Sunday, March 4, 2007

ബൂലോഗ വിചാരണം - 1

എന്താണീ ബൂലോഗം?
മലയാളം യൂണിക്കോഡില്‍ ബ്ലോഗ്‌ എഴുതുന്നവരെയെല്ലാം ഒന്നിച്ചു വിശേഷിപ്പിക്കാന്‍ ഏതോ ആദിബ്ലോഗന്‍ കണ്ടുപിടിച്ച പേര്‍. മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന മിക്കവരും മിക്കവരും പിന്മൊഴി കമന്റ്‌ അഗ്രിഗേറ്ററിലേക്ക്‌ കമന്റുകള്‍ തിരിച്ചുവിടുന്നുണ്ട്‌. തനിമലയാളം ബ്ലോഗ്‌ സേര്‍ച്ചറും ഉപയോഗിക്കുന്നുണ്ട്‌. മലയാളം ഡോട്ട്‌ ഇന്‍, ചിന്തയുടെ ബ്ലോഗ്‌ അഗ്രിഗേഷന്‍ ഒക്കെ പ്രചാരത്തിലും ഉണ്ട്‌. ഈ സൌകര്യങ്ങളുടെ ഉപഭോക്തൃസമൂഹമാണു ബൂലോഗമെന്നും ഒരു വാദമുണ്ട്‌.

അതിനപ്പുറം ഒരു കമ്യൂണിറ്റി ഉണ്ടോ? ഉണ്ടായിരുന്നു എന്ന് ഉറപ്പായും പറയാം. ഞാനൊക്കെ ബ്ലോഗില്‍ വരുമ്പോള്‍ പത്തു മുപ്പത്‌ ആക്റ്റീവ്‌ ബ്ലോഗര്‍മാര്‍ ഉണ്ടായിരുന്നത്‌ ഒറ്റ കമ്യൂണിറ്റി ആയി തന്നെ നില നിന്നു പോന്നു. എല്ലാ പോസ്റ്റുകളും വായിക്കും, എല്ലാ കമന്റുകളും വായിക്കും, എല്ലാത്തിനെക്കുറിച്ചും അഭിപ്രായവും പറയും, എല്ലാവരെയും എനിക്കറിയാം. ഇവര്‍ക്ക്‌ മലയാളം യൂണികോഡ്‌ പ്രചരിപ്പിക്കും, മലയാളം ബ്ലോഗെഴുത്തു പരമാവധി ആളുകളെ പരിചയപ്പെടുത്തും, മലയാളം ഇന്‍ഫോ ഡേറ്റാ ബേസ്‌ ആകാവുന്ന ലേഖനങ്ങളും മറ്റും ഉണ്ടാക്കും, സാഹിത്യവാസനകള്‍ തിരിച്ചറിഞ്ഞു വികസിപ്പിക്കും എന്നിങ്ങനെ സന്നത്തെടുത്ത ലക്ഷ്യങ്ങള്‍ മാത്രമുണ്ടായിരുന്ന സ്ഥിതിക്ക്‌ ഒരു കമ്യൂണിറ്റിയും അതിനുപരി ഒരു ടീമും ആയിരുന്നെന്ന് തോന്നുന്നു.

ഇന്നത്തെ ബൂലോഗം ഒരു വിര്‍ച്യുവല്‍ കമ്യൂണിറ്റി ആണോ?
വി. സി എന്ന പേര്‍ ആദ്യമായി ഉപയോഗിച്ച ഹോവാര്‍ഡ്‌ റെയ്നോള്‍ഡിന്റെ തന്നെ നിര്‍വചനം എടുക്കാം "ഒരു വിര്‍ച്വല്‍ കമ്യൂണിറ്റി എന്നാല്‍ ഇന്റര്‍നെറ്റില്‍ പൊതു ചര്‍ച്ചകളോ മാനുഷിക വികാരങ്ങളോ സൌഹൃദങ്ങളോ വഴി ഉരുത്തിരിയുന്ന വ്യക്തിബന്ധങ്ങളുടെ ശൃംഖലയാണ്‌".

അതായത്‌ വിര്‍ച്വല്‍ കമ്യൂണിറ്റി എന്നു നമ്മളെ വിലയിരുത്തണമെങ്കില്‍
1. ഇന്റര്‍നെറ്റില്‍ ആയിരിക്കണം
2. പൊതു ചര്‍ച്ചകളോ
3. മാനുഷികമായ വികാരങ്ങളോ പങ്കു വയ്ക്കുന്നവരായിരിക്കണം
4. വ്യക്തിബന്ധങ്ങളുള്ളവരായിരിക്കണം

അങ്ങനെ തന്നെ അല്ലേ നമ്മള്‍ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നും. അല്ല. ആരും തുരുത്തുകളായി ഒറ്റപ്പെട്ട്‌ ബ്ലോഗ്ഗുന്നില്ല, പക്ഷേ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സകലരേയും അറിയുന്നവരോ വ്യക്തി ബന്ധങ്ങള്‍ പുലര്‍ത്തുന്നവരോ അല്ല. എന്നാല്‍ എല്ലാവര്‍ക്കും ഭാഗികമായെങ്കിലും ബൂലോഗത്തുള്ള മറ്റു ചിലരോട്‌ ഇതെല്ലാമുണ്ടു താനും. എല്ലാവരേയും അറിയുന്ന ഒരാളും ബൂലോഗത്തുണ്ടാവുകയുമില്ല. ആ നിലക്ക്‌ അനേകം കമ്യൂണിറ്റികളുടെ ഒരു ഫെഡറേഷന്‍ ആണ്‌ എന്ന് പറയാം.

ബൂലോഗത്തിനു ഒരു പൊതു ലക്ഷ്യം ഉണ്ടോ?
എല്ലാവരും മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്നു. അതൊരു അജെന്‍ഡയല്ല, മീഡിയം മാത്രമാണ്‌. ബ്ലോഗറുടെ അജെന്‍ഡ നടപ്പാക്കാന്‍ കണ്ടുപിടിച്ച വഴി. ഒരാള്‍ ബ്ലോഗ്‌ എഴുതുന്നത്‌ മലയാളം ഭാഷ നിലനില്‍ക്കണമെന്ന ഉദ്ദേശത്തിലാവാം, മറ്റൊരാള്‍ സാഹിത്യ സൃഷ്ടികള്‍ പ്രകാശനം
ചെയ്യുകയാവാം, വേറൊരാള്‍ സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനിറങ്ങിയതാവാം, ചുമ്മാ തമാശ പറയാന്‍ വന്നവര്‍ കാണും, സുഹൃത്തുക്കളെ കണ്ടെത്താന്‍ വന്നവര്‍ കാണും, വല്ല ലൈനും കിടച്ചാല്‍ ലോട്ടറി എന്നു പറഞ്ഞ്‌ ബ്ലോഗ്‌ എഴുതുന്നവരുണ്ടാകും. ഓഫ്‌ ലൈന്‍ ജീവിതത്തില്‍ സമയം ബാക്കിയുള്ളതുകൊണ്ട്‌ ബ്ലോഗ്‌ ചെയ്യുന്നവരുണ്ടാവും. ബൂലോഗത്തിനൊരു കോമണ്‍ അജെന്‍ഡ കണ്ടെത്താനാവുന്നില്ല. എന്നാല്‍ ഗ്രൂപ്പുകളായി തിരിച്ചാല്‍ അവ ഓരോന്നിനും ഒരു ലക്ഷ്യമുള്ളവരുടെ സംഘടന എന്ന രീതിരിലാവുകയും ചെയ്യുന്നു.

ബൂലോഗം ഒരു വെര്‍ച്വല്‍ കമ്യൂണിറ്റി ആകേണ്ടതുണ്ടോ?
ബ്ലോഗുകളുടെ വളര്‍ച്ചയെ മുന്‍ നിര്‍ത്തി നോക്കിയാല്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. കോമണ്‍‍ അജെന്‍ഡ ഉള്ള പല കമ്യൂണിറ്റികള്‍ ഉണ്ടായിക്കോട്ടെ, പ്രോഗ്രാമര്‍മാരുടെ കമ്യൂണിറ്റി, പാട്ടുകാരുടേത്‌, ഡോക്റ്റര്‍മാരുടേത്‌, രാഷ്ട്രീയക്കാരുടേത്‌, തമാശക്കാരുടേത്‌, കവികളുടെ അങ്ങനെ. ഇവരെല്ലാം ഒരു കമ്യൂണിറ്റിയില്‍ വരേണ്ടതില്ല .വായനക്കാരനു ഇഷ്ടമുള്ളയിടത്തെല്ലാം പോയി വായിക്കാം, കമന്റിടാം ഇഷ്ടമുള്ളവര്‍ക്കെല്ലാം കൂട്ടുകൂടാം, തമ്മില്‍ കാണാം, കെട്ടിപ്പിടിക്കാം, അടിച്ചു പിരിയാം- ഇതെല്ലാം ഗ്രൂപ്പ്‌ തലത്തിലല്ലാതെ കമ്യൂണിറ്റി തലത്തിലാവുമ്പോള്‍ കമ്യൂണിറ്റി എന്ന തൊപ്പിക്കു ചേരാന്‍ തല ചെത്തി ഷേപ്പ്‌ വരുത്താന്‍ ഓരോ ബ്ലോഗ്‌ എഴുത്തുകാരനും നിര്‍ബ്ബന്ധിതനാവും. അത്‌ സ്വാഭാവികമായുള്ള കമ്യൂണിറ്റി വളര്‍ച്ചയെ മുരടിപ്പിക്കുകയും കമ്യൂണിറ്റി ട്രെന്‍ഡിനു പുറത്ത്‌ പുതിയൊരു മാനം കൈക്കൊള്ളാന്‍ ബ്ലോഗര്‍ക്കു സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

ബ്ലോഗ്ഗര്‍മാര്‍ ഒന്നിക്കേണ്ട ആവശ്യമില്ലെന്നാണോ?
അല്ലേയല്ല. മലയാളം ബ്ലോഗിംഗ്‌ അല്ലെങ്കില്‍ ബ്ലോഗെഴുത്ത്‌ പൊതുവേയുള്ള കാര്യത്തില്‍ (ഉദാഹരണം - കോപ്പിറൈറ്റ്‌ അടിച്ചു കൊണ്ടു പോകലും അടിച്ചുകൊണ്ട്‌ വന്ന് ബ്ലോഗ്‌ എഴുതലും, സൈബര്‍ സ്റ്റാള്‍ക്കിംഗ്‌, തുടങ്ങിയ കാര്യങ്ങളോ അതുപോലെ ഫോര്‍മല്‍ ലക്ഷ്യങ്ങളുള്ള എന്തിനെങ്കിലുമോ ഒക്കെ ഒന്നിക്കേണ്ട ആവശ്യമുണ്ടായേക്കാം). എന്താവും കോമണ്‍ ഇന്ററസ്റ്റ്‌ എന്നറിയാന്‍ ബ്ലോഗ്‌ എഴുതുന്നവര്‍ ഓരോരുത്തരും എന്തിനു ബ്ലോഗ്‌ എഴുതുന്നു എന്ന് ആദ്യം കണ്ടെത്തണം, എന്നിട്ട്‌ അതില്‍ പൊതുവേയുള്ള കാര്യങ്ങള്‍ അല്ലെങ്കില്‍ എല്ലാവരും അംഗീകരിക്കുന്ന ലക്ഷ്യങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തണം. അങ്ങനെ ഒന്നില്ലെങ്കില്‍ ഒന്നിക്കാന്‍ സാധിക്കുകയില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഒരേ ലക്ഷ്യമുള്ളവര്‍ ചെറു ഗ്രൂപ്പുകളായി നിന നില്‍ക്കുകയേ നിവൃത്തിയുള്ളു പിന്നെ.

എന്തിനാണ്‌ ബൂലോഗത്ത്‌ ആളുകള്‍ എഴുതുന്നത്‌?
1. സാഹിത്യമോ ലേഖനങ്ങളോ സ്വയം പത്രാധിപരായി പ്രകാശനം ചെയ്യാന്‍
2. തമാശകളും കൊച്ചുവര്‍ത്തമാനങ്ങളും പങ്കു വയ്ക്കാന്‍
3. അറിയുന്ന കാര്യങ്ങള്‍ നാലാള്‍ക്കു പറഞ്ഞു കൊടുക്കാന്‍
4. സാമൂഹികമായ അംഗീകാരം കമന്റെഴുതിയും കിട്ടിയും തൃപ്തിപ്പെടാന്‍
5. രാഷ്ട്രീയ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കാന്‍
6. മതം പ്രചരിപ്പിക്കാന്‍ അല്ലെങ്കില്‍ മറ്റു മതങ്ങളുടെ പ്രചരണം തടയാന്‍
7. പുതിയ ചാറ്റ്‌/ ഓണ്‍-ഓഫ്ലൈന്‍ കൂട്ടുകാരെയോ കൂട്ടുകാരികളെയോ കിട്ടാന്‍
8. സോഷ്യല്‍ ഡിസ്റ്റര്‍ബന്‍സ്‌ ഉണ്ടാക്കി സമാധാനപ്പെടാന്‍
9. പുരുഷന്‍ സ്ത്രീയായോ മറിച്ചോ ജീവിക്കുക, യഥാര്‍ത്ഥ ജീവിതത്തില്‍ പറയുകയാനോ ചെയ്യാനോ ചെയ്യാനോ ആയിത്തീരാനോ പറ്റാത്ത കാര്യങ്ങള്‍ പറയാന്‍/ചെയ്യാന്‍/ആണെന്നു ഭാവിക്കുകാന്‍

മറ്റൊരുപാടു കാര്യങ്ങളുണ്ടാവാം. അതെല്ലാം നിരത്തി എല്ലാവര്‍ക്കും ഈ അജെന്‍ഡകള്‍ പരസ്പരം അംഗീകരിക്കാനും പൊതു താല്‍പ്പര്യങ്ങള്‍ തിരിച്ചറിയാനും കഴിഞ്ഞാല്‍ ഫെഡറല്‍ കമ്യൂണിറ്റിയെങ്കിലും നിലവിലുണ്ട്‌. ഇല്ലെങ്കില്‍ അവയുള്ളവയുടെ സ്വതന്ത്ര ഗ്രൂപ്പുകള്‍ ഒരേ ഭാഷ സംസാരിക്കുന്നെന്നു മാത്രം.

ബ്ലോഗ്‌ വ്യക്തിത്വം.
ബ്ലോഗ്‌ ദീര്‍ഘ കാല ചിന്തകളുടെയും അദ്ധ്വാനത്തിന്റെയും ഫലമെന്ന നിലക്ക്‌ ചാറ്റ്‌ വ്യക്തിത്വം പോലെ എന്നും മാറി രസിക്കുകയോ പൂര്‍ണ്ണമായും താനല്ലാതെയായി മാറുകയോ എതാണ്ട്‌ അസാദ്ധ്യമെന്നു തന്നെ പറയാം. എന്നാല്‍ ഓഫ്‌ലൈന്‍ വ്യക്തിത്വത്തിന്റെ പൂര്‍ണ്ണ പ്രതിഫലനമായിരിക്കും എല്ലാവരുടെയും ബ്ലോഗ്‌ വ്യക്തിത്വമെന്ന് പ്രതീക്ഷിക്കന്‍ പാടില്ല. ഗുരുതരമായ പിഴവുകളും കുറവുകളും ഓണ്‍ലൈന്‍ വ്യക്തിത്വത്തില്‍ മിക്കപ്പോഴും മറച്ചു വയ്ക്കപ്പെടുകയാണ്‌ പതിവ്‌ (കടപ്പാട്‌ സൈക്കോളജി ഓഫ്‌ സൈബര്‍സ്പേസ്‌ എന്ന ഗവേഷണ പ്രബന്ധം). അപരിചിതരുടെ കൂട്ടമെന്ന നിലക്ക്‌ അതിലൊരു കൊലപാതകിയോ സൈക്കോപാത്തോ സ്റ്റാള്‍ക്കറോ ബ്ലാക്ക്‌ മെയിലറോ ഉണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയേണ്ടതില്ല. (ബൂലോഗത്ത്‌ അങ്ങനെയുള്ളവരുണ്ടെന്ന് അര്‍ത്ഥമാക്കിയില്ല, ഇല്ലെന്ന് വിശ്വസിക്കുന്നത്‌ ബുദ്ധിയല്ല എന്നേ ഉദ്ദേശിച്ചുള്ളു)

ഗ്രൂപ്പുകളുടെ പ്രസക്തി.
കോമണ്‍ അജെന്‍ഡ ഇല്ലാത്ത കമ്യൂണിറ്റി അംഗങ്ങള്‍ മറ്റാരെങ്കിലുമൊക്കെ ചെയ്യുന്നത്‌ ശരിയല്ലെന്ന് വാദിച്ചുകൊണ്ടേയിരിക്കും. അത്‌ ബ്ലോഗ്ഗുകളുടെ എണ്ണത്തിലുള്ള വളര്‍ച്ചയെ തടയുകയേയുള്ളു. കമ്യൂണിറ്റിയില്‍ പോപ്പുലാരിറ്റിയുള്ള കാര്യങ്ങളേ അംഗീകരിക്കപ്പെടുന്നുള്ളു എന്നത്‌ ബ്ലോഗ്ഗറുടെ സ്വാഭാവികമായ ആവിഷ്കാര രീതിയെ ബാധിക്കുകയും ചെയ്യുന്നു. പുതിയൊരു രീതിയിലോ കാര്യത്തെക്കുറിച്ചോ എഴുതാനാഗ്രഹിക്കുന്ന ആളുകളുടെ ബ്ലോഗ്‌ രംഗത്തേക്കുള്ള കടന്നു വരവ്‌ കുറയ്ക്കുകയും ചെയ്യുന്നുണ്ടാവാം. എല്ലാവരുടെയും കമ്യൂണിറ്റി എന്നതില്‍ നിന്നും വൈദ്യരംഗത്തു പ്രവര്‍ത്തിക്കുന്ന അഞ്ചു പേരുടെ ഒരു ഗ്രൂപ്പ്‌, അത്‌ ഇരുപതാകുമ്പോള്‍ പിരിഞ്ഞ്‌ ഡോക്റ്റര്‍മാരുടെ ഒരു ഗ്രൂപ്‌. 50 ഡോക്റ്റര്‍മാര്‍ പിരിഞ്ഞു ഒരു ചെറു കാര്‍ഡിയോളജി ഗ്രൂപ്പ്‌, അതു വളരുമ്പോള്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകളുടെ ഒരു ഗ്രൂപ്പ്‌ അതില്‍ നിന്നും ഉരുത്തിരിയുന്നു അങ്ങനെ പിളരും തോറും വളരുന്ന രീതിയെ ഒറ്റ കമ്യൂണിറ്റി, കൂട്ടായ്മ, ഒറ്റക്കെട്ട്‌ എന്ന മിഥ്യാബോധത്താല്‍ നമ്മള്‍
ഇല്ലാതാക്കുന്നെന്ന് ശങ്ക. പിളര്‍പ്പാല്‍ റീഡര്‍ഷിപ്പ്‌ കുറയുമെന്ന ഭയം അസ്ഥാനത്താണെന്നു തോന്നുന്നു. ബ്ലോഗ്‌ സേര്‍ച്ചറുകളുള്ളപ്പോള്‍ പലവുരു പിരിഞ്ഞുണ്ടായ കാര്‍ഡിയോളജി ഗ്രൂപ്പിലെ അംഗത്തിനു സിനിമാ നിരൂപണം വായിക്കല്‍ അസാദ്ധ്യമാകുന്നില്ല. അഥവാ അത്‌ വായിക്കാന്‍ താല്‍പ്പര്യമില്ലാത്ത ആളാണെങ്കില്‍ കൂട്ടായ്മയെന്നു പറഞ്ഞ്‌ പൂണ്ടടക്കം കെട്ടിപ്പിടിച്ചു നിന്നാലും അയാളതു വായിക്കാനും പോകുന്നില്ല

50 comments:

ദേവന്‍ said...

ഇതെല്ലാം എന്റെ മാത്രം അഭിപ്രായം. തെറ്റും പിഴവുമെല്ലാമടങ്ങുന്ന ഒരു നിരീക്ഷണം. മിന്നല്‍ വേഗത്തിലൊരദ്ധ്യായം പടച്ചതാണ്‌, പറ്റുമെങ്കില്‍ പിന്നെ ഭംഗിയാക്കാം. ആവുമെങ്കില്‍ തുടര്‍ന്ന് സാധാരണ ബ്ലോഗ്‌ വ്യക്തിത്വ പ്രോട്ടോട്ടൈപ്പുകള്‍ ഉണ്ടാക്കാം, കമന്റുകളുടെ മനശ്ശാസ്ത്രമെഴുതാന്‍ ശ്രമിക്കാം. വായില്‍ വരുന്നതുപോലെ.

ചുമ്മാതിരുന്ന എന്നോട്‌ " ബോറഡിക്കുന്നെങ്കില്‍ ഒരു പാമ്പിനെ എടുത്ത്‌ ഉടുക്കെടേ" എന്നു പറഞ്ഞ നളനും കണ്ണൂസിനും "ദോണ്ടെ വേലിയേല്‍ ഇരിക്കുന്നു ഒരെണ്ണം" എന്നു കാട്ടി തന്ന ദിവാസ്വപ്നത്തിനും, "ഒണ്ണും യോസിക്ക വേണ്ടാ, തൈര്യമാ എടുത്ത്‌ കോമണം പോട്ടുക്കോ തമ്പീ" എന്ന് ധ്വനിപ്പിച്ച്‌ നേരത്തേ ഒരു കമന്റിട്ട അതുല്യക്കും അഞ്ചാറു കിലോ നന്ദി.

evuraan said...

ദേവാ,

ശൃംഘലയോ ശൃംഖലയോ ശരി?

ഉരുത്തിരിയുന്ന വ്യക്തിബന്ധങ്ങളുടെ ശൃംഘലയാണ്‌

വിശ്വപ്രഭ viswaprabha said...

ഈ വസ്തുതകളെല്ലാം അതേപടി പൂര്‍ണ്ണമായും ശരിയാണെന്ന് സമ്മതിക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

:)

കൈയൊപ്പ്‌ said...

ഒന്നാം ഭാഗം. നല്ല ശ്രമം ദേവരാഗം.

ബ്ലോഗിലെ വിര്‍ച്വല്‍ പ്രാ‍തിനിധ്യങ്ങളില്‍ ഏറെയും ഓഫ് ലൈന്‍ ജീവിതത്തിലെ പ്രതിബിംബങ്ങള്‍ തന്നെയാണു. അതുകൊണ്ട് ഇവിടെയുള്ള പെരുമാറ്റ രീതികള്‍ സാമൂഹിക പഠനത്തില്‍ നിന്ന് വേര്‍പ്പെടുത്തി സാങ്കേതിക തലത്തില്‍ മാത്രം കാണില്ലല്ലോ...

കെവിൻ & സിജി said...

ദേവാ, അത്രയും കറക്ട്.

Anonymous said...

ഇവിടെ ഒരു ഒപ്പു വെക്കാതിരിക്കാന്‍ ആവുന്നില്ല.

കരീം മാഷ്‌ said...
This comment has been removed by the author.
കരീം മാഷ്‌ said...

ദേവന്റെ ഈ ലേഖനം വളരെ പ്രസക്തം. ബൂലോകം പിളരേന്‍ണ്ടിയിരിക്കുന്നു, ഞാന്‍ ഉദ്ദേശിക്കുന്നത് സമാന ചിന്താഗതിക്കാര്‍ തന്‍താങ്ങളുടെ പിന്മൊഴികള്‍ കണ്ടെത്തെട്ടെ. ഓരോ ബ്ലോഗറിനും തിരിച്ചറിയാന്‍ പറ്റുന്ന ഒരു മുഖം ഉണ്ടാവട്ടെ!.
ഒരു ബ്ലോഗരെ കാണുകയോ, തൊടുകയോ ചെയ്ത മറ്റോരു ബ്ലോഗര്‍ ഉണ്ടായിരിക്കണം. അയാളെ ശരിക്കുമറിയുന്ന മറ്റോരാളെങ്കിലും ഉണ്ടായിരിക്കണം.അങ്ങനെ ശ്രംഖലയായി ഈ സൌഹൃദത്തിനു ടാഞിബിലിറ്റി ഉണ്ടാവും.
(ഞങ്ങളുടെ ‘ഡാഫോഡയില്‍ ഇന്‍ ഡസര്‍ട്ട്‘ എന്ന ഗ്രൂപ്പിലെ പച്ച മനുഷ്യരുടെ കൂട്ടായ്മ പോലെ, സത്യസന്ധമായ കൂട്ടുകെട്ട്)
അല്ലാതെ ഈ നിഴലുകളോടും അനോണികളോടും പടവെട്ടി ആയുസ്സു പാഴാക്കുന്ന വിഡ്ഡികളാവും നമ്മള്‍.ഉദാഹരണം പറഞ്ഞാല്‍ ഇഞ്ചിപ്പെണ്ണു സ്വകാര്യതയിലിരിക്കാനാഗ്രഹിക്കുന്നങ്കില്‍ ഇരിക്കട്ടെ. പക്ഷെ അവരു വിശ്വസിക്കുന്ന മറ്റൊരു ബ്ലോഗര്‍ക്കു മുന്നില്‍ അവര്‍ പ്രേതമല്ലന്നു ബോധ്യപ്പെടുത്തണം.അയാള്‍ ചുരുങ്ങിയതു മറ്റൊരു ബ്ലോഗര്‍ക്കു മുന്നിലും ഐഡണ്ടിറ്റി വ്യക്തമാക്കണം
ചുരുക്കി പറഞ്ഞാല്‍ ചിത്രകാരനെയും മഹാവിഷ്ണുവിനെയും തൊട്ടറിഞ്ഞ മറ്റോരു ബ്ലോഗര്‍ സാക്ഷ്യാപ്പെടുത്താനില്ലങ്ക്ലില്‍ ഈ ബ്ലോഗില്‍ ഞാന്‍ വായിച്ച പോലെ ഞങ്ങള്‍ യു.എ.യിക്കാര്‍ ഏറ്റവും ആദരിക്കുന്ന ഞാനിഷ്ടപ്പെടുന്ന അതുല്യേച്ചിക്കും കുറുമനും കേട്ടപോലെ തെറി വിളികള്‍ കേള്‍ക്കുമ്പോള്‍ ആ തെറി വരുന്ന വായയിലേക്ക് ഒന്നു കാര്‍ക്കിച്ചു തുപ്പാന്‍ പോലുമാവാതെ നിസ്സഹായനായി പോവുകയാണ്.
കൈപ്പള്ളീ, ഈ മാരണം വീണ്ടും പിന്മൊഴിയില്‍ വലിച്ചു കൊണ്ടുവരാന്‍ കാരണം താങ്കളായതിനാന്‍ ആ നാറിയുടെ ആസനമിരിക്കുന്ന സ്ഥലം ഒന്നു പൊക്കിത്തരാന്‍ ഏറ്റവും കടപ്പെട്ടതും താങ്കള്‍ തന്നെ. അതു താങ്കള്‍ നിര്‍വ്വഹിച്ചാല്‍ എന്റെ വലിയുപ്പ മരിക്കുന്നതിന്നു മുന്‍പു എനിക്കു സ്വത്തായി നല്‍കിയ ഒരു വസ്തുവിന്റെ ആദ്യത്തെ ഉപയോഗം ഞാന്‍ നിര്‍വ്വഹിക്കും.തീര്‍ച്ച.

മുഴുവന്‍ അക്ഷരതെറ്റായതിനാല്‍ ഈ കീമാന്‍ അഭ്യാസം വീണ്ടും നടത്തിയതി മാപ്പ്

അപ്പു ആദ്യാക്ഷരി said...

ദീവരാഗം മാഷേ... താങ്കള്‍ പറഞ്ഞതെല്ലാം ശരിതന്നെ. പക്ഷെ പറഞ്ഞുകൊന്ടുവന്നതിന്റെ ചുരുക്കം എന്താണെന്നു വ്യക്തമാക്കിയില്ലല്ലോ? (കരീം മാഷ് പറഞ്ഞത് മനസ്സിലായി...!)

Kalesh Kumar said...

ദേവേട്ടാ, അക്ഷരം പ്രതി ശരി!!!!

Rasheed Chalil said...

ദേവേട്ടാ... :)

Kalesh Kumar said...

പണ്ടത്തെ ബ്ലോഗ് കൂട്ടായ്മ എന്ത് രസമായിരുന്നു!!!

ഇപ്പോള്‍...... :(

സുല്‍ |Sul said...

വളരെ പ്രസക്തമായ ലേഖനം ദേവാ.

എന്തായാലും ഒരു കാര്യം മനസ്സിലായി. കഴിഞ്ഞ വിദ്യാരംഭത്തിനും അതിനു ശേഷവും വന്ന എന്നെപ്പോലുള്ളവരാണ് ഇപ്പൊ ബൂലോകത്തിന്റെ തലവേദന. (തേങ്ങയേറിന്റെ ‘ഠേ..” ശബ്ദം കേട്ട് വന്ന തലവേദനയാവാനേ വഴിയുള്ളൂ). ഏതായാലും പരിഹാരം കാണണം. കരീം മാഷ് ഗ്രൂപ്തിരിച്ച് പിന്മൊഴികളുണ്ടാക്കുന്ന പരിപാടി കൊള്ളാം. (ബ്ലോഗ് തുടങ്ങിയ ഡേറ്റ് വച്ചാണോ ഗ്രൂപ്?). ചര്‍ച്ചകള്‍ വരട്ടെ വളരട്ടെ.

-സുല്‍

reshma said...

ബൂലോക കമന്റുകളുടെ സൈക്കോപിണ്ണാക്ക് പുഴുങ്ങിതരുന്നത് കാത്തിരിക്കുന്നു:)

Abdu said...

രേഷ്മാ,

ദാ ന്റെ വക ഒരു നാരങ്ങാ മിട്ടായി.

(തംസ് അപ്പ് എനിക്കിഷ്ടമല്ല)

asdfasdf asfdasdf said...

100 % Right

Visala Manaskan said...

“ഇതെല്ലാം എന്റെ മാത്രം അഭിപ്രായം“

എന്റെയൂം!

:) കലക്കന്‍ പോസ്റ്റ്.

Kaippally കൈപ്പള്ളി said...

ഒരു മനുഷ്യനേയും മുദ്രകുത്തി മാറ്റി നിര്ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

അയ്യാള്‍ നന്നാകും എന്നൊരു ആഗ്രം എപ്പോഴും മനസില്‍ ഉണ്ടാവണം.

കരിം ഭായി.
freedom of expression എന്താണെന്നു ഇതുവരെ മനസിലായില്ല എന്നു തോന്നുന്നു. പല തവണ ഇതു എഴുതി കഴിഞ്ഞതല്ലെ.

abuse നടന്നിട്ടുണ്ടെങ്കില്‍ അതിനെ legal ആയി നേരിടണം. ആ വഴി സ്വീകരിക്കണം. അല്ലാതെ വെറുതെ പറയുന്നവനെ വായ് മൂടിയാല്‍ മറ്റു identity സ്വീകരിച്ച് അവന്‍ വീണ്ടും അതു തന്നെ പറഞ്ഞുകൊണ്ടിരിക്കും.

Unknown said...

വളരെ നല്ലൊരു വീക്ഷണമാണ് ദേവനിവിടെ അവതരിപ്പിച്ചിരിക്കുന്നത്.

ബൂലോഗം തല്ലിപ്പിരിഞ്ഞാലും തനിക്കൊന്നുമില്ലെന്നു കരുതുന്നവര്‍ ഉണ്ടാകാം ,എന്നാല്‍ അതില്‍ വേദനിക്കുന്നവരാകും കൂടുതലുണ്ടാക്കുക എന്നാണെനിക്ക് തോന്നുന്നത്.

അതു കൊണ്ട് അതിജീവനത്തിന്റെ പുതീയ തന്ത്രങ്ങള്‍ മെനയേണ്ടത് നിലനില്പിന്റെ അനിവാര്യതയാണ്.

മഹാവിഷ്ണു:Mahavishnu said...

....കരീം മാഷ്‌ ... നെഗറ്റീവാകാതെ ശ്രദ്ധിക്കുക. ദേവന്റെ ചിന്തകളെ തല്ലി ഉടക്കാതിരിക്കാന്‍ കുറച്ചു സംയമനം എന്നിലും ബാക്കിയുണ്ട്‌.

അതുല്യ said...

ആശയ വിനിമയത്തിനു കൂവിയും, തോണ്ടിയും, ആംഗ്യവിക്ഷേപങ്ങളുമൊക്കെ നടത്തി കഴിഞ്ഞ്‌, മനുഷ്യന്‍ ഭാഷ മെനഞ്ഞത്‌ മുതല്‍ ചേരി തിരിവുകളുണ്ടായി എന്ന് വേണം കരുതാന്‍. അത്‌ കൊണ്ട്‌, ഭാഷകള്‍ കെകകാര്യം ചെയ്യുമ്പോള്‍,അതു മൂലം കൂടുതല്‍ ആശയ വിനിമയം നടത്തുമ്പോള്‍, ചേരിതിരിവും തട്ടുകളുമുണ്ടാവും. ബ്ലോഗ്ഗും അങ്ങനെ തന്നെ. ഇതിലൂടെ മാത്രമാണു'ഞാന്‍' ഞാനായി തീരുക എന്ന തോന്നലുണ്ടാവുമ്പോഴാണു പാകപിഴകളോ വിമര്‍ശനമോ വരുമ്പോ ഹൃദയം നിന്ന് പോകുന്നതായിട്ട്‌ ചിലര്‍ക്ക്‌ തോന്നുന്നത്‌. കൂട്ടായ്മയും, ഗ്രൂപ്പും, വിരുന്നുകാരനും, പാലുമൊക്കെ പുതിയതാവുമ്പോ നന്നാവും, നാലു ദിനം കഴിയുമ്പോ ഇറ്റ്‌ സ്റ്റിങ്ക്സ്‌. അത്‌ സാധാരണം. ഇതിലൊന്നും ഒരു വ്യാകുലതേം വേണ്ട. വി ഹാാവ്‌ റ്റു ടു ബെറ്റര്‍ തിങ്ക്സ്‌ അറ്റ്‌ ഹോം ബാക്‌. പന്ന്രി പോയ പിന്‍ കണ്‍ പോനാല്‍, കണ്ണും പീയേ പാത്തിടും. അതോണ്ട്‌, വേണ്ടാത്തത്‌ എന്ന് തോന്നുന്ന വേളകളില്‍, ആ വഴി വേണ്ടാ എന്ന് വയ്കുക നല്ലത്‌.

--
കരീമാഷിനു, ദേവന്‍ പേരുകള്‍ ഒന്നും എടുത്ത്‌ പറയാതെ, ഒതുക്കമായിട്ട്‌ കാര്യങ്ങള്‍ പറയുമ്പോ, നമുക്ക്‌ അറിയാത്ത കാര്യങ്ങള്‍, അല്ലെങ്കില്‍ തീര്‍ച്ചയല്ലാത്ത പേരുകള്‍ ഒന്നും നിര്‍ദ്ദേശിയ്കണ്ട. നമുക്കുള്ള സ്വാതത്ര്യം തന്നെ മറ്റുള്ളവര്‍ക്കുമുണ്ട്‌ നല്ലതും ചീത്തയും എഴുതാന്‍. ചിത്രകാരനോ/വിഷ്ണുവോ ഒരു പക്ഷെ ശരിയ്കും അറിയാത്ത കാര്യമാവും, ചിലപ്പ്പോ അവരുടെ പേരുകളോ, അവര്‍ക്ക്‌ സാമ്യം വരുന്ന ഭാഷകളോ ഉപയോഗിച്ച്‌ വേറെ ആരെങ്കിലും എഴുതുന്നത്‌. ആരേയും ഒരു മുദ്രകുത്താനും നമ്മള്‍ക്ക്‌ അധികാരമില്ല. ഒരു പക്ഷെ ദേവന്‍ പറഞ്ഞ പോലെ ബ്ലോഗ്ഗിലെ വ്യക്തിത്വം ആവില്ലാ, അവര്‍ക്ക്‌ ശരിയ്കും. നമ്മള്ളേക്കാളും ഒരു പക്ഷെ നന്മ അവരിലുണ്ടാവും, അത്‌ അനുഭവിച്ചവരും ഉണ്ടാവും. നന്മയേ കാണുകയും തിന്മയ്ക്‌ നേരേ കണ്ണു അടയ്കുകയും ചെയ്യുക. പ്രതിഷേധം പരിഹാരമല്ല, പ്രയോഗം മാത്രം.

ദേവാ, തുങ്കാതൈ തമ്പി, തൂങ്കാതെ, പാമ്പിഴഞ്ച്‌ പോനാല്‍ .......?
-----
"I was brought up to believe that the only thing worth doing was to add to the sum of accurate information in the world "

വിശ്വപ്രഭ viswaprabha said...

മുരളീ,

തന്റെ എല്ലാ വിവരങ്ങളും, മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡീറ്റെയിത്സും കടയുടേയും വീടിന്റേയും ലൊക്കേഷനും എല്ലാം കിട്ടിക്കഴിഞ്ഞു.

ഇനിയും ബ്ലോഗുകളില്‍ വന്ന് ഈ വിഡ്ഢിവേഷം കെട്ടരുത്.

എനിക്കിപ്പോഴും സഹതാപം ബാക്കിയുണ്ട്. അതുകൊണ്ടു മാത്രം ഈ തവണയും ക്ഷമിക്കാം. വേണ്ടിവന്നാല്‍ പോലീസും, അതല്ല മറ്റു വഴിയാണെങ്കില്‍ അങ്ങനെയും ആളുകള്‍ തയ്യാറായി നില്‍പ്പുണ്ട്. പക്ഷേ അങ്ങനെ ചെയ്ത് ഉപദ്രവിക്കാന്‍ ഇപ്പോഴും എന്റെ മനസ്സാക്ഷി എന്നെ സമ്മതിക്കുന്നില്ല.

തന്നെക്കുറിച്ചു് എനിക്കറിയുന്ന വിവരങ്ങള്‍ ഇവിടെ ഇന്നലെ ദിവായുടേയും എന്റെയും ബ്ലോഗു വായിച്ചിട്ടുള്ള ആളുകള്‍ക്കിടയില്‍ അറിഞ്ഞുപോയാല്‍ തന്റെ കാര്യം കട്ടപ്പൊകയാവും. ഇന്നലെ ദിവായുടെ പോസ്റ്റില്‍ കുറുമാനും മറ്റും എതിരായി വളരെ മോശമായ കമന്റിട്ട് ആളുകളെ ആശയക്കുഴപ്പത്തിലാക്കി പരസ്പരം കലഹിപ്പിക്കുവാന്‍ ശ്രമിച്ചത്‌ ഇനിയും ആവര്‍ത്തിച്ചാല്‍....!

നല്ല കുട്ടിയായി അടങ്ങിയിരിക്കുക. തെക്കേ അങ്ങാടിയുടെ നല്ല പേര് മോശമാക്കാതിരിക്കുക.

തന്റെ പട്ടണത്തിലെ ചുറ്റുപാടും അക്രമങ്ങള്‍ കണ്ട് വളര്‍ന്ന ഒരു ചെറുപ്പക്കാലം തന്റെ മനസ്സിനെ വികലമാക്കിയിട്ടുണ്ടാവാം. അതു മനസ്സിലാക്കി ഒരു പ്രാവശ്യം കൂടി സഹിഷ്ണുതയോടെ ക്ഷമിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.


ഇത് അവസാനത്തെ മുന്നറിയിപ്പാണ്.

:|

കണ്ണൂസ്‌ said...

ഹല്ല പിന്നെ!! അങ്ങനെ പോരട്ടേ ദേവാ ഓരോന്നായി!!

ഒരു രണ്ടു മൂന്ന് മാസം മുന്‍പ്‌ വരെ ബൂലോഗം, കൂട്ടായ്‌മ എന്നൊക്കെ കേട്ടാലുടനെ ബെഞ്ചില്‍ ചാടിക്കേറി അറ്റെന്‍ഷന്‍ ആയി സല്യൂറ്റ്‌ ചെയ്യുന്ന പരുവത്തിലായിരുന്നു ഞാനും. പിന്നീട്‌ മനസ്സിലായി, വളര്‍ച്ച പോലെ തന്നെ അനിവാര്യമാണ്‌ കൈവഴികളായി പിരിയലും എന്ന്. വിശ്വേട്ടന്‍ എവിടെയോ സൂചിപ്പിച്ച പോലെ ഇത്‌ ഒരു പക്ഷേ ഭാഷയിലേ ഒരു നിശബ്‌ദ വിപ്ലവത്തിന്റെ നാന്ദിയായിരിക്കാം. ആദ്യകാലം മുതല്‍ അതില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞു എന്നതില്‍ അഭിമാനവുമുണ്ട്‌. പക്ഷേ, ഇന്നത്തെ നിലയിലുള്ള കേന്ദ്രീകൃത ഭാവം, ബൂലോഗത്തിന്റെ സ്വാഭാവികമായ വളര്‍ച്ച മുരടിപ്പിക്കുന്നു എന്നു തന്നെയാണ്‌ എനിക്കും തോന്നുന്നത്‌.

ദേവന്‍ പറഞ്ഞ പോലെയുള്ള ചെറിയ സംഘങ്ങള്‍ ഉണ്ടാവാന്‍ വൈകുന്നതിന്റെ ഒരു കാരണം, നമ്മള്‍ എല്ലാവരും ആള്‍റൌണ്ടര്‍മാരാണ്‌ എന്നതാവാം. എല്ലാ വിഷയങ്ങളെപ്പറ്റിയും എഴുതുന്നു, എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്നു, എല്ലാം വായിക്കുന്നു. ഇത്‌ മോശമാണെന്നല്ല പറയുന്നത്‌. പക്ഷേ, ഇതു കൊണ്ട്‌ ഭൂരിപക്ഷം പേര്‍ക്കും തന്താങ്ങള്‍ക്ക്‌ അവഗാഹമുള്ള വിഷയത്തില്‍ ഫോക്കസ്‌ ചെയ്യാന്‍ പറ്റുന്നില്ല എന്നതാണ്‌ സത്യം. ഇതിന്‌ അപവാദങ്ങള്‍ തീര്‍ച്ചയായും ഉണ്ട്‌. കിരണ്‍ ജോസഫും ജോജുവും ഒക്കെ പങ്കെടുക്കുന്നത്‌ അവരവര്‍ക്ക്‌ താത്‌പര്യമുള്ള വിഷയങ്ങളില്‍ മാത്രമാണല്ലോ. അങ്ങിനെ, സമാന താത്‌പര്യങ്ങളുള്ളവരുടെ ചെറിയ ചെറിയ കൂട്ടായ്‌മകള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍, ആ രീതിയിലുള്ള ശ്രദ്ധയും ആവശ്യമാണെന്ന് മാത്രം. (വേറൊരു ഉദാഹരണം പറഞ്ഞാല്‍, രാംകി, കിരണ്‍സ്‌, പണിക്കര്‍ മാഷ്‌, കിഷോര്‍, വില്ലൂസ്‌ തുടങ്ങി സംഗീതത്തില്‍ മാത്രം ശ്രദ്ധയുള്ള ഒരു പറ്റം ബ്ലോഗര്‍മാര്‍ ഉണ്ടായിട്ടും ആ രീതിയിലുള്ള ഒരു കൂട്ടായ്‌മ വളര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ഇതു വരെ. -- നേരത്തെ തന്നെ നിലവിലുള്ള ബ്ലോഗ്‌സ്വരയെ വിസ്‌മരിക്കുന്നില്ല, പക്ഷേ പുതിയ ബ്ലോഗര്‍മാരില്‍ എത്ര പേര്‍ക്ക്‌ അറിയാം, ബ്ലോഗ്‌സ്വരയെപ്പറ്റി?)

കൃത്യമായി സ്വന്തം താത്‌പര്യങ്ങള്‍ നിര്‍വചിക്കുക, കഴിയുന്നതും അതില്‍ ഊന്നി സമാന മനസ്കരെ കണ്ടെത്താന്‍ ശ്രമിക്കുക എന്ന കാര്യങ്ങള്‍ കൂടി ഇനി നമ്മുടെ അജണ്ടയില്‍ ഉണ്ടാവട്ടെ. തനിമലയാളവും, പിന്‍മൊഴിയും വ്യക്തികള്‍ തമ്മിലുള്ള സൌഹൃദങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഇത്‌ സാധിക്കാവുന്നതേയുള്ളൂ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.


കമ്മ്യൂണിറ്റിയുടെ വേര്‍പിരിയല്‍ എന്ന ഫ്ലാഷ്‌ പോയന്റ്‌ വളരെ അരികിലാണ്‌ എന്ന ബോധം ഉള്ളപ്പോള്‍ തന്നെ, അതിനു നാം മാനസികമായി തയ്യാറെടുക്കുക കൂടി വേണം എന്ന് സൂചിപ്പിക്കാനാണ്‌ ഇത്രയും പറഞ്ഞത്‌. അവനവന്റെ നിലപാടു തറ തീരുമാനിക്കുമ്പോള്‍, ഇത്ര നാളും നെഞ്ചിലേറ്റിയ കൂട്ടായ്‌മ ഒരു വലിയ വിഷയം ആവേണ്ടതില്ല. കമ്മ്യൂണിറ്റികള്‍ വികേന്ദ്രീകൃതമാവുന്നത്‌ പരസ്പരസൌഹൃദത്തെ ഒരു തരത്തിലും ബാധിക്കേണ്ട കാര്യമില്ലല്ലോ. വിശ്വേട്ടന്‍ പറഞ്ഞ നിശബ്ദ വിപ്ലവത്തിന്‌ നമ്മുടേതായ സംഭാവനകള്‍ കൊടുക്കണം എന്നുണ്ടെങ്കില്‍ ഇത്‌ കൂടിയേ തീരൂ.

വിശ്വപ്രഭ viswaprabha said...

കണ്ണൂസേ, കരീം മാഷേ,

മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു എങ്കില്‍, എങ്കില്‍ മാത്രം നിങ്ങള്‍ക്കു മുന്നില്‍ വെക്കാന്‍ എനിക്കൊരു പ്ലാന്‍ ഉണ്ട്.

സിബു വളരെ മുന്‍പ് ഇങ്ങനെ ഒരു ആശയത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ സമയമായി എന്നു തോന്നുന്നു.

Radheyan said...

ആളുകളുടെ ഐഡന്റിറ്റി കണ്ടു പിടിക്കുകയോ തെറി പറയുന്നവന്റെ കൊങ്ങായ്ക്ക് പിടിക്കുകയോ അല്ല ദേവേട്ടന്റെ പോശ്റ്റിണ്ടെ ഉദ്ദേശം എന്ന് കരുതുന്നു. ഒരാള്‍ എന്തിന് ബ്ലോഗ് ചെയ്യുന്നു എന്ന ചോദ്യം സ്വയം ചോദിക്കുകയും അതിന് ഉത്തരം തേടുകയും ചെയ്യുന്നതാണ് പൊതുവായ കമ്മ്യൂണിറ്റിയിലേക്കുള്ള ആദ്യപടി എന്ന് തോന്നുന്നു.
അല്ലെങ്കില്‍ ബ്ലോഗുകളുടെ സുകരപ്രസവത്തില്‍ നിലവാരമുള്ളതും വായിച്ചിരിക്കേണ്ടതുമായവ വിട്ട് പോവാ‍ന്‍ സാധ്യത വളരെ കൂടുതലാണ്.

മാത്രമല്ല,മലയാള സിനിമയില്‍ റാംജീറാവ് സ്പീക്കിംഗ് ഹിറ്റായപ്പോള്‍ എല്ലാവരും അതനുകരിച്ച് വികലമായ കോമാളിക്കളിക്ക് മുതിര്‍ന്ന പോലെ, ഏറ്റവും പോപ്പുലറായ വിശാലനെ അനുകരിച്ച് ധാ‍രാളം വിശാലപ്രേതങ്ങള്‍ ബ്ലോഗില്‍ അലഞ്ഞു തിരിയുന്നത് കാണേണ്ടി വരുന്നു.(ഇതാണോ ദേവേട്ടാ,വേലിയിലിരുന്ന ആ ഉരഗം).ഇത് ഒരു സ്വാഭാവിക പരിണിതിയാണ്.കാരണം ഞാനും നിങ്ങളുമൊക്കെ ആഗ്രഹിക്കുന്നത് കൂടുതല്‍ റീഡര്‍ഷിപ്പാണ്.അതിനു വേണ്ടി അനുകരിക്കാന്‍ കഴിയുന്നവര്‍ അനുകരിക്കും,(അതിനും കഴിയാത്തവര്‍ മോട്ടിക്കും,മോഷണമാണല്ലോ ടോപ്പിക് ഓഫ് ദ അവര്‍).അതിന്റെ ദൂഷ്യം ബ്ലോഗുകള്‍ അതിന്റെ സ്വാഭാവിക വളര്‍ച്ച പ്രാപിക്കാതെ മുരടിക്കുമെന്നാണ്.

കെ.എം.മാണീയന്‍ സിദ്ധാന്തം ഒരു പക്ഷേ നന്നായി നടപ്പാക്കാന്‍ കഴിയുക ബ്ലോഗുകള്‍ക്കാവും(കേരളാ കോണ്‍ഗ്രസ് ഒറ്റക്ക് നിന്നപ്പോള്‍ പരമാവധി 2 മന്ത്രി,ഭിന്നിച്ച് നിന്നാല്‍ മാണിക്ക് 2,ജേക്കബിനൊന്ന്,പിള്ളക്ക് ഒന്ന്,മൊത്തം 4 മന്ത്രിമാര്‍,അച്ചായന്മാരുടെ ഒരു പുത്തീ).അത് കോണ്ട് ദേവേട്ടന്റെ ഈ ബ്ലോഗ് മലയാള ബ്ലോഗ് ചരിത്രത്തില്‍ ഒരു പുതിയ വഴി വെട്ടും എന്ന് ആശിക്കുന്നു.

വിശ്വപ്രഭ viswaprabha said...

രാധേയാ,

ഓഫ് ടോപ്പിക് ആണെങ്കിലും ആ സന്ദേശം ഇവിടെ ഇടാന്‍ കാരണം മഹാവിഷ്ണുവിന്റെ അവതാരം ഇന്ന് ഈ പോസ്റ്റില്‍ ആയതുകൊണ്ടാണ്.

Sorry for that.

എന്തായാലും അതവിടെ കഴിഞ്ഞു. പോസ്റ്റിനെക്കുറിച്ചുള്ള ചിന്തകള്‍ തന്നെ തുടരട്ടെ.

krish | കൃഷ് said...

ദേവന്റെ അഭിപ്രായം സമയോചിതമാണോ അല്ലയോ.. ഇപ്പോള്‍ തന്നെ വേണോ..
പേരും മുഖവും ഇല്ലാത്തവരെ വീട്ടിലേക്കു വിളിച്ചുകയറ്റി തെറി കേള്‍ക്കണോ.. അതോ അവരെ ഓടിക്കണോ.. ആലോചിച്ച്‌ തീരുമാനം എടുക്കേണ്ട വിഷയങ്ങള്‍.

വിശ്വം സൂചിപ്പിച്ച ആളെ വിശ്വം അറിയുമോ..?

മലയാള ബൂലോഗത്തിന്‍ ശനിദോഷമാണോ.. അതോ ചൊവ്വാദോഷമോ. ബൂലോഗജ്യോല്‍സ്യന്മാര്‍ എവിടെ? കവടിനിരത്തൂ.. പ്രശ്നത്തിന്‌ പരിഹാരം നിര്‍ദ്ദേശികൂ..

ഇതും ഇനി ശ്രമിച്ചില്ല എന്നു പറയില്ലല്ലോ.

നല്ലതു സംഭവിക്കട്ടെ.

കൃഷ്‌ | krish

Radheyan said...

ഇല്ല വിശ്വേട്ടാ, അത് നന്നായി, ഞാന്‍ പൊതുവേ പറഞ്ഞു എന്ന് മാത്രം.റ്റോപ്പിക്കിനെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയ സംഗതി അത് തന്നെ അല്ലെ എന്ന് ഉറപ്പ് വരുത്താന്‍ മാത്രം.

കമ്മ്യൂണിറ്റി ആയി തിരിയുന്നത് കൊണ്ട് ഭരണി പാട്ടുകാര്‍ക്ക് വിശ്രമം ആകുമെന്ന് കരുതുന്നില്ല.ബഹുജനം പലവിധം.അവഗണിക്കാന്‍ പഠിക്കുക എന്ന് പണ്ട് അമ്മ പറഞ്ഞു തന്നപ്പോള്‍ മനസ്സിലയിരുന്നില്ല.ഇപ്പോള്‍ മനസ്സിലായി വരുന്നു.

chithrakaran ചിത്രകാരന്‍ said...

വിശ്വപ്രഭേ,
താങ്കള്‍ വലിയ കണ്ടുപിടുത്തമൊന്നും നടത്താന്‍ പൊകുന്നില്ല. ചിത്രകാരന്റെ പേരോ, വിലാസമോ, പ്രപഞ്ച രഹസ്യങ്ങളൊന്നുമല്ല.(ചിത്രകാരന്റെ പേരോ സൃസ്റ്റികളോ രഹസ്യങ്ങളല്ല. അവ സമൂഹ മനസ്സ്ക്ഷിയോടുള്ള കലാപങ്ങള്‍ തന്നെയാണ്‌.) ഇതൊക്കെ താങ്കള്‍ കണ്ടുപിടിച്ചാല്‍പ്പോലും ചിത്രകാരന്റെ അഭിപ്രായങ്ങള്‍ക്ക്‌ അതൊരു വിലങ്ങുതടി ആകുന്നില്ല.

താങ്കള്‍ ബുഷിന്റെ വിഡി വേഷം ചിത്രകാരനു മുന്നില്‍ കെട്ടാതിരിക്കുക.

chithrakaran:ചിത്രകാരന്‍ said...

മലയാളത്തെ ഒരു പ്രധാന ഭാഷയായി കണ്ട്‌ അതിലേക്ക്‌ ഇറങ്ങിവരാന്‍ യാഹു കാണിക്കുന്ന ബുദ്ധിയെ പണ്ട്‌
ബ്രിട്ടീഷുകാരന്‍ ഇന്ത്യയില്‍ റയില്‍വെ കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തിരുന്നതു പോലെ ഒരു തമാശയായി
വീക്ഷിക്കട്ടെ. ആരാന്റെ പറംബില്‍ ഉണക്കാനിട്ടിരിക്കുന്ന കൊണ്ടാട്ടത്തില്‍ നിന്നും രണ്ടെണ്ണം
കാക്ക കൊണ്ടുപോയതിന്‌ ഇത്ര ബഹളമാകുന്നത്‌ ഒരു ശീലകേടിന്റെ ഭാഗമാണ്‌.ചിത്രകാരന്‍ യാഹൂവിനോട്‌
നന്ദി പറയുന്നു. മലയാളത്തിലേക്ക്‌ ഇറങ്ങി വന്നതിന്‌ !!

Ziya said...

ദേവേട്ടന്‍ പറഞ്ഞ ഓരോ കാര്യങ്ങളോടും 100% യോജിക്കുന്നു.
ബ്ലോഗിംഗ് സന്തോഷത്തിനും മാനസികപിരിമുറുക്കം ഇല്ലായ്‌മ ചെയ്യുന്നതിനുമുള്ള ഉപാധിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാതെ സന്താപവും മന:സംഘര്‍ഷവും പ്രദാനം ചെയ്യാനുള്ളതല്ല. ജീവിതത്തിലേയും ജോലിയിലെയും പിരിമുറുക്കത്തിനിടയില്‍ റിലാക്സ് ചെയ്യാന്‍ ഒരിടം. അത്യാവശ്യം വിജ്ഞാനവും സൌഹൃദവും പങ്കുവെക്കാന്‍ ഒരിടം. അങ്ങനെയാണ് ഞാന്‍ കാണുന്നത്.
നിഷേധാകാത്മകമായ സമീപനം ഒരു പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല; അതാരുടെ ഭാഗത്തു നിന്നുണ്ടായാലും. ആശയവൈരുധ്യം പ്രകടിപ്പിക്കുന്നത് വ്യക്തിഹത്യയായി ചിത്രീകരിച്ച് മുതലെടുക്കാനുള്ള ശ്രമം ന്യായീകരിക്കാവതല്ല.
അതുപോലെ വിമര്‍ശനത്തിനെ മറവില്‍ വ്യക്തിഹത്യയും നീചമാണ്.
(ഓഫിനു ക്ഷമിക്കണേ)
ദിവയുടെ ബ്ലോഗ്ഗില്‍ പ്രസിദ്ധി നേടിയ ഒരു ബ്ലോഗര്‍ പലപ്പോഴായി നടത്തിയ , ചില ഭ്രംശനങ്ങള്‍ ഒരു കമന്റായി ഞാന്‍ ഇട്ടിരുന്നു. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് അത് ഉചിതമായില്ല എന്നു തോന്നിയതിനാല്‍ അത് ഞാന്‍ ഉടന്‍ തന്നെ നീക്കം ചെയ്തു. അത് കോപ്പി ചെയ്ത് വീണ്ടും പ്രചരിപ്പിക്കുന്ന കുബുദ്ധിയുടെ നടപടി നീചവും നിന്ദ്യവുമാണ്. ആ നടപടിയില്‍ എനിക്ക് യതൊരു ഉത്തരവാദിത്വവുമില്ല. എനിക്കതില്‍ മനസ്ഥാപവുമുണ്ട്.
എല്ലാവരുടെയും നന്മയും സ്നേഹവുമാണ് ഞാന്‍ കാംക്ഷിക്കുന്നത്. സമാധാനവും.
മലയാള ബ്ലോഗ്ഗേഴ്സിന്റെ കൂട്ടായ്‌മ നിലനില്‍ക്കട്ടെയെന്നു ആശിക്കുന്നു.
(ഏവൂരാനേ, ശൃംഖല ആണ്‍ ശരി (എന്നു തോന്നുന്നു :) ))

Cibu C J (സിബു) said...

ദേവന്‍ പറഞ്ഞപോലെ ബൂലോഗത്തിന്റെ അസ്തിത്വം എങ്ങനെ ഓരോരുത്തരും ആലോചിക്കാന്‍തുടങ്ങുന്ന നാളുകളാവും ഇനി. അതിലേയ്ക്കുള്ള ഉള്‍പ്രേരകങ്ങളായിരുന്നു ഈസംഭവങ്ങളെങ്കില്‍.. എല്ലാം മോശം ആയില്ല.


>> "മലയാളം യൂണിക്കോഡില്‍ ബ്ലോഗ്‌ എഴുതുന്നവരെയെല്ലാം ഒന്നിച്ചുവിശേഷിപ്പിക്കാന്‍ ഏതോ ആദിബ്ലോഗന്‍ കണ്ടുപിടിച്ച പേര്‍."

കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ വിശ്വം :)


>> “കമ്യൂണിറ്റി എന്ന തൊപ്പിക്കു ചേരാന്‍ തല ചെത്തി ഷേപ്പ്‌ വരുത്താന്‍ ഓരോബ്ലോഗ്‌ എഴുത്തുകാരനും നിര്‍ബ്ബന്ധിതനാവും.“
ഇതിനൊരു പ്രതിവിധിയായാണ്ഗൂഗിള്‍റീഡര്‍ എന്ന ഡൈനാമിക് വായനാരീതി രീതി പ്രസന്റ് ചെയ്തിരുന്നത്‌. ‘ഓരോഎഴുത്തുകാരനേയും പ്രസാധകനാക്കുക’ എന്നതായിരുന്നു ബ്ലോഗിന്റെ വാഗ്ദാനമെങ്കില്‍, ‘ഓരോവായനക്കാരനേയും പ്രസാധകനാക്കുക’ എന്നതാവും റീഡറിന്റെ പരസ്യവാചകം.

അവിടെ ഒരാള്‍ഏതൊക്കെ കമ്മ്യൂണിറ്റികളെയാണ് വായിക്കുന്നത്‌ എന്ന്‌ അയാളൊഴികെ ആരും കൃത്യമായിഅറിയുന്നില്ല. വായനയ്ക്ക്‌ ശേഷം അയാളും സ്വന്തം നിലയില്‍ പല ഫീഡുകള്‍ ഫീഡ്ബ്രോഡ്ക്കാസ്റ്റ്‌ ചെയ്യുന്നു. അതാണ് അയാള്‍ മുന്നോട്ട്‌ വയ്ക്കുന്ന ലോകചിത്രംഅല്ലെങ്കില്‍ ബ്ലോഗ്കമ്മ്യൂണിറ്റി. അത്‌ എല്ലാവര്‍ക്കും വിസിബിള്‍ ആണ്. ആര്‍ക്കുംഅത്‌ സബ്സ്ക്രൈബും ചെയ്യാം.


ഇത്രയും പറഞ്ഞത്‌ ബ്ലോഗ് പോസ്റ്റുകളെ പറ്റി മാത്രം - കമന്റുകളെ പറ്റിയല്ല.കമന്റുകളുടെ കാര്യത്തില്‍, ഓരോ ബ്ലോഗറും കമന്റ് ഫോര്‍വേഡ് ചെയ്യാനായി ഒരു ഗൂഗിള്‍ഗ്രൂപ്പ്‌ തുടങ്ങുക. അതിലേയ്ക്ക്‌ സ്വന്തം ബ്ലോഗിലെ കമന്റുകള്‍ ഫോര്‍വേഡ് ചെയ്യുക.കമന്റുകള്‍ ഈമെയിലായി ലഭിക്കണം എന്നാഗ്രഹിക്കുന്ന വായനക്കാര്‍ ആ ഗ്രൂപ്പില്‍മെമ്പറാവുക.

അങ്ങനെ ഓരോ വായനക്കാരനും അയാള്‍ക്ക്‌ വേണ്ടി മാത്രം പ്രത്യേകംടെയ്‌ലേഡായ കമ്മ്യൂണിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. അയാള്‍ എന്തിന്റെഭാഗമാണെന്നത്‌ ബാക്കിയുള്ളവരെ ബാധിക്കുന്ന പ്രശ്നമേ അല്ല.

Radheyan said...

ഞാനൊരു വിപ്ലവതുടിപ്പാണ്.എല്ലാ കലാപവും എന്നില്‍ നിന്ന് ആരംഭിക്കുന്നു.നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ എതിര്‍ക്കും.കാരണം നിങ്ങള്‍ വ്യവസ്ഥിതിയുടെ ഭാഗവും ഞാന്‍ റിബലുമാണ്.

ഇതൊരു 70 കാലത്തെ വളിച്ച ജാഡയാണ്.ഇത് പറഞ്ഞുകൊടുക്കാന്‍ പറ്റിയ മനോരോഗവിദഗ്ധരൊന്നും നാട്ടിലില്ലേ?
ദേവേട്ട. ഓഫ് റ്റോപ്പിക്കിന് സോറി

chithrakaran:ചിത്രകാരന്‍ said...

മൊനെ രധേയ,
ദെവന്റെ പൊസ്റ്റിന്റെ സദുദ്ധേശവും ചിത്രകാരന്റെ സന്മനസ്സും നിന്നെ തുണക്കട്ടെ.

chithrakaran:ചിത്രകാരന്‍ said...

സിബുവിന്റെ നിര്‍ദേശം വളരെ പ്രായോഗികമാണ്‌.

Radheyan said...

ഇതെങ്ങനെ മനസ്സിലായി ഞാന്‍ സാറിനെയാണ് പറഞ്ഞത് എന്ന്. ..ക്ക് വിളി കേല്‍ക്കരുത്

അതുല്യ said...

ദയവായി വളരെ സമചിത്തത പാലിച്ച്‌ ദേവന്‍ എഴുതിയ ഈ പോസ്റ്റില്‍ പേരുടുത്ത്‌ ആരുടെയെങ്കിലും പേരു പറഞ്ഞ്‌ പ്രകോപിപ്പിച്ചു കൊണ്ടുള്ള കമന്റുകള്‍ ഇടാതിരിയ്കുക. ചിത്രകാരന്‍ എന്ന വ്യക്തി ഇവിടെയ്ക്‌ വന്നില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിയ്കുന്ന രീതില്‍ കമന്റിട്ട്‌ ഇവിടെ വരുത്തിയ്കാതിരിയ്കുമല്ലോ. ആര്‍ക്കെങ്കിലും ഇത്‌ സംവദിയ്കണമെങ്കില്‍ ഒരു പോസ്റ്റിടൂ അതിനെ കുറിച്ച്‌, അവിടെ ആവാം. പ്ലീസ്‌, ഈ പോസ്റ്റില്‍ ഇവിടെ പ്രതിപാദിച്ചിരിയ്കുന്ന വിഷയങ്ങളേ കുറിച്ച്‌ മാത്രം പറയൂ. ചിത്രകാരനല്ലല്ലോ വിഷയം. ചിത്രകാരനും ഈ പോസ്റ്റിന്‍ കുറിച്ച്‌ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതാവാം. ബാക്കി ഒക്കെ ബാക്കിയുള്ള പോസ്റ്റുകളില്‍.

Radheyan said...

സോറി അതുല്യേച്ചി,ഞാനും അതാഗ്രഹിച്ചിരുന്നതല്ല.

Mubarak Merchant said...
This comment has been removed by the author.
Mubarak Merchant said...

ദേവേട്ടന്റെ അഭിപ്രായങ്ങളോടു പൂര്‍ണ്ണമായും യോജിക്കുന്നു, രാധേയനോടു പകുതിയും. ശ്രീ സിബു പറഞ്ഞ അഭിപ്രായം നന്ന്. കഴിഞ്ഞയാഴ്ച എനിക്കും ഇതേ തോന്നലുണ്ടായി. അതേത്തുടര്‍ന്ന് പണ്ട് തുടങ്ങിയിട്ട് ചുമ്മാ ഇട്ടിരുന്ന മറുമൊഴികള്‍ എന്ന ഗ്രൂപ്പിലോട്ട് എന്റെ ബ്ലോഗുകളിലെ കമന്റുകള്‍ തിരിച്ചു വയ്ക്കുകയും ചെയ്തു. പറഞ്ഞു വരുന്നതെന്താണെന്നു വച്ചാല്‍, മെയിന്റനന്‍സിനായി പൂട്ടിയിട്ടിരിക്കുന്ന എന്റെ ബ്ലോഗുകള്‍ തുറക്കുമ്പോള്‍ അവിടെ വരുന്ന കമന്റുകള്‍ ഈ ഗ്രൂപ്പില്‍ കാണാമെന്നതാവുന്നു.

March 5, 2007 2:04 AM

Kaippally കൈപ്പള്ളി said...

ദേവന്‍:
ഓഫ്ഫ് അടിക്കാന്‍ പോകുന്നു. മാഫ്ഫ് കീജിയേ.

മുരളി/ചിറ്റ്രകാരന്‍/മഹ(ാ)വിഷ്ണു:
ട നീ നാടോടികാറ്റില്‍ തിലകന്‍ പറയുന്നു ഡയലോഗ് ഓര്‍മ്മയുണ്ടോ?
"അങ്ങനെ പവനായി ശവമായി, എന്തെല്ലാം ബഹളമായിരുന്നു, മലപ്പുറം കത്തി, തോക്ക്, ബോമ്പ്..."

ചെല്ലക്കിളി, ഓന്ത് ഓടിയാല്‍, എവിടം വരെ ഓടും?

പിള്ളേരെല്ലാം തല തിരിഞ്ഞ മക്കളാണേ.. ആരു പറഞ്ഞാലും ഒന്നും കേക്കൂല്ല. നിന്‍റെ ഓരും പേരും, നാളും എല്ലാം ദ ഇവിടെ ചുമ്മ പോസ്റ്റ് ചെയ്താല്‍ അവമ്മാരു് കേറി പണി പണിയും.

മഹാവിഷ്ണു:Mahavishnu said...

അല്ലയോ തെറി പ്രഭാഷകാ കൈപ്പള്ളി ... നാം നിന്റെ പരിപ്പെടുക്കണോ?
(POST CHEYTHO ROMAME)

sandoz said...
This comment has been removed by the author.
അലിഫ് /alif said...

അവസരോചിതവും നിരീക്ഷണ സമ്പുഷ്ടവുമായ കുറിപ്പ്. തുടരനുകള്‍ തന്നെ പ്രതീക്ഷിക്കുന്നു.

നന്ദു said...

ദേവന്‍ :) നല്ല ടോപിക്.
കമ്മ്യൂണിറ്റി ഡെവലപ് ചെയ്താലും കമന്റ് ഓപ്ഷന്‍ ഉള്ളിടത്തോളം കാലം ആള്‍ക്കാര്‍ക്ക് നല്ലതും ചീത്തയുമായ അഭിപ്രായങ്ങള്‍ എഴുതാന്‍ കഴിയുമല്ലോ?.

Siju | സിജു said...

ദേവേട്ടാ..
നല്ല പോസ്റ്റ്

qw_er_ty

വേണു venu said...

നല്ല പോസ്റ്റു്.
പൂര്‍ണമായും യോജിക്കാന്‍ കഴിയുന്നുണ്ടു്.
കമന്‍റുകളുടെ മനശ്ശാസ്ത്രം എഴുതുക. തീര്‍ച്ചയായും അതു പുതുമയുള്ള അനുഭവമായിരിക്കും.:)

Unknown said...

ദേവേട്ടാ, പോസ്റ്റിനോട് യോജിക്കുന്നു... ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാവട്ടെ... അതായിരിക്കും കൂടുതല്‍ ആരോഗ്യകരം. പിന്മൊഴി അതേപടി നിലനില്‍ക്കുമ്പോള്‍ തന്നെ ചെറു ഗ്രൂപ്പുകളുണ്ടാക്കി സ്പെഷ്യലൈസ്ഡ് ആക്കിയാല്‍ നന്നാവുമെന്നാണ് എന്റെ അജ്ഞബുദ്ധിയില്‍ തോന്നുന്നത്. ആവശ്യമെങ്കില്‍ ക്രമേണ പിന്മൊഴികള്‍ അപ്രസക്തമായിക്കൊള്ളും. കവിതയെ ഇഷ്ടപ്പെടുന്നവര്‍ അതു വഴിയും നര്‍മ്മം ഇഷ്ടപ്പെടുന്നവര്‍ അതു വഴിയുമൊക്കെയായി നീങ്ങിക്കൊള്ളും. വ്യക്തി ബന്ധങ്ങള്‍ നില നിര്‍ത്താന്‍ ഇതൊന്നും തടസ്സമാവുകയുമില്ല. 30പേരുടെ ബൂലോഗമല്ലല്ലോ 700 പേരുടെ ബൂലോഗം.
ഒരു ഓഫ് എന്റെ വകയും. പൊന്നു കൂട്ടുകാരേ എന്തിനാ നിങ്ങള്‍ പ്രതികരണം അര്‍ഹിക്കാത്തവര്‍ക്കു നേരേ അലറാന്‍ പോകുന്നത്? പഴയ ചൊല്ലിനെ ഓര്‍ത്തൂടേ? വണിക് സംഘം യാത്ര തുടരും എന്ന ചൊല്ല്.

ഏവൂരാനേ ശൃംഖല തന്നെ ശരി. ഒരു സംശയവും വേണ്ട.

ദേവന്‍ said...

എല്ലാവരും ബൂലോഗത്തിന്റെ നാളയെക്കുറിച്ച്‌ ഗൌരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഇരുട്ടത്ത്‌ കയറു കണ്ട്‌ അയ്യോ പാമ്പെന്ന് വിളിച്ചതല്ലെന്ന് മനസ്സിലായി.

ഇവിടെ വന്ന കമന്റുകളൊക്കെ ചേര്‍ത്ത്‌ ഈ സീരീസിന്റെ തന്നെ ഒരു അദ്ധ്യായമാക്കണം എന്ന ഒരതിമോഹത്തിലാണേ, അതുകൊണ്ട്‌ ഒരു "മറുപടി (അധിക)പ്രസംഗം നടത്തുന്നില്ല. നെടുനീളന്‍ നന്ദി. "ശൃഘല" തിരുത്തിയ എവൂരാനു പ്രത്യേകം നന്ദി. വാശിക്കെഴുതിയാല്‍ ഒരെപ്പിഡോസ്‌ ഇന്ന് അടിക്കാമെന്നു തോന്നുന്നു.

ദിവാസ്വപ്നം said...

ആഹഹ ഇത്രയും നല്ലൊരു പോസ്റ്റില്‍ അന്‍പത് അടിയ്ക്കാന്‍ കഴിയുകാന്നൊക്കെ പറഞ്ഞാല്‍... അതിനും വേണം ഒരു യോഗം. (വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലും ഓള്‍ഡ് ഫാഷന്‍ അന്‍പതടി നിരോധിച്ചിട്ടൊന്നുമില്ലാല്ലോ അല്ലേ)

ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് കണ്ണൂസിന്റെ കമന്റിലുണ്ട്. ഇന്നു രാവിലെ ഇട്ട പോസ്റ്റിലും കണ്ണൂസിന്റെ ഒരു വാചകം കോപ്പി പേസ്റ്റ് ചെയ്തു. ചുള്ളന്‍ അവധിയില്‍ പോയിരിക്കുന്നു എന്ന ധൈര്യത്തിലാണ് ഞാനിതൊക്കെ ചെയ്യൂന്നത്. തിരിച്ചുവരുമ്പോള്‍, എനിക്കെതിരെ പ്രതിഷേധദിനം ആചരിക്കാതിരുന്നാല്‍ മതിയായിരുന്നു :-)