ഹരീ എന്ന ബ്ലോഗര്‍ ഒരു കമന്റില്‍ ഇന്റര്‍നെറ്റില്‍ പലയിടത്തും വ്ലാഡിമിര്‍ നക്കോബോവ് എന്നു കാണുന്നെന്ന് പറഞ്ഞു കണ്ടു. ഇതെന്താ ഇങ്ങനെ എന്നു ചോദിച്ചപ്പോള്‍ ഗൂഗിളമ്മച്ചി പറഞ്ഞ കഥയിങ്ങനെ.
ഫെബ്രുവരി ഒന്നാം തീയതി എം എസ് എന്‍ ഇന്‍ഡ്യാ നിശബ്ദ് എന്ന ചിത്രത്തിന്റെ കഥ വ്ലാഡിമിര്‍ നക്കോബോവിന്റെ ലോലിത ആണെന്ന് സിനി റിവ്യൂവില്‍ (അതൊരു ടൈപ്പിംഗ് പിശകല്ല, പലതവണ പറഞ്ഞിട്ടുണ്ട്)നമുക്ക് പറഞ്ഞു തന്നു.
http://content.msn.co.in/NR/exeres/2C83995F-8758-4936-A710-0830CD21008F.htm
തുടര്‍ന്ന് ഇന്‍ഡ്യാ എഫ് എം വ്ലാഡിമിര്‍ നകോബോവ് എന്നൊരു എഴുത്തുകാരന്റെ പ്രൊഫൈല്‍ പ്രസിദ്ധീകരിച്ചു. ഇങ്ങോരു ആകെ ചെയ്തത് നിശബ്ദ് എന്ന പടത്തിനു കഥ എഴുതുകയാണെന്നും അവരു പറയുന്നു.
ബോളിവൂഡ് ബ്ലിറ്റ്സ്, ഇന്‍ഡ്യാ ഇന്‍ഫോ എന്നു വേണ്ട സകലമാന ആളുകളും നക്കോബോവിനെ അങ്ങു കൊണ്ടാടി. നിശബ്ദിനെ കുറിച്ചെഴുതുമ്പോള്‍ ഇനി നക്കോബോവിന്റെ പേരു മാറ്റിയാല്‍ ആളുകള്‍ തല്ലുമെന്ന അവസ്ഥയായി.
webindia സമദൂര സിദ്ധാന്തം പാലിച്ചു. അവര്‍ നബകോവ് എന്നും നക്കോബോവ് എന്നും ഒരേ സ്ഥലത്ത് അടുത്തടുത്ത വരികളില്‍ പറഞ്ഞു പ്രശ്നം പരിഹരിച്ചു. ആരും തര്‍ക്കത്തിനു വരരുതല്ലോ.
[പി. സുബ്ബയ്യാപിള്ള പണ്ടെഴുതിയത്- ലേഖകന്‍ ചോദിക്കുന്നു “സാറേ, മാക്സിം ഗോര്ക്കിയാണോ മാര്‍ക്സിം ഗോര്ക്കിയാണോ ശരി? “ എഡിറ്റന് “താന്‍ മാക്സിമം ഗോര്ക്കികളെ ഉള്‍ക്കൊള്ളിച്ചോ, ആരും തര്‍ക്കിക്കില്ല”.]
ഹരീ എഴുതിയ കഥയാണെങ്കില്‍ പ്രണയിതാവിനു പെണ്‍കുട്ടിയുമായി വലിയ പ്രായ വത്യാസം ഉണ്ടെന്നല്ലാതെ വ്ലാഡിമിര്‍ നബക്കോവിന്റെ ലോലിതയുമായി എന്തെങ്കിലും സാമ്യമുണ്ടെന്ന് തോന്നുന്നില്ല.
ഗുണപാഠം: പോര്‍ട്ടലുകള്‍ വായിക്കരുത്- അടിച്ചു മാറ്റിയ പാചകം മുതല്‍ ആളെ മാറ്റുന്ന ലേഖനം വരെ കാണും അതില്‍. കേരള മുഖ്യമന്ത്രി അത്യുചാനന്ദന് ആണെന്ന് കുറച്ചു കഴിയുമ്പോള്‍ നമ്മള്‍ക്കു തന്നെ തോന്നിയാലോ. മനോരമ വാരികയും മരം കൊത്തി മാസികയും തന്നെ ഭേദം
Subscribe to:
Post Comments (Atom)
16 comments:
നിശബ്ദിനെ കുറിച്ചെഴുതുമ്പോള്‍ ഇനി നക്കോബോവിന്റെ പേരു മാറ്റിയാല്‍ ആളുകള്‍ തല്ലുമെന്ന അവസ്ഥയായി.
Dear Devetta, I hpoe taht you are fnie. Here I am fnie. Waht are the prboems asscoitaed wtih the sepllings of Nakobov and Nabokov എന്നോ മറ്റോ ഇല്ലേ ദേവേട്ടാ
prbolems പോക്കായി ആകപ്പാടെ prbolems ആയി.
ഹഹ! ദേവാ. :)
ഇക്കാലത്ത് നമ്മള് എന്തുറപ്പ് കൊടുത്താലും ആളുകള്‍ നെറ്റില്‍ കാണുന്ന 'അലമ്പേ' വിശ്വസിക്കൂ. ഇപ്പറഞ്ഞ കേസില്‍ ഒരു തെറ്റു തിരുത്താന്‍ നോക്കി ഞാന്‍ ഒരു വഴിയായിപ്പോയി!
പിന്നെ, നിശ്ശബ്ദിന്റെ കഥ 'ലൊലിറ്റ'യില്‍ നിന്ന് കടം കൊണ്ടതാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. വര്മ്മച്ചേട്ടന് നിറയെ മാറ്റങ്ങളൊക്കെ വരുത്തിയിട്ടുണ്ടാകാം.
Набо́ков എന്ന റഷ്യന്‍ വാക്കിന്റെ വികലമായ ഉച്ചാരണത്തെ (എന്ന് ഉടമ തന്നെ പറയുന്ന) അടിസ്ഥാനമാക്കിയുള്ള ഇംഗ്ലീഷ് വാക്കിന്റെ സ്പെല്ലിംഗില്‍ എത്രമാത്രം മസില് പിടിക്കാമെന്നൊരു ശങ്ക ഇല്ലാതില്ല-പ്രത്യേകിച്ചും ഉച്ചാരണം അങ്ങിനെതന്നെ പറ്റണമെന്നില്ല എന്നൊരു നിലപാടും കൂടിയുള്ളപ്പോള്‍
പുള്ളിയെ Nabokov എന്ന് വിളിച്ചാലും പുള്ളിക്കിഷ്ടപ്പെടില്ല, Nakobov എന്ന് വിളിച്ചാലും ഇഷ്ടപ്പെടില്ല. “It is often misspelt... എന്നും പറഞ്ഞാണ് പുള്ളിയുടെ അവസാന നാമത്തെപ്പറ്റി പുള്ളിതന്നെ വിശദീകരിക്കാന്‍ തുടങ്ങുന്നത്.
എന്തായാലും ഒരു പുതിയ ആളെ പരിചയപ്പെട്ടു, പുതിയ രണ്ടുമൂന്ന് വാക്കുകള്‍ പഠിച്ചു, ആദ്യമായി ഒരു റഷ്യന്‍ വാക്ക് കോപ്പി/പേസ്റ്റ് ചെയ്തു.
നബക്കോഫ് എന്നും നബകോവ് എന്നും നബോക്കോവ് എന്നും ഒക്കെ ആളുകള്‍ നാക്കു വഴങ്ങുന്നതനുസരിച്ച് ഓരോ നാട്ടില്‍ പറയുന്നു എന്നല്ലേ അങ്ങോരു പറയുന്നത് വക്കാരീ, നക്കോബോവ് ആക്കിയാലു ശരിയാകുമോ?
ഇന്ത്യക്കാരല്ലാത്തവരു എന്നെ “ടേവന്‍” “ഡെവന്‍” എന്നും ഒക്കെ എന്നെ വിളിക്കുന്നു. പാവങ്ങള്‍ നാക്കു വടിക്കാത്തതുകൊണ്ടാവും. എന്നുവച്ച് ആരെങ്കിലും കയറി “വേടന്” എന്നു വിളിച്ചാല്‍ ജാതി പറഞ്ഞ് ആക്ഷേപിച്ചതാണെന്നല്ലേ ഞാന്‍ കരുതൂ.
പക്ഷേ ഒരു റഷ്യക്കാരന് Набо́ков നെ അതെങ്ങിനെയോ അങ്ങിനെയൊക്കെത്തന്നെയല്ലേ വിളിക്കൂ ദേവേട്ടാ.
വക്കാരിയെന്താ, വഴക്കാളിയെന്താ എന്നറിയാത്ത സായിപ്പ് എന്നെ വക്കാരിയെന്നോ വഴക്കാളിയെന്നോ വിളിച്ചാലും വിളി എന്നെയാണെങ്കില്‍ ഞാന്‍ വിളി കേള്‍ക്കും.
ഒന്നുകില്‍ എല്ലാം ഒക്കണം, അല്ലെങ്കില്‍ എല്ലാം തോന്നിയപോലെ എന്ന പിന്തിരിപ്പന് യാഥാസ്ഥിതിക മൂരാച്ചി മനോഭാവം ഞാന്‍ മാറ്റിയേ പറ്റൂ- അതുപോലെ പിടിച്ചുപോയില്ലേ ഇനി കൊമ്പ് ഒന്നെങ്കിലും എന്ന ദയനീയാവസ്ഥയും :)
ഒന്നൂരണമല്ലോ...
ഇതൊന്നും Nakobov നെ ന്യായീകരിക്കുകയല്ലേ. പക്ഷേ ശരി Nabokov ആണെന്ന് പറയുമ്പോള്‍ അത് തന്നെയാണോ ശരിക്കും ശരി എന്നൊരു അന്വേഷണം മാത്രം. പുള്ളിയോട് സാര്‍, സാറിന്റെ പേര് Nabokov എന്നാണോ എന്ന് ചോദിച്ചാല്‍ “ആബ്സൊല്യൂട്ട്ലി, മൈ ഡിയര്‍ വഴക്കാളീ” എന്ന് എന്നോട് ആദ്യം പുള്ളിയുടെ നെഞ്ചത്ത് കൈവെച്ച്, പിന്നെ എന്റെ തോളില്‍ തട്ടി പുള്ളി പറയുമോ എന്നൊരു ശങ്കപ്പുറത്തുള്ള തോന്നല്‍ മാത്രം.
പുള്ളിയെ നബോക്കോവ് എന്നോ നക്കോബോവ് എന്നോ ഒക്കെ വിളിച്ചാല്‍ “ആ ചായേടെ പൈസാ ഞാന്‍ തരൂല്ല” എന്ന് തേന്മാവിന് കൊമ്പത്തില്‍ മോഹന്‍ലാല്‍ ശോഭന വാങ്ങിച്ച ചായ ചൂണ്ടിക്കാട്ടി കടക്കാരനോട് പറഞ്ഞ് അവസാനം ചായ കുടിച്ച് കഴിഞ്ഞ് കടക്കാരന് ശോഭനച്ചായയുടെ പൈസയും കൂടീ ലാലേട്ടന്റെ കൈയ്യില്‍ നിന്ന് വാങ്ങിച്ച് കഴിഞ്ഞപ്പോള്‍ “എടോ തന്നോടല്ലേ ഞാന്‍ പറഞ്ഞത്...” എന്ന് പറഞ്ഞുള്ള ലാലേട്ടന്റെ മുഖഭാവമാണോര്മ്മ വരുന്നത്. പുള്ളി പാവം പറഞ്ഞ് മടുത്തുകാണും.
ദേവേട്ടാ, ക്ഷമി, ഇതും കൂടി-ഇനിയില്ല.
നാക്ക് വഴങ്ങുന്നു എന്നതനുസരിച്ച് ഓരോരുത്തര് ഓരോ നാട്ടില്‍ പറയുന്നു എന്നൊരു സ്റ്റേറ്റ്മെന്റ് മാത്രമല്ല പുള്ളി പറഞ്ഞത് എന്ന് തോന്നുന്നു. അത് മൂലമുള്ള പ്രശ്നങ്ങളും പുള്ളി പറയുന്നുണ്ട്:
“Every author whose name is fairly often mentioned in periodicals develops a bird-watcher's or caterpillar-picker's knack when scanning an article. But in my case I always get caught by the word "nobody" when capitalized at the beginning of a sentence“ (ഇതിന് ഞാന്‍ ഉദ്ദേശിച്ച അര്‍ത്ഥം തന്നെയല്ലെങ്കില്‍ ചുറ്റി).
പിന്നെ ചില ഉച്ചാരണങ്ങളെപ്പറ്റി ഇങ്ങിനെയും പറയുന്നുണ്ട്:
“The awful "Na-bah-kov" is a despicable gutterism“
എന്തായാലും എല്ലാവരും കൂടി Nabokov ഉറപ്പിച്ചതുകാരണം ഇപ്പോള്‍ അത് തന്നെ പുള്ളിക്ക് ഏറ്റവും കൂടുതല്‍ ഹിറ്റ് കൊടുക്കുന്നത്.
മൂന്ന് കമന്റുകളിലുമായി എട്ട് “പുള്ളി” :)
qw_er_ty
ദേവാ,
വിശ്വവിഖ്യാത പോര്‍ട്ടല്‍ മുറിമൂക്കന്‍
റിഡിഫന്റെ നക്കോബോവിനെ വിട്ടുകളഞ്ഞതെന്തേ?
എന്തായാലും ആ "നക്കോബോവ്" എന്ന പേരു വളരെയിഷ്ടപ്പെട്ടു! അതു പലതവണ പലരും ആവര്ത്തിച്ചെഴുതിയതു പ്രത്യേകിച്ചും.
ഇതുവരെ കേട്ടിട്ടോ, അറിഞ്ഞിട്ടോ ഇല്ലാത്തതാണെങ്കില്‍,
ലൊലിറ്റ എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ വിക്കിപീഡിയയിലും മറ്റുപലസ്ഥലങ്ങളിലും പൊത്തകത്തിന്റെ കവറില്‍ മൂപ്പരുടെ ഒറിജിനല്‍ പേരു സഹിതം കാണാം. അതിനൊന്നും മെനക്കെടാതെ, പോര്‍ട്ടല്‍ 'ജീര്ണലിസത്തില്' വിശ്വസിച്ചുപോയി എന്നൊരബദ്ധം നമ്മുടെ ഈ ചിത്രവിശേഷക്കാരനും പറ്റി. അതിനു നിങ്ങളെല്ലാരും കൂടി മൂപ്പരെ ഇങ്ങനെ ശിക്ഷിക്കാതെ. ഇനി അദ്ദേഹം ഏതെങ്കിലും റഷ്യാക്കാരന്റെ പേരു എഴുതാന്‍ തന്നെ മടിക്കുമെന്ന് തോന്നുന്നു.
ഒരു തെറ്റ് നൂറുപേര് ആവര്‍ത്തിച്ചാല്‍ അതങ്ങ് ശരിയായി മാറിക്കോളുമെന്നോ മറ്റോ 'മിസ്റ്റര്‍ പണ്ടാരോ' പറഞ്ഞത് ഓര്‍മ്മ വരുന്നു (ഇതിനും ലിങ്ക് ചോദിക്കരുതേ പ്ലീസ്)!
Набо́ков Nabokov ആയതും ആ “പണ്ടാരോ” പറഞ്ഞ രീതിയില്‍ തന്നെയാണെന്നും പറഞ്ഞ് Набо́ков വും കുറെനാള്‍ സങ്കടപ്പെട്ടു, പിന്നെ പൊരുത്തപ്പെട്ടു എന്നും ഏതോ ഒരു ലിങ്കില്‍....
(റഷ്യന്‍ കോപ്പി/പേസ്റ്റ് ചെയ്യാന്‍ നല്ല രസം).
അതിനൊന്നും മെനക്കെടാതെ, പോര്‍ട്ടല്‍ 'ജീര്ണലിസത്തില്' വിശ്വസിച്ചുപോയി എന്നൊരബദ്ധം നമ്മുടെ ഈ ചിത്രവിശേഷക്കാരനും പറ്റി. - പലയിടത്തും നബോകോവിന്റെ ലോലീറ്റയില് നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ സിനിമ എന്ന് വായിച്ചിരുന്നു, അത് പ്രതിപാദിച്ചെന്നു മാത്രം. (ഇന്നലെ അത് ശരിയല്ല എന്ന് ബച്ചന് അഭിപ്രായപ്പെട്ടതും കണ്ടു.) ഇതിപ്പോള്‍ അതില്‍ നിന്നും പ്രചോദനമുള്ക്കൊണ്ടതാണോ എന്നെന്നോട് ചോദിച്ചാല്‍ അതിനും എനിക്ക് ഈ പോര്‍ട്ടല്‍ ലിങ്കുകള്‍ തരുവാനേ സാധിക്കുകയുള്ളൂ. സിനിമ കണ്ടതുവെച്ച് ഞാന്‍ തന്നെയെഴുതിയ കാര്യങ്ങള്‍ വിശദീകരിക്കുവാനെനിക്കാവും. ക്രെഡിറ്റ് ലിസ്റ്റ്, ഇതുപോലെയുള്ള ഫാക്ടുകള്‍ എന്നിവയ്ക്ക് പോര്‍ട്ടലുകളെ (ഫിലിം പോര്ട്ടത്സ്) ആശ്രയിക്കുകയല്ലേ എനിക്ക് വഴിയുള്ളൂ? ഒരു പോസ്റ്റ് ഇതിലിടുന്നതിനായി 5-6 മണിക്കൂര്‍ ഞാന്‍ ചിലവാക്കുന്നുണ്ട് (സിനിമ കാണല്‍ ഉള്‍പ്പടെ), ഒട്ടും ‘മിനക്കെടാതെ’യല്ല ഞാനിത് തയ്യാറാക്കുന്നതും. ഇതെഴുതി തുടങ്ങിയതില്‍ പിന്നെ എല്ലാ ചിത്രങ്ങളും അതും ആദ്യ ആഴ്ചയില്‍ തന്നെ കാണുവാനും ശ്രമിക്കാറുണ്ട്. ഒരുപക്ഷെ ഇതെഴുതുന്നില്ലായിരുന്നെങ്കില് ഇത്രയും സിനിമകള്‍, അതും ഇറങ്ങി അഭിപ്രായം അറിയുന്നതിനു മുന്‍പ് ഞാന്‍ കാണുകയില്ലായിരുന്നു.
ഞാനൊരു ജേര്‍ണലിസ്റ്റല്ല, സിനിമ ഇഷ്ടമായതുകൊണ്ടും, എഴുതുവാന്‍ ആഗ്രഹമുള്ളതുകൊണ്ടും ഇങ്ങിനെയൊരു ബ്ലോഗ് എഴുതുന്നു, അത്രമാത്രം. ഞാന്‍ സേര്‍ച്ച് ചെയ്തത്, നിശബ്ദ് സിനിമയുടെ മൂലകഥയെഴുതിയ സാഹിത്യകാരന് എന്നാണ്, അപ്പോള്‍ എനിക്ക് ലഭിച്ച റിസള്‍ട്ടുകള്‍ ഇവയൊക്കെയായിരുന്നു. അതുകൊണ്ട് പറ്റിയ അബദ്ധമാണത്, ക്ഷമിക്കൂ. തെറ്റ് ഞാന്‍ മനസിലാക്കുന്നു, അതവിടെ തിരുത്തിയിട്ടുമുണ്ട്.
--
യാത്രാമൊഴീ,
ഹരീയെ ആരും ശിക്ഷിച്ചതൊന്നുമില്ല. :)
ആദ്യം 'പറയാതെ' പറഞ്ഞു നോക്കി, പിന്നെ പറഞ്ഞു നോക്കി. അപ്പോഴൊന്നും (വക്കാരി ചെയ്ത പോലെയെങ്കിലും) nabokov എന്നൊന്ന് സേര്‍ച്ച് ചെയ്തു നോക്കുകയോ വിക്കി പീഡിയ നോക്കുകയോ ചെയ്തിരുന്നെങ്കില്‍ ഹരീക്ക് ആ പ്രശ്നം ഒഴിവാക്കാമായിരുന്നു.
പിന്നെ, "ഷേക്സ്പിയറോ, അയാള്‍ നമ്മടെ സാംബനു വേണ്ടി കഥാപ്രസംഗം എഴുതുന്ന ആളല്ലേ?" എന്ന ലൈനില്‍ ഈ 'നക്കോബോവി'നെ പ്രെസെന്റ് ചെയ്യുക കൂടി ചെയ്താലോ? ഇനിയൊരു പക്ഷേ, ഈ വിവരങ്ങള്‍ കമന്റായി എഴുതിയ ഞാനാണോ കുറ്റക്കാരന്‍ എന്നൊരു സംശയം, ഇപ്പോള്‍.
വക്കാരീ, താങ്കള്‍ പറഞ്ഞ ആ പേര് പ്രശ്നം കേട്ടിട്ടുണ്ട്. നബൊക്കോവ് കര്ക്കശപ്രകൃതക്കാരനാണെന്നാണ് കേട്ടിട്ടുള്ളത്. വേണമെങ്കില്‍ പുസ്തകങ്ങളിലും മറ്റും റഷന്‍ ലൈനില്‍ തന്നെ ആക്കാമായിരുന്നു, അദ്ദേഹത്തിന് തന്റെ പേര്.
ഹരീം യാത്രാമൊഴീ,
ഹരീയെ കുറ്റം പറഞ്ഞതല്ലാന്നേ. ഈ പോര്‍ട്ടല്‍ ഹരീയെ മാത്രമല്ല വല്യേ സിനി ഡേറ്റാബേസ് സൂക്ഷിക്കുന്നവരെ വരെ ഒരു വഴിക്കാക്കി എന്നു പറഞ്ഞതാ.
ഒരു ലേഖനം എഴുതാന്‍ സമയം എത്ര എടുക്കുമെന്ന് നല്ലതുപോലെ അറിയാം. ആ റോബിയും ഈയിടെ സിനിമയെക്കുറിച്ച് എഴുതാതെ ആയതോടെ ആകെ ഹരീയെ ഉള്ളെന്നു തോന്നുന്നു ബൂലോഗത്ത് (അലീഫിന്റെ ഫിലിം ഫെസ്റ്റ് കവര്‍ മറന്നിട്ടല്ല) സിനിമാ നിരൂപണം എഴുതാന്‍. മുടങ്ങാതെ എഴുതണം.
പോര്‍ട്ടലുകളുടെ ആരോഗ്യം കവറേജും അടിപൊളിയാണു കേട്ടോ. വിരോധമുള്ള വല്ല ഡോക്റ്റര്‍മാരും ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് അയച്ചു കൊടുത്താല്‍ മതി. അവറ്റങ്ങള് "പുല്ലാണ് പുല്ലാണ് ഈരാളി പുല്ലാണ്" (പപ്പൂസ്- പൂച്ചക്കൊരു മൂക്കൂത്തി) പാടി നടക്കുന്നത് കണ്ട് നമുക്ക് സായൂജ്യമടയാംസ്.
Post a Comment