശ്നം വീന്ടും കുത്തിപ്പൊക്കിക്കൊന്ടുവരേണ്ടത് ആരുടെ ആവശ്യമാണ്?

3. യാഹൂ പ്രശ്നത്തില്‍ അഭിപ്രായം പറഞ്ഞതിനാണ്‌ ഈ പ്രതികാരമെങ്കില്‍ ലോനപ്പനെ മാത്രം തിരഞ്ഞു പിടിച്ചതെന്തിനാണ്‌?

4. വ്യക്തമായ തെളിവുകള്‍ തനിക്കെതിരെ ഇല്ലെങ്കില്, (ഓഫീസില്‍ നിന്ന് വെറുതെ ഒരു കമന്റ് നോക്കാന്‍ കയറിയതാണെങ്കില്), അയാള്‍ തന്നെ അവകാശപ്പെട്ടതു പോലെ എട്ട് പത്ത് കൊല്ലം പ്രവര്ത്തിപരിചയമുള്ള ലോനപ്പന്‌ മാനേജരെ പറഞ്ഞു മനസിലാക്കാന്‍ പറ്റിയില്ലെ?

അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത്, ആരെങ്കിലും പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ വിശ്വസിക്കുന്നതിനു മുന്പ് ഒരു നിമിഷം ഒന്ന് ആലോചിക്കൂ...

(ഇനി എനിക്ക് ഈ വിഷയത്തില്‍ ഉള്ള താല്പ്പര്യം - ഈ ഒരു സമ്ഭവത്തെപ്പറ്റി മനസാ വാചാ കര്മ്മണാ അറിവില്ലാതിരുന്ന എന്നെക്കൂടി പ്രതിചേര്ത്താണ്‌ ലോനപ്പന്‍ തന്റെ ആരോപ്പണപ്പോസ്റ്റിറക്കിയത്. അതില്‍ ബാക്കിയാര്ക്ക് പ്രതിഷേധമില്ലെങ്കിലും എനിക്ക് പ്രതിഷേധമുന്ട്).

Unknown said...

ആദീ
ഈ പ്രശ്നത്തില്‍ ആദി പറഞ്ഞതുപോലെ തെറ്റിദ്ധരിപ്പിക്കപ്പെട്ടവനല്ല എന്ന് ബോധ്യമുള്ളതു കൊണ്ട്‌ താങ്കളുടെ സംശയങ്ങള്‍ക്ക്‌ മറുപടി പറയാന്‍ തോന്നുന്നു.
1. ലോനപ്പന്‍ ഓഫീസ്‌ സമയത്തുതന്നെയാണ്‌ ബ്ലോഗിയിരുന്നത്‌. കഫേകളില്‍ നിന്നും ബ്ലോഗാന്‍ തക്ക സമയവും സാമ്പത്തികവും അദ്ദേഹത്തിനില്ല എന്നാണ്‌ എന്റെ അറിവ്‌. പിന്നെ തികച്ചും നൈമിഷികമായ ഒരു തോന്നലില്‍ നിന്നാണ്‌ ബ്ലോഗുകള്‍ ഡെലീറ്റിയത്‌. ലോനപ്പനെ വ്യക്തിപരമായി അറിയാവുന്നതുകൊണ്ടുതന്നെ അതില്‍ എനിക്ക്‌ അത്ഭുതമൊന്നും തോന്നുന്നില്ല. ഇത്രയേറെ സജീവമായിരുന്ന ഒരു മീഡിയത്തില്‍ നിന്നും അപ്രതീക്ഷിതമായി ഇരുട്ടടി ലഭിക്കുമ്പോള്‍ വൈകാരികമായി പ്രതികരിക്കുന്ന ഒരാളുടെ പ്രവൃത്തി അങ്ങനെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്‌. ആ ബ്ലോഗുകള്‍ ഇനി തിരിച്ചു പിടിക്കാന്‍ കഴിയുമോ എന്ന് ലോനപ്പന്‍ കഴിഞ്ഞ ദിവസവും ചോദിച്ചിരുന്നു. ആദിക്ക്‌ ഇത്‌ മനസ്സിലാകാഞ്ഞിട്ടാവും ചോദിച്ചതെന്നുതന്നെ ഞാന്‍ കരുതട്ടെ.
2.ഈ പ്രശ്നം വീണ്ടും കുത്തിപ്പൊക്കപ്പെട്ടത്‌ സുനിലിന്റെ ചില പരാമര്‍ശങ്ങളില്‍ നിന്നാണ്‌. ലോനപ്പന്‍ പ്രശ്നത്തില്‍ ബൂലോഗം വേണ്ട വിധം പ്രതികരിച്ചില്ല എന്ന് ഞങ്ങള്‍ പലര്‍ക്കും അഭിപ്രായമുണ്ടായിരുന്നു. അതിനൊപ്പം ലോനപ്പന്‍ ഒരു സാങ്കല്‍പിക കഥാപാത്രമാണ്‌ എന്ന അര്‍ഥത്തിലുള്ള കമന്റ്‌ കൂടി കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ തന്നെ ഒരിക്കല്‍ വിട്ടുകളഞ്ഞ വെബ്‌ ദുനിയ വീണ്ടും വിഷയമായി വന്നത്‌ എന്തുകൊണ്ടെന്ന ചോദ്യം ഇപ്പോഴും തൃപ്തികരമായ മറുപടിയില്ലാതെ ബൂലോഗത്ത്‌ അലയുന്നു എന്ന് കൂടി ഓര്‍ക്കുക.
3. ഈ ചോദ്യത്തിനുള്ള മറുപടി അത്‌ ചെയ്തവരുടെ പക്കല്‍ മാത്രമാണുള്ളത്‌. അവര്‍ക്ക്‌ നട്ടെല്ലുണ്ടാകുന്ന ഒരു കാലം വരുന്നെങ്കില്‍ അന്ന് അറിയാം. അല്ലെങ്കില്‍ അവരെ കണ്ടുപിടിച്ച്‌ നന്നായൊന്ന് പെരുമാറേണ്ടി വരും...
4. ഓഫീസില്‍ നിന്ന് വെറുതെ ബ്ലോഗ്‌ നോക്കാന്‍ കയറിയതാണ്‌ ലോനപ്പന്‍ എന്ന് ആരെങ്കിലും പറഞ്ഞോ എന്നറിയില്ല. ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന ഈ പണി ഓഫീസ്‌ സമയത്ത്‌ ഓഫീസില്‍ ഇരുന്നാണ്‌. ഇത്‌ നോര്‍മലി വല്ല്യ കുഴപ്പമില്ലാത്തതാണ്‌. പക്ഷേ നാളെ ആദിയോ മറ്റാരെങ്കിലുമോ ഞാന്‍ ഓഫീസ്‌ കമ്പ്യൂട്ടറും നെറ്റും ഉപയോഗിച്ച്‌ നിങ്ങളെ അധിക്ഷേപിച്ചുവെന്നും അയാള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ നിയമത്തിന്റെ വഴി സ്വീകരിക്കും എന്നും പറഞ്ഞ്‌ എന്റെ മുതലാളിക്കോ മാനേജ്മെന്റിനോ കത്തയച്ചാല്‍? തീര്‍ച്ചയായും അവര്‍ എന്നെ വിളിച്ച്‌ വിശദീകരണം ചോദിക്കും. അപ്പോള്‍ ഞാന്‍ പറയുക അത്ര നിര്‍ബന്ധമാണേല്‍ നിങ്ങള്‍ എന്റെ ബ്ലോഗുകള്‍ ബ്ലോക്ക്‌ ചെയ്തോളൂ എന്നുതന്നെയാവും.
മനസാ വാചാ കര്‍മ്മണാ ഇക്കാര്യത്തെപ്പറ്റി ഒരറിവുമില്ലാത്ത ആദിയെ കുറ്റപ്പെടുത്തി ലോനപ്പന്‍ പോസ്റ്റിറക്കിയെങ്കില്‍ അത്‌ അപലപനീയം തന്നെ.

ലിഡിയ said...

ബ്ലോഗെന്ന് പറയുന്നത് വലിപ്പചെറുപ്പങ്ങളുടെ ആവര്‍ത്തനതയുള്ള ലോകമല്ല എന്നെ എന്റെ വിശ്വാസത്തില്‍ അടിയുറച്ച് ഞാന്‍ പറയട്ടെ..

വര്‍ത്തമാന പത്രത്തില്‍ വാര്‍ത്ത വായിക്കുന്ന അനുഭവം പോലെ ബ്ലോഗില്‍ നിന്ന് മാത്രം വിവരങ്ങള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്ത എനിക്ക് ഇത്രയും നാള്‍ കൊണ്ട് മനസ്സിലായ കാര്യം ഇതാണ്.

1.ഒരേ സമയം പല പ്രശ്നങ്ങളെ കൂട്ടികുഴയ്ക്കുകയാണ് നമ്മള്‍.
യാഹൂവുമായുള്ള പ്രശ്നങ്ങള്‍ തികച്ചും വ്യത്യസ്ഥവും അതിനെതിരെ നിയമനടപടി എടുക്കുന്നുവെന്നുള്ള അറിയിപ്പും ആ പ്രശ്നത്തിനെ ഒരു കരയ്ക്കടുപ്പിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.

നമ്മുടെ നിയമവ്യവസ്ഥിതിയെ നാം മാനിക്കുന്നിടത്തോളം കാലം(നിയമനടപടിക്ക് പോവാനിടയായത് കാരണം) ഇനി ആ പ്രശ്നത്തില്‍ ആരാണ് ലാഭമുണ്ടാക്കിയത്, ആരാണ് കാലു വാരിയത് എന്ന് ചുഴിയുന്നത് അര്‍ത്ഥരഹിതമാണ്.

ലോനപ്പനെ ബ്ലോഗില്‍ നിന്ന് മാറ്റിനിര്‍ത്തിയ അജ്ഞാത ശക്തി.

യാഹൂവിന്റെ പേര് പറയുന്നിടത്തെല്ലാം ലോനപ്പന്റെ പേര് കൊണ്ട് വരുന്നതാണ് ഞാന്‍ പറഞ്ഞ ആ കൂട്ടികുഴയ്ക്കല്‍, ലോനപ്പ പ്രശ്നവും യാഹൂ പ്രശ്നവും തമ്മിലുള്ള ബന്ധം ലോനപ്പന്‍ യാഹൂവിനെ അനുകൂലിച്ച് പ്രതികരിച്ചത് ഇഷ്ടമാവാത്ത ആരോ ലോനപ്പനെ ബ്ലോഗില്‍ നിന്ന് ഒഴിവാക്കാന്‍,ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു എന്നാണ്, പക്ഷെ ഇത് വളരെ ബലം കുറഞ്ഞ വാദമാണെന്ന് ലോനപ്പനെ അറിയുന്നവര്‍, ഈ പ്രശ്നത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ അറിയാമെന്ന് പറയുന്നവര്‍ തന്നെ പറയുമ്പോള്‍ ആ വാദമുഖം ക്ഷയിച്ചു.

ഇനി എന്ത് കാരണം കൊണ്ടാണ്,അല്ലെങ്കില്‍ ഏത് X അല്ലെങ്കില്‍ Y ശക്തിയാണ് ലോനപ്പനെ എന്ന ബ്ലോഗ് വ്യക്തിത്വത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചതെന്ന് അറിയണം, ആ ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടെന്ന് പല കമന്റുകളും ,അല്ലെങ്കില്‍ ബ്ലോഗില്‍ വ്യക്തി സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഉണ്ടെന്ന് കാണപ്പെടുന്നു.

ഇനിയീ പ്രശ്നത്തിന്റെ സൊലൂഷ്യന്‍ ഇത് തന്നെയല്ലെ, വേണു പറയുന്ന ആ കത്ത് ലോനപ്പന്റെ അനുവാദത്തോട് കൂടി തന്നെ പ്രസിദ്ധീകരിച്ചു കൂടെ, അല്ലെങ്കില്‍ വസ്തുതകള്‍ അറിയാമെന്ന് പറയുന്നവര്‍, അത് പറയൂ, ലോനപ്പനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത് നമ്മുടെ ഇടയിലുള്ളവരാണെങ്കില്‍ എത്ര സമുന്നതനായ, പ്രിയങ്കരനായ വ്യക്തിയാണെങ്കില്‍ കൂടി ഒരു മാതൃകാ പരമായ നടപടി എടുത്ത് ഈ പുകമറകള്‍ ഇല്ലാതാക്കുകയല്ലേ വേണ്ടത്? ആ നടപടി എടുക്കാന്‍ ഒരു നീതിപീഠത്തിത്തിന്റെയോ കഴുക്കോലിന്റെയോ ആവശ്യമുണ്ടോ,സ്നെഹിക്കാനും വെറുക്കാനും കഴിവുള്ള നമ്മുടെ മനസ്സുകള്‍ തന്നെയല്ലെ ആ കോടതികള്‍.തന്നെ ഇത് വരെ സ്നേഹിച്ച ലോകമൊക്കെയും വെറുക്കുന്നുവെന്ന് അറിയുമ്പോള്‍ പതറാത്ത ഒരാളും ഒരിക്കലും പിറന്നിട്ടില്ല.

അതോ നിയന്ത്രണം നഷ്ടപെട്ട വണ്ടി പോലെ പോവുന്ന ഇപ്പോഴത്തെ ഈ പോക്ക് എവിടെങ്കിലും പോയി ഇടിച്ച് തകര്‍ന്ന് നില്‍ക്കട്ടെ എന്നോ?

മലയാള ഭാഷയെ സ്നേഹിക്കുന്നു എന്ന ഒരു കാരണം കൊണ്ട് ലോകത്തിന്റെ പല കോണില്‍ നിന്ന് ഈ കാണാവലയ്ക്കുള്ളില്‍ എത്തി പെട്ടവരല്ലെ നമ്മളൊക്കെ?അല്ലാതെ ഒരു ഉട്യോപിയന്‍ സംസ്കാരം ഉണ്ടാക്കാന്‍ ഒത്തുകൂടുകയും അതിന്റെ വിള്ളലില്‍ അവസാനിക്കാന്‍ പോവുന്ന ജനസമൂഹവും ഒന്നുമല്ലല്ലോ?

ആ ഭാഷാസ്നേഹത്തിന്റെ പൊക്കിള്‍കൊടി ബന്ധം നമ്മളെ ഇവിടെ എത്തിച്ചത് പോലെ ഇത് മുന്നോട്ട് ഒന്നിച്ച് കൊണ്ട് പോവാന്‍ സഹായിക്കട്ടെ. ഈ പുകമറകള്‍ മാറ്റാനും

-പാര്‍വതി

Ralminov റാല്‍മിനോവ് said...

ഓഫീസിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു് ഒരിക്കലും "സ്വതന്ത്ര"മായി എഴുതാന്‍ സാധിക്കില്ല. കേസ് വരുമ്പോള്‍ ഐപി ഓഫീസിന്റേതാണു് എന്നതാണു് പ്രശ്നം.
ബ്ലോഗിലെന്നല്ല, എവിടേയും പറയാനുള്ളതു് മാന്യമായി പറയുക എന്നതാണു് സൊലൂഷന്‍. ആര്‍ക്കെങ്കിലും നമ്മുടെ പരാമര്‍ശം കൊണ്ടു് വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുക. പരിചയമില്ലാത്തവരെ ഒരിക്കലും "ആസാ"ക്കരുതു്. നമ്മളെ പോലെ നമ്മള്‍ മാത്രമേ ഉള്ളൂ. എങ്കിലും പ്രതികരിക്കാം,പ്രതികരിക്കുകയും വേണം.
[ലോനപ്പന്റെ ബ്ലോഗു് ഞാന്‍ കണ്ടിട്ടില്ല]

അനുപമ പ്രഭു said...

ഞാന്‍ മനസ്സിലാക്കിയിടത്തോളം ലോനപ്പനും യാഹൂവുമായൈ ബന്ധമൊന്നുമില്ല.
ഏതോ ഒരു പെണ്ണിന്റെ ചപലവും നിന്ദ്യവുമായ പ്രതികാരദാഹമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞു കേള്‍ക്കുന്നു. കൂടുതല്‍ എനിക്കറിയില്ല

കണ്ണൂസ്‌ said...

ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയായിപ്പോയല്ലോ ഭഗവാനേ.

ഏറനാടന്‍ said...

ദേവേട്ടാ താങ്കളുടെ മന:ശാസ്‌ത്രപരമായ വിശകലനങ്ങള്‍ അല്‍ഭുതമുളവാക്കുംവിധം നന്നായിട്ടുണ്ടെന്ന്‌ പറയുന്നതില്‍ അതിശയോക്തിയില്ല.

ലോനപ്പനെന്ന വ്യക്തി ചാറ്റില്‍ എന്നോടും വ്യക്തമാക്കിയിരുന്നു: വിവിയും ലോനയും ഒരാളെന്നത്‌.

ദയവായി ലോന എവിടേയാണേലും വെളിയില്‍ വന്ന്‌ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം വെളിവാക്കിതരുമെന്നുതന്നെ കരുതാം അല്ലേ.

Unknown said...

റാല്‍മിനോവ്, ബ്ലോഗ് എഴുതുമ്പോള്‍ ഒരു കേസ് ഉണ്ടാവുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിട്ടേയില്ല. ബ്ലോഗ് എന്നത് എന്റെ സ്വന്തവും ബൂലോഗം എന്നത് എഴുത്തിനെ സ്നേഹിക്കുന്ന കുറെ നല്ല മനുഷ്യരുടെ കൂട്ടായ്മ എന്നുമേ ചിന്തിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ പോക്ക് കണ്ടാല്‍ കേസ് മാത്രമല്ല, കൂട്ടത്തല്ലോ ക്വൊട്ടേഷനോ ഒക്കെ ഉണ്ടായേക്കുമെന്ന് പേടിയാവുന്നുണ്ട്.
പാര്‍‌വതീ, കൂട്ടിക്കുഴക്കല്‍ മനപൂര്‍വം വന്നുവോ എന്ന് അറിയില്ല. പക്ഷേ വന്നുപോയിട്ടുണ്ടാവാം, ഒരു പക്ഷേ എന്റെ പക്കല്‍ നിന്നുപോലും. അതിന്റെ കാരണവും (എന്റെ ഭാഗത്ത് നിന്നുള്ളത്, ഇത് മറ്റാരുടെയും കാരണമായേക്കാമെന്ന് ഞാന്‍ പറയുന്നില്ല) വ്യക്തമാക്കാം.
1. യാഹൂ പ്രഴ്നവുമായി ഒന്നിനെയും കൂട്ടിക്കുഴക്കാന്‍ എനിക്ക് തോന്നിയിട്ടില്ല. അത് തികച്ചും ജെനുവിന്‍ ആണ് എന്നതുതന്നെ കാരണം. പക്ഷേ വെബ് ദുനിയയെക്കുറിച്ചുണ്ടായ ഒരു നിലപാട്മാറ്റം ന്യായീകരിക്കാന്‍ കഴിയാതായിടത്തുനിന്നാണ് ഇതിന്റെ തുടക്കം എന്ന് ഞാന്‍ കരുതുന്നു. അതിനെക്കുറിച്ച് സംശയം ഉന്നയിച്ചവരെ ചിലരെങ്കിലും വല്ലാതെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിച്ചു. ഇത് ഒരു ആത്മാര്‍ഥതയുടെ ചോദ്യമായി വന്നപ്പോള്‍ ഇതിനെക്കാള്‍ ഗൌരവതരമായ (എന്ന് ചിലര്‍‌ക്കെങ്കിലും തോന്നിയ) ഒരു പ്രശ്നത്തിലെ പലരുടെയും മൌനത്തെ പരാമര്‍ശിക്കേണ്ടി വന്നു. അതിന് ഇന്നലെ സുനില്‍ ലോനപ്പന്റെ ഐഡന്റിറ്റിയെക്കുറിച്ച് സംശയമുന്നയിച്ചുകൊണ്ട് നടത്തിയ പരാമര്‍ശമാണ് എന്നെ ഏറെ വേദനിപ്പിച്ചത്. അതോടൊപ്പം ആ സംഭവത്തെ നിസാരവല്‍‌ക്കരിച്ചുകൊണ്ട് ചിലര്‍ നടത്തിയ പരാമര്‍ശങ്ങളും...

myexperimentsandme said...

ഞാന്‍ മനസ്സിലാക്കിയിടത്തോളം പേറ്റന്റും പകര്‍പ്പവകാശവും രണ്ടാണെന്നാണല്ലോ തോന്നുന്നത്, ചന്ത്രക്കാരാ.

മഞ്ഞളിന്റെ പേറ്റന്റ് സായിപ്പിനില്ലെങ്കിലും ആ പേറ്റന്റിന് അപേക്ഷിക്കാന്‍ അവര്‍ ടൈപ്പ് ചെയ്തുണ്ടാക്കിയ അപേക്ഷയുടെയും റിപ്പോര്‍ട്ടിന്റെയും പകര്‍പ്പവകാശം അവര്‍ക്ക് തന്നെയാണെന്ന് തോന്നുന്നു. പേറ്റന്റ് നമുക്കാണെന്നും പറഞ്ഞ് ആ പേറ്റന്റ് റിപ്പോര്‍ട്ട് കോപ്പിയടിക്കാന്‍ നമുക്കവകാശമില്ല. ഇതുപോലൊരു പ്രശ്‌നമാണല്ലോ മാര്‍‌ഷേല്‍ക്കറിനും പറ്റിയത്.

നമ്മളൊക്കെ ഉണ്ടാകുന്നതിനും കൊല്ലങ്ങള്‍ക്കു മുന്‍പുണ്ടായതാണെങ്കിലും നമ്മളെല്ലാവരും കറിക്കകത്തിടുന്നതാണെങ്കിലും അയല്‍‌പക്കക്കാരന്റെ തേങ്ങയ്ക്ക് അയാള്‍ക്കുമുണ്ടല്ലോ ചില അവകാശങ്ങള്‍. അയാളുടെ തേങ്ങ കുലകുലയായി നമ്മുടെ പറമ്പില്‍ കിടന്നാല്‍ അയാള്‍ ചോദിക്കുമ്പോള്‍ നമ്മള്‍ എന്തെങ്കിലും ചെയ്തല്ലേ പറ്റൂ.

ദേവന്‍ said...

പ്രിയ കൂട്ടുകാരേ,
കഥ ഇനിയും പിടിയില്ലാതെയാണ്‌ ഞാനും കാണുന്നത്‌. എങ്കിലും പുരോഗതി തന്നെയെന്നു തോന്നുന്നു, നളചരിതമാണോ ഉത്തരാസ്വയംവരമാണോ എന്ന് ചര്‍ച്ചയെങ്കിലും നടക്കുന്നല്ലോ.

1. മേനോനേ,
ലോനപ്പന്‍ ബ്ലോഗ്‌ ചെയ്യുന്നതിലല്ലേ വിലക്കുള്ളു, ബാക്കിയുള്ളവര്‍ അയാളെക്കുറിച്ചെഴുതിയാല്‍ മാനേജുമെന്റിനു എന്തെങ്കിലും പ്രശ്നമുണ്ടാവേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ലോനക്ക്‌ അയാളുമായി ബന്ധമുള്ളവരിലൂടെ സംസാരിക്കുന്നതിലും കുഴപ്പമൊന്നും വരേണ്ടതില്ലല്ലോ (അറിയില്ല, ഒരു തോന്നല്‍ മാത്രം)

2. കയ്യൊപ്പേ, പയ്യാ, ഉള്ള തെളിവു കയ്യോടെ പോരട്ടെ.

3. ഷിജു, അനിലേട്ട, കുറുമാനേ, അപരാജിതാ, വേണുമാഷേ, കരീം മാഷേ, വിചാരം, ഇട്ടിമാളു, ദില്‍ബൂ, കൈതമാഷേ, കൃഷേ, കിരണേ, ഏറനാടാ,
എല്ലാവരും എന്നെപ്പോലെ തന്നെ നോ എത്തും പിടിയും അറ്റ്‌ ആള്‍ എന്ന അവസ്ഥയാണെന്ന് മനസ്സിലായി,

4. സപ്താ,
സംഭവിച്ചത്‌ ഞാന്‍ മനസ്സിലാക്കിയിടത്തോളം (ശരിയാണോ എന്ന് ഉറപ്പില്ല) ഒരഞ്ജാതന്‍ നിങ്ങളുടെ നെറ്റ്വര്‍ക്ക്‌ ഒരുത്തന്‍ ബ്ലോഗ്‌ ചെയ്യാന്‍ ഉപയോഗിക്കുന്നു എന്ന പരാതിയല്ല. ഏതാണ്ട്‌ ഇങ്ങനെ ആണ്‌ "നിങ്ങളുടെ സേര്‍വര്‍ ഉപയോഗിച്ചും അല്ലാതെയും, ഒരു ജീവനക്കാരന്‍ എനിക്കു നേരേ ഭീഷണികളും ഉപദ്രവങ്ങളും സ്ഥിരമായി തൊടുക്കുന്നു. കമ്പനിക്കെതിരേ നടപടി എടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവും." അതായത്‌ ലോന ചെയ്തെന്ന് ആരും ഇതുവരെ
പറയാത്ത ഒരു കാര്യമാണ്‌ ഉന്നയിച്ചത്‌.

പിന്നെ എക്സ്‌ നെ വൈ ഉപദ്രവിച്ചു എന്നു വച്ചാല്‍ നേരിട്ട്‌ വന്ന് തല്ലണമെന്നില്ല, ഭാര്യയെയോ അപ്പനെയോ തല്ലി വിരോധം തീര്‍ത്താലും മതിയല്ലോ. ലോനയുടെ പേരു പറഞ്ഞ്‌ കമ്പനിയെ ഭീഷണിപ്പെടുത്തുന്നത്‌ ലോനയെ ഉപദ്രവിക്കലായിട്ട്‌ തന്നെ കൂട്ടിക്കൂടേ?

5. വക്കാരീ,
വിക്കിയില്‍ പറയുന്നത്‌ സ്റ്റാള്‍ക്കിങ്ങിന്റെ സാധാരണ നിര്‍വ്വചനമാണ്‌. ഒറ്റ ഇന്‍സിഡന്റ്‌ സ്റ്റാള്‍ക്കിംഗ്‌ ആയി കോടതികള്‍ കണക്കാക്കിയിട്ടുണ്ട്‌ ഗൂഗിളില്‍ single incident stalking എന്നോ മറ്റോ കൊടുത്താല്‍ പലേ വിധികളും പൊങ്ങി വരും അനുകൂലമായും പ്രതികൂലമായും. അതുകൊണ്ടാണ്‌ നിയമോപദേശം തേടിയ ശേഷം എന്ത്‌ വേണമെന്ന് തീരുമാനിക്കുക എന്ന് ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്ജ്‌.

6. ഗന്ധര്‍വ്വന്‍ മാഷേ,
മാഷു പറഞ്ഞതു തന്നെയാണ്‌ ഞാന്‍ ഇവിടേയും പറഞ്ഞത്‌, പക്ഷേ അന്നത്തെ പോസ്റ്റ്‌ ഇട്ടപ്പോഴുള്ള സാഹചര്യമല്ല ബൂലോഗത്ത്‌ ഇന്ന് എന്നൊരൊറ്റ വത്യാസമേയുള്ളു.

7. ചന്ത്രക്കാറാ, അനിയന്‍സേ
ഓഫീസ്‌ ബ്ലോഗിങ്ങിനെപറ്റി പറഞ്ഞതിനോട്‌ യോജിക്കുന്നു.

ബ്ലോഗ്ഗിംഗ്‌ അനുവദനീയമല്ലാത്തയിടത്ത്‌ നിന്നും ആളുകള്‍ അതു ചെയ്യുന്നുണ്ടെങ്കില്‍ അത്‌ ഒരു എത്തിക്കല്‍ ഇഷ്യൂ ആണ്‌. പുകവലിക്കില്ല എന്ന് ഭാര്യയോട്‌ പറഞ്ഞിട്ട്‌ ഒളിച്ചിരുന്നു വലിക്കുന്നതുപോലെ. അതില്‍ പൊതുജനങ്ങള്‍ക്ക്‌ കാര്യമില്ല contract privity യുടെ ഉള്ളില്‍ നില്‍ക്കുന്ന കാര്യം മാത്രം.

പക്ഷേ ഒരാള്‍ വിളിച്ചിട്ട്‌ എന്റെ കാലുവെട്ടും എന്ന് ഭീഷണിപ്പെടുത്തിയല്‍ അത്‌ ക്രിമിനല്‍ കുറ്റമാണ്‌. നാട്ടുകാര്‍ ഓടിക്കൂടി ഇടപെടണം.

8. ശിശൂ,
രണ്ട്‌ ഐഡി പ്രശ്നത്തില്‍ എന്റെ അഭിപ്രായം ഞാന്‍ പോസ്റ്റില്‍ പറഞ്ഞു. എല്ലാവരും എന്റെ അഭിപ്രായക്കാര്‍ ആയിരിക്കില്ല

ഓഫീസില്‍ ഇരുന്നു ബ്ലോഗുന്നത്‌ അനുവദനീയമല്ലെന്ന് സര്‍വീസ്‌ കോണ്ട്രാക്റ്റിലോ കമ്പനി പോളിസികളിലോ പറഞ്ഞിട്ടുണ്ടെങ്കില്‍ നിയമപരമായി തെറ്റാണ്‌. അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും അനുവദനീയമല്ലാത്ത കാര്യമാണെന്ന് മാനേജുമെന്റിനു തോന്നിയാല്‍ കുറ്റകരമായ അനാസ്ഥയായിട്ട്‌ കൂട്ടാം, കാരണം തൊഴില്‍ സ്ഥാപനം നമ്മുടെ സമയം പണം തന്ന് വാങ്ങുന്ന പരിപാടിയാണല്ലോ ഈ ജോലി എന്നു പറയുന്നത്‌. ഇതു രണ്ടുമില്ലെങ്കില്‍ തെറ്റൊന്നുമില്ല. കാര്യങ്ങള്‍ ഉറപ്പായി അറിയാന്‍ കഴിയുന്നില്ലെങ്കില്‍ റിസ്ക്‌ എടുക്കാത്തതാണ്‌ ബുദ്ധി.

സര്‍വീസ്‌ റൂളില്‍ കലാസൃഷ്ടികള്‍ നടത്തരുതെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് അതറിയാവുന്നവര്‍ പറയട്ടെ. (ശിശു കേരളത്തിനു പുറത്തല്ലേ, കെ എസ്‌ ആര്‍ അനുസരിച്ച്‌ അനുവദനീയമാണെന്ന കാര്യം ബാധകമല്ലല്ലോ-മണമ്പൂര്‍ രാജന്‍ ബാബു കേസില്‍ കേരളസര്‍ക്കാര്‍ ജീവനക്കരുടെ സാഹിത്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്‍ല നയം വ്യക്തമായി എന്നാണ്‌ ഓര്‍മ്മ)
അവസാനമായി- ഏതെങ്കിലും പാര വിചാരിച്ചാല്‍ ഓഫീസില്‍ നിന്നു ബ്ലോഗ്‌ എഴുതി എന്നു പറഞ്ഞു ഊമക്കത്ത്‌ അയക്കാം. ഓഫീസില്‍ നിന്നും ബ്ലോഗാത്ത ആളാണെങ്കില്‍ കൈക്കൂലി വാങ്ങിയെന്നോ മറ്റെന്തെങ്കിലും ആരോപിച്ച്‌ കത്തയക്കാം. ജോലിയേ ഇല്ലാത്ത ആളിനെക്കുറിച്ചാണെങ്കില്‍ അവന്‍ വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചെന്നോ മറ്റെന്തെങ്കിലും പറഞ്ഞ്‌ ഊമക്കത്ത്‌ അയക്കാം. ബ്ലോഗ്ഗിംഗ്‌ അല്ലെങ്കില്‍ വേറേ എന്തെങ്കിലും ഭീഷണിക്കാരന്‍ കണ്ടുപിടിച്ചോളും. ..contd

ദേവന്‍ said...

കുളത്തൂരാനേ, റാല്‍മിനോവേ
ലോനപ്പന്‍ അപമര്യാദയായി കമന്റിട്ടോ എന്നും, ഏതെങ്കിലും പെണ്ണുമായി തല്ലു കൂടിയോ എന്നും എനിക്കറിയില്ല. മൂന്നു മാസത്തോളം പിന്മൊഴി വായിക്കാന്‍ പറ്റിയിട്ടില്ല. അറിയാവുന്നവര്‍ പറയുമായിരിക്കും.

സിജൂ,
ഈ ദ്രൌപതി വര്‍മ്മ പ്രശ്നം എന്നു പറയുന്നത്‌ അവരിട്ട പടങ്ങളുടെ കോപ്പിറൈറ്റിനെക്കുറിച്ച്‌ കൈപ്പള്ളി എഴുതിയ കാര്യമാണോ? അതില്‍ അണ്‍ എത്തിക്കലായി ഒന്നും എനിക്കു തോന്നിയില്ല, ഒരാള്‍ക്ക്‌ അഭിപ്രായം തോന്നിയാല്‍ പറയുന്നതില്‍ എന്തു തെറ്റ്‌?

കണ്ണൂസേ, പാറൂസേ,
എല്ലാവരും എല്ലാം പറഞ്ഞു തീര്‍ക്കുന്നതാണ്‌ നല്ലതെന്ന് തോന്നി. കുറേനാളായി ബൂലോഗത്ത്‌ പരന്ന മൌനം പഴുപ്പിനെ മൂടിയ പൊറ്റ പോലെ അനാരോഗ്യകരമായ നിശബ്ദത ആണെന്നു വിചാരിചാണ്‌ വലിയ പിടിയില്ലെങ്കിലും ഞാന്‍ സംസാരിച്ചു തുടങ്ങിയത്‌. ഈ പൊറ്റ പൊട്ടി പഴുപ്പെല്ലാം പുറത്തു ചാടട്ടെ, വേദനിക്കുമായിരിക്കും, പക്ഷേ മുറിവുണങ്ങും.

ആദീ,
വിശ്വപ്രഭയുടെ പേരു മാത്രമേ പ്രതിസ്ഥാനത്ത്‌ പറഞ്ഞുള്ളു എന്നാണ്‌ ഞാന്‍ കരുതിയത്‌, ആദിയുടെ മേലും കുറ്റമാരോപിച്ചോ? ഷോക്കിംഗ്‌. പ്രതിഷേധിക്കണം. അപ്പോള്‍ തന്നെ ചെയ്യണമായിരുന്നു. ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ എന്നെ ആരെങ്കിലും വന്ന് പോകറ്റടിക്കാരനെന്നു വിളിച്ചാല്‍ മിണ്ടാതെ നില്‍ക്കുന്നതെന്തിന്‌.

ദേവന്‍ said...

അനിയന്‍സേ,
ഒരുപാടു പേര്‍ക്ക്‌ ലോനപ്പനെ അറിയാമെന്ന് എനിക്കും ഇന്നലെയാണ്‌ മനസ്സിലായത്‌. അതുപോലെ സുനിലിനും ആ പേര്‍ വെറുമൊരു നിക്ക്‌ മാത്രമായിരുന്നു നിങ്ങളെല്ലാം കാര്യങ്ങള്‍ പറയുന്നതുവരെ. ഇടക്കു വന്ന് കമന്റ്‌ അഗ്രിഗേറ്റര്‍ വായിക്കുന്ന (ലോനപ്പനെയോ മറ്റാരെയെങ്കിലുമോ പരിചയമില്ലാത്ത ഒരാളിനു കിട്ടുന്ന ചിത്രം ഇങ്ങനെയല്ലേ വരൂ>

ഒരു ബ്ലോഗര്‍ ഓഫീസില്‍ ഭീഷണി കിട്ടിയെന്നു പറയുന്നു. ചിലരുടെയൊക്കെ പേരു ആളുകള്‍ കൂടി പറഞ്ഞിട്ട്‌ "അവനായിരിക്കും അല്ലെങ്കില്‍ ഇവനായിരിക്കും" എന്നു പറയുന്നു. പിന്നെ ആ പോസ്റ്റ്‌ പോയി. ബ്ലോഗും പൊയി. കുറെക്കാലത്തിനു ശേഷം ചിലര്‍ വീണ്ടും പറയുന്നു. പിന്നെയും നിശബ്ദത. ഇതിങ്ങനെ ആവര്‍ത്തിക്കുന്നു. അതാവും സുനിലിനെ സത്യത്തില്‍ ഇങ്ങനെ നടന്നോ അതോ കെട്ടുകഥയാണോ എന്ന് ചോദിക്കാന്‍ പ്രേരിപ്പിച്ചത്‌. ആര്‍ക്കെങ്കിലും ഈ ബ്ലോഗറെ നേരിട്ടറിയുമോ എന്നും ചോദിക്കാന്‍ കാരണമതാവും.

ഈ കാര്യം എടുത്തു ചര്‍ച്ചക്കു വച്ചതിന്റെ ഉദ്ദേശവും ആളുകള്‍ ഇതുപോലെ ഇരുട്ടില്‍ തപ്പാതെ ഇരിക്കാനാണ്‌.

Viswaprabha said...

പ്രിയപ്പെട്ടവരേ,

‘ലോനപ്പന്‍’ പ്രശ്നത്തില്‍ വ്യക്തിപരമായി ഞാനും മറുപടി പറയേണ്ടത് എന്റെ ഒരു ബാദ്ധ്യതയാണ് എന്ന അവസ്ഥ ലോനപ്പനും, അദ്ദേഹമിട്ട പോസ്റ്റില്‍ അനോണികളായും അല്ലാതെയും വ്യക്തമായും വ്യംഗ്യമായും കമന്റുവെച്ച മറ്റു പലരും പിന്നെ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന പല പോസ്റ്റുകളും കൂടി ഉണ്ടാക്കിയെടുത്തിട്ടുണ്ടല്ലോ. എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല എന്നു വിശ്വസിക്കുന്ന ഒരു ഭൂരിപക്ഷം തന്നെ ഇപ്പോഴും ഇവിടെയുണ്ടെന്നു ധരിക്കാനാണ് എന്റെ പഴമനസ്സിനിഷ്ടം.

എന്നിരുന്നാലും മൌനം സമ്മതലക്ഷണം എന്ന ന്യായം വെച്ച് ആര്‍ക്കെങ്കിലും ഞാന്‍ ഇതില്‍ ഒരു പ്രതിയാണ് എന്നു ഊഹിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അതു തെറ്റാണെന്നും എന്നെ കണ്ടാല്‍ കിണ്ണം കട്ടുവോ എന്ന് ഒരു നിമിഷം പോലും എനിക്കാലോചിക്കേണ്ടി വന്നിട്ടില്ലെന്നും ഇവിടെ ഉറക്കെ പറയട്ടെ.

യാത്രയ്ക്കിടയില്‍ തിരക്കുപിടിച്ച ഒരു പുലര്‍ച്ചേയാണ് ആ സംഭവം മുഴുവന്‍ ഞാനറിഞ്ഞത്. അറിഞ്ഞ ഉടനെ തന്നെ വളരെ ചുരുക്കി, വസ്തുതാപരമായി മാത്രം താഴെപ്പറയുന്ന കമന്റും ഞാന്‍ ഇട്ടിരുന്നു:

വിശ്വപ്രഭ viswaprabha has left a new comment on your post "എന്റെ നിര്‍‍ബന്ധിത അജ്ഞാതവാസം":

പ്രിയ ദേവദാസ്,

ഈ പോസ്റ്റില്‍ എഴുതിയിട്ടുള്ള പോലുള്ള സംഭവങ്ങള്‍ക്കും കാര്യങ്ങള്‍ക്കും ഞാന്‍ യാതൊരു തരത്തിലും ഉത്തരവാദിയോ പങ്കാളിയോ അല്ല.

തിരക്കേറിയ കുറേ വീട്ടുകാര്യങ്ങള്‍ക്കും ഉറപ്പില്ലാത്ത, പൊട്ടിയും മുറിഞ്ഞും വീണിറങ്ങുന്ന ഒരു ഇന്റര്‍നെറ്റ് കണക്ഷനും ഇടയിലാണു ഞാന്‍ ഒരാഴ്ച്ചയായി.

തറവാടി അഭിമാനിക്കുന്ന അതേ കോളേജിന്റെ സുവര്‍ണ്ണജൂബിലി ആഘോഷമാണീ വര്‍ഷം. അതുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ ആലോചിക്കുവാന്‍ ഇന്നലെ മുഴുവന്‍ ഞാന്‍ എന്റെ കോളേജില്‍ അവിടത്തെ അദ്ധ്യാപകരുമായി സമയം ചിലവാക്കുകയായിരുന്നു. രാത്രി ഏറെ വൈകി ഞാനും വിഷ്ണുപ്രസാദുമായി തീവണ്ടിയില്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ക്കൊപ്പം, കഴിയുമെങ്കില്‍ കൊച്ചിക്കാരായ ബ്ലോഗേര്‍സിനേയും കണ്ടുമുട്ടാമെന്ന ആശയോടെയാണ് ഈ യാത്ര.

ഇന്നുരാവിലെയാണ് ഈ അങ്കലാപ്പൊക്കെ കാണുന്നത്.

കഷ്ടം എന്നല്ലാതെ എന്തു പറയാന്‍...

ഇത്രയും ചുരുങ്ങി വൃത്തികെട്ടുചിന്തിക്കുന്ന ഒരു മനസ്സെനിക്കില്ല. എന്റെ ചിന്തയും നോട്ടവും മനോവ്യാപാരവും ഇതിലുമൊക്കെ എത്രയോ അകലെയാണ്. എനിക്കു പറക്കാനുള്ളത് എത്രയോ ഉയരങ്ങളിലാണ്.

പെരിങ്ങോടന്‍ പറയുന്നതുപോലെ പറയാതിരിക്കാന്‍, മലയാളികളെ എനിക്കിഷ്ടമല്ലെന്നു പറയാതിരിക്കാന്‍, ഉള്ള എന്റെ അവസാനത്തെ പിടിവള്ളിയാണ് എനിക്കീ ബ്ലോഗുകളൊക്കെത്തന്നെയും.

എനിക്കിവിടെ ആരും എന്റേതില്ല, ആരും എന്റേതായല്ലാത്തതുമില്ല.

മലയാളം ബ്ലോഗുകളില്‍ വ്യക്തമായ ഐഡന്റിറ്റിയില്ലാതെ അനോണിയായിവന്ന് പ്രഭ ചൊരിയുന്ന ശീലവും എനിക്കൊട്ടുമില്ല. എന്റെ വാക്കിനെ എനിക്കുതന്നെ തിരിച്ചറിയാവുന്നതുകൊണ്ട് അതൊട്ടും വിജയകരമാവില്ലെന്നു നല്ല ബോദ്ധ്യമുണ്ടെനിക്ക്.

തുടര്‍ച്ചയായുള്ള മൌനം തിരക്കുകൊണ്ടാവാം, നിര്‍വ്വികാരമായ നിഷേധമാവാം, പക്ഷേ ഒരിക്കലും ഏഷണിയുടേയോ പരദൂഷണത്തിന്റേയോ പാരവെയ്പ്പിന്റെയോ ആയുധമല്ലെനിക്ക്.

ഇവിടെ പാരവെച്ചും കുതികാല്‍ വെട്ടിയും രാഷ്ട്രീയം കളിച്ചും നേടാന്‍ എനിക്കൊരു ചുക്കുമില്ല താനും.

കഷ്ടം!

(ഈ കമന്റ് ഇടേണ്ടിവന്നതില്‍ പോലും എനിക്കു ലജ്ജ തോന്നുന്നു, എന്നെയോര്‍ത്തല്ല, നമ്മളെയോര്‍ത്ത്!)



Posted by വിശ്വപ്രഭ viswaprabha to വിവി at February 22, 2007



ഈ കമന്റ് ഇട്ട് വളരെനേരം കഴിയുന്നതിനുമുന്‍പു തന്നെ പ്രസ്തുതപോസ്റ്റ് മുഴുവന്‍ ഡീലിറ്റു ചെയ്തു കളഞ്ഞു അതെഴുതിയ ‘മഹാപാവം’!

എന്തായാലും ആ പോസ്റ്റ് സത്യമായാലും അല്ലെങ്കിലും അതിന്റെ ഉദ്ദേശിച്ച ഫലം ലഭിച്ചുകാണണം. കാരണം അതിനിടയ്ക്ക് വീണുകിട്ടിയ കുറച്ചുമണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, എന്റെ മാംസം കടിച്ചുകീറുവാന്‍ അനോണികളായും അല്ലാതെയും ധാരാളം പേര്‍ ഞാന്‍‌ മുന്നേ ഞാന്‍ മുന്നേ എന്ന ക്രമത്തില്‍ അവിടെ അണിനിരന്നിരുന്നു. ലോനപ്പന്‍ എന്ന ദേവദാസിനോടു ചെയ്തിരിക്കാവുന്ന അതേ അളവില്‍, അല്ലെങ്കില്‍ അതിലും കൂടുതല്‍, എന്റെ വ്യക്തിത്വത്തേയും പലരും അവിടെ ചവിട്ടിത്തേച്ചു. അതില്‍ ചിലര്‍ക്കൊക്കെ എന്നോട് എന്തൊക്കെയോ വൈരാഗ്യങ്ങളും (ആവില്ല, അതിനു തക്ക ക്രൂരത ഞാന്‍ ആരോടും ഇന്നേവരെ ചെയ്തിട്ടില്ല, അസൂയ ആവാന്‍ വഴിയുണ്ട്. കുരുട്ടുബുദ്ധിയും അസൂയയും കുണ്ടന്‍‌കിണറ്റിലെ തവളക്കരച്ചിലുകളും മാത്രം കൈമുതലായുള്ളവര്‍ മലയാളികളില്‍ കുറച്ചൊന്നുമല്ലെന്ന് കഴിഞ്ഞ ഒന്നുരണ്ടു മാസം കൊണ്ട് നാം ഈ ബൂലോഗത്തിലും തെളിയിച്ചുകഴിഞ്ഞല്ലോ) വിദ്വേഷങ്ങളും ഉള്ളതായിപ്പോലും ഞാന്‍ സങ്കടത്തോടെ തിരിച്ചറിഞ്ഞു.

ചാറ്റുകളില്‍ ഞാന്‍ ചെലവാക്കാറുള്ള വളരെ ചുരുങ്ങിയ സമയം പുതുതായെത്തുന്ന ബ്ലോഗര്‍മാര്‍ക്ക് യുണികോഡ്‌ മലയാളത്തിന്റെ സാങ്കേതികമായ കാര്യങ്ങളും മറ്റും പറഞ്ഞുകൊടുക്കാനാണ് ഉപയോഗിക്കാറ്‌. ഇത് വായിക്കുന്ന മറ്റു പല ബ്ലോഗര്‍മാര്‍ക്കും ഇതേപോലെ തന്നെ ഞാന്‍ സഹായിക്കാറുമുണ്ട്. സ്വന്തം കാലില്‍ നില്‍ക്കാറാവുമ്പോള്‍ ഇവരുടെ പോസ്റ്റുകളില്‍ കമന്റിടുകയോ അവരുമായി (പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ) ചാറ്റ് തുടരുകയോ പോലും പതിവില്ല. ആ സമയം കൂടി ഇനിയും പുതിയ പ്രതിഭകളെ കണ്ടെത്തുവാനോ ബ്ലോഗുകള്‍ക്ക് പൊതുവായി ബാധിക്കുന്ന മറ്റു പ്രശ്നങ്ങളില്‍ പങ്കെടുക്കുവാനോ ആണ് ഞാന്‍ ഉപയോഗിക്കാറ്‌.

ദേവദാസ് ശരിക്കും ഒരു നിഷ്കളങ്കനായ, പ്രതീക്ഷയുണര്‍ത്തുന്ന പുതിയ അതിഥിയാണ് എന്നു തന്നെയാണ് ഞാനും വിശ്വസിച്ചിരുന്നത്. അയാള്‍ ആദ്യമായി കമന്റുകളും ബ്ലോഗെഴുത്തും തുടങ്ങിയ സമയത്ത് ഞാന്‍ തന്നെ മുന്‍ കൈയെടുത്ത് അയാളെ എന്റെ ഗൂഗിള്‍ടോക്കില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. നാട്ടില്‍ എന്റെ വീടിനു വളരെയടുത്തുള്ള ഞാനേറെ ബഹുമാനിക്കുന്ന ആളുകളുള്ള ഒരു ഗ്രാമത്തില്‍നിന്നും വരുന്ന ആള്‍ എന്ന പ്രത്യേക ഇമ്പവുമുണ്ടായിരുന്നു എനിക്കയാളോട്‌. അതുകൊണ്ടാവണം തുടക്കത്തില്‍ ബ്ലോഗുകളൊക്കെ കൂടുതല്‍ സമയവും വായിച്ച് അവിടത്തെ വ്യത്യസ്തമായ അന്തരീക്ഷം പഠിച്ചറിഞ്ഞ് ക്രമേണ മാത്രം സമയമെടുത്ത് കമന്റുകളും മറ്റും എഴുതിത്തുടങ്ങാനും ബൂലോഗത്തിലെ ഒരു ഒന്നാംകിട എഴുത്തുകാരനായി അംഗീകരിക്കപ്പെടാനും ഞാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ദേവദാസ് ചെന്നൈയിലാണെന്നറിഞ്ഞപ്പോള്‍, എനിക്കു വിദൂരപരിചയം ഉള്ള മേതിലിനേയും ദേവദാസിന്റെ നാട്ടുകാരന്‍ തന്നെയായ ആനക്കൂടനേയും വര്‍ഷങ്ങളായി അടുത്തറിയുന്ന ബെന്നിയേയും പരിചയപ്പെടാനും ഞാന്‍ അയാളോട് നിര്‍ദ്ദേശിച്ചു. (അതുവരെ ഇവരെയൊന്നും അറിയില്ലെന്നാണ് ദേവദാസ് എന്നോട് അന്നു പറഞ്ഞത്). എന്തായാലും ഞാന്‍ സ്നേഹബുദ്ധിയോടെ പറഞ്ഞുകൊടുത്തതില്‍ വലിയ വിലയൊന്നും അദ്ദേഹം കല്പിച്ചിട്ടില്ലെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ പല പേരുകളില്‍ പലതും എഴുതിക്കൊണ്ട് അദ്ദേഹം തെളിയിച്ചു. (അതിന്റെ അര്‍ത്ഥം ഇങ്ങേരെ ഒന്നു ശരിയാക്കി എടുത്തിട്ടുതന്നെ കാര്യം എന്ന നിലയില്‍ ഞാന്‍ എന്തെങ്കിലും പിന്നീട് ചെയ്തിട്ടുണ്ട് എന്നുമല്ല!). അതിനുശേഷം ആ മാസത്തില്‍ തന്നെ മൂന്നോ നാലോ തവണ ഞങ്ങള്‍ ഗൂഗിള്‍ടോക്കില്‍ വീണ്ടും കണ്ടിട്ടുണ്ടാവണം. കൂടുതല്‍ വിശേഷമായി ഒന്നും പിന്നീട് ചര്‍ച്ച ചെയ്തിട്ടില്ല.

ജോണ്‍ ചെറിയ (അതോ ജോസ് ചെറിയയോ?) എന്ന ഭീകരന്റെ കത്തുകിട്ടി എന്നു പറയുന്ന ദിവസം ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്നും ഏറെക്കുറെ അകലെത്തന്നെയായിരുന്നു.
എന്നിട്ടും ലോനപ്പന്റെ പോസ്റ്റില്‍ അദ്ദേഹത്തിനെതിരേ വന്ന കത്തിന് ഞാനാണുത്തരവാദി എന്ന് സൂചിപ്പിച്ചിരുന്നു. (പേരെടുത്തുപറഞ്ഞിരുന്നോ എന്ന് ഓര്‍ക്കുന്നില്ല.) പിറകേ വന്ന ചിലകമന്റുകളില്‍ എന്റെ പേര്‍ കൂടുതല്‍ കൂടുതല്‍ ഉറച്ചും വന്നു.

സരോജ് കുമാര്‍ എന്ന ഒരു വിദ്വാന്‍ അതിലെ ഒരു കമന്റില്‍ ഞാനും ബെന്നിയും തമ്മില്‍ നടന്നതെന്ന നിലയില്‍ ഒരു കഷണം ചാറ്റ് സംഭാഷണവും ചേര്‍ത്തിരുന്നു. ആ മഹാന്‍ തന്നെ അനോണിയായും അവിടെത്തന്നെ അതേ സംഭാഷണം പിന്നെയും ചേര്‍ത്തിട്ടുമുണ്ടായിരുന്നു.

എനിക്കു മനസ്സിലാവാഞ്ഞ ഒരു കാര്യം, ഞാനും ബെന്നിയും തമ്മില്‍ നടന്ന ചാറ്റ് എങ്ങനെയാണ് ഈ സരോജത്തിനു ലഭിച്ചതെന്നാണ്. പിന്നീടൊരിക്കല്‍ ബെന്നിയോടു ചോദിച്ചപ്പോള്‍ ബെന്നി ആ ചാറ്റ് ലോനപ്പന് അയച്ചുകൊടുത്തിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞു. ലോനപ്പന്റെ കയ്യില്‍ നിന്ന് ഈ അനോണിയായ സരോജിന് അതെങ്ങനെ കിട്ടി എന്നും സരോജ് ആ കഷ്ണം കയ്യിലെടുത്ത്, അതും വെച്ച് എന്റെ എന്തോ മുഖമ്മൂടി വലിച്ചുകീറിയതായി പ്രഖ്യാപിച്ചതും എങ്ങനെയാണെന്നും ഈ നിമിഷം വരേക്കും എനിക്കു മനസ്സിലായിട്ടില്ല.

എന്തായാലും എന്റെ കമന്റിനു ശേഷം പലരും അതേ പോസ്റ്റില്‍ തന്നെ തിരിച്ചുവന്ന് എന്റെ നിരപരാധിത്വത്തിന് അവരുടെ അനുഭവം വെച്ചുള്ള പിന്തുണ ചേര്‍ക്കുകയും ചെയ്തു. അത്രയെങ്കിലും സന്തോഷം.

എന്നിട്ടും (സ്വന്തം സുരക്ഷിതത്വം കരുതിയാണെന്ന പേരില്‍) ലോനപ്പന്‍ യാതൊരു തരത്തിലുമുള്ള മറുപടിക്കമന്റുകളും ഇടാതെ ആ പോസ്റ്റ് ഡീലിറ്റ് ചെയ്തു.

ഞാനും ബെന്നിയും തമ്മില്‍ നടന്ന ചാറ്റുകള്‍ നിരവധിയുണ്ട്. അതിലെ രണ്ടോ മൂന്നോ സെഷനുകള്‍ മാത്രം ഉണ്ടായിരുന്നാല്‍ മതിയായിരുന്നു ഇവിടത്തെ പല അഭ്യൂഹങ്ങള്‍ക്കും വിരാമമിടാന്‍. പക്ഷേ തെറ്റിനെ തെറ്റുകൊണ്ടല്ല നേരിടേണ്ടത് എന്ന ശക്തമായ ബോധമുള്ളതുകൊണ്ട് അതു ചെയ്യാന്‍ വയ്യ. എങ്കിലും ഒരു കാര്യം മാത്രം പറയാം. അന്നവിടെ കണ്ട ചാറ്റ് കഷണം സൌകര്യപ്രദമായി വെട്ടിത്തിരുത്തിയെടുത്ത ഒരു pure manipulation ആയിരുന്നു.

ആ ചാറ്റുകളിലെ ബെന്നി എനിക്കു പരിചയമുള്ള, ഞാന്‍ ഒരുപാടു പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള എന്റെ സുഹൃത്ത് ബെന്നിതന്നെയായിരുന്നു. അതിലൊരിടത്തും ബെന്നി ഏതെങ്കിലും വലിയ വിഷയങ്ങളില്‍ തെറ്റു ചെയ്തിട്ടുണ്ടെന്ന് ഞാന്‍ ആരോപിക്കുകയോ അല്ലെങ്കില്‍ എനിക്കങ്ങനെ തോന്നുകയോ ഉണ്ടായിട്ടില്ല. തികച്ചും വേറിട്ട ചില സുഖാന്വേഷണങ്ങളിലാണ് ലോനപ്പന്‍ ഞങ്ങളുടെ ചാറ്റ് വിഷയമായത്. (കമ്പ്യൂട്ടര്‍-ഇതര ഉപകരണങ്ങളില്‍ മലയാളം ലോക്കലൈസേഷന്‍, മൊത്തം മലയാളം-വെബ് ഇന്ററാക്ഷന്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതൊക്കെയായിരുന്നു ഈയടുത്തുവരെ എക്കാലത്തും എന്റെയും ബെന്നിയുടേയും സുഖമുള്ള ചാറ്റുവിഷയങ്ങള്‍!)

ലോനപ്പന്‍ ആ പോസ്റ്റില്‍ ശരിക്കും എന്നോട് ഒരു മാപ്പു പറയണമായിരുന്നു എന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. എന്തെങ്കിലും സ്വയംകൃതാനര്‍ത്ഥം കൊണ്ടാണ് ലോനപ്പനെ ആരെങ്കിലും അഥവാ ഉപദ്രവിച്ചിട്ടുള്ളതെങ്കില്‍ വെറും ഊഹം വെച്ച് എന്റെ പേര്‍ അതില്‍ വലിച്ചിഴയ്ക്കാന്‍ പാടില്ലായിരുന്നു. ഇവിടെയുള്ള എന്റെ സഹജീവികള്‍ക്ക് എന്നെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇനി എത്ര തേച്ചാലും കുളിച്ചാലും പോവാത്ത രീതിയില്‍ മാറിപ്പോവാന്‍ ആ ക്രൂരമായ ആരോപണം വഴിവെച്ചിട്ടുണ്ട്.

പോസ്റ്റ് ഡീലിറ്റ് ചെയ്തുപോയി എങ്കിലും ബൂലോഗത്തെ കാരുണ്യവാനായ മറ്റൊരു അജ്ഞാതസുഹൃത്ത് ആ പോസ്റ്റിലെ തെരഞ്ഞെടുത്ത ചില കമന്റുകള്‍ മാത്രം കൂട്ടിവിളക്കി മറ്റൊരു പോസ്റ്റ് ആക്കി http://payyankathhakal.blogspot.com/2007/02/blog-post.html എന്ന പേജില്‍ കൊടുത്തിട്ടുണ്ട്. എന്റെ മറുപടിക്കമന്റടക്കം പ്രധാനപ്പെട്ട പലതും സൌകര്യപൂര്‍വ്വം മറച്ചുവെച്ചാണ് ആ പ്രതിഭ ഈ പോസ്റ്റ് വെച്ചിട്ടുള്ളത്. ആ മഹാമനസ്സിനു ഞാന്‍ നന്ദി പറയണോ എന്ന് ഇതുവായിക്കുന്നവര്‍ തീരുമാനിക്കട്ടെ.

ഇതിനേപ്പറ്റിത്തന്നെ ഒരു പോസ്റ്റ്, ഒരു പക്ഷേ എന്നെ പലരും പഴിപറയുന്നതില്‍ സ്വയം വേദനിച്ച്, ഗന്ധര്‍വ്വന്‍ എന്ന ബ്ലോഗര്‍ ബൂലോഗക്ലബ്ബിലും ഇടുകയുണ്ടായി. അതും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമായി. ആരാണതു പക്ഷേ ഡീലിറ്റ് ചെയ്തത് എന്നെനിക്കറിയില്ല. ഒരുപക്ഷേ അതിലും ‘അനഭിമതമായ’ കമന്റുകള്‍ പോസ്റ്റിന്റെ ഐശ്വര്യം ചോര്‍ത്തിക്കളഞ്ഞിരിക്കാം. അതല്ലെങ്കില്‍ ഗന്ധര്‍വ്വന്‍ എന്ന നല്ല മനുഷ്യന്‍ ലോനപ്പന്റെ ജോലി നഷ്ടപ്പെടല്ലോ എന്ന നല്ല ഉദ്ദേശത്താല്‍ (ചിലപ്പോള്‍ ആരുടെയെങ്കിലും നിര്‍ദ്ദേശമനുസരിച്ച്) ഡീലിറ്റു ചെയ്തതുമാവാം. ഗന്ധര്‍വ്വനും ഞാനും തമ്മില്‍ ഒരിക്കലും ചാറ്റ് ചെയ്തിട്ടില്ല. വളരെക്കാലമായി ഒരു ഈ-മെയില്‍ ബന്ധം പോലും ഇല്ല).

ലോനപ്പന്‍ ഇപ്പോഴും ഗൂഗിള്‍ടോക്കില്‍ ഓണ്‍‍ലൈനായും ബിസിയായും ഇരിക്കുന്നതു കാണാറുണ്ട്. ഞാന്‍ അദ്ദേഹത്തെ ഇതുവരെ ശല്യപ്പെടുത്തിയിട്ടില്ല. എങ്കിലും ഗൂഗിള്‍പ്രപഞ്ചത്തിലും ഓര്‍ക്കുട്ടിലും അദ്ദേഹം ഇപ്പോഴും ജീവനോടെയിരിക്കുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. എന്നെങ്കിലും ഒരു ദിവസം ഇങ്ങോട്ടു വന്ന് ലോനപ്പന്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍, എനിക്കയാള്‍ ആദ്യത്തെ ലോനപ്പന്‍ തന്നെയായിരിക്കും. അന്നുണ്ടായ ആരോപണത്തിനു ക്ഷമചോദിച്ചില്ലെങ്കില്‍ പോലും, എനിക്കയാളോട് ഒരു വൈരാഗ്യവും ഉണ്ടാകില്ല. ഒരു കറപോലും ബാക്കിവെക്കാതെ മനസ്സു തുറക്കാനും വലത്തേ ചെവിടത്തെ അടിയുടേ ചൂടാറുന്നതിനു മുന്‍പേ ഇടത്തേ ചെവിട് കാണിച്ചുകൊടുക്കാനും ഞാന്‍ എത്രയോ കാലമായി പഠിച്ചുവെച്ചിട്ടുണ്ട്.

ഒരി‍ക്കല്‍ കൂടി categorical ആയി, വളരെ വ്യക്തമായി, തെളിച്ചു പറയട്ടെ:
“അഥവാ ഈ എഴുതുന്നവരും വായിക്കുന്നവരും എന്തെങ്കിലും കാരണവശാല്‍ ‘ലോനപ്പന്‍ സംഭവത്തില്‍ വിശ്വം എന്ന എനിക്ക് ഏതെങ്കിലും നിലയ്ക്ക് പങ്കുണ്ടായിരുന്നതായി’ വിശ്വസിക്കുന്നെങ്കില്‍, അതു തെറ്റാണ് തെറ്റാണ്,തെറ്റാണ്”.

ഇതിങ്ങനെ എഴുതിയിടുന്നത് എന്റെ മൌനം ഏതെങ്കിലും തരത്തിലുള്ള സമ്മതം അല്ല എന്നു കാണിക്കാനാണ്.

പിന്നാരാവും അതു ചെയ്തിട്ടുണ്ടാവുക?

അതാണു കണ്ടുപിടിക്കേണ്ടത്. അയാള്‍ ആരായിരിക്കും? നമുക്കിടയില്‍ തന്നെയുള്ള, പതിവായി ഇവിടെയൊക്കെ വന്നുപോകുന്ന, ഒരു ബ്ലോഗര്‍ തന്നെയാവാം അത്! അതല്ലെങ്കില്‍ വ്യക്തിപരമായി ലോനപ്പന്‍ ശത്രുത സമ്പാദിച്ചിട്ടുള്ള ഒരാളുമാവാം.പക്ഷേ ആര്‍?

സത്യമായും എനിക്കറിയില്ല.
പക്ഷേ അതുകണ്ടുപിടിക്കേണ്ടത് നമ്മുടെയൊക്കെ ആവശ്യമായി മാറുന്നു ഇപ്പോള്‍. വ്യക്തിപരമായി എനിക്കും!

പരസ്പരം വഴക്കടിച്ച് നാം ഏതോ ഒരാളെ രക്ഷപ്പെടാനും എന്നിട്ടും നാമൊക്കെ പൊട്ടിപ്പിരിഞ്ഞുപോവാനും അനുവദിക്കുകയാണെങ്കില്‍, എന്തു കഷ്ടമായിരിക്കും അത്!

തെളിവുകള്‍ ഉള്ളവര്‍ കൊണ്ടുവരൂ, പരസ്യമായോ രഹസ്യമായോ നമുക്ക് കണ്ടുപിടിക്കാന്‍ ശ്രമിക്കാം. ആത്മാര്‍ത്ഥതയോടെ, സത്യം അറിയണം എന്നു മാത്രം ലക്‌ഷ്യമാക്കിയാണ് ഇവിടെ പ്രതികരിക്കുന്നവരില്‍ 90 ശതമാനം പേരും അങ്ങനെ ചെയ്യുന്നത് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. അവര്‍ കൂടാതെ ഈ പേക്കൂത്തുകളൊക്കെ കണ്ട്, രസിക്കാതെ, വിഷാദം പൂണ്ടു പെട്ടിയുമടച്ചുപോകുന്ന നൂറുകണക്കിനാളുകള്‍ വേറെയുമുണ്ടാവാം. അവര്‍ക്കുവേണ്ടിയെങ്കിലും നിങ്ങളാ തെളിവുകള്‍ മുഴുവന്‍ നിരത്തണം. അതെല്ലാം മറനീക്കി പുറത്തുവരുമ്പോള്‍ ലോനപ്പനായാലും അഥവാ അയാള്‍ക്കെതിരെ പ്രവര്‍ത്തിച്ച വേറൊരുത്തനായാലും കുറ്റം ചെയ്ത ആളെ നമുക്ക് ഇവിടേ ജനകീയവിചാരണ നടത്താമല്ലോ.

ഈ സംഭവമുണ്ടായ ദിവസം ഞാന്‍ കൊച്ചിയിലേക്കു യാത്ര പുറപ്പെട്ടതായിരുന്നോ എന്റെ തെറ്റ്?
കൊടകരപുരാണം തൃശ്ശൂര്‍ നിന്ന് തിരുവനന്തപുരം വരെ ആകാവുന്നിടത്തൊക്കെയും എന്റെ കൈകൊണ്ടുതന്നെ ചെന്നിറങ്ങണം എന്ന കൊച്ചുമോഹവും വെച്ചുകൊണ്ടാണ് വിലപ്പെട്ട ഒരു ദിവസം ഞാന്‍ കൊച്ചിയില്‍ ചെലവഴിച്ചത്. എന്റെ കയ്യില്‍ രഹസ്യങ്ങളും ഗോസ്സിപ്പുകളും ഒന്നും ഉണ്ടായിരുന്നില്ല കൂടെ കൊണ്ടുപോയി പങ്കുവെക്കാന്‍. പക്ഷേ ഞാന്‍ കാണാനാഗ്രഹിച്ചവരില്‍ ഒന്നുരണ്ടുപേര്‍ക്കൊന്നും എന്നെ കാണാനോ, അതിനു പറ്റിയില്ലെങ്കില്‍ കേള്‍ക്കാന്‍ പോലുമോ ആഗ്രഹമുണ്ടായിരുന്നില്ലെന്നു വേദനയോടെ ഞാന്‍ മനസ്സിലാക്കി. എന്റെ അബദ്ധത്തിനു തക്ക, പ്രതീകാത്മകമായ ഒരു സമ്മാനവും എനിക്കു ലഭിച്ചു.
എന്നൊക്കെയാണെങ്കിലും ബാക്കിവന്ന ഇക്കാസിനോടും വില്ലൂസിനോടും മുല്ലപ്പൂവിനോടും ഓഫീസ് തിരക്കിനിടയില്‍ സംഘടിപ്പിച്ച ആ കൊച്ചുകൊച്ചിമീറ്റില്‍ പങ്കെടുത്ത മറ്റുള്ളവരോടും ഒരുപാടു നന്ദിയുണ്ട് .

കഴിഞ്ഞ ജൂലായില്‍ കൊച്ചി എനിക്കൊരുപാടു സ്നേഹം തന്നു.
പക്ഷേ, കൊച്ചി കണ്ടവനെ അച്ചിയ്ക്കുപോലും വേണ്ടാതാവും എന്നു തോന്നി ഇത്തവണ!
പിന്നെയും തെക്കോട്ടുപോവാന്‍ കാലുകള്‍ക്കു കരുത്തുപോയി.

*** *** ***

ഒരു കാര്യം കൂടി പറയട്ടെ,
എല്ലാവരും കൂടി പറഞ്ഞുപൊലിപ്പിക്കുന്നതുപോലെ, ഞാന്‍ ഒരു അനോണിപിടുത്തക്കാരനൊന്നുമല്ല. പണ്ടൊരിക്കല്‍ ഏതോ അനോണി, വിശാലനേയും മറ്റും അപമാനിച്ചുകൊണ്ട് ബൂലോഗത്തില്‍ വിളയാട്ടു നടത്തുമ്പോള്‍ ഞാന്‍ അയാള്‍ക്ക് “ഇവിടെ ഇതൊക്കെ കണ്ടുപിടിക്കാനറിയാവുന്ന മിടുക്കന്മാരും ഉണ്ട്” എന്നൊരു മുന്നറിയിപ്പു കൊടുത്തിരുന്നു. ഞാനാണ് ആ മിടുക്കന്‍ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ സ്വന്തം പ്രവൃത്തിപരിചയം കൊണ്ട് പല അനോണികളേയും (ഉദാഹരണം ലിയൊനാര്‍ഡ്, (ഒരു പ്രത്യേക) നാരായണന്‍, അനോണിമസ് പുണ്യാളന്‍ തുടങ്ങിയവര്‍...) എനിക്ക് ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാനും പറ്റുന്നുണ്ട്. പക്ഷേ ഈയടുത്തുവരെ ഒരിക്കല്‍ പോലും ഞാന്‍ ആ വിവരങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുകയോ ആര്‍ക്കെങ്കിലും (അനോണിയായി വരുന്നവര്‍ക്കടക്കം) ദ്രോഹം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ദിവസം അസഹ്യമായ തരത്തില്‍ എന്റെ ബ്ലോഗില്‍ കമന്റിട്ടിരുന്ന ഒരാളെ ഞാന്‍ മറ്റാര്‍ക്കും മനസ്സിലാവാത്ത തരത്തില്‍ താക്കീത് ചെയ്തിരുന്നു. എങ്കിലും അയാള്‍ക്കു പോലും ഒരു ഉപദ്രവം ഉണ്ടാവാന്‍ ഞാന്‍ സത്യത്തില്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം പെരുമാറ്റങ്ങളിലൂടെ ബ്ലോഗില്‍ വരുന്ന പലരും ക്രമേണ ഭേദപ്പെട്ട് നല്ല കൂട്ടുകാരായി വരാറുള്ള അനുഭവം വേണ്ടതുപോലെയുള്ളതിനാല്‍ ഞാന്‍ ബാക്കിവെക്കാറുള്ളത് ശുഭപ്രതീക്ഷ മാത്രമാണ്.

അനോണികളേയും ഒന്നുമറിയാത്ത സാദാ ബ്ലോഗര്‍മാരെയും പിടിച്ച് കടിച്ചുവലിക്കുന്ന ഭയങ്കര എന്തോ രാക്ഷസന്മാരാണ് ഞാനും എന്നെപ്പോലെ ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്ന കുറേ പുലികളും എന്ന ഒരു ധാരണ ബൂലോഗത്തിലേക്കു കടത്തിവിടാന്‍ ആരൊക്കെയോ ശ്രമിച്ചിട്ടുണ്ട്. അതില്‍ അവര്‍ കുറേശ്ശെയൊക്കെ വിജയിച്ചിട്ടുമുണ്ട് എന്നുതോന്നുന്നു.
അതൊരു തെറ്റായ ധാരണയാണ്.
അതിലും വിലപിടിപ്പുള്ള എത്രയോ കാര്യങ്ങള്‍ എനിക്കു് (മിക്കവാറും മറ്റുള്ളവര്‍ക്കും) സ്വന്തം ജീവിതത്തില്‍ എല്ലാ ദിവസവും മുഴുവനാക്കാന്‍ പറ്റാതെ ബാക്കിവരാറുണ്ട്.

സ്നേഹത്തോടെ, സ്നേഹത്തോടു മാത്രം കൂടെ,
വിശ്വം
(ഇത്തരം എഴുത്ത് വിശ്വബൂലോഗത്തിനു ഫിറ്റാവില്ല. ഇതുപോലുള്ള ലൊട്ടുലൊടുക്കുകള്‍ ഇടാന്‍ വേറേ ഒരു ബ്ലോഗ് ഇതുവരെ തുറന്നുമില്ല. അതിനാല്‍ പോസ്റ്റല്ലാതെ തല്‍ക്കാലം ഒരു കമന്റായി ഇവിടെ ഇടുന്നു. എനിക്കു് അത്യന്തം ബഹുമാനമുള്ള ദേവാനന്ദന്‍ എന്ന പ്രാഡ്വിവാകശിരോമണി ഈ പോസ്റ്റ് അനവസരത്തില്‍ മാച്ചുകളയില്ലെന്ന വിശ്വാസവുമുണ്ട്.)

ഇടിവാള്‍ said...

ദേവേട്ടാ, വിശ്വേട്ടാ...

കപടലോകത്തിനുമുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നൊരു കൊച്ചുകുഞ്ഞിന്റെ മനസ്സുമായിട്ടാണു ഞാനീ കമന്റ് എഴുതുന്നത്....

എനിക്ക് ലോനപ്പനെ ഇഷ്ടമല്ല, മറിച്ച് വിവിയേയാണു ഇഷ്ടം, ആ പോസ്റ്റുകളാനു പഥ്യം. ഇതു രണ്ടും ഒരാളാണെന്നറിഞ്ഞപ്പോള്‍ (അയാള്‍ പരസ്യമാക്കുന്നതിനു മുന്‍പു തന്നെ അറിഞ്ഞു) എനിക്ക് അയാളോടുള്ള ബഹുമാനം കൂടിയതേയുള്ളൂ.. ആ റേഞ്ചിനെ ഓര്‍ത്ത്!

ലോനപ്പന്‍ പ്രശ്നം ഉണ്ടായ ശേഷം, അയാളൊരു പോസ്റ്റു ചെയ്തതില്‍ വിശ്വേട്ടന്റെ പേരു പരാമര്‍ശിച്ചത് ശരിയായില്ലെന്ന അഭിപ്രായം തന്നെയാണു എനിക്കും. പ്രക്ഷുബ്ധമായ മാനസികാവസ്ഥയില്‍, അയാള്‍ 3-4 പേരുകള്‍ അവിടെ പരാമര്‍ശിച്ചു എന്നതു ശരി തന്നെയാണു. തന്റെ കമ്പനി അഡ്രസും ഐ.പി യും പരസ്യമയതില്‍ പിന്മൊഴികളുടെ അണിയറക്കാരെയാണയാല്‍ ആദ്യം സംശയിച്ചത്... തെളിവുകളില്ലാതെ അങ്ങനെയൊരാരോപണം നടത്തിയതു തെറ്റു തന്നെ... വികാരം വിവേകത്തെ കീഴടക്കിയനിമിഷങ്ങളയിരിക്കണം അത്!

(ആ പോസ്റ്റിന്റെ ഒര്രു കോപ്പി എനിക്ക് ഈമെയില്‍ ആയി എനിക്കു കിട്ടിയിരുന്നു..ദേവേട്ടാ ഞാനത് താങ്കള്‍ക്കു അയക്കുകയും ചെയ്തിരുന്നു. ഇന്നും എന്റെ ഇന്‍ബോക്സില്‍ അതിന്റെയൊരു കോപ്പിയുണ്ട്)

വിശ്വേട്ടനെതിരെ സംശയത്തിന്റെ വിത്തുപാകിയ ആ പോസ്റ്റില്‍ ഞാനൊരു കമന്റിട്ടിരുന്നു.. പഴയ കേരള.കോം നമ്പൂരി അതു ചെയ്യില്ലെന്നു എനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞ്...

ഈ കുറഞ്ഞ കാലത്തെ പരിചയം (നേരിട്ടല്ല, മറിച്ച് ബ്ലോഗിലൂടെയുള്ള) വച്ച്, ഏവൂരാനോ‍ാ, ആദിത്യനോ, ശനിയനോ അതു ചെയ്യില്ലെന്നും എനിക്ക് വിശ്വാസമുണ്ട്....

കാര്യങ്ങള്‍ മനസ്സിലായ ശേഷം, മനസ്സു ശാന്തമായ ശേഷം, തെറ്റു ബോധ്യമായതിനാലായിര്രിക്കണം ലോനപ്പന്‍ ആ പോസ്റ്റും മുഴുവന്‍ ബ്ലോഗും മായ്ചു കളഞ്ഞത്.

ആ പോസ്റ്റില്‍ നിന്നും എനിക്കു മനസ്സിലായത്, ജോസ് ചെറീയാ എന്ന വ്യതിയുടെ ഈമെയില്‍ പ്രകാരം, പല ബ്ലോ‍ാഗുകളിലും പ്രത്യേകിച്ച് സ്തീകള്‍ക്കെതിരെ ലോനപ്പന്‍ അസഭ്യമായ കമന്റുകള്‍ നടത്തി എന്നാണാരോപണം.. ചുരുക്കത്തില്‍, ഒരു പെണ്ണുപിടിയന്‍ , ഇന്റര്‍നെറ്റ് പൂവാലന്‍ എന്ന ഇമേജ് അയാളെപ്പറ്റി സൃഷ്ടിക്കാന്‍ ആ ഈമെയിലിനു കഴിഞ്ഞു എന്ന്നാണു ലോന പറയുന്നത്..

ചെയ്യ്യാത്ത ഒരു കുറ്റത്തിനാണു താന്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നതെന്നാണു ലോനപ്പന്റെ ഭാഷ്യം... ഇത്രയും കാലത്തെ പരിചയം വച്ച് ഇങ്ങനെയൊരു കള്ളക്കഥ പ്രചരിപ്പിക്കേണ്ട ആവശ്യം ലോനക്കില്ല..


ഞാന്‍ പ്രതിഷേധ പോസ്റ്റ് ഇറക്കിയതും ആ ഒരൊറ്റകാരണം മൂലം... എന്റെ പക്കല്‍ ഇതാരു നടത്തി, എന്തിനു നടത്തി, എന്നതിനൊന്നും തെളിവില്ല...

ഒരു സഹബ്ലോഗറുടെ ദൂഖം കണ്ടു.. അതു സത്യമായ ഒന്നാണെന്നു തോന്നി...

അയാള്‍ക്കി അവസ്ഥ വരുത്തിയ ആള്‍ക്കെതിരെയാണു ഞാന്‍ പ്രതിഷേധിച്ചത്...... ഒരാളേയും ഞാന്‍ പേരെടുത്തോ വ്യംഗമായോ കുത്തിയിട്ടില്ല എന്റെ പോസ്റ്റില്‍...

ചെയ്യാത്തൊരു കാര്യത്തിനു കുരിശിലേറ്റപ്പെട്ടൊരുത്തനുവേണ്ടി, ആ കുറ്റം ചെയ്യാത്ത ആരുടേയോക്കെയോ തലയില്‍ കെട്ടിവക്കാന്‍ ശ്രമിക്കുന്നത് അതിലും വലിയ പാതകമാണെന്നറിയാം....

എനിക്കിതേപ്പറ്റി അധികം കഥ്hകള്‍ ഒന്നും അറിയില്ല...

എന്റെ പ്രതിഷേധം, കൂട്ടത്തിലൊരുത്തനെ ഒറ്റിയ സംഭവത്തില്‍ മാത്രം...

എനിക്കാരേയും സംശയമില്ല.. കാരണം, എന്റെ പക്കല്‍ തെളിവുകളൊന്നുമില്ല...

അടിസ്ഥാനമില്ലാതെ ഞാന്‍ ആരേയും സംശയിക്കുന്നുമില്ല...

പക്ഷേ.. ഇങ്ങനെയൊരു ദുര്‍ഗതി ഒരു ബ്ലോഗര്‍ക്കു വന്നതില്‍ എന്റെ പ്രതിഷേധവും ,അതിന്റെ കാരണഭൂതരായവരോടുള്ള അമര്‍ഷവുംഞാന്‍ രേഖപ്പ്പെടുത്തുന്നു....

നമസ്കാരം.

കുറുമാന്‍ said...

വിശ്വേട്ടാ, വായിച്ചപ്പോള്‍ സത്യത്തില്‍ കരച്ചില്‍ വന്നു. താങ്കള്‍ ഇങ്ങനെ സ്വന്തം നിരപരാധിത്വം തെളിയിക്കാതെ തന്നെ, പല ബ്ലോഗേഴ്സിനും അറിയാം താങ്കള്‍ നിരപരാധിയാണെന്ന്. ഞാനടക്കമുള്ള, അങ്ങയെ നേരിട്ടു കണ്ടിട്ടുള്ള ബ്ലോഗേഴ്സും താങ്കളെ ഒരിക്കലും കുറ്റപെടുത്തുകയില്ല.

പക്ഷെ,

യാഹൂ പ്രശ്നത്തില്‍ താങ്കള്‍ നല്ല ഉദ്ദേശത്തോടുകൂടി ഇടപെട്ട രീതി, മറ്റുള്ളവര്‍, ഞാനടക്കം, തെറ്റിദ്ധരിച്ചു എന്നു പറയുവാന്‍ ഞാന്‍ ഇവിടെ മടിക്കുന്നില്ല. അന്നും, ഇന്നും, ഒരു പുകമറ ആ പ്രശ്നത്തിനു പിന്നില്‍ ഉണ്ടായിരുന്നു എന്നു വിശ്വസിക്കുന്നവരാണധികവും. ആ പ്രശ്നം കുറച്ചുകൂടെ ട്രാന്‍സ്പരന്റായി കൈ കാര്യം ചെയ്തിരുന്നുവെങ്കില്‍, ഇന്നിവിടെയുള്ള ഭിന്നത ഇത്ര കലശലാകില്ലായിരുന്നു എന്ന് എന്റെ മനസ്സ് പറയുന്നു.

എന്റെ ചിന്തക്കള്‍ തെറ്റാവാം, ശരിയാവാം, പക്ഷെ ,തെറ്റുകള്‍ ചൂണ്ടികാട്ടി മറ്റുള്ളവര്‍, നീ ചെയ്തത് തെറ്റാണു എന്ന് പറയുമ്പോള്‍ മാത്രമെ ഒരാള്‍ക്ക് തെറ്റ് തിരുത്താന്‍ പറ്റുകയുള്ളൂ. അതിനാല്‍, എന്റെ ചിന്തയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ എന്നെ തിരുത്തൂ.

ദേവന്‍ said...

ഇടിഗഡീ,
അതിന്റെ ഒറിജിനല്‍ പോസ്റ്റ്‌ കൈവശമുള്ള ആളുകളാരെങ്കിലും കോപ്പി അയക്കണമെന്ന് അവിടെ ഒരു കമന്റിട്ടത്‌ കണ്ട്‌ ഒരു ബ്ലോഗര്‍ എനിക്ക്‌ ആ പോസ്റ്റ്‌ ഈ-മെയില്‍ ചെയ്തു തന്നു. (സത്യവാങ്മൂലം. ഇതും ഒരു പിന്നാമ്പുറ വര്‍ക്കല്ല, ഞാന്‍ പൊതുസ്ഥലത്ത്‌ കമന്റിട്ട്‌ ചോദിച്ച്‌ വാങ്ങിയതാണ്‌)“ എന്ന് ഞാന്‍ പോസ്റ്റില്‍ പറഞ്ഞത് ഇടി അയച്ചു തന്ന കാര്യമാണ്- അക്കാര്യം പറയാന്‍ അയച്ച ആളിന്റെ പേരു പറയേണ്ട്തില്ലെന്ന് വിചാരിച്ചെന്നേയുള്ളു :)

വിശ്വം മാഷിന്റെയും താഴോട്ടുള്ള കമന്റുകളും വായിച്ചു തീര്‍ന്നില്ല ഇതുവരെ ഞാന്‍..

K.V Manikantan said...

എടാ ഇടിവാളേ,,,
നീ എന്തിനു കുമ്പസാരിക്കുന്നു? അപ്പോ നിന്റെ മനസ്സില്‍ വിശേട്ടന്‍ ഇതു ചെയ്യും എന്നുണ്ടായിരുന്നോ? നിനക്കോര്‍മ്മയുണ്ടോ എന്നെനിക്കോര്‍മ്മയില്ല, പക്ഷേ നീയും ഞാനും, വിശാലനും പണ്ട് ആല്‍ത്തറയില്‍ കിടന്ന് അര്‍മ്മാദിച്ച് അത് പൂട്ടിച്ചപ്പോള്‍, ഒരു ശാസനയോടേയും, സങ്കടത്തോടേയും, അവിടെ വന്ന്, ഇവിടെ മുനഞ്ഞ് കത്തുന്നൊരു കൈത്തിരി ഉണ്ടായിരുന്നു, എല്ലാവരും കൂടി അത് ഊതി കെടുത്തരുതെന്ന് പറഞ്ഞ ആ ‘നമ്പൂരി’ ആണ് ഈ വിശേട്ടന്‍ എന്ന് നിനക്കോര്‍മ്മയുണ്ടോടാ?

സ്റ്റാര്‍ട്ട്-പ്രോഗ്രാം-ആക്സെസറീസ്-കാരക്ടര്‍ മാപ്പ് എടുത്ത് കേരള ഫോണ്ടില്‍ ഓരോ മലയാള അക്ഷരവും മൌസു കൊണ്ട് ക്ലിക്കി ക്ക്ലിക്കി അല്ലെടാ നീ കോപ്പുട്ടി കാഞ്ഞാണി എന്ന പേരില്‍ നോവലെഴുതിയത്? എന്നിട്ടൊരു ദിവസം നീയ് നജ്ദാ സ്ടീറ്റില്‍ നിന്ന് ടാക്സി വിളിച്ച് ഓടി വന്നതോര്‍മ്മയുണ്ടോടാ? മാധുരി എന്നൊരു സോഫ്റ്റ് വേറ് ഉണ്ട് ഗെഡീ എന്ന്? അന്ന് അത് ഉണ്ടാക്കി ഫ്രീ ആയി സപ്ലൈ ചെയ്ത് സിബുവിനും കിട്ടുന്നു തെറി ഇന്ന്!

വിശേട്ടാ, കഴിഞ്ഞ കൊല്ലം വിശേട്ടന്‍, കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ച്ചരിച്ചതായും പല പല കാമ്പസുകളില്‍ കേരി ബ്ലോഗ്ഗിനെ പറ്റി സംസാരിച്ചതായും കേട്ടിട്ടുണ്ട്. അതു കൊണ്ട് വിശേട്ടാ, അനുഭവിച്ചോ... ഹ ഹ പെരിങോടാ‍... താനാണ് ശരി... മലയാളികള്‍...

ഹ ഹ ഹ

Unknown said...

ഡിസ്കൈമള്‍:
ലോനപ്പനു നേരിടേണ്ടി വന്ന പ്രശ്നം ലോനപ്പന്റെ ബ്ലോഗില്‍ നിന്ന് വായിച്ചറിവേ എനിക്കൊള്ളൂ, അതു പോലെ ചാറ്റും പിന്നാമ്പുറം കഥകളും ഒട്ടും അറിയില്ല.

കുറച്ചു കാര്യങ്ങള്‍ മനസ്സിലായി വരുന്നു.
1. ലോനപ്പന്‍ പ്രശ്നം എന്ന് യാഹൂ പോസ്റ്റില്‍ പരാമര്‍ശം കണ്ടപ്പോള്‍ ഞാന്‍ വിചാ‍രിച്ചതു, ലോനപ്പന്റെ ബ്ലോഗിലെ ഉള്ളടക്കം മോഷ്ടിച്ച് വേറൊരുത്തന്‍ ബ്ലോഗ് തുടങ്ങിയ കാര്യമാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. അത് മാറി, പരാമര്‍ശിച്ച പ്രശ്നം ഇതാണെന്ന് മനസ്സിലായി.

2. ലോനപ്പനു ജിടാക്ക്, ഓര്‍ക്കൂട്ട് പ്രവര്‍ത്തികളുമുണ്ടായിരുന്നു.

3. വ്യക്തമായ തെളുവുകള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നവരുടെ അവകാശവാദം വിശ്വസനീയമല്ലാതാകുന്നു എന്ന് തോന്നുന്നു.

4.ചാറ്റുന്നവര്‍ ട്രാന്‍സ്ക്രിപ്റ്റ് കോപ്പി പേസ്സ്റ്റ് ചെയ്തു മറ്റൊരുത്തന് കൊടുത്താ‍ല്‍...




എന്തായാലും കഷ്ടം, കൂട്ടായ്മ , മണ്ണാങ്കട്ട!
നേര്‍ക്കു നേര്‍ കണ്ടവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും സംശയമാ... അപ്പോള്‍ അനോനിയായി ഇരിക്കുന്നവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നുന്നതില്‍ ഒരു തെറ്റുമില്ല!

ഒരു പൂര്‍വ്വകാല (ex) ഓഫീസ് ബ്ലോഗര്‍

keralafarmer said...

ദേവന് അഭിനന്ദനങ്ങള്‍. മുഴുവനും ഞാന്‍ വായിച്ചില്ല എങ്കിലും ഒരു കമെന്റിടണമെന്ന്‌ തോന്നി. കാരണം വിശ്വത്തെ പഴി പലരും പറഞ്ഞപ്പോള്‍ എന്റെ മനസ്‌ വേദനിച്ചു എന്നു പറയുന്നതാവും ശരി. ലോനപ്പനെ കുറച്ചു നാളത്തെ പരിചയമേ എനിക്കുള്ളു. ഞാനറിയുണ്ണ വിശ്വം അല്ലെങ്കില്‍ ഇന്ന്‌ എന്നെ‌ നിങ്ങളോടൊപ്പം ബ്ലോഗുവാന്‍ പ്രാപ്തനാക്കിയ വിശ്വത്തെപ്പറ്റി തെറ്റായൊരഭിപ്രായം ആര് പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല തെളിവുകളില്ലാതെ. ലോനപ്പന്റെ ആരോപണങ്ങളും മറ്റും എനിക്ക്‌ വായിക്കാന്‍ കഴിഞ്ഞില്ല. അതെന്റെ തെറ്റ്‌. കാരണം സമയക്കുറവ്‌. ഇന്റെര്‍ നെറ്റില്‍ ഒളിഞ്ഞിരുന്ന്‌ പല കളികളും പലരും കളിക്കുന്നതായി മനസിലായതുകൊണ്ടു മാത്രമാണ് ഞാന്‍ വേര്‍ഡ്‌ പ്രസില്‍ കാലുറപ്പിച്ചത്‌. ആരെല്ലാം പിരിഞ്ഞു പിണങ്ങിപ്പോയാലും ഞാനീ ബൂലോഗത്തുണ്ടാവും അതെന്റെ ഒരാവശ്യമാണ്. ഈ കൂട്ടായ്മ തല്ലിത്തകര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എന്റെയും ശത്രുക്കളാണ്. ബ്ലോഗുകളുടെ വിശ്വാസ്യത വളരാന്‍ തുടങ്ങിയത്‌ പലര്‍ക്കും ദഹിച്ചില്ല എന്നതാണ് ഈ കള്ളക്കളികള്‍ക്ക്‌ പിന്നില്‍ എന്നാണെന്റെ വിശ്വാസം. ഞാന്‍ കണ്ട കൂടുതല്‍ പരിചയപ്പെട്ട പല ബ്ലോഗര്‍മാരും നേരിട്ട്‌ കണ്ടിട്ടില്ലെങ്കില്‍ പ്പോലും അവരുടെ സന്മനസ്‌ അര്‍പ്പണബോധം മലയാളത്തോടുള്ള സ്നേഹം എല്ലാം എനിക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഞാനെന്നും അവരോടൊപ്പം ഉണ്ടാവും. അതില്‍ വിശ്വത്തിനും സ്ഥാനമുണ്ട്‌ എന്നു പറയുന്നതില്‍ എനിക്കൊരു മടിയും ഇല്ല. വിശ്വം നമ്പൂതിരിയാണെന്നറിയുന്നതുപോലും ഞാന്‍ പലരുടെയും കമെന്റുകളിലൂടെയാണ്. ഞാന്‍ നമ്പൂതിരിയെയല്ല മറിച്ച്‌ വിശ്വമെന്ന മനുഷ്യനെയാണ് സ്നേഹിക്കുന്നത്‌. ബ്ലോഗുകള്‍ സുതാര്യതയ്ക്കും രചനകള്‍ക്കും സൌഹൃദം പങ്ക്വെയ്ക്കുവാനും മാത്രമുള്ളതാണ്. തമ്മില്‍ തല്ലാനുള്ളതല്ല.

Unknown said...

ദേവാ,

ഈ പ്രശ്നത്തില്‍ ഒരു കമന്റിടണമെന്ന് വിചാരിച്ച്‌ കുറച്ച്‌ നാളായി. പലപ്പോഴായി എഴുതിക്കൂട്ടി വന്നപ്പോള്‍ നീണ്ടുപോയി. അതുകൊണ്ട്‌ ഒരു പോസ്റ്റാക്കിയിട്ടിട്ടുണ്ട്‌.

Viswaprabha said...

ഹ ഹ ഹ!

ചന്ദ്രേട്ടാ, ഇനി ഇങ്ങനെ ഒരാരോപണം കൂടി വേണോ!?

ഞാന്‍ ‘നമ്പൂതിരി’ ഒന്നും അല്ലാട്ടോ!

പണ്ട് കേരളാ.കോമില്‍ ‘നമ്പൂരി’ എന്ന പേരില്‍ ഞാന്‍ ഒരു വിഡ്ഢിവേഷം കെട്ടിയിരുന്നു എന്നേ ഉള്ളൂ.

ഒരു തരം നിരുപദ്രവിയായ വിഡ്ഢി.
അല്ലാതെ ഇനി ഈ പേരും പറഞ്ഞ് അങ്ങനെ ഒരു പ്രതിലോമകരമായ ഗ്രൂപ്പും കൂടി ഇവിടെ വേണ്ടല്ലോ!

മോങ്ങാനിരിക്കുന്നവരുടെ തലയില്‍ ഇനിയും തേങ്ങാ ഇട്ടുകൊടുക്കണോ?

എടോ കുട്ടന്‍ മേന്‌നേ, ടാ കെവിന്‍, ഇതൊന്നും കേട്ടില്ലേ?

ഹ ഹ ഹ

By the way, ചോരയുടെ നിറം ചുവപ്പാണ് എന്നതാണ് എന്റെ ജാതി തിരിച്ചറിയാനുള്ള ഏകവഴി. ചന്ദ്രേട്ടനും ലോനപ്പനും ഞാനും ഒക്കെ ഒരേ ജാതിയാവുന്നത് അതുകൊണ്ടാ‍ണ്.

എന്തായാലും കമന്റുകള്‍ പോസ്റ്റിലേക്കു തന്നെ ഗോളടിക്കട്ടെ. വിഷയത്തിലേക്കു മാത്രം നേരെ നടക്കട്ടെ. ഇവിടെ വഴിതിരിയണ്ട.

ഇടിവാള്‍ said...

ഡേയ് സങ്കുചിതാ,
നിനക്കാരാണ്ട്രാ ഈ പേരു ഇട്ടു തന്നേ,അയാള്‍ക്കു”മിസ്റ്റര്‍.അര്‍ത്ഥവര്‍ത്തന്‍-2007“ എന്നൊരു അവാര്‍ഡ് കൊടുക്കനാ ചോദിച്ചത്.

പ്രസ്താവനകളെ വളച്ചൊടിച്ച് പാരപണിയുന്ന സ്വഭാവം നിര്‍ത്തിയില്ലേടാ ഇതു വരെ?

“വരമൊഴി നിന്റെ മുന്നില്‍ വിളക്കായി തെളിയുമ്പോള്‍ അതിനു നേരെ കാര്‍ക്കിച്ചു തുപ്പല്ലേ സങ്കൂ.. ഇനിയെങ്കിലും നന്നാവടോ..”

ഞാന്‍ എന്റെ ഏതു കമന്റിലാണ്ടാ, പോസ്റ്റിലാണ്ട്രാ വിശ്വേട്ടനെസംശയിക്കുന്നു എന്ന രീതിയില്‍ പറഞ്ഞിരിക്കുന്നത്. അങ്ങേര്‍ക്കിതു ചെയ്യാനാവില്ല എന്നു തന്നെയാണു ഞാന്‍ ഓരോ തവണയും പറഞ്ഞത്...

ചന്ദ്രേട്ടനോട്: കേരള.കോം നമ്പൂരി എന്നു ഞാന്‍ പറഞ്ഞത് ആ തൂലികാ നാമത്തിനെയായിരുന്നു. സോറി,

സപ്തന്‍: ലോനപ്പനെ ആരോ കോപ്പിയടിച്ചതൊന്നുമല്ല പ്രശ്നം... അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ മനസ്സിലാക്കി, മലയാളം ബ്ലോഗുകളില്‍ വൃത്തികെട്ട കമന്റിടുന്ന ഒരു ഇന്റര്‍നെറ്റ് ആഭാസനായി ചിത്രീകരിച്ച് അയാളുടെ ബോസിനു മെയില്‍ അയച്ചുത്, മലയാളം ബ്ലോഗു കൂട്ടായ്മയിലെ ആരോ ആണെന്നയാള്‍ വിശ്വസിക്കുന്നു.( അയച്ച ആളിനെക്കുറിച്ച് തെളിവുണ്ടോ എന്നൊന്നും എനിക്കറീയില്ല, മറിച്ച് ഇങ്ങനെയൊരു സംഭവം നടന്നത് സത്യം തന്നെ)

അയാളില്‍ കമ്പനിക്കുള്ള വിശ്വാസത്തിന്‍ പുറത്ത്, ജോലി പോയില്ല, മറിച്ച് ലോനയുടെ നിര്‍ദ്ദേശപ്രകരം തന്നെ ബ്ലോഗര്‍.കോം ബ്ലോക്കു ചെയ്തു.

Unknown said...
This comment has been removed by the author.
K.V Manikantan said...

മി. ഇടിവാള്‍,
ഞാന്‍ എവിടെയാടാ വിശ്വേട്ടനെ നീ സംശയിക്കുന്നു എന്ന് എഴുതിയത്? ശരിക്ക് വായിച്ച് നോക്കടാ..

ചതുരംഗം കളിക്കുന്നവരെ എനിക്കിഷ്ടമാണ്. കരുക്കളെ എനിക്കിഷ്ടമല്ല. കേട്ടല്ലോഡാ...

വീണ്ടുമൊരു കൊന്തപോള്‍ ആയി അവതരിക്കാന്‍ എനിക്ക് മടിയൊന്നുമില്ല.

മനസിലായോഡാ?

Siju | സിജു said...

ദേവേട്ടാ..
കൈപ്പള്ളിയുടെ പോസ്റ്റിനെ പറ്റിയല്ല പറഞ്ഞത്. കഴിഞ്ഞ മാസം ഇരുപതിന് ദ്രൌപതിയുടെ കവിതകള്‍ നന്ദിതയുടെ കവിതകളുടെ കോപ്പിയാണെന്നു പറഞ്ഞു കൊണ്ട് കയ്യൊപ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു. (ലിങ്ക് തരാന്‍ നോക്കിയപ്പോ ആ പോസ്റ്റ് ഇപ്പോ കാണാനില്ല) അതു വായിച്ചിട്ടാദ്യമൊന്നും മനസ്സിലായില്ലായിരുന്നു. പിന്നീട് നടന്ന കമന്റ് മഹാമഹത്തിലാണ് കോപ്പിയടിച്ചെന്നും ദ്രൌപതി ആണാണോ പെണ്ണാണ്ണോയെന്നുള്ള സംശയങ്ങള്‍ പുറത്തു വന്നതുമെല്ലാം.

എങ്കിലും അതു ഡിലീറ്റിയതു കഷ്ടമായിപ്പോയി. പലരുടേയും വിലയേറിയ അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. ആ ദിവസങ്ങളിലെ പിന്മൊഴി നോക്കിയാല്‍ പിടികിട്ടും

ഇതു മൊത്തം ടോട്ടല്‍ ഫുള്ളായി കമ്പ്ലീറ്റായിട്ട് ഓഫായിപ്പോയി; ഒരു വിലയുമില്ലാത്തൊരു മാപ്പതിന്.

അരവിന്ദ് :: aravind said...

ദേവേട്ടാ ക‌മ്യൂണിറ്റിയുടെ ഗോയിംഗ് കണ്‍‌സേണ്‍ കോണ്‍സെപ്റ്റിന്റൊപം കണ്‍‌സെപ്റ്റ് ഓഫ് പ്രൂഡന്‍സ് ആന്റ് കക്ണ്‍‌സെപ്റ്റ് ഓഫ് മാച്ചിംഗ് ഉപയോഗിക്കാഞ്ഞതാ പ്രശ്നായേ :-)

Siju | സിജു said...

ഏതായാലും ഒരു ഓഫ് കൂടിയടിച്ചേക്കാം..
ആ പോസ്റ്റിനെ തുടര്‍ന്നാണ് ബൂലോകത്തില്‍ വര്‍മ്മകള്‍ ഇറങ്ങാന്‍ തുടങ്ങിയത്. അന്ന് വര്‍മ്മ കളിച്ച ലോനപ്പന്റെ അവസാന പോസ്റ്റിനും കിട്ടി വര്‍മ്മ ശല്യം

കുറച്ചു കൂടി കൂടുതല്‍ കാര്യങ്ങള്‍ പറയാമായിരുന്നു. പക്ഷേ, ഞാന്‍ ചെന്നൈ, കൊച്ചി, ഡെല്‍ഹി അങ്ങിനെ പല ലോബികളില്‍ ചവിട്ടി നില്‍ക്കുന്നതു കൊണ്ട് ഏതെങ്കിലും ഒന്നു വലിച്ചാ താഴെ പോകും. സത്യമായിട്ടും ഇപ്പോഴുള്ള പണി പോയാല്‍ വേറെ പണിയൊന്നും അറിയില്ല. കഞ്ഞി കുടിച്ചു പോട്ടെ..

അഭയാര്‍ത്ഥി said...

വിശ്വം സാറെ,
ആ പോസ്റ്റ്‌ ഡിലിറ്റാനുണ്ടായ കാരണം ഒരു തെറ്റിദ്ധാരണയുമല്ല. ശരിയായ ധാരണകള്‍ മൂലമാണ്‌. ബൂലോഗത്തിന്റെ കുറ്റകരമായ മൗനം. ആ പോസ്റ്റില്‍
അമേദ്യ വര്‍ഷമുണ്ടാകാനുള്ള സാദ്ധ്യതകള്‍. ആ പോസ്റ്റിട്ടതിനുള്ള ഭീകരമായ പാരിതോഷികങ്ങള്‍ എന്നിവ ഞാന്‍ ക്രത്യം ഊഹിച്ചു.
ഞാന്മൂലം അങ്ങേക്ക്‌ അത്തരമൊരവസ്ഥ വേണ്ടെന്ന്‌ ഞാന്‍ കരുതി

അല്‍പ്പം കഴിഞ്ഞ്‌ അങ്ങയുടെ പോസ്റ്റിലും ,കുറുമാനെ വേറൊരു പോസ്റ്റിലും അസഭ്യങ്ങള്‍ ചൊരിഞ്ഞത്‌ നാമെല്ലാം കണ്ടുവല്ലോ. അതിന്റെ പത്തിരട്ടി ശക്തിയുള്ള തെറിവിളികള്‍ ആ പോസ്റ്റിലുണ്ടായേനെ എന്ന്‌ നിസ്സംശയം ഞാന്‍ പറയുന്നു. അനോണികളും പുണ്യാളന്മാരും എല്ലാം ജാഥയായി എത്തിയേനെ.
യാഹു പ്രശ്നത്തില്‍ കുറുമാന്‍ പറഞ്ഞത്‌ ശ്രദ്ധിക്കു. നിഴലുകളോട്‌ യുദ്ധം ചെയ്ത്‌ ജയികാനാവില്ല. അങ്ങിതെഴുതാതെ തന്നെ അങ്ങയെപ്പറ്റി എന്റെ ധാരണയാണ്‌ ഞാനന്ന്‌ പോസ്റ്റിലിട്ടത്‌. അത്‌ മാറുന്നുമില്ല മാറുകയുമില്ല.

ഇപ്പോള്‍ ദേവന്‍ തിരഞ്ഞെടുത്ത സമയത്തിന്റെ ഔചിത്യം ശ്ലാഘനീയമാണ്‌.
പോസ്റ്റിനേക്കള്‍ ഈ സമയ ഔചിത്യം നമുക്ക്‌ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഉതകുന്നു.

Shiju said...

വിശ്വം said
എനിക്കു മനസ്സിലാവാഞ്ഞ ഒരു കാര്യം, ഞാനും ബെന്നിയും തമ്മില്‍ നടന്ന ചാറ്റ് എങ്ങനെയാണ് ഈ സരോജത്തിനു ലഭിച്ചതെന്നാണ്. പിന്നീടൊരിക്കല്‍ ബെന്നിയോടു ചോദിച്ചപ്പോള്‍ ബെന്നി ആ ചാറ്റ് ലോനപ്പന് അയച്ചുകൊടുത്തിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞു. ലോനപ്പന്റെ കയ്യില്‍ നിന്ന് ഈ അനോണിയായ സരോജിന് അതെങ്ങനെ കിട്ടി എന്നും സരോജ് ആ കഷ്ണം കയ്യിലെടുത്ത്, അതും വെച്ച് എന്റെ എന്തോ മുഖമ്മൂടി വലിച്ചുകീറിയതായി പ്രഖ്യാപിച്ചതും എങ്ങനെയാണെന്നും ഈ നിമിഷം വരേക്കും എനിക്കു മനസ്സിലായിട്ടില്ല.



കോപ്പി റൈറ്റ് വൈയലേഷഷ്നേക്കാളും ഒക്കെ നീചമാണ് പ്രൈവസി വയലേഷന്‍.സ്വകാര്യമായി നടത്തുന്ന ചാറ്റ് സംഭാഷണങ്ങള്‍ മൂന്നാമതൊരാളുടെ കൈയ്യില്‍ കിട്ടുന്നത് കഷ്ടം എന്നേ പറയാനുള്ളൂ. അത് എന്തു സ്ഥാപിക്കാനായാലും.

സത്യം പറഞ്ഞാല്‍ ബൂലോഗത്തുള്ളവരുമായി ഇപ്പോള്‍ ചാറ്റ് ചെയ്യുന്നത് തന്നെ പേടിയാണ്, ഇന്നു ചെയ്ത ചാറ്റ് നാളെ മൂന്നാമതൊരാളുടെ കൈയ്യിലോ, അതുമല്ലെങ്കില്‍ ആരെയെങ്കിലും കരിവാരിത്തേക്കുവാന്‍ ഒരു പോസ്റ്റിന്റെ രൂപത്തിലോ എത്തുന്നു. ഇത്തരത്തിലുള്ള കുറച്ച് പോസ്റ്റുകള്‍ ഈ അടുത്ത് ബൂലോഗത്ത് കണ്ടു,

മലയാളി ബ്ലോഗര്‍മാര്‍ എത്രത്തോളം തറകളികളാണ് കളിക്കുന്നത് എന്നോര്‍ത്ത് ലജ്ജ തോന്നുന്നു.

reshma said...

ഊഹം വെച്ച് മാത്രം നമ്മളില്‍ ഒരാളുടെ പേര് വലിച്ചിട്ട് അപമാനിച്ചത് നിന്ദ്യം.
ലോനപ്പന് സംഭവിച്ചത് അദ്ദേഹത്തിന്റെ കൈയിലിരുപ്പ് കൊണ്ടാണെന്ന് കേള്‍ക്കുമ്പോള്‍ ഭയങ്കരമായ എന്തോ കുറ്റം ലോനപ്പന്‍ ചെയ്തുവെച്ചിട്ടുണ്ട് എന്ന ധ്വനി, അതും നിന്ദ്യം. (ഞാന്‍ വായിച്ചിട്ടുള്ള ലോനപ്പന്റെ കമന്റുകളില്‍ ഒരു ഇത്തിരി സര്‍ക്കാസം അല്ലാതെ ആരുടേയും നെറ്റിചുളിയാന്‍ മാത്രം ഒന്നും കണ്ടിട്ടില്ല)
രണ്ടും ഒരു പോലെ വേദനിപ്പിക്കുന്നു.

വിശ്വപ്രഭ viswaprabha said...

പ്രിയ കൂട്ടുകാരേ,

ലോനപ്പനും ഞാനും ഇന്നലെയും ഇന്നുമായി ഹൃദയംതുറന്നു സംസാരിച്ചു. :-)
രണ്ടുപേരും കാര്യങ്ങളൊക്കെ അന്യോന്യം പറഞ്ഞു തെളിഞ്ഞു. എന്റെയും മറ്റു ചിലരുടേയും പേരുകള്‍ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതില്‍ അദ്ദേഹത്തിന് മനസ്താപമുണ്ട്. പെട്ടെന്നുണ്ടായ ആശയക്കുഴപ്പത്തിലാണ് അതൊക്കെ ചെയ്തത് എന്നും അതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അതുപോലെത്തന്നെ എനിക്കും ഈ പ്രശ്നത്തില്‍ ഇനി മനോവിഷമമൊന്നും ഇല്ലെന്ന്‌ ഞാനും‍ അറിയിച്ചിട്ടുണ്ട്.

തല്‍ക്കാലം ബ്ലോഗുകളിലും മറ്റും ഇടപെടാന്‍ ലോനപ്പന് നിയന്ത്രണങ്ങളുണ്ട്. ബ്ലോഗിലൂടെ ഇവിടെ വന്ന് മറുപടി പറയാന്‍ വയ്യാത്തതിനാല്‍ എന്റെ ഈ കമന്റിലൂടെ മറ്റു ബ്ലോഗേര്‍സിനെയൊക്കെ ഇങ്ങനെ അറിയിക്കാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്:
“എന്തായാലും സംഭവിച്ചതൊക്കെ സംഭവിച്ചു. ഇനി ഇതിന്റെ പേരില്‍ എന്തെങ്കിലും തര്‍ക്കം/ചര്‍ച്ച തുടര്‍ന്ന് അദ്ദേഹത്തിന്റെ ജോലിയേയും ജീവിതത്തേയും ബാധിക്കരുതെന്ന് ആഗ്രഹമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പേരുകള്‍ പരാമര്‍ശിക്കപ്പെട്ട എല്ലാവരോടും അദ്ദേഹം ക്ഷമ ചോദിച്ചിട്ടുണ്ട്. ഇനിയും ഈ പ്രശ്നം എവിടെയെങ്കിലും ആരെങ്കിലും കൂടുതല്‍ ചര്‍ച്ച ചെയ്ത് നീട്ടിക്കൊണ്ടുപോകണമെന്നോ യഥാര്‍ത്ഥ പ്രതികളെ കണ്ടുപിടിക്കണമെന്നോ അദ്ദേഹത്തിന് ഒട്ടും താല്‍പ്പര്യമില്ല.

ഇനി എന്റെ(വിശ്വത്തിന്റെ) ഒരഭ്യര്‍ത്ഥന എല്ലാവരോടും കൂടി: “ദയവു ചെയ്ത് നമുക്ക് ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാം.മറ്റൊന്നും കൊണ്ടല്ല, സംഭവിച്ചുപോയ ദൌര്‍ഭാഗ്യത്തിന്റെ ആഴം കൂട്ടാനല്ലാതെ അതില്ലാതാക്കാന്‍ ഇനി ഈ ചര്‍ച്ചയ്ക്കു കഴിയില്ല. ആദിത്യനും എവുരാനും പേരു പരാമര്‍ശിക്കപ്പെട്ട മറ്റുള്ളവരും കൂടി ലോനപ്പനോടു ക്ഷമിക്കുക”

ഇങ്ങനെ ഒരു ഭീകരമായ സംഭവത്തിന് ഉത്തരവാദി ആയിരുന്നത് ആരായാലും അവര്‍ ഇതുവായിക്കുന്നുണ്ടെങ്കില്‍ മനസ്സിലാക്കുക: ഏറ്റവും നികൃഷ്ടവും നിന്ദ്യവുമായ ഒരു കാര്യമാണ് താങ്കള്‍ ചെയ്തത്. ഇതില്‍നിന്നും എന്തെങ്കിലും തരത്തിലുള്ള സംതൃപ്തിയോ സുഖമോ നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ ആ ക്രൂരതയെ ഞങ്ങള്‍ക്കു വെറുപ്പാണ്.

എന്നെങ്കിലും ഒരു ദിവസം, അതും വളരെ അടുത്തുതന്നെ, ലോനപ്പന്‍ എന്ന വിവിയെന്ന ദേവദാസ് എന്ന നമ്മുടെയൊക്കെ കൂട്ടുകാരന്‍ വീണ്ടും ഈ ബൂലോകത്തു തിരിച്ചുവരും എന്ന പ്രത്യാശയോടെ അന്ന് അവന് ഓടിക്കേറി വരാന്‍വേണ്ടി നമുക്കെല്ലാര്‍ക്കും കൂടി ഇപ്പോഴേ സ്വാഗതത്തിന്റെ ഒരു ചുവന്ന പട്ടുപരവതാനി ഇവിടെ വിരിച്ചുവെയ്ക്കാം!

:-)

myexperimentsandme said...

നന്നായി. എല്ലാം ശുഭപര്യവസായിയാവട്ടെ.

ദേവന്‍ said...

ആരോപണത്തിന്റെയും മുറിപ്പെടുത്തലിന്റെയും വേദനിക്കലിന്റെയും സമയം കഴിഞ്ഞെന്നു മനസ്സിലാക്കി സന്തോഷിക്കുന്നു. ചര്‍ച്ചകൊണ്ട്‌ എല്ലാവര്‍ക്കും പരസ്പരം മനസ്സിലാക്കാനെങ്കിലും കഴിഞ്ഞു കാണുമല്ലോ. ചതി പറ്റിയവരും വെറുതേ ആരോപണങ്ങള്‍ കേട്ടവരുമില്ലാം പരസ്പരം ക്ഷമിച്ചെന്ന് കേള്‍ക്കുന്നതിലും നല്ല വാര്‍ത്ത എന്തുണ്ട്‌!

ലോനപ്പന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒരു ചര്‍ച്ചയും തുടരരുത്‌, നിര്‍ത്താം നമുക്ക്‌ . എങ്കിലും കുറ്റം എന്നെങ്കിലും എങ്ങനെയെങ്കിലും തെളിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയായേ മതിയാവൂ.

സ്വാര്‍ത്ഥന്‍ said...

ശുഭം

keralafarmer said...

തൃശൂര്‍ പൂരമൊക്കെ കഴിഞ്ഞു അല്ലെ. എന്തൊരു ഒച്ചയും ബഹളവും ആയിരുന്നു. പലരും പറയുന്നതുപോലും കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഇനിയെങ്കിലും ഈ പരിസ്ഥിതി മലിനീകരണങ്ങളുണ്ടാക്കുന്ന വെടിക്കെട്ടും കമ്പവുമൊക്കെ വേണ്ടെന്ന്‌ വെച്ചാല്‍ നല്ലത്‌. ഹൃദയാഘാതത്തില്‍നിന്നും മോചനവും ലഭിക്കും സുഖമായി ഉറങ്ങുകയും ചെയ്യാം. നാറിയിട്ടാണെങ്കിലും കണക്കുകള്‍ ബ്ലോഗ്‌ ഹിറ്റ്‌സിന്റെയും മറ്റും റിക്കോര്‍ഡിടുന്നു.
ഹിന്ദു മുസ്ലീം സിഖ്‌ ഇസായി ഭായി ഭായി.

SunilKumar Elamkulam Muthukurussi said...

അനിയന്‍സ്, വിഷമിപ്പിക്കനമെന്നുദ്ദേശിച്ചല്ല അങനെ ചോദിച്ചത്‌. ദേവന്‍ പറഞപോലെ ബൂലോകത്ത്‌ ഒരു സാധാരണവായനക്കാരനായി മാത്രം സന്ദര്‍ശിക്കുന്ന എന്ന്പ്പോലുള്ളവര്‍ കൂട്ടിവായിച്ചാല്‍ അങനെ തന്നെ തോന്നും. അനിയന്‍ അദ്ദേഹത്തെ അറിയാം എന്നത്‌ കൊണ്ട്‌ എനിക്കും അറിയും എന്നില്ലല്ലോ. പിന്നെ ചന്ദ്രക്കാരന്റെ ഒരു കമന്റില്‍ നിന്നാണ് ലോനയെപ്പറ്റിയുള്ള പരമാറ്ശം തുടങിയത്‌. ഞാനല്ല. എങ്കിലും പലതും വ്യക്തമാകാന്‍ ഇത്‌ സഹായിച്ചു എന്നത്‌ വാസ്തവം. എനീക്കിപ്പോഴും തോന്നുന്നത്‌ യാഹൂവിനെതീരുയുള്ള പ്രതിഷേധം അട്ടിമറിക്കന്‍ ചിലര്‍ നടത്തിയ ഗൂഢാലോചനകളാണ് ഇതെന്നാണ്. വര്‍മ്മമാരുടെ അവതാരവും അതുപോലെതന്നെ. കൂട്ടായ്മ എന്ന പൊതു ധാരണ പൊളിഞല്ലോ, അതുമതി. (വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്‌ ആ പോസ്റ്റില്‍ തന്നെ ചോദിച്ചിരുന്നു, കണ്ടില്ലേ?)
-സു-

മുസ്തഫ|musthapha said...

ഈ പോസ്റ്റും കമന്‍റുകളും വായിച്ച് വളരെ വിഷമം തോന്നിയിരുന്നു.

ഇപ്പോ... ഇന്ന്... അവസാന കമന്‍റുകള്‍, പ്രത്യേകിച്ചും വിശ്വേട്ടന്‍റെ കമന്‍റും അതിലൂടെയുള്ള ലോനപ്പന്‍റെ കമന്‍റും കണ്ടപ്പോള്‍ എന്തെന്നില്ലാത്തെ സന്തോഷം തോന്നുന്നു.

ഇല്ല, ഈ ബൂലോഗ കൂട്ടയ്മയ്ക്ക് ഉലച്ചിലൊന്നും സംഭവിക്കുന്നില്ല, ഉണ്ടെങ്കില്‍ തന്നെയും അത് ദിശ മാറി വീശുന്ന ചില ചെറിയ കാറ്റ് കാരണം മാത്രം... ആ കാറ്റ് കടന്നു പോയാല്‍ വീണ്ടും എല്ലാം പുര്‍വ്വസ്ഥിതിയിലാവും.

തെറ്റിദ്ധാരണകള്‍ക്ക് ഊഹാപോഹങ്ങള്‍ കൊണ്ട് വളമിടുന്നവര്‍, ഊഹാപോഹങ്ങള്‍ നിസ്സാരമായ ഒരു പ്രശ്നത്തെ പര്‍വ്വതീകരിക്കുകയാണ് ചെയ്യുന്നതെന്ന് ദയവായി മനസ്സിലാക്കുക.

ബ്ലോഗ് ചെയ്യാറുണ്ടെങ്കിലും പണ്ടത്തേതില്‍ നിന്നും വിഭിന്നമായി ബ്ലോഗിനോടൂം ബ്ലോഗ് കൂട്ടായ്മയോടും വിരക്തി തോന്നിയ നാളുകളായിരുന്നു കടന്നു പോയത്.

എന്തായാലും എല്ലാം ശുഭമായതില്‍ വളരെ സന്തോഷം തോന്നുന്നു.

ഈ പോസ്റ്റിട്ട ദേവേട്ടനും ഇതില്‍ ന്യായമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവര്‍ക്കും കാര്യങ്ങള്‍ വിശദമാക്കിയ വിശ്വേട്ടനും തെറ്റിദ്ധാരണ തിരുത്തിയ ലോനപ്പനും... എല്ലാവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

എല്ലാവര്‍ക്കും നന്ദി...

Ziya said...
This comment has been removed by the author.
Ziya said...

എല്ലാം ശുഭമായി പര്യവസാനിച്ചതില്‍ സന്തോഷം.
മനസ്സു തുറന്ന് പഴയതിനേക്കാള്‍ സന്തോഷത്തോടെ നമുക്ക് ബ്ലോഗാം മക്കളേ...
എല്ലാ വിവാദങ്ങളോടും പോകാന്‍ പറ

Manjithkaini said...

ആഹാ ഇത്ര പെട്ടെന്ന് എല്ലാം ഒത്തുതീര്‍പ്പിലെത്തിയോ? അപ്പോ നമുക്ക് ഒത്തുതീര്‍പ്പിന്റെ ഭാഷയും വശമുണ്ട്(ഉണ്ടാകണമല്ലോ). ഒരു കാര്യം വ്യക്തമായി. പ്രതി ചിത്രകാരനല്ല. അങ്ങേരെങ്ങാനുമായിരുന്നെങ്കില്‍ ആരുടെ ജോലിപോയാലും ശരി ഇല്ലെങ്കിലും ശരി ഇവിടെ ശവം കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു കാണാമായിരുന്നു.

ജ്യോതിര്‍മയി /ज्योतिर्मयी said...

കലഹച്ചൂടൊന്നൊഴിഞ്ഞുവോ!

ഈ ചൂടും തണുപ്പും പൊള്ളിക്കാനും മരവിപ്പിക്കാനും ആവാതിരിക്കട്ടെ!

ബൂലോഗത്ത്‌ നല്ലനല്ല രചനകള്‍ ധാരാളം പ്രതിഭകളിലൂടെ ഒഴുകിവരട്ടെ.

അഗ്നിതേജസ്സുള്ള വാക്കുകളും ജീവരസം തുളുമ്പുന്ന വാക്കുകളും ആവാഹിച്ചെടുത്ത്, പാകപ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍, രചനകള്‍ ഉടലെടുക്കുകയായി...
സൃഷ്ടിയുടെ വസന്തകാലം ബൂലോഗത്തിലും വിരിയട്ടെ...

എല്ലാവര്‍ക്കും(എനിയ്ക്കും) ആശംസകളും നന്ദിയും.


[ഓ.ടോ: തല ചൂടായാല്‍ മനുഷ്യന്‍ ഇങ്ങനേം എഴുതുമോ:-( ]

:-)

അമല്‍ | Amal (വാവക്കാടന്‍) said...

വിശ്വേട്ടന്റെ കമന്റ് കണ്ടപ്പോ ഒരാശ്വാസം...

കുറെപ്പേരുടെ(എന്റെ ഉള്‍പ്പെടെ) ആട്ടം കാണല്‍ നിന്നു ... നന്നായി.. :)