tag:blogger.com,1999:blog-6501741890805861496.post8441199903394851061..comments2023-07-06T04:52:25.248-07:00Comments on ദേവപഥം - Devapadham: മിസ്സിങ് ലിങ്ക്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger51125tag:blogger.com,1999:blog-6501741890805861496.post-48830938890919761172009-07-08T03:58:54.205-07:002009-07-08T03:58:54.205-07:00Dear dev
Very interesting blog.
aniDear dev
Very interesting blog.
anianihttps://www.blogger.com/profile/16702730170281442124noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-66576027284479127602007-05-29T07:46:00.000-07:002007-05-29T07:46:00.000-07:00ബ്ലോഗനാര്‍കാവിലമ്മ തുണയ്ക്കണേ...ആര്‍ക്കും വായിച്ചു...ബ്ലോഗനാര്‍കാവിലമ്മ തുണയ്ക്കണേ...

ആര്‍ക്കും വായിച്ചുതീര്‍ക്കാന്‍ കഴിയാത്ത വലിപ്പത്തില്‍ നാല്‍പ്പത്തൊന്‍പതാം കമന്റടിച്ചതിന് ആരെങ്കിലും തല്ലാന്‍ വരുന്നതിനുമുന്‍പേ അന്‍പതടിച്ചു ഞാന്‍ ഓടട്ടേ... അല്ലെങ്കില്‍ വേണ്ട, ആരെ പേടിക്കണം...
ബ്ലോഗനാര്‍കാവിലമ്മേ രക്ഷിക്കണേ...(ഹേയ്, എനിയ്ക്കു പേടിയൊന്നുമില്ല :)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-1475514063171211342007-05-29T07:40:00.000-07:002007-05-29T07:40:00.000-07:00മുന്നറിയിപ്പ്: ചരിത്രബോധം ഒട്ടുമില്ലാത്ത ഒരാളാണു ...മുന്നറിയിപ്പ്: ചരിത്രബോധം ഒട്ടുമില്ലാത്ത ഒരാളാണു ഞാന്‍. പിന്നെന്തിനിവിടെ കമന്റിടുന്നു എന്ന ചോദ്യം ഞാന്‍ കേട്ടില്ലെന്നു നടിച്ചോളാം :)

കേരളമെന്ന (ആ പേരിലല്ലെങ്കിലും) ഭൂപ്രദേശം കടലില്‍ നിന്നും രൂപപ്പെട്ടതായിരിക്കാമല്ലോ. വല്ല സുനാമിയോ മറ്റോ കാരണമായിരിക്കാം. അത്ര പഴക്കമൊന്നും കേരളഭൂപ്രദേശത്തിനില്ലെന്നാണ് എന്റെ ധാരണ. മഹാബലി കേരളം ഭരിച്ചു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

മഹാ ഭാരതയുദ്ധകാലഘട്ടത്തിനുശേഷം സനാതനധര്മ്മമൂല്യങ്ങള്ക്കു അപചയം സംഭവിയ്ക്കുകയും വീണ്ടും കുറേ കാലങ്ങള്‍ കഴിഞ്ഞതോടുകൂടി ജനജീവിതം കുത്തഴിഞ്ഞതായിത്തീരുകയും ചെയ്തിരിക്കാം.

അതിനൊരു പരിഹാരമായി-പരിഷ്കാരമായി ജൈനമതം ആവിഷ്കൃതമായി. അഹിംസയില്‍ ഊന്നിക്കൊണ്ടുള്ള ഈ മതത്തോട്, സമൂഹത്തിന്റെ അധപ്പതനത്തില്‍ വിഷമം തോന്നിയിരുന്ന ആളുകള്‍ക്കെല്ലാം മതിപ്പുതോന്നി.
ജൈനമതം വളരെ വേഗം ഇവിടെ വേരോടി.

വേദാര്‍ഥം വേണ്ടവിധം പഠിയ്ക്കാനും പഠിപ്പിക്കാനും സാഹചര്യമില്ലാത്തതുകൊണ്ടാവാം, വേദകര്‍മ്മം എന്ന നിലയില്‍ ധാരാളം അനാചാരങ്ങളും അനീതികളും നിലനിന്നിരുന്നു. അതുകൊണ്ടായിരിക്കാം വേദത്തെ തന്നെ നിഷേധിച്ചുകൊണ്ട്, ശ്രീബുദ്ധന് (ഗൌതമന്റെ ന്യായമാര്ഗ്ഗത്തിലൂടെ -തര്‍ക്കയുക്തി മാര്‍ഗ്ഗത്തിലൂടെ) ആത്മസാക്ഷാത്കാരത്തോളമെത്തി. ആശയാണ് നാശത്തിനുകാരണം എന്ന മുദ്രാവാക്യമുയര്‍ത്തി... അഹിംസയ്ക്കും സസ്യാഹാരത്തിനും കൂടുതല്‍ പ്രാധാന്യം കിട്ടി. ഒരുവിധം സമൂഹനന്മ കാംഷിക്കുന്നവരെല്ലാം ബുദ്ധമതത്തില്‍ ആകൃഷ്ടരായി.
സമൂഹത്തില്‍ സന്യാസികളെപ്പോലെ ജീവിക്കാന്‍ തുടങ്ങി.

പ്രതികരിക്കേണ്ടിടത്തുപോലും പ്രതികരിക്കാന്‍ മടിക്കുന്ന ഭീരുക്കളെപ്പോലെ ജനസമൂഹം മാറിയിരിക്കാം... അതാവാം ഇത്രയും വിദേശാക്രമണങ്ങളും വിദേശാധിപത്യവും ഇവിടെ ഉണ്ടായത്. (ആരെങ്കിലും എന്നെത്തല്ലാന്‍ വന്നാല്‍ മുകളില്‍ പറഞ്ഞ മുന്‍കൂര്‍ ജാമ്യം എടുത്തുപ്രയോഗിക്കും ഞാന്‍:)

‘ഓരോ ജീവനും(individual soul) ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു കാരണമായ ആ പരമചൈതന്യം തന്നെയാണ്... ഓരോരുത്തന്റെ ഉള്ളിലും ആ ഒരേ ചൈതന്യമാണ് സ്ഫുരിക്കുന്നത്...
പരമാനന്ദമാണ് ഓരോരുത്തരുടേയും വാസ്തവസ്വരൂപം...‘

എന്ന വേദാന്തതത്വം,

1.എല്ലാ ഭേദഭാവങ്ങളേയും ഇല്ലാതാക്കാനും 2.സങ്കുചിതമനസ്സിന്റെ സ്വഭാവമായ ദുഃഖത്തെ കളയാനും
3. ഓരോരുത്തന്റെ ജീവിതത്തിലും പ്രകാശമാനമായ ഒരു സുവര്ണ്ണലക്ഷ്യമായി ഉയരങ്ങളിലേയ്ക്കു നയിക്കാനും ഉതകുന്നതാണ്.

എല്ലാവരിലും ഉള്ള ഒരേയൊരു ചൈതന്യത്തെ സാക്ഷാത്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും വേദം എല്ലാവരേയും ഒരു അച്ചിലോ ചട്ടക്കൂട്ടിലോ ഒതുക്കിനിര്‍ത്തുന്നില്ല.
ഓരോരുത്തര്‍ക്കും അവരവരുടേതായ രീതിയില്‍ മുന്നോട്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു.

എല്ലാവര്ക്കും പൊതുവായി കല്പ്പനകളും ഉണ്ടായിരുന്നില്ല (മാംസാഹാരം പാടില്ല എന്നൊരു നിയമമൊന്നും ഇല്ല. നാവിനെപ്പോലും നിയന്ത്രിക്കാന്‍ പറ്റില്ല, എന്തുകണ്ടാലും രുചിച്ചുനോക്കണം എന്നുള്ളാവര്ക്ക് അതു തിന്നാന്‍ സ്വാതന്ത്ര്യമുണ്ട്.

ധര്‍മ്മത്തില്‍ ഊന്നിനിന്നുകൊണ്ട് ധനം സമ്പാദിക്കാം. ഉണ്ടാക്കിയ അര്‍ഥം(ധനം) കൊണ്ട് ഭോഗം അനുഭവിക്കുക എന്ന ലക്ഷ്യം മാത്രമുള്ളവര്‍ക്ക് അതാവാം. പക്ഷേ ക്രമേണ ഭോഗത്തിലെല്ലാം മടുപ്പും ചെടിപ്പും വന്ന്, ഇതൊന്നുമല്ല... ജീവിതത്തിന്റെ പരമമായ ലക്ഷ്യ്മ്. ഇതിനെല്ലാം ഉപരിയായി ഒരു വലിയ ലക്ഷ്യവും ഉദ്ദേശ്യവും മനുഷ്യജന്മത്തിനുണ്ട്, അതിനായി പ്രയത്നിക്കണം... എന്നു തോന്നിത്തുടങ്ങിയാല്‍ സാധനയുടെ മാര്‍ഗ്ഗം അവര്‍ക്കു പിന്തുടരാം.

“ശാശ്വത സത്യം-ആത്മാവ്- അഥവാ സ്വന്തം സത്ത -എന്താണെന്നും ആത്മസാക്ഷാത്കാരത്തിനുള്ള വിദ്യകളും വളരെ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്.

(അക്കാലമായപ്പോഴേയ്ക്കും ബുദ്ധമതാനുയായികളും കുത്തഴിഞ്ഞ ജീവിതപാതയിലേക്കു വഴുതിവീണിരുന്നു...)

അറിവിന്റെ നിധിയായ വേദത്തിന്റെ പ്രാമാണികത പുനസ്ഥാപിക്കാനും വേദം തരുന്ന അറിവുകളെ ജനങ്ങളിലെത്തിക്കാനും ശങ്കരാചാര്യര്‍ ഭാരതത്തിലുടനീളം സഞ്ചരിച്ചു.(ഇനി ഹിന്ദുമതം എന്നു പറയാം ല്ലേ) സനാതന ധര്മ്മമൂല്യങ്ങള്ക്ക് ജീവന് വെയ്പ്പിക്കുകയും ചെയ്തു. പലരും ഹിന്ദുമതത്തിലേയ്ക്കു തിരിച്ചുവന്നു. പിന്നെപ്പിന്നെ വന്നവരെ ആദ്യം ഉണ്ടായിരുന്നവര്‍ക്ക് അംഗീകരിക്കാന്‍ വിഷമമായി. അങ്ങിനെയായിരിക്കാം പല പല ജാതികളും വര്‍ഗ്ഗങ്ങളും ആയി സമൂഹം വേര്‍തിരിഞ്ഞത്.

സനാതനധര്‍മ്മത്തില്‍ സേശ്വരനും നിരീശ്വരനും ഒക്കെ ഒരേപോലെ ഉള്‍ച്ചേര്‍ന്നിരുന്നു. സസ്യാഹാരിയും മാംസാഹാരിയും ഒരേ തട്ടിലായിരുന്നു...
എന്നാല്‍ നവോത്ഥാനത്തിനുശേഷം, പല പല സങ്കരവര്ഗ്ഗങ്ങളുടേയും പ്രഭാവം കാരണം ഉച്ചനീചത്വവും കല്പ്പിക്കപ്പെട്ടുതുടങ്ങി...

(ബ്ലോഗനാര്‍കാവിലമ്മേ... ഉണ്ണിയാര്‍ച്ചയെ കാത്തോളണേ :)

qw_er_tyജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-8267982910617315292007-05-27T13:37:00.000-07:002007-05-27T13:37:00.000-07:00ദേവേട്ടാ...ഞാനിവിടേത്തന്നെയുണ്ട്..എന്നും വന്ന് വായ...ദേവേട്ടാ...ഞാനിവിടേത്തന്നെയുണ്ട്..എന്നും വന്ന് വായിയ്കുന്നുണ്ട്..

പിന്നെ ഇതിലൊന്നും യാതൊരു വിവരവുമില്ലാത്തതിനാല്‍ മിണ്ടാതിരിയ്ക്കുന്നു എന്നു മാത്രം..:)

പുസ്തകങ്ങളിങ്ങ് വന്നോട്ട്..:)കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-8093774597642672042007-05-27T11:32:00.000-07:002007-05-27T11:32:00.000-07:00ഹെന്റെ ദേവേട്ടാ, വായ്ക്കകത്തിരുന്ന ചായ മോണിട്ടറില...ഹെന്റെ ദേവേട്ടാ, വായ്ക്കകത്തിരുന്ന ചായ മോണിട്ടറില്‍ വീഴാഞ്ഞത് ദേവേട്ടന്റെ ഭാഗ്യം. അല്ലെങ്കില്‍ ഈ കമ്പു മൊത്തമെടുത്ത് ഒരടികൂടി കിട്ടിയേനെ ദേവേട്ടന്. മുകളിലത്തെ കമന്റ് കണ്ട് ചിരിച്ചിടപാട് തീര്‍ന്നു.

(ഓഫിന് കുണ്ടറയുടെ ഒരു മാഫ്)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-59817476062820624602007-05-27T11:20:00.000-07:002007-05-27T11:20:00.000-07:00ഞാന്‍ ഉഴപ്പി നടക്കുന്നതല്ല കേട്ടോ കൂട്ടുകാരേ, താഴത...ഞാന്‍ ഉഴപ്പി നടക്കുന്നതല്ല കേട്ടോ കൂട്ടുകാരേ, താഴത്തെ പോസ്റ്റിന്റെ പൊട്ടന്‍ഷ്യല്‍ തീര്‍ന്നെന്നു കരുതി ഇരുന്നപ്പോഴാണ് വക്കാരിയും അരവിന്നന്‍ കുട്ടിയും കൂടെ എന്സൈക്ലേല് പീടികയും വെല്‍ത്ത് ഓഫ് നേഷന്‍സും എടുത്ത് എന്റെ തലക്കിട്ട് അടിച്ചത്.

പണ്ട് വിനോദ് സിംഘാനിയയുടെ ഡയറക്റ്റ് ടാക്സസ് എടുത്ത് കുരുവിളയുടെ മുതുകത്ത് എന്റെ ജൂനിയര്‍ ദീപ്തി അടിച്ച അടിയാണ് (പാവം നിന്ന നില്പ്പില് മുഖമടിച്ചു വീണു) ഇതുവരെ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഉണ്ടായിരുന്നത്, ഇതിപ്പോ പല വോളിയം ഉള്ള രണ്ടു കിത്താബുകൊണ്ട് രണ്ടുപേര്‍ എന്നെയടിച്ച് അത് തിരുത്തിക്കുറിച്ചു.

ഘനഗംഭീരന്‍ കമന്റുകള്‍ കൊണ്ട് പോസ്റ്റ് അങ്ങോട്ട് റിച്ച് ആവുന്നത് കണ്ടിട്ട് സന്തോഷം. താഴത്തു നിന്നും ഇങ്ങോട്ടെത്തിക്കോളാന് വയ്യാ എനിക്ക്!
(അങ്ങനെ സ്വന്തം പോസ്റ്റില്‍ ഞാന്‍ ദാ ഓഫ് അടിച്ച്. ഞാനേ, ഒരു ഓഫ് ടോ മാപ്പ്)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-69373167520512455902007-05-26T22:34:00.000-07:002007-05-26T22:34:00.000-07:00രാഘവ വാര്യരുടെ “വടക്കന്‍പാട്ടുകളുടെ പണിയാല” എന്ന പ...രാഘവ വാര്യരുടെ “വടക്കന്‍പാട്ടുകളുടെ പണിയാല” എന്ന പുസ്തകത്തില്‍ ഈ പാടുകളില്‍ കാണുന്ന വസ്തുതകള്‍ ചരിത്രയാഥാര്‍ഥ്യങ്ങളായി കാണേണ്ടതില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. ഇങ്ങനെ പോകുന്നു നിഗമനങ്ങള്‍....”ആരോമല്‍ ചേവകരുടെ സമകാലികരില്‍ ആരോ തന്നെ യാണ് പുത്തൂരം പാട്ടുകള്‍ കെട്ടിയതെന്ന ഊഹം വച്ചു കൊണ്ടുള്ള നിഗമനങ്ങളാണ് ഡോ. ചേലനാട്ട് അച്യുതമേനോന് സ്വീകാര്യം. പുത്തൂരം പാട്ടിലെ”സംഭവങ്ങള്‍ നടന്നത്കൊല്ലം 646-ല്‍(ക്രി.1471) ആവെമെന്ന്വരെ കൃത്യമായി ഗണിച്ചു വച്ചവരുണ്ട്.പക്ഷെ കഥ പാട്ടാവാന്‍ താന്മസം പിടിക്കുമല്ലൊ. അതുകൊണ്ട് പാട്ടിന്റെ കാലമ്പതിനാറാംനൂറ്റാണ്ടാവാന്മെന്നുമുണ്ട് ഒരു കാലഗനന........തച്ചോളി ഒതേനന്റെ കാലം നൊര്ണയിക്കാന് ഇത്രയും ബൊദ്ധിമുട്ടേണ്ടിവന്നില്ല. കൊല്ലം 759-ല്‍ ജനിച്ച് മുപ്പത്തിരണ്ടാം വയസ്സില്‍ ഒതേനനന്‍ മരിച്ചു രെന്നതിന് “അനിഷേധ്യമായ” തെളിവുകളുണ്ടെന്ന് ഉള്ളൂറ് ശപഥം ചെയ്യുന്നു.തെളിവൊന്നും വെളിയിലില്ല എന്നു തുറന്നു സമ്മതിക്കണം.കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കിയുള്ള കാലനിര്‍ണയത്തിനും ഉറപ്പു പോര....1600-നു ശേഷവും സാമൂതിരിമാര്‍ കുഞ്ഞാലിമരയ്ക്കാരെന്ന സ്ഥാനപ്പേരു ചിലര്‍ക്കു കല്‍പ്പിച്ച് കൊടുഹ്ത്തതിനു തെളിവുകളുണ്ട്.ഇതൊക്കെ ശരിഒയാണെന്നു വച്ചാല്‍ തന്നെയും അതാത് ശീലുകളുണ്ടായ കാലത്തെക്കുറിച്ചേ അറിയാന്‍ കഴിയൂ.മൊത്തം പാട്ടിന്റെ കാലത്തെക്കുരിച്ചൊന്നും പറയാനാവില്ല....അപ്പോള്‍ പാട്ടീലവിടവിടെ ചരിത്രത്തിന്റെ മുഖച്ഛായയുള്ള ഭാഗങ്ങളെ എങ്ങനെയാണ് കൈക്കൊള്ളേണ്ടത്?”
പക്ഷെ രാഘവ വാര്യരും കൃത്യമായ ഒരു കാലഘട്ടം വടക്കന്‍പാട്ടുകള്‍ക്കു നല്‍കുന്നില്ല.

എം. വി. വിഷ്ണു നമ്പൂതിരിയുടെ “വടക്കന്‍ പാട്ടുകള്‍ ഒരു പഠനം”എന്ന പുസ്തകം ബൃഹുത്തായ ഒരു വിശകലനമാണ്. സാമൂഹിക പരാമര്‍ശങ്ങള്‍,രാഷ്ട്രീയത, ഘടനാസംവിധാനം, ശൈലി, സാഹിത്യവിചാരം,പ്രയുക്തി, രസാനുഭൂതി ഇങ്ങനെ പല അപഗ്രഥനങ്ങളാണ് ഇതില്‍. പക്ഷെ കാലഗണനയെപ്പറ്റി ഒന്നും പറയുന്നില്ല.
“ഓണപ്പുടവ”യെപ്പറ്റി പരാമര്‍ശമുണ്ടത്രേ,വടക്കന്‍ പാട്ടുകളില്‍.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-56380957745687392702007-05-26T14:30:00.000-07:002007-05-26T14:30:00.000-07:00കമന്റുകള്‍ മുഴുവനായും വായിച്ചില്ല. കേട്ടിടത്തോളം വ...കമന്റുകള്‍ മുഴുവനായും വായിച്ചില്ല. കേട്ടിടത്തോളം വടക്കന്‍ പാട്ടുകളുടെ ഭാഷ വളരെ പുതുതാണ് അതുകൊണ്ട് തന്നെ, ഇന്നറിയുന്ന രൂപത്തിലുള്ള വടക്കന്‍ പാട്ടുകളാണ് 9-11-ആം നൂറ്റാണ്ടിലേത് എന്ന് വിശ്വസിക്കാന്‍ വയ്യ. 9-11 നൂറ്റാണ്ടുകളില്‍ വടക്കന്‍ പാട്ടുകളുണ്ടായിരുന്നെങ്കില് തന്നെ അത് മുഴുവനായും മാറ്റിയെഴുതിയിരിക്കും ഇന്നത്തേത്. അപ്പോള്‍ ഇതിവൃത്തത്തിന്റെ ഇന്റഗ്രിറ്റിയും നന്നായി മാറിയിട്ടുണ്ടായിരിക്കും. അതിലെ കഥകള്‍ വച്ച് അനുമാനങ്ങളെടുക്കുന്നതില് അങ്ങനെ ഒരു പ്രശ്നം ഞാന്‍ കാണുന്നു.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-49375853017145140612007-05-26T02:10:00.000-07:002007-05-26T02:10:00.000-07:00ദേവന്,നേരില്‍ ചെയ്യാന്‍ കഴിയാത്തതും, മനസ്സാഗ്രഹിക...ദേവന്,
നേരില്‍ ചെയ്യാന്‍ കഴിയാത്തതും, മനസ്സാഗ്രഹിക്കുന്നതുമായ സംഗതികള്‍ കൃതികളായി വന്നുകൂടെന്നുണ്ടോ?.
"പുത്തൂരം ആരോമല്‍ ചേകവരും
മച്ചുനിയന്‍ ചന്തു പടക്കുറുപ്പും
കീഴൂരിടത്തിലെ വാഴുന്നോരും
ഒരുമിച്ചു തന്നെ പുറപ്പെടുന്നു“
ഇതന്നത്തെ കാലഘട്ടത്തിലെ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ സ്വപ്നമായിക്കൂടെ?.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-41081839933924056002007-05-26T01:05:00.000-07:002007-05-26T01:05:00.000-07:00ദേവനേയും, മാവേലികേരളത്തേയും ഒരേ വേദിയില്‍ കാണുക എന...ദേവനേയും, മാവേലികേരളത്തേയും ഒരേ വേദിയില്‍ കാണുക എന്നത് ചിത്രകാരന്റെ വലിയൊരു ആഗ്രഹമായിരുന്നു.
സത്യത്തിനു വേണ്ടിയുള്ള അന്വേഷണത്തില്‍ നിങ്ങള്‍ക്ക് ചിത്രകാരന്റെ ധാര്‍മിക പിന്തുണ അര്‍പ്പിക്കുന്നു.

ഫൈസലിന്റെ കമന്റില്‍ നിലവിലുള്ള സത്യത്തിന്റെ ശേഷിപ്പുകളിലേക്കുള്ള ഒരു പരിചയക്കാരന്റെ ഊഷ്മളമായ സഹായ വാഗ്ദാനവുമുണ്ട്.

അംബിയുടെ സജീവ സാന്നിധ്യം കൂടി വായനക്കാരനായ ചിത്രകാരന് ആഗ്രഹിക്കുന്നു.

നമ്മുടെ പൊതു പൈത്രികത്തെ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന നല്ല മനസ്സുകളുടെ സഹിഷ്ണുതാപൂര്‍ണമായ സാന്നിദ്ധ്യം ഈ പൊസ്റ്റിനുണ്ടാകട്ടെ....chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-20477338441376405072007-05-26T00:45:00.000-07:002007-05-26T00:45:00.000-07:00പതീവുപോലെ തന്നെ നല്ല ലേഖനം ദേവേട്ടാ.....കമന്റുകള്‍...പതീവുപോലെ തന്നെ നല്ല ലേഖനം ദേവേട്ടാ.....കമന്റുകള്‍ മൊത്തമായിവായിച്ചു...വൈകിവന്നാല്‍ ഇതാ ഒരു നേട്ടം.......ദേവേട്ടന്റെ പോസ്റ്റ് കമന്റുകള്‍ എല്ലാം ചേര്‍ത്തു വായിക്കാനാ രസം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-17705434133352406832007-05-26T00:09:00.000-07:002007-05-26T00:09:00.000-07:00ഹ..ഹാാ! ഒരു ഗറില്ല എന്നെ ഖിസൈസില്‍ ഇട്ട് പിടികൂടി...ഹ..ഹാാ! ഒരു ഗറില്ല എന്നെ ഖിസൈസില്‍ ഇട്ട് പിടികൂടിയതാ....പക്ഷേ രക്ഷപ്പെട്ടു. അതു വഴിയെ.

പിന്നെ ഈ കാലഘട്ട സമസ്യയുടെ ഉത്തരം അറിയാന്‍ അതിയായ താല്പര്യമുണ്ട്..കാരണം പഠിക്കുന്ന കാലത്ത് ഈ ലോകനാര്കാവിലും തച്ചോളി മേപ്പയില്‍ നിന്നിരുന്ന സ്ഥലത്തുമൊക്കെ ഒരു പാടു തവണ കറങ്ങിയിട്ടുണ്ട്.. അവരുടെ അനതരാവകാശികള്‍ എന്നു പറയുന്ന പലരേയും കണ്ടിട്ടുമുണ്ട്. ഞാനൊരു ചരിത്ര വിദ്യാര്‍ഥി ആയിരുന്നില്ല. ആയതിനാല്‍ എന്റെ അറിവുകള്‍ക്ക് പരിമിതിയുണ്ട്. ശ്രീ രാഘവന് പയ്യന്നൂര്‍ കേരളത്തിലെ എഇതിഹ്യങ്ങളെ ക്കുറിച്ച് പഠനം നടത്തിയതാായി അറിയാം.അദ്ദേഹവും വടക്കന്‍ പാട്ടുകളുടെ കാലഘട്ടം 16 - 17 നൂറ്റാണ്ട് എന്നു തന്നെയാണ് അഭിപ്രായപ്പെട്ടത്. ഇതൊരു തര്‍ക്കത്തിനു വേണ്ടി വാദിക്കുന്നാതല്ല. കൂടുതല്‍ അറിയാനുള്ള (അതും പറയുന്ന കാര്യങ്ങളുടെ ആധികാരികത ഉറപ്പുള്ള ഒരാളില്‍ നിന്ന്) ആഗ്രഹം പ്രകടിപ്പിച്ചെന്നേ ഉള്ളൂ. ഒരു കാര്യം കൂടെ സംശയാസ്പദമായി ഉണ്ട്. വടക്കന്‍ പാട്ട് കഥകളില്‍ ധാരാളമായും പരാമര്‍ശിച്ചിട്ടുള്ള ക്ഷേത്രമാണല്ലോ ലോകനാര്‍കാവ്. ഈ ക്ഷേത്രത്തിനും ഏറിവന്നാല്‍ 500 വര്‍ഷത്തെ പഴക്കമേ ഉള്ളൂ എന്നാണു കാണുന്നത്. (ഇത് പലരും വിചാരിച്ചിരിക്കുന്നത് പോാലെ തച്ചോളിക്കാരുടെ തറവാട്ട് ക്ഷേത്രമല്ല. ഇവിടെ പ്രതിഷ്ഠ ദുര്‍ഗയാണ്..തച്ചോളിക്കാരുടെ കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠ കാളിയും.”എന്റെ ലോകനാര്‍കാവിലമ്മേ” എന്ന നസീറിന്റെ വിളിയാണെന്നു തോന്നുന്നു ഇങ്ങനെ ഒരു ധാരണ പരക്കാന്‍ കാരണം)അപ്പോള്‍ 15 ആം നുറ്റാണ്ടില്‍ നിലവില്‍ വന്ന ഒരു ക്ഷേത്രത്തെ കുറീച്ചുള്ള പരാമര്‍ശം 12 ആം നുറ്റാണ്ടിനും മുന്നെ എന്നു പറയപ്പെടുന്ന ഒരു ഐതിഹ്യത്തില്‍ എങ്ങിനെ കടന്ന്നു കൂടി? അതു പോലെ പ്രസിദ്ധമായ നാദാാപുരം പള്ളിയുടെ കാര്യത്തിലും ഈ അവ്യക്തത നില നില്‍ക്കുന്നുണ്ട്. തീര്‍ച്ചയായും ഒരു കമന്റിലൊത്തുക്കാതെ കുറച്ചു വിശദമായി തന്നെ പറഞ്ഞാല്‍ വളരെ ഉപകാരപ്പെടുമായിരുന്നു. (വ്യക്തിപരമായ ചില ദുരുദ്ദേശങ്ങളും ഇതിലുണ്ടെന്നു കൂട്ടിക്കോളൂ)

ഞാന്‍ പരാമര്‍ശിച്ച രേഖകളുടെ കാര്യം അടൂത്ത തവണ നാട്ടില്‍ പോകുമ്പോള്‍ സംഘടിപ്പിക്കാന്‍ നോക്കാം...(മിനിയാന്നു വന്നേയുള്ളൂ, ഇനിയെന്നാണാവോ)Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-28777457994808617902007-05-25T23:53:00.000-07:002007-05-25T23:53:00.000-07:00പ്രിയ ദേവന്,പോസ്റ്റു നേരത്തേ കണ്ടിരുന്നു. ഒരു കമന...പ്രിയ ദേവന്,

പോസ്റ്റു നേരത്തേ കണ്ടിരുന്നു. ഒരു കമന്റിടാന്‍ ഇപ്പൊഴേ പറ്റിയുള്ളു.

“എനിക്കെന്റെ നാടിന്റെ ചരിത്രമെഴുത്തു പൂര്‍ത്തിയാക്കാന്‍ ആ പഴയ സത്യം നീ ഇനിയെങ്കിലും പറയൂ“

ഈ ചരിത്രമെന്നുദ്ദേശിച്ചതു കേരളചരിത്രമാണെങ്കില്, അതിനു മുന്‍പേ അന്വേഷിയ്ക്കേണ്ടത് ഇന്ത്യയുടെ ചരിത്രത്തേക്കുറിച്ചാണ്.ഒരു ചെറിയ അഭിപ്രായം.

അധിനിവേശത്തിന്റെ ചരിത്രം അന്വേഷിയ്ക്കുമ്പോള്‍ ആരും അന്വേഷിയ്ക്കുന്നതാണ്, യുദ്ധത്തിന്റെ കെടുതികള്‍, അവശിഷ്ടങ്ങള്‍ ഒക്കെ എവിടെ എന്ന്.

ഇന്ത്യയുടെ ചരിത്രാാനേഷണ സന്ദര്‍ഭങ്ങളിലും ഇതേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യാക്കാരില്‍ നിന്നല്ല എന്നു മാത്രം, 18 അം നൂറ്റാണ്ടിലെ കൊളോണീയ വര്‍ഗീയ-റൊമാന്റിക്കുകളില് നിന്നും കൊളോണിയല്‍ ചരിത്രകാരന്മാരില് നിന്നും.

സിന്ധു നാഗരികതയുടെ അവശിഷ്ടങ്ങളിലോ പ്രാന്ത പ്രദേശത്തോ അത്തരം അവശിഷ്ടങ്ങളൊന്നും ഇല്ല എന്നവര്‍ വിധിയെഴുതി.

അങ്ങനെയാണെങ്കില്‍ പിന്നെ ഇന്ത്യയില്‍ എങ്ങനെ അധിനിവേശം ഉണ്ടായി എന്നുള്ള ചോദ്യത്തെ ആധികാരികമായി ആരും വിശകലനം ചെയ്തതായി എനിയ്കറിവില്ല.

അങ്ങനെ ചരിത്രത്തെ ഉറങ്ങാന്‍ കിടത്തിയ ആ തരുശുഭൂമിയുടെ നിഷ്ക്രിയത്വത്തില്‍ നിന്നും ഏറ്റവും ഒടുവിലായി ഇവിടെ അധിനിവേശം ഉണ്ടായിട്ടില്ല എന്ന ഒരു ആശയവക്രീകരണവും നടന്നിരിയ്ക്കുന്നു

ചുരുക്കമായി ചൊന്നാല്,കൊളോണീയലിസവും സ്വാതന്ത്ര്യവും കഴിഞ്ഞ് അറുപതു വര്ഷമാകാകാന് തുടങ്ങുമ്പോഴും ഇന്ത്യയുടെ ചരിത്രത്തിന്റെ മുഖ്യധാര അധിനിവേശ-കൊളോണിയ നിഗമനങ്ങളില്‍ നിന്നും ഒട്ടും രക്ഷപെട്ടിട്ടില്ല. ഈ മുഖ്യധാരയാകട്ടെ സവര്-ണ പ്രത്യയ ശാസ്ത്രങ്ങളുടെ കോലുകളില്‍ പൊക്കി ഉയര്ത്തപ്പെട്ടവയുമാണ്.

സവര്ണപ്രത്യയശാസ്ത്രങ്ങള് ആധാരമാക്കുന്നത്, സവര്‍ണര്‍ തന്നെ എഴുതിവച്ചിരിയ്ക്കുന്ന പുണ്യപുരാണങ്ങളും, അവയുടെ അലുക്കിട്ട കുടക്കീഴില് എഴുന്നെള്ളിച്ചു വച്ചിരിയ്ക്കുന്ന പുണ്യ ദേഹങ്ങളും ഗ്രന്ധങ്ങളുമാണ് എന്നുള്ളതു ചരിത്രാന്വേഷിയുടെ അന്വേഷണത്തെ വിഷമവൃത്തത്തിലാക്കുന്നു.

ഇവിടെ അധിനിവേശമേ നടന്നിട്ടില്ല എന്ന ആ വെടി. മുകളിലത്തെ ചരിത്രാന്വേഷിയെ വെരുട്ടി ഓടിയ്ക്കാനാണ്, പക്ഷെ ഓടരുത് :).

മുകളില്‍ പറഞ്ഞ പുണ്യപുരാണങ്ങളേയും,പുണ്യദേഹങ്ങളേയു, മിത്തുകളേയും, ചരിത്ര-സംസ്കാരിക-ബുദ്ധി-യുക്തിയുടെ പുതിയ ഒരാവിര്ഭാവമൂശയിലൂടെ കടത്തിവിടാന്‍ കഴിയണം, ഇന്ത്യയുടെ യധാര്ദ്ധ ചരിത്രമനേഷിയ്ക്കുന്ന ചരിത്രകാരന്.അതിനൊരു സമാധാനമയാല് കേരളചരിത്രം താനേ ചുരുളഴിഞ്ഞു വീണോളും.

ഇനിയും മാവേലിയും ഓണവും കേരളവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന ചോദ്യം. 8/10/06ല്‍ ദേശാഭിമാനി വാരികയില്‍, സുനില്‍ പി ഇളയിടം എഴുതിയ ഓണത്തല്ല് എന്ന ലേഖനത്തില്‍ ഇത്തരമൊരാവിഷ്കാരത്തിന്റെ ചില ഉദാഹരണങ്ങള്‍ കണ്ടെത്താമെന്നാണ് എന്റെ തോന്നല്‍.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഇന്ത്യയിലെ ‘പ്രാചീന മദ്ധ്യകാലസമൂഹങ്ങളില് യക്ഷാരാധനയുടെയും മറ്റും മാത്രുകയില്‍ നില നിന്നു പോന്ന വിപുലമായൊരാഘോഷമായിരുന്നു ബലിയുത്സവം. ദീപപ്രതിപദം, വീരപ്രതിപദം, കൌമുദി മഹോത്സവം എന്നൊക്കെ അതറിയപ്പെടുകയും ചെയ്തിരുന്നു”. മദ്ധ്യകാലത്ത് ഗുജരാത്ത്, മാള്‍വ, ഡെക്കാണ്, പ്രദേശങ്ങളിലൊക്കെ ഈ ആചാരം പ്രാബല്യത്തിലുണ്ടയിരുന്നുവെന്നും, ഗുപ്തകാലഘട്ടത്തോടെ പ്രബലമാര്ന്ന ബ്രാഹ്മണമതവല്ക്കരണം ഈ ജനകീയ ആചാരങ്ങളെ സാംശിക്കരിച്ചു സ്വന്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇങ്ങനെ ഇന്ത്യയുടെ ജനകീയമായ ആചാരങ്ങളേയും നേതാക്കളേയും സാംശീകരിച്ചു, സ്വന്തം പാളയത്തിലാക്കി, ദൈവീകത്വം കല്‍പ്പിച്ച്,'born again' ആക്കി പുതിയ അവതാരങ്ങളാക്കുക, അംഗീകാരത്തിനും നിലനില്‍പ്പിനും വേണ്ടി അധീശവര്‍ഗം കൈക്കോണ്ട ഒരു മാത്രുകയും അടവും ആയിരുന്നു. അതായിരുന്നു അവരുടെ യുദ്ധതന്ത്രവും.

ജനകീയതയുടെ തെളീവുകള്‍ ബോധപൂര്‍വം വിഴുങ്ങിയ യുദ്ധമായിരുന്നു അത്. സ്വന്തമായി ആശയമില്ലാത്തവന് മറ്റുള്ളവന്റേതു കടമെടുത്ത് അതില്‍ സ്വന്തം പെരും ഒപ്പുമിട്ടു വച്ചാല്‍ സംഭവിയ്ക്കുന്നത് ആശയത്തിന്റെ തന്നെ അന്യം നിന്നു പോകുകയാണ്.

അതാണ് ഇന്ത്യ്യിലും സംഭവിച്ചത്. നാളുകളായി അവയുടെ കണ്ണു കുത്തുപ്പൊട്ടിച്ച്,അംഗഭംഗം വരുത്തി, തിരുച്ചറിയാന് ആവാത്ത വിധം മാറ്റിയെടുത്ത് അന്യസേവ ചെയ്യുന്നതിനുപയോഗിച്ച ഇന്ത്യന്‍ കേരള സത്വങ്ങളെ തിരിച്ചറിഞ്ഞു സ്വന്തമാക്കേണ്ട്ത്, ഇനിയും വൈകരുത് എന്നു ചരിത്രബോധമുള്ള എതു ഇന്ത്യാക്കാരനും മലയാളിയും മനസിലാക്കിയാല്‍ നന്നായിരിയ്ക്കും.

കേരളത്തിന്റെ ഓണത്തിനും നാടോടി പാരമ്പര്യത്തിന്റെ അടരുകളാണ് ഇളയിടം ദര്ശിയ്ക്കുനത്. ഇതും അനേകം മാറ്റങ്ങള്‍ക്കും അധിനിവേശ സംശികരണങ്ങള്ക്കും വിധേയമായ വിധത്തിലാണ് നാം ഇന്നു കാണുന്നത്. പക്കനാരുടെ ഓണപ്പാട്ടിലും പാണന്റെ പാട്ടിലും ഓണത്തിന്റെ വിവരണങ്ങളുണ്ട്.

എന്നാല്‍ ഓണമെന്ന ഒരു ‘ക്ഷേത്ര-ബ്രാഹ്മണ പാരമ്പര്യത്തില്‍ പെടുന്ന ഒരാഘോഷത്തെക്കുറിച്ച് ക്രി.വ 9-തം ശതകം മുതല്ക്കേ ഇവിടെ അറിവുള്ളു എന്ന്` അദ്ദേഹം പറയുന്നു. എന്നാല്‍ 17-നൂടാണ്ടിലാണ് ഓണത്തെ മാവേലിയുമായി ബന്ധിപ്പിച്ചതിനു തെളിവുണ്ടായതെന്നും അദ്ദേഹം പറയുന്നു.

കി.വ. 9-ം നൂറ്റാണ്ട് കേരള ചരിത്രത്തില്‍ വളരെ വഴിത്തിരിവുണ്ടാക്കിയ ഒരു കാലമാണ്. ബുദ്ധമതത്തിന്റെ നേര്‍ക്കുണ്ടായ ക്രൂരമായ ആക്രമണങ്ങളും, ആദിശങ്കരന്റെ ബ്രാഹ്മണമതത്തിന്റെ കുടിയിരുത്തലും, പറകിപെറ്റ പന്തിരുകുലമെന്ന വികലമായ ആവിഷ്കരണവും ഈ നൂറ്റാണ്ടിന്റെ മുന്‍പും പിന്‍പുമുള്ള നൂറ്റാണ്ടുകളില്‍ അടയാളപ്പെട്ടു കിടക്കുന്നു.

ഈ കലഘട്ടത്തില്‍ അരങ്ങേറിയ ബ്രാഹമണ മതത്തെ പതിനെട്ടാം നൂറ്റാണ്ടില്‍ മെനഞ്ഞെടുത്ത ഹിന്ദുമതത്തിലേക്കു വലിച്ചു കെട്ടി, അതിനു മുന്‍പു കേരളത്തില്‍ ഉണ്ടായിരുന്ന മതങ്ങളെ തള്ളിപറഞ്ഞുകൊണ്ട്, കേരളത്തിന്റെ ആദിമതം ക്രിസ്റ്റ്യാനിറ്റി ആണ് എന്നു പറയുന്ന ഒരു അവസ്ത വരെ ഉണ്ടായിരിയ്ക്കുന്നു. (ഇന്‍ഡ്യന്‍ ക്രിസ്റ്റ്യാനിറ്റിയുടെ വെബ് പേജു)

ഒത്തിരി എഴുതാനുണ്ട്.

ചുരുക്കത്തില്‍ കുള്ളനായ ആ കള്ളന് അ ചോദ്യത്തിനുത്തരം തരില്ല. പക്ഷെ സത്യാനേഷണം അതിനൊരു തടസമാവില്ല.

ഇന്ത്യയുടെ ചരിത്രം അതിന്റെ നാറിപുഴുവരിയ്ക്കുന്ന തൊലിയുടെ ഒരു പാളിയെങ്കിലും വലിച്ചുരി കളഞ്ഞ് ശുദ്ധികലശം നടത്തണമെന്നുള്ളത് എന്റയും ഒരു മോഹമാണ്.

ആശംസകളോടെ
മാവേലിമാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-19015113899656056832007-05-25T15:25:00.000-07:002007-05-25T15:25:00.000-07:00ഫൈസല്‍ രക്ഷപ്പെട്ടെന്നു വിചാരിക്കേണ്ടാ. യൂ ഏ യീ അല...ഫൈസല്‍ രക്ഷപ്പെട്ടെന്നു വിചാരിക്കേണ്ടാ. യൂ ഏ യീ അല്ല, ഒമാന്‍ ബോര്‍ഡര്‍ വരെ വന്നാലും മുണ്ടിടാനായി ഞങ്ങളുടെ ഗറില്ലകള്‍ തയ്യാറാണ്. ആരോമല്‍ മുതലായവരുടെ കാലഘട്ടം എന്നാണെന്ന് ചരിത്രകാരന്മാര് ശാസ്ത്രീയമായി സ്ഥാപിച്ചതെങ്ങനെ എന്നത് പിറകേ ഒരു കമന്റ് ആയി വരുന്നുണ്ട്.

എടുത്തു ചാടി കമന്റിടാന്‍ കാര്യം ഈ തച്ചോളി താവഴിയും പാരമ്പര്യവും പറയുന്നവര്‍ക്ക് കയ്യിലുണ്ടെന്നു അവകാശപ്പെടുന്ന സംഭവ്ത്തെ പറ്റി എന്തെങ്കിലും അറിയുമെങ്കില്‍ അത് പുരാവസ്തു വകുപ്പിനെ കാണിക്കണം എന്നു പറയാനാണ്്, കാരണം അത് ശരിയാണെങ്കില്‍ തരിസാപ്പള്ളി ശാസനത്തിനും തൃക്കൊടിത്താനം ഇന്സ്ക്രിപ്ഷനും ഇടയ്ക്ക് ഉള്ള ഗ്യാപ്പ് നികത്താന്‍ ചിലപ്പോള്‍ ആ ഒറ്റ രേഖ മതിയാവും.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-69827128337328893632007-05-25T09:47:00.000-07:002007-05-25T09:47:00.000-07:00ദേവരാഗം,ലേഖനം മാത്രമേ വായിച്ചുള്ളൂ (കമന്റുകള്‍ നോക...ദേവരാഗം,
ലേഖനം മാത്രമേ വായിച്ചുള്ളൂ (കമന്റുകള്‍ നോക്കിതീര്ക്കാന് നേരം കിട്ടിയില്ല!).....വളരെ കൃത്യമായും ലളിതമായും വായനക്കാരനോട് സംവദിക്കുന്ന ലേഖനം. ഈ ലേഖനത്തിന്റെ പിറകിലുള്ള ആത്മാര്‍ത്ഥതയ്ക്കും നിരീക്ഷണ വിശകലന പാടവത്തിനും ഒരു കൊടുകൈ.....

പിന്നെ ഒരു സാങ്കേതികമായ സംശയം. വടക്കന്‍ പാട്ടുകളെ ആധാരമാക്കിയാണല്ലോ വാദഗതികള്‍ ഉരുവപ്പെടുത്തിയത്. പക്ഷേ അവയുടെ കാലഗണന അത്ര കൃത്യമാണോ എന്നാണ് പ്രശ്നം. വടക്കന്‍പാട്ടിലെ കേന്ദ്ര ബിന്ദുവായ ഒതേനന് ജീവിച്ചിരുന്നത് 16 ആം നൂറ്റാണ്ടിലായൊരുന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വളരെ പ്രചാരത്തിലുള്ള വടക്കന്‍ പാട്ടുകളില്‍ പരാമര്ശിക്കപ്പെട്ടിട്ടൂള്ള വീരന്മാരായ കണ്ണപ്പ ച്ചേകവര്‍, ഒതേനന്, തച്ചോളി അമ്പു, ആരോമല്‍, ഉണ്ണിയാര്‍ച്ച,ചന്തു തുടങ്ങിയവരെല്ലാം തച്ചോളി മേപ്പയില്‍ തറവാട്ടില്‍ ഒരു മൂന്നാലു തലമുറകളിലായി ജീവിച്ചിരുന്നവരാണല്ലോ. (ആതറവാടു ക്ഷേത്രവും തച്ചോളികഥകളുടെ ഹൃദയ ഭൂമിയായ ലോകാനാര്കാവു ക്ഷേത്രവും ഇപ്പോഴും വടകരയില്‍ നിന്നും ഒരു പത്തു പന്ത്രണ്ട് കിലോമീറ്റര്‍ ദൂരപരിധിയില്‍ നിലനില്‍ക്കുന്നുണ്ട് - കൂട്ടത്തില്‍ പറയട്ടെ കാമശാസ്ത്ര ഭാവനകള്‍ ദാരുശില്‍പ്പ രൂപത്തില്‍ കൊത്തിവെച്ചിട്ടുള്ള കേരളത്തിലെ (?)ഏക ക്ഷേത്രവും ഇതു തന്നെയാണെന്നു തോന്നുന്നു)
അങ്ങിനെ വരുമ്പോള്‍ വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന കാലഘട്ടം പതിനഞ്ചു മുതല്‍ പതിനേഴു വരെ നൂറ്റാണ്ടുകള്‍ ആവാനല്ലേ തരമുള്ളൂ? ഒന്‍പതു മുതല്‍ പതിനൊന്നുവരെ എന്ന നിഗമനത്തില്‍ ഒരു പിശകില്ലേ എന്നാണ് സന്ദേഹം! ചേകോന്മാരുടേയും ചാവേര്‍ പടയാളികളുടെയുമെല്ലാം ചരിതങ്ങള്‍ കേരളത്തില്‍ ഏതാണ്ട് 16 - 17 നൂറ്റാണ്ടുകളിലാണ് വിരചിക്കപ്പെട്ടിരിക്കുന്നത്. ചാവേര്‍ നായന്മാരുടെ വീരകഥകളാല്‍ സമ്പന്നമായ മാമാങ്കചരിതവും ഈ കാലഘട്ടത്തില്‍ തന്നെയാണ് ഊന്നി നില്ക്ക്കുന്നത്. (സാമൂതിരിയുടെ ഭട്ന്മാരെ ധീരമായി നേരിട്ട് സാമൂതിരിയുടെ തൊട്ടടുത്ത് വരെ എത്തുകയും രാജാവിനെ വധിക്കാന്‍ വെട്ടിയ വെട്ട് നിലവിളക്കിനൂ തട്ടിയത് കൊണ്ടുമാത്രം ഉദ്യമത്തില്‍ വിജയം വരിക്കാനാവാതെ വീരമൃത്യു വരിക്കേണ്ടി വരികയും ചെയ്ത ഒരു 16 വയസ്സു മാത്രം പ്രായമുള്ള ഒരു ചാവേര്‍ ഭടന്റെ വീരകഥയാല് പ്രസിദ്ധമായ മാമാങ്കം നടന്നത് 1695 ല്‍ ആണെന്നു ഹാമില്ട്ടണ് (അവലംബം : വില്യം ലോഗന്റെ മലബാര്‍ മാന്വല്‍) രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തില്‍ അറിയപ്പെടുന്ന അവസാനത്തെ മാമാങ്കം നടന്നത് 1743 ലും. കൊന്നും മരിച്ചും നാടിന്റെയും നാടുവാഴികളുടെയും സ്വത്തും മാനവും സംരക്ഷിച്ചിരുന്ന ചേകോന്മാരും ഈ കാലഘട്ടത്തിന്ന്റ്റെ തന്നെ വീരപുത്രന്മാരാണെന്ന് അനൂമാനിക്കുന്നതല്ലേ കൂടുതല്‍ ഉചിതം? തച്ചോളി തറവാട്ട് വക ക്ഷേത്രത്തിലും തച്ചോളി താവഴിയില്‍ പെട്ട ഒന്നു രണ്ട് കുടുംബക്കാരുടെ പക്കലും ലഭ്യമായ ചില രേഖകളും ഈ കാലഗണനയാണ് ശരി എന്ന് സൂചിപ്പിക്കുന്നുണ്ട്.

ഈ ലേഖനത്തില്‍ ജാതിപരമായ അനാചാരങ്ങളാണ് പ്രതിപാദ്യ വിഷയം. പക്ഷേ 14 - 15 നൂറ്റാണ്ടുകള്‍ മുതല്‍ കേരളത്തില്‍ വേരോടിത്തുടങ്ങിയ തീണ്ടലും മറ്റ് ഉച്ച നീചത്വങ്ങളും മലബാറില്‍ പ്രത്യേകിച്ച് ഉത്തരമലബാറില്‍ അക്കാലത്ത് അത്ര തന്നെ സാധാരണങ്ങളായിരുന്നില്ല. കാരണം വടക്കന്‍പാട്ടിലെ കാലഘട്ടത്തില്‍ ഉത്തര മലബാറില്‍ സാമ്പത്തിക പരമായും സാമൂഹിക പരമ്മായും മേല്‍ക്കൈ അനുഭവിച്ചിരുന്നത് ഈഴവന്മാരായിരുന്നു. ഒരു പരിധി വരെ മാപ്പിളമാരും. (അത് കൊണ്ടാണ് നാടുവാഴികളും ഈഴവന്മാരും മാപ്പിളമാരും ഇടകലര്‍ന്നിരിക്കുന്ന ഐതിഹ്യങ്ങള്‍ ആ കാലഘട്ടത്തിന്റെ സംഭാവനയായി വടക്കന്‍ മലബാറില്‍ ഉരുവം കൊണ്ടത്..)ശരിക്കും പറഞ്ഞാല്‍ ഇല്ലങ്ങളുടെയും നമ്പൂതിരിമാരുടെയും അതിര്‍ത്തി കടലുണ്ടിപ്പുഴയ്ക്കും തെക്ക് അവസാനിക്കുന്നു. കോഴിക്കോടിനു വടക്കോട്ട് കടന്നാല്‍ ചരിത്രം നിങ്ങ്ങള്ക്കു തരുന്നത് കീഴാള മേല്‍ക്കോയ്മ നിലനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ചിത്രമായിരിക്കൂം അപ്പോള്‍.

അത്തരം ഒരു കാലത്ത് കടത്തനാട് എന്ന ഒരു താരതമ്യേന ചെറിയ ഭൂപ്രദേശത്ത് നിലനിന്നിരുന്ന സാമൂഹ്യക്രമത്തിന്റെ ബാക്കി പത്രമായി പ്രചാരത്തിലിരിക്കുന്ന വടക്കന്‍ പാട്ടുകളെ ആധാരമാക്കി കേരളത്തിലെ അന്നത്തെ മൊത്തം ആചാരാനാചാരങ്ങളെ വിലയിരുത്തുമ്പോള്‍ അതെത്രമാത്രം ശരിയായ ഒരു ചിത്രമായിരിക്കും നമുക്ക് തരിക എന്ന ഒരു സന്ദേഹം പങ്കുവെച്ചതാണ്.

ഓ.ടോ .....ദേവരാഗം, ഒരു കസവു മുണ്ട് ബാക്കി കിടപ്പുണ്ട്. ഓര്‍മ്മയിലുണ്ടാവും എന്ന് കരുതുന്നു. സമയക്കുറവു കാരണം അതൊരു കുറിപ്പായി ഓര്‍മ്മപ്പെടുത്താന്‍ കഴിയാതിരുന്നതാണ്. ക്ഷമിക്കുക. (പക്ഷേ വിട്ടു കളയാന്‍ ഉദ്ദേശിച്ചിട്ടില്ല)
പൊന്നപ്പനെ തമനു മുണ്ടിട്ട് പിടിക്കുന്ന പടം കണ്ടപ്പോ ഒരു നഷ്ടബോധം. അത്രയേ ഉള്ളൂ.Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-75496425753247396312007-05-25T06:49:00.000-07:002007-05-25T06:49:00.000-07:00ദേവേട്ടാ ശ്രീമദ് ഭാഗവതത്തിലെ ബലിയുടേ കഥ ആംഗലേയത്തി...ദേവേട്ടാ ശ്രീമദ് ഭാഗവതത്തിലെ ബലിയുടേ കഥ ആംഗലേയത്തിലാക്കിയത് ഇവിടേയുണ്ട്..
http://blogs.epicindia.com/bhagavatam/2005/08/great-story-of-bali.html

ജ്യോതിര്മയിടീച്ചറെ പുരാണങ്ങളില്‍ ഭാഗവതം അത്യുത്തമമാണ്.അദ്വൈത ചിന്തയുടെ പരമമായ വ്യാഖ്യാനമാണ്.(മറ്റു പല പുരാണങ്ങളും അത്ര നല്ല ഉദ്ദേശം വച്ചെഴുതിയതൊന്നുമല്ല എന്നാണ് എന്റെ നിഗമനം.)എന്നാലും ആ ഭക്തോത്തമനായ മഹാബലിയെ ഈ രീതിയില്‍ ചിങ്ങത്തിലെ തിരുവോണത്തിന് കേരളത്തിലെത്തിച്ചതാര് എന്നായിരുന്നു ചോദ്യം.. അതിനായിരുന്നു ദേവേട്ടന്റെ ഉത്തരവും.ആര്യദ്രാവിഡഭേദവും സവര്‍ണ്ണ അവര്‍ണ്ണ ഭേദവുമൊന്നും ആരും ഇവിടേ പറഞ്ഞില്ലല്ലോ..കേരളത്തിലെത്തിപ്പെട്ട നമ്പൂതിരിമാര്‍ ഇവിടെയുണ്റ്റായിരുന്ന മറ്റ് അനുഷ്യരേയെല്ലാം സംസ്കാരത്തെയെല്ലാം ജനനത്തിന്റെ അടിസ്ഥാത്തിലെങ്ങനെ തീണ്ടാപാടകലെ നിര്‍ത്തി എന്ന ചോദ്യമാണിവിടെ കൈകാര്യം ചെയ്യുന്നത്.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-39348121682071800202007-05-25T05:32:00.000-07:002007-05-25T05:32:00.000-07:00പി.കെ. ബാലകൃഷ്ണനെ പകര്‍ത്തുന്നതാണോ എന്ന് ആദ്യം സംശ...പി.കെ. ബാലകൃഷ്ണനെ പകര്‍ത്തുന്നതാണോ എന്ന് ആദ്യം സംശയിച്ചു. അല്ല; നല്ല ലേഖനം. അഭിപ്രായം പിന്നീട്.കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-59893168515089497682007-05-25T03:51:00.000-07:002007-05-25T03:51:00.000-07:00വായിച്ചു.ഈ ചോദ്യം ഞാന്‍ പലതവണ എന്നോടു തന്നെ ചോദിച്...വായിച്ചു.
ഈ ചോദ്യം ഞാന്‍ പലതവണ എന്നോടു തന്നെ ചോദിച്ചതാണ്.പുരാണങ്ങള്‍ ചരിത്രമാക്കുന്നതിനെക്കുറിച്ചു ചോദിച്ചാല്‍ ഉത്തരം പറഞ്ഞു തരാനറിയാവുന്നവര് ബൂലോഗത്തിലില്ലങ്കില് മുഖ്യധാരയിലേക്കീ ചോദ്യമെറിഞ്ഞൂടെ?
ചിലപ്പോള്‍ കടന്നല്കൂട്ടിലേക്കായിരിക്കും ചോദ്യം ചെന്നു പതിക്കുക. കുത്തുകൊള്ളാന്‍ ഒരുക്കമുണ്ടങ്കില് മതി.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-66978286138303089842007-05-25T03:26:00.000-07:002007-05-25T03:26:00.000-07:00മുകളില്‍ അച്ചര പിശാച്ച്2. “മഹാബലി കേരളം വാണോ “എന്ന...മുകളില്‍ അച്ചര പിശാച്ച്
2. “മഹാബലി കേരളം വാണോ “എന്ന് വായിക്കാനപേക്ഷ
qw_er_tyദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-1581799159697466962007-05-25T03:19:00.000-07:002007-05-25T03:19:00.000-07:00ജ്യോതി ടീച്ചറേ,1. ടീച്ചര്‍ പറയുന്നതും ഞാന്‍ പറയുന്...ജ്യോതി ടീച്ചറേ,
1. ടീച്ചര്‍ പറയുന്നതും ഞാന്‍ പറയുന്നത് തന്നെ. പത്തെണ്ണൂറു വര്‍ഷത്തെ ചരിത്രം കഴിഞ്ഞു രണു മൂന്നു നൂറ്റാണ്ടു ചരിത്രത്തിനു പകരം പുരാണമേയുള്ളു, അതും ശരിക്ക് ഫിറ്റ് ആവാത്ത രീതിയില്‍ ഉള്ളത് അത് പല്ലെടുത്ത ഗ്യാപ്പില്‍ വച്ച പഞ്ഞു പോലെ ഉണ്ട്. അപ്പണി ശരിയാവൂല്ല, അതെടുത്തു മാറ്റി ചരിത്രം തിരിച്ചു ആ ഗ്യാപ്പില്‍ വയ്ക്കണം എന്നാണു ഞാന്‍ പറയുന്നത്.

2. മഹാബലിയുടെ കേരള നാടു വാണോ പുരാണം അനുസരിച്ച് എന്നാണു അംബിയുടെ ചോദ്യം- എന്റെ അഭിപ്രായത്തില്‍ ബലി കേരളം അല്ല ഭരിച്ചതെന്ന് ഉത്തരം പറയാനാണു പുരാണത്തെ മുടിക്കു കുത്തിപ്പിടിച്ച് ഈ സഭയിലേക്ക് വലിച്ചിഴച്ചത്.

3. ഭാഗവതം എന്റെ കയ്യിലില്ല, ഒറിജിനല്‍ ഭാഷയില്‍ വായിച്ചാല്‍ മനസ്സിലാവുകയുമില്ല, അതുകൊണ്ട് വെട്ടം മാണിയുടെ പുരാണിക്ക് എന്സൈക്കിളോപീഡിയ അവലംബിക്കുകയാണ്.
സുതലത്തിലേക്കാണ് താഴ്ത്തിയതെന്ന് ഇപ്പോഴാണു കേട്ടത്. അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസതലം & പാതാളം പ്രോപ്പര്‍ എന്നിങ്ങനെ ഏഴു പാര്‍ട്ട് ആണു പാതാള ലോകം എന്നാണു ഭാഗവതത്തില്‍ മറ്റെവിടെയോ എന്ന് ഒരോര്‍മ്മ. സംശയം തീരാഞ്ഞ് നാരായണ ഭട്ടതിരിയുടെ നിഘണ്ടുവും നോക്കി അതില്‍ സുതല: ഏഴു പാതാളങ്ങളില്‍ ഒന്ന് എന്നു കാണുന്നു
അപ്പോള്‍ മാണിക്കു പിഴച്ചില്ലല്ലോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-82717747741277466512007-05-25T02:31:00.000-07:002007-05-25T02:31:00.000-07:00തെര്‍മോമീറ്റര്‍കൊണ്ട് പ്രഷര്‍ അളക്കാന്‍ നോക്കുന്നത...തെര്‍മോമീറ്റര്‍കൊണ്ട് പ്രഷര്‍ അളക്കാന്‍ നോക്കുന്നതുവിഡ്ഢിത്തമല്ലേ? അതുപോലെയാണ് പുരാണകഥകള്‍ കൊണ്ട് ചരിത്രാന്വേഷണം നടത്തുന്നത്.

പുരാണത്തിന് വ്യക്തമായ ലക്ഷണങ്ങളും ലക്ഷ്യങ്ങളുമുണ്ട്. അതെല്ലാം കൃത്യമായി പഠിച്ച് മനസ്സിലാക്കിയതിനുശേഷം വേണം പുരാണകഥയെ വിലയിരുത്താന്‍. അപ്പോഴേ അതിന്റെ ഉപയോഗവും ജീവിതത്തിലെ പ്രായോഗികതയും മനസ്സിലാവൂ.

ചില തുടരന് പോസ്റ്റിലെ ആദ്യഭാഗങ്ങള്‍ വായിക്കാതെ അവസാനപ്പോസ്റ്റില് ക്കേറി വാദിക്കാന്‍ വര്രുന്നതു ബുദ്ധിമോശമല്ലേ? അതിനേക്കാള്‍ ബുദ്ധിമോശംവന്ന പ്രവൃത്തിയാണ്, അടിസ്ഥാനപാഠങ്ങള്‍ മനസ്സിലാക്കാതെ പുരാണങ്ങളും മറ്റ് അധ്യാത്മഗ്രന്ഥങ്ങളും വിശകലനം ചെയ്യാന്‍ മുതിരുന്നത്. (ഞാനിതെല്ലാം പഠിച്ചിട്ടുണ്ടെന്നോ ദേവന് ജി പഠിച്ചിട്ടില്ലെന്നോ അല്ല ഇപ്പറഞ്ഞതിനര്‍ഥം).

ഭാഗവതത്തില്‍ മഹാബലിയെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തി എന്നു പറയുന്നില്ല. മഹാബലിയും വാമനനും ശത്രുക്കളാണെന്ന സൂചനയും ഇല്ല.

ദേവന്മാര്‍പോലും കൊതിയ്ക്കുന്ന (സുതലം-സ്വര്ഗ്ഗിഭിഃപ്രാര്ഥ്യം..) ആ സുതലലോകത്തേയ്ക്കാണ് മഹാബലിയെ അയയ്ക്കുന്നത്.

ഏതിലും എന്തിലും ആര്യ-ദ്രാവിഡ ഭേദവും സവര്‍ണ്ണ-അവര്‍ണ്ണ ചിന്തയും ആധാരമാക്കുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല.

പോസ്റ്റ് രസമായിട്ടുണ്ട്. മൌലികതയും ഗവേഷണാത്മകതും ഈ എഴുത്തുകാരന്റെ മുഖമുദ്രയാണല്ലോ. ഒരു നമസ്കാരം. (ഇനി ഇതില്‍ ആര്യനേയും ദ്രാവിഡനേയും തിരുകിക്കയറ്റേണ്ട, ആരും. എനിയ്ക്ക് ആദരവു തോന്നി, ആദരവു പ്രകടിപ്പിക്കാന്‍ മനസാ ഒന്നു നമസ്കരിച്ചു, അത്രയേ ഉള്ളൂ)

:)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-69730758936265946512007-05-25T01:19:00.000-07:002007-05-25T01:19:00.000-07:00ambi's ൨)ഇങ്ങനെ ഐതിഹ്യങ്ങളിലും, മിത്തുകളിലും, സാഹി...ambi's ൨)ഇങ്ങനെ ഐതിഹ്യങ്ങളിലും, മിത്തുകളിലും, സാഹിത്യത്തിലും , ജീവിതത്തിലും ഒക്കെ ഉള്ള കടന്നുകയറ്റം മനപൂര്വമെന്നു തോന്നിയ്ക്കുന്നൊരു കാമ്പേയ്നിന്റെ ഭാഗമായിരുന്നോ?

അംബീ, മിത്തുകളെ ലോക്കലൈസ് ചെയ്യാറുണ്ട്. ചടയമംഗലവും (ജടായു) ഉടുമ്പന്‍ ചോലയും (ഹിഡുംബന്) കവിയൂരില്‍ ഹനുമാന് എറിഞ്ഞ പാറയും പോലെ എത്രയോ.

പക്ഷേ നര്‍മ്മദാ തീരത്തു നിന്നും നേരേ പാതാളത്തിലോട്ടു പോയ മാവേലിയെയും (പറഞ്ഞു കഴിഞ്ഞകഥ)പണ്ടേയുണ്ടായിരുന്ന കേരളം പരശുരാമന് മഴു എറിഞ്ഞുണ്ടാക്കി 64 ബ്രാഹ്മണര്‍ക്ക് ദാനമായി കൊടുത്തതാണെന്നും ബാക്കിയെല്ലാവരും അവരെ സേവിച്ചു കഴിഞ്ഞു കൂടാന്‍ വന്നതാണെന്നും ഉള്ള കഥ (ചട്ടമ്പി സ്വാമി വിശദീകരിച്ചത് പിന്നാലെ വരുന്നു) ഒരധിനിവേശത്തെ ചരിത്രത്തില്‍ നിന്നും മായ്ക്കാന്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയ മിത്തുകളാണെന്നാണ് എനിക്കു തോന്നിയിട്ടുള്ലത്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-25325277855574786102007-05-25T00:52:00.000-07:002007-05-25T00:52:00.000-07:00ambi's ൧)ഗോദാവരീതീരത്തൊരു മഹാബലീചക്രവര്ത്തിയുടേയു...ambi's ൧)ഗോദാവരീതീരത്തൊരു മഹാബലീചക്രവര്ത്തിയുടേയും വാമനന്റേയും കഥ ഭാഗവതത്തില്‍ പറയുന്നെന്ന് കേട്ടിരിയ്ക്കുന്നു..അത് നിളയുടേ തീരത്തേയ്ക്ക് പറിച്ചുനട്ട് , കേരളത്തിന്റെ തനതായ വസന്തോത്സവം, വിളവേടുപ്പുത്സവത്തില് ആ ചവിട്ടിത്താഴ്ത്തലിന്റെ കഥ സന്നിവേശിപ്പിച്ചതാരാണ്..?

ഹിരണ്യ കശിപുവിന്റെ പൌത്രനാണു മഹാബലി. ദേവാസുരയുദ്ധത്തില്‍ ഒരിക്കല്‍ മഹാബലി വധിക്കപ്പെട്ടു എങ്കിലും അസുരന്മാര് മൃതദേഹം ശുക്രാചാര്യരുടെ അടുത്തു കൊണ്ടു വന്ന് പുനര്‍ജ്ജീവിപ്പിച്ചു. ശേഷം അസുരര്‍ ദേവന്മാരെ തോല്‍പ്പിച്ചു. ഒടുക്കം ദേവമാതാവ് അദിതി തന്റെ പുത്രനായി (ദേവന്മാരില് ഒരാളായി) മഹാവിഷ്ണു ജനിക്കാന്‍ വരം നേടി, അങ്ങനെ അവതാരമെടുത്ത വാമനന് നര്‍മ്മദാ തീരത്ത് ഒരു മഹായജ്ഞം നടത്തുകയായിരുന്ന മാവേലിയോട് ഒരു മുനികുമാരനായി വന്ന് തനിക്ക് പാര്‍ക്കാന്‍ മൂന്നടി മണ്ണു വേണമെന്ന് അപേക്ഷിച്ചു. കൊടുക്കാമെന്ന് വാക്കു വാങ്ങിയ വാമനന് പെട്ടെന്ന് വളര്‍ന്ന് ഒരടിയില്‍ ഭൂമിയും അടുത്തയടിയില് സ്വര്‍ഗ്ഗവും അളര്ന്ന് മൂന്നാമത്തെ ചുവടെവിടെ വയ്ക്കണമെന്നു ചോദിച്ചപ്പോള്‍ ബലി തല കാട്ടി (ഇടയ്ക്ക് ശുക്രാചാര്യരുടെ കണ്ണില്‍ കുത്തി ശാപം വാങ്ങിച്ചതും മറ്റും പ്രസക്തമല്ല) അങ്ങനെ അങ്ങോരു പാതാളത്തിലും പോയി ഭൂമിയും സ്വര്‍ഗ്ഗവും ദേവന്മാര് തിരിച്ചു പിടിച്ചു (ഭാഗവതം അഷ്ടമസ്കന്ധം) ഇതില്‍ കേരളമില്ല.

ഈ കഥയും കേരളവുമായി ബന്ധിപ്പിക്കാന്‍ ആകെ ഉണ്ടായേക്കാവുന്ന ഒരു കാരണം മഹാബലി ബ്രാഹ്മണ വിദ്വേഷിയും അവരെ പുശ്ചിച്ചു തള്ളുന്നവനും ആയിരുന്നു (മഹാഭാരതം ശാന്തിപര്‍വ്വം 90,216,218) എന്നതായേക്കാം (കേരളത്തിലെ നാടുവാഴികള്‍ ബ്രാഹ്മണര്‍ക്കു
സ്ഥാനമൊന്നും കൊടുത്തിരുന്നില്ല) അമ്മാതിരി നാടുവാഴികളെ കണ്ടപ്പോള്‍ ബ്രാഹ്മണര്‍ക്കു മഹബലിയെ ഓര്‍മ്മവന്നു കാണും.

വാമന പുരാണമനുസരിച്ച് മാവേലി വാണ നാട് എല്ലാവരും ഒന്നുപോലെ ആയതിനാല്‍ ബ്രാഹ്മണര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും കിട്ടിയിരുന്നില്ല, അവര്‍ മഹാവിഷ്ണുവിനോട് ഈ ബലിയെ പണ്ടാറടക്കി തന്ന് തങ്ങളെ വീണ്ടും ബഹുമാന്യരാക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു, ലങ്ങോരു ബ്രാഹ്മണ വത്സലനല്ലേ, തന്റെ ഭക്തനായ ബലിയെ ബലി കഴിച്ചേക്കാം എന്ന് ബ്രാഹ്മണരോട് സമ്മതിച്ചു (വാമനപുരാണം 77)

നര്മ്മദയുള്ക്കൊള്ളുന്ന നാട് കേരളമല്ലെന്ന് ഉറപ്പിച്ചും പറയാം. വാമനനോട് മൂന്നടി ആക്കണ്ടാ, എന്റെ രാജ്യത്തിലെ ഭൃംഗാരകം എന്ന നാട് ദാനം തരാം എന്നാണു ബലി പറയുന്നത്, തൃശ്ശൂരോ ആലപ്പുഴയോ അല്ല :)

"ഏനോടെ രാസാവെവിടെ?" എന്നു മലയാളി ചോദിക്കുമ്പോള്‍ എന്റെ ദൈവം ഉച്ചിക്കിട്ടു ചവിട്ടി എന്നുത്തരം പറയാം

"അപ്പോ ഏനോടെ തൈവം ഉന്നോട് തൈവത്തെ ഒതച്ചില്ലയാ?" എന്നു ചോദിക്കുമ്പോള്‍ "നീ വിളിച്ചാല്‍ അനുസരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ വിളിച്ചാലാണു ദൈവം അനുസരിക്കുക, അതുകൊണ്ട് ഞാനാണെടാ വലുത്" എന്ന് മറുപടിയും കൊടുക്കാം... ഏത്? ഇതിലും നല്ല ഒരു കഥയുണ്ടോ കണ്ണില്‍ പൊടിയിടാന്‍.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-78227525105977724412007-05-25T00:09:00.000-07:002007-05-25T00:09:00.000-07:00ഇത്തിരീ, നന്ദി. അനിയന് കുട്ടീ. ആഴ്ച്ചപ്പതിപ്പ് ക...ഇത്തിരീ, നന്ദി.
അനിയന് കുട്ടീ. ആഴ്ച്ചപ്പതിപ്പ് കിട്ടുകയാണേല്‍ പേജ് സ്കാനോ ഒരു സംഗ്രഹമോ എനിക്കും?

കുട്ടിച്ചാത്താ, ആ ചോദ്യത്തിനുത്തരം ആരെങ്കിലും തരും വരെ മുഴുവന്‍ ചരിത്രവും അപൂര്‍ണ്ണമായി കിടക്കും കേരളത്തിന്റേത്. ആരാണാവോ ഇടക്കു നിന്നും പോയ കണ്ണി വിളക്കി ചേര്‍ക്കാന്‍ പോകുന്നത്.

വേണുമാഷേ, നന്ദി.

വിമതന്
അതേ. സാംസ്കാരിക പഠനങ്ങള്‍ മിക്കതും ഒരു ഉദ്ദേശത്തോടെ ചെയ്യപ്പെടുന്നതാണെന്ന് എനിക്കും തോന്നാറുണ്ട്. നിര്‍വ്വികാരമായി ഒരു പരീക്ഷക്കണക്കു പോലെ ചരിത്രത്തെ കണ്ട് ഒരുത്തരം എഴുതുന്ന ആളുകള്‍ തീരെ കുറവ്. പട എന്നാല്‍ നായരുടെ കുത്തക എന്ന് ഒരു ബോധം എങ്ങനെയോ ആളുകള്‍ക്ക് ഉണ്ട്, അതുകൊണ്ടാവും ഉണ്ണിയാര്‍ച്ചയെ നായര്‍ സ്ത്രീ ആക്കിക്കളഞ്ഞത്. കായം കുളം രാജാവിനെ വധിച്ചുകളഞ്ഞ കുറുമര്‍ പടയെപ്പറ്റി പറഞ്ഞാല്‍ ആളുക്കള്‍ അയ്യേ ആദിവാസി പട്ടാളമോ നുണയായിരിക്കും എന്നു വയ്ക്കുന്ന കാലമാണ്.

സാറാ ജോസഫ് ഈയിടെ (എവിടെ വച്ചാണെന്നു വിട്ടുപോയി ഒന്നുകില്‍ ടിവിയില്‍ അല്ലെങ്കില്‍ ദുബായില്‍ നടന്ന മീറ്റിങ്ങില്‍)ആരോ എഴുതിയ നോവലില്‍ ആലി തെയ്യത്തെ പരിചയപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു.

ദ്രാവിഡ ദൈവങ്ങളെ നാലമ്പലത്തിനു പുറത്തിരുത്തുന്ന ഒരു മഹായഞ്ജം ത്വരിതമായി നാട്ടില്‍ നടക്കുകയാണിപ്പോളും. (കുറഞ്ഞ പക്ഷം കൊല്ലം ഭാഗത്തെങ്കിലും.) ആരെങ്കിലും
പുസ്തകമാക്കി വച്ചിട്ടുണ്ടാവുമോ എന്തോ. വീടിനടുത്തൊരിടത്തെ കുടുംബ ദൈവം "പേയ്" ആയിരുന്നു. ആ കുടുംബത്തിലെ മക്കളൊക്കെ വലിയ ഉദ്യോഗസ്ഥരായപ്പോഴേക്ക് നാണക്കേട് തോന്നിത്തുടങ്ങി ലെഗസി ദൈവത്തെക്കുറിച്ച്. ഇപ്പോഴത്തെ തലമുറ അവിടെ അണ്ഡകടാഹം പോലെ ഒരമ്പലം പണിഞ്ഞു ദുര്‍ഗ്ഗയെ പ്രതിഷ്ഠിച്ചു , സൈക്കിളോ, എനിക്കിന്നു സ്കോഡ ഉണ്ടെന്നു പറയുമ്പോളെ ഒരു പൊങ്ങച്ചം :)

വിചാരം, നന്ദി. ആരും കാണാതെ സത്യമെവിടെയോ ഇരിക്കും ചിലപ്പോള്‍ ഒരില മാറുമ്പോള്‍ അതിനടിയില്‍ കിടന്നതു തിളങ്ങുന്നത് കാണാം.

ദീപു, നന്ദി.
പുള്ളി- മാവേലിസ്റ്റ് ഹ ഹ, അതു കലക്കി.
സൂര്യോദയം, നന്ദി
ഗ്ലോക്കല്‍ ഇന്‍ഡ്യ, നന്ദി, കണ്ടതില്‍ സന്തോഷം.
അപ്പൂസേ, നന്ദി. (അതിനെയും പൊക്കി കമന്ററയിലിടാം)

സൂഫീ,
ഇതാ ഈ വഴിയിലൂടെ , രാജമലയിലൂടെ, മറയരുടെ ഊരിലേക്ക് മൈനയെ നടത്തിക്കൊണ്ടു പോയ സൂഫീ, പിന്നെ എപ്പോഴോ മുങ്ങിക്കളഞ്ഞ സൂഫീ, വീണ്ടും കണ്ടതില്‍ സന്തോഷം.

ചിത്രകാരന്, അതേ.
ചരിത്രത്തിനു പകരം കെട്ടുകഥ വച്ചു തരുന്നതാണു എനിക്കും പിടിക്കാഞ്ഞത്. എവിടെയോ ഇരിപ്പുണ്ട് സത്യം, ഏകമായ സത്യം, കേവലസത്യം.

മനൂ, അതേ.
നമുക്ക് അതിനെ കണ്ടുപിടിക്കാനാവണം. (പന്ത്രണ്ടിനു കാലവുമായി ബന്ധമുള്ളതുകൊണ്ടാണോ, ഇനി?)

സൂഫീ (പിന്നേം) പ്രിയംവദേ,
മുഖ്യധാരയില്‍ എഴുതേണ്ട (വലിപ്പം അതിനു കൂടുതലോ കുറവോ ഉണ്ടെന്ന് പറഞ്ഞില്ലേ) എന്തെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതാം, ഇതുവരെ അങ്ങനെ ഒന്നു
കണ്ടില്ല.

ആരെയും ഭാവ എന്ന ആള് ഗായകന് ആക്കിക്കളയും എന്ന് ഓ എന്‍ വി പറഞ്ഞതുപോലെ ആരെയും ബ്ലോഗ് എഴുതിച്ചുകളയും എന്നതുകൊണ്ട് ഞാനും എഴുതിപ്പോവുന്നതാണ് ഇവിടെ. മിക്ക പോസ്റ്റുകളും ഇന്ററാക്റ്റീവ് ആയി തനിയേ ഉണ്ടായി വന്നതാണ്. തലയ്ക്കു മീതേ കത്രികയും ക്ഷൌരക്കത്തിയുമായി എഡിറ്റന് ഇരുന്നാല്‍ ആ സുഖം കിട്ടില്ല. അച്ചടിയുടെ ഒണ്‍ വേ കമ്യൂണിക്കേഷനു എഴുത്തുകാരനെ വായനക്കാരന് നിര്‍മ്മിച്ച്, റിപ്പയര്‍ ചെയ്ത് മെയിന്റൈന്‍ ചെയ്യുന്ന പണി പറ്റുകയും ഇല്ല.

എനിക്കിഷ്ടമുള്ള എന്റെ റീഡര്‍ കമ്യൂണിറ്റിയെ ഞാന്‍ തന്നെ ഉണ്ടാക്കാം ബ്ലോഗില്‍ (നടന്നോ എന്നു ചോദിക്കരുത്), അവര്‍ ഇന്നത് കാണും എന്ന പ്രതീക്ഷയില്‍ എന്റെ മുതലാളിക്കു വരിപ്പണം അടച്ച് കാത്തിരിക്കുന്നവരല്ലാത്തതിനാല് നിരാശയില്ല, അവര്‍ എന്റെ ഒപ്പമിരുന്നു വായിച്ച് എന്നെ തിരുത്തി തരുന്നവരായതിനാല് ശങ്കയില്ലാതെ തോന്നുന്നതെഴുതാം, മുഴുവന്‍ അറിയാത്തതും അബദ്ധവുമെഴുതാം, കേടവര് തീര്‍ത്തോളും. അവര്‍ക്കു വേണ്ടത്, പൊളിറ്റിക്കലി കറക്റ്റ് ആയത്, അവരോടു പണം വാങ്ങിയവനു വേണ്ടത്, അവര്‍ക്കു വേണ്ടതെന്തെന്ന് അദ്ദേഹത്തിനു തോന്നുന്നത് ഒക്കെ എന്തെന്നാലോചിച്ചു കഷ്ടപ്പെടുകയും വേണ്ടാ, തോന്നുന്നതെഴുതാം, തോന്ന്യാസവും എഴുതാം.

പൊതുജന സമക്ഷം എത്താന്‍ മാത്രം വലിപ്പമുള്ളത് എന്തെങ്കിലും എഴുതിയാലല്ലേ, അതപ്പോ നോക്കാമെന്നേ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-53421769906019643152007-05-23T21:26:00.000-07:002007-05-23T21:26:00.000-07:00'ഞാന്‍ വല്ല മുഖ്യധാരയിലും എഴുതുന്ന ആളായിരുന്നെങ്കി...'ഞാന്‍ വല്ല മുഖ്യധാരയിലും എഴുതുന്ന ആളായിരുന്നെങ്കില്‍ എന്നു ആശിച്ചു പോയി "...

എന്തെ മുഖ്യധാരയില്‍ എഴുതാത്തത്? ബ്ലോഗിന്റെ നഷ്ടം നാടിന്റെ നേട്ടമാവുമായിരുന്നു..
(അല്പം ബൂലോഗ സമ്മര്‍ദ്ദം എന്റെവകയും ഇരിക്കട്ടെ) :-)
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.com