tag:blogger.com,1999:blog-6501741890805861496.post5126068891814937635..comments2023-07-06T04:52:25.248-07:00Comments on ദേവപഥം - Devapadham: ലോസിഫ്, നന്ദിദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger39125tag:blogger.com,1999:blog-6501741890805861496.post-1836689479789996172007-05-18T23:44:00.000-07:002007-05-18T23:44:00.000-07:00Hai Mr. Devan Congratulations for your Blogg Devap...Hai Mr. Devan Congratulations for your Blogg Devapdham, Eapen from DXBe'PENhttps://www.blogger.com/profile/08967300996445409551noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-39702752357679514862007-05-16T05:20:00.000-07:002007-05-16T05:20:00.000-07:00പല കാര്യങ്ങളിലും സമാന മനസ്ഥിതി പുലര്ത്തുന്നതുകൊണ്...പല കാര്യങ്ങളിലും സമാന മനസ്ഥിതി പുലര്‍ത്തുന്നതുകൊണ്ടായിരിക്കാം വായന, ആ വിചാരങ്ങളും, ഹൃദ്യമായിത്തോന്നി.
-എഴുതിക്കൊണ്ടിരിക്കൂ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-63809770117662824792007-05-16T05:03:00.000-07:002007-05-16T05:03:00.000-07:00ഘനഗംഭീരങ്ങളായ ഈ ചരിത്രമെഴുത്തുകള്‍ നിര്ത്തിയേക്കല...ഘനഗംഭീരങ്ങളായ ഈ ചരിത്രമെഴുത്തുകള്‍ നിര്ത്തിയേക്കല്ലെ ദേവന് മാഷെ.

ജപ്പാന് കാര്‍ ചെയ്തിട്ടുള്ള ക്രൂരതകളെ അപേക്ഷിച്ച് ബ്രിട്ടീഷ്കാര് ചെയ്തിട്ടുള്ളത് എത്രയൊ തുച്ചം. നമ്മുടെ ഒറ്റുകാരും കൂട്ടികൊടുപ്പുകാരുമായ നാട്ടുകാര്‍ തന്നേയാണ് ബ്രിട്ടീഷ് ക്രൂരതകളെന്ന് നാം അറിയുന്നവക്ക് പുറകില്‍. ഈ സത്യം വിളിച്ചുപറയാനും വസ്തുനിഷ്ടമായി തെളിവുകള്‍ നിരത്തുവാനും സര്‍വോപരി ഉത്കൃഷ്ടമായ ഭാഷയില്‍ എഴുതുവാനും അങ്ങേക്കെ കഴിയു.

മൂലക്കുരുവിന് ഹോക്കി സ്റ്റിക്കെന്ന തീരുമാനം തന്നേയാണ് നേതാജി എടുത്തത്. പോരാട്ടത്തിന്റെ ഉദ്ദേശ ശുദ്ധി ഒഴികെ ന്യായീകരിക്കപ്പെടാത്തതാണ് നേതാജി പിടിച്ച പക്ഷം.

എന്റെ പെന്സിലൊടിക്കുന്ന കാര്യമാണേ ഞാന്‍ പറഞ്ഞത്.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-18593664595638548822007-05-16T04:38:00.000-07:002007-05-16T04:38:00.000-07:00മനു, നന്ദി. അതേ, ഇതിഹാസങ്ങള്‍ നിറയെ ഉരുക്കു ജോസഫുമ...മനു, നന്ദി. അതേ, ഇതിഹാസങ്ങള്‍ നിറയെ ഉരുക്കു ജോസഫുമാര്‍. പലരെയും മൃഗവും
രാക്ഷസ്സനും മാലാഖയുമൊക്കെ ആക്കി വച്ചു.

പുള്ളീ, തീര്‍ച്ചയായും. മാര്‍ക്കെറ്റിങ്ങില്‍ ആണു കളി. മീഡിയ പൊന്നു
തമ്പുരാനായത് അതുകൊണ്ടല്ലേ!

പ്രമോദ്. അതേ. കൊണ്ടിടീച്ച കര്‍ട്ടിസ് ലീമേയുടെ വാക്കുകള്‍ കൊണ്ടിടാന്‍
പറഞ്ഞ ട്രുമാന്റെ വാക്കുകളെക്കാള്‍ വിശ്വാസ്യതയുള്ളതാണെന്ന് എനിക്കും
തോന്നി.

സിജൂ,
ശകലം സ്പീഡ് കുറച്ച് ആളുകള്‍ വായിക്കട്ടെന്നു കരുതി തന്നെയാണ് ഹാഫ്
ക്ലച്ച് ചവിട്ടി വണ്ടി ഓടിച്ചത് :) നന്ദി

വേണുമാഷേ,
ഉത്സവവും വക്കാരിയുമിട്ട പോസ്റ്റിലെ കമന്റുകള്‍ കണ്ടപ്പോഴാണ് ഇതൊരെണ്ണം
എഴുതാമെന്ന് വച്ചത്. നന്ദി.

അംബീ,
ലോസിഫിനു ഒരുപക്ഷേ അറിവു കാണുമായിരുന്നിരിക്കണം. സതീഷ് താഴെ ഉണ്ടെന്ന്
പറഞ്ഞിരിക്കുന്നു. കാരണം ഹിറ്റ്ലര്‍ ഒരു അണുബോംബ് താ എന്റെ
ആര്യദൈവങ്ങളേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത് എല്ലാവരും
ഭീതിയോടെ കണ്ടിരുന്ന അക്കാലത്ത് പുള്ളി ആ സുനാപ്പി ഉണ്ടാക്കും മുന്നേ
നാശമാ പോഹണം എന്നായിരുന്നു സര്‍വ്വ രാജ്യങ്ങളും ആഗ്രഹിച്ചത്. അതില്‍
ആകെയുണ്ടായിരുന്ന ടൈം ഫാക്റ്റര്‍ സോവിയറ്റുകള്‍ അന്നു വീണിരുന്നെങ്കില്‍
ഹിറ്റ്ലര്‍ക്ക് അനുകൂലമായി തന്നെ വന്നേനെ, കാരണം അയാളുടെ പട
പോയടുത്തൊന്നും ബാക്കി ആലികള്‍ക്ക് പിടിച്ചു നില്ക്കാന്
പറ്റിയിട്ടില്ല, പറ്റുകയുമില്ലായിരുന്നു.

ശേഷകാലം സ്റ്റാലിന് പണ്ടാറടക്കിയ
മുപ്പതു ലക്ഷം യു എസ് എസ്സ് ആറുകാരെക്കുറിച്ച് ലേഖനാന്ത്യത്തിലുണ്ടേ.

അഗ്രജാ,
എന്തു കണ്ടുപിടിത്തവും പരീക്ഷിക്കപ്പെടേണ്ടെ. അതു ലാബ് സിറ്റുവേഷനല്ലാതെ
ശരിക്കുള്ള സാഹചര്യത്തില്‍ സാധിക്കാന്‍ പറ്റിയ ചാന്‍സ് അങ്ങോട്ട്
മുതലാക്കി. ആരു പോയാലെന്താ.

സതീഷേ,
ഞാന്‍ ഒരു സംശയം ചോദിച്ചിരുന്നു.. കണ്ടില്ലേ അതോ മടുത്ത് പോസ്റ്റ്
കളഞ്ഞിട്ടു പോയതാണോ?

അനംഗാ,
ചീഫ് സിയാറ്റിലിന്റെ പ്രസംഗത്തില്‍ പറഞ്ഞതുപോലെ "ഞാനാര് ഈ ഭൂമി
പിടിച്ചെടുക്കാനും വിട്ടു കൊടുക്കാനും? പണ്ടെന്നോ മരിച്ചു പോയവരും
ഇനിയിവിടെ ജനിക്കാനുള്ള ആയിരക്കണക്കിനു തലമുറയോ എനിക്ക് സമ്മതം
തന്നിട്ടില്ലല്ലോ ഇതിനെ പിടിച്ചു പറിക്കാനും വിറ്റു കാശാക്കാനും?"
എഴുതാണി കളഞ്ഞാല്‍ ഞാന്‍ രാജി വയ്ക്കും .

ഹരീ,
ചരിത്രത്തിന്റെ ഓരോ വിചിത്രവഴികള്‍ കാണുമ്പോ ഞാനും വട്ടായി
പോയിട്ടുണ്ട്. സ്റ്റാലിന്റെ പിഴച്ച പരിഹാരക്രിയകളുടെ പ്രസക്തിയെപ്പറ്റി
വിമതനും ഹരിക്കും മാത്രമായി ഒരു കമന്റ് വേറേ ചേര്‍ക്കുന്നുണ്ട്.
അക്ഷരപ്പിശാചിനെ ഉച്ചാടനം നടത്താം, നന്ദി.

മുംസി, നന്ദി
കുറുമാനേ നന്ദി. ഈ പോസ്റ്റിനു കാരണമായ കമന്റുകള്‍ ഉത്സവത്തിനും
വക്കാരിക്കും ഇട്ടവര്‍ക്കും നന്ദി.

എവൂരാനേ, അതേ. വാളെടുത്തവന്‍ വാളാലെ പോയി, തല കൊയ്ത വാള് എടുക്കാന്‍
വിധി വന്നത് ഉരുക്കു ജോസഫിനായിരുന്നു, ചരിത്രത്തിന്റെ ഓരു കര്യമേ.
ചിലപ്പോള്‍ കൊയ്യാനൊരു വാള് ഉണ്ടായില്ലെന്നും വരും. ഹിറ്റ്ലറെക്കാള്‍
വലിയ പടയോട്ടം നടത്തിയ ജെംഘിസ് ഖാന്റെ തല കൊയ്യാന്‍ ഒരു വാളും
ഉയര്‍ന്നില്ലല്ലോ. അങ്ങേരു വയസ്സായി മേലോട്ട് പോകും വരെ
ഹിറ്റ്ലറേട്ടന് നാസികളോട് ചെയ്തതിനെക്കാള്‍ വലിയ കലാ പരിപാടി അങ്ങ്
റഷ്യ മുതല്‍ ഇങ്ങു ജപ്പാന് കടലു വരെ നടത്തിക്കൊണ്ടേയിരുന്നതിന്റെ ഫലമായി
ജനസംഖ്യ തന്നെ ചുരുങ്ങിപ്പോയി പോലും. ഇത്രയും വര്‍ഷം തലമുറകള്‍
വംശവര്‍ദ്ധന നടത്തി കഴിഞ്ഞപ്പോള്‍ 16 മില്ല്യണോ മറ്റോ ( നമ്പര്‍ എഴുതാന്‍
പേടിയാ, സിജു ഇപ്പോള്‍ അത് 19ഓ 15.75 ഓ ആണെന്ന് പറയും) ഏഷ്യക്കാരില്‍
ജെംഘിസ് ഖാന്റെ ജീനുകള്‍ ഉണ്ടെന്ന് നരവംശ ശാസ്ത്രജ്ഞന്മാര്. എപ്പടി? (
ഹിറ്റ്ലര്‍ എത്ത്നിക്ക് ക്ലെന്‍സിംഗ് നടത്താന്‍ ശ്രമിച്ചു തോറ്റു,
ജംഘിയണ്ണന് എത്നിക്ക് മേര്‍ജര്‍ ബലാത്സംഗം വഴി പരീക്ഷിച്ചു ജയിച്ചു )

വക്കാരീ, പൊന്നപ്പാ, ലിങ്കെവിടെ വേണമപ്പാ?

ഡാലി,
സോവിയറ്റ് നാട് രസമുള്ള മാസികയായിരുന്നു, പക്ഷേ സ്പുട്ട്നിക്ക്
എന്റമ്മോ. ഏറ്റവും ഇഷ്ടം അവരുടെ ബാലസാഹിത്യമാണ്. എന്നെ വായനക്കാരന്
ആക്കിയ സോവിയറ്റ് നാടോടിക്കഥകളെയും നികിതമാരെയും ചുക്കുഗെക്കന്മാരെയും
ഒക്കെ പറ്റി ബെന്നിയും പണ്ടെഴുതിയിരുന്നു.

സാജന്, നന്ദി.

സുനില്‍ മാഷേ, അപ്പോ രക്തരൂക്ഷിതം തെറ്റാണല്ലേ? രൂക്ഷിതം എന്നതിനു
എന്തെങ്കിലും വീണു വൃത്തികേടായത് എന്ന അര്ത്ഥമുണ്ടെന്നാണു
വിചാരിച്ചിരുന്നത്. സംഭവം മാറ്റാം, നന്ദി.

അപ്പൂസേ, നന്ദി.

രാധേയാ.
രാഷ്ട്രങ്ങളുടെയും രാഷ്ട്രീയക്കാരുടെയും മാപ്പ് പറച്ചില് ബൂലോഗത്ത്
ഓഫടിക്കാന്‍ നേരം പറയുന്ന മാപ്പിന്റെ പോലെ ഒരര്‍ത്ഥവുമില്ലാത്തതാണ്.
സാഹചര്യത്തിനനുസരിച്ച് എല്ലാവരും മാപ്പ് പറഞ്ഞോളും.

ക്വിറ്റ് ഇന്‍ഡ്യ സമരം തുടങ്ങിയ സമയം വളരെ പിഴച്ചതായിരുന്നു. ബ്രിട്ടനും
അമേരിക്കയും പോലെയുള്ള ഡൈ ഹാര്‍ഡ് ആന്റി കമ്യൂണിസ്റ്റുകള്‍ വരെ ഏതു
സ്റ്റാലിനും പാലു കൊടുക്കാം, ലോകമൊന്നു രക്ഷപ്പെട്ടാല്‍ മതി എന്നു
തിരിച്ചറിഞ്ഞ് കൂടെ കൂടി നില്‍ക്കുകയായിരുന്ന സമയം. ഇന്ത്യന്‍
കമ്യൂണിസ്റ്റുകള്‍ ചെയ്തത് തെറ്റാണെന്ന് എനിക്കു തോന്നിയിട്ടില്ല.
മാപ്പ് ഫാഷനാകുമ്പോള്‍ അവരും പറയട്ടെ.

ഏറ്റവും സഹിക്കാത്തത് ജപ്പാന്റെ കൂടെ കൂടിയ നേതാജിയെയാണ്.
കഷ്ടകാലത്തില്‍ ആക്സിസ് ഫോര്‍ഴ്സ് ജയിച്ചിരുന്നെങ്കില്‍ ബ്രിട്ടീഷ്
കോളനി ഈസ്റ്റ് ഇന്‍ഡ്യ സ്വപനത്തില്‍ പോലും സങ്കല്‍പ്പിക്കാനാകാത്ത
ജപ്പാന് നരകക്കോളനി ആയേനെ. ഉറപ്പാണത്.

യുദ്ധത്തില്‍ വീഴും വരെ ജപ്പാന്റെ കോളനിയായും പിന്നെ യുദ്ധത്തില്‍
പിടിച്ചടക്കിയതും ഒക്കെയായ ഫിലിപ്പൈന്‍സ്, മഞ്ചുക്കോ മഞ്ചൂരിയ, മലേഷ്യ
വിയെറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെപ്പോലെ നമ്മുടെ പെണ്ണുങ്ങളും റിലീഫ്
ഗേള്‍സ് ആയേനെ, നമ്മളും ഒഫീഷ്യലി സാധൂകരിച്ച അടിമകള്‍ ആയേനെ. ജപ്പാന്
അതിന്റെ കോളനികളില്‍
ചെയ്തുവന്നതിന്റെ നൂറിലൊരംശം ബ്രിറ്റീഷ് അടിമത്തകാലത്ത് ഇന്ത്യ
അനുഭവിച്ചിട്ടില. മൂലക്കുരു വന്നതിനു ഹോക്കി സ്റ്റിക്ക് തറച്ചു
കയറ്റിയാല്‍ മതി എന്നജാതി ഒരു പരിഹാരം നേതാജി കണ്ടത് എനിക്ക് തീരെ
രസിച്ചില്ല.

ദീപു, നന്ദി
റഷ്യയിലെ തണുപ്പ് വലിയൊരു ഫാക്റ്റര്‍ ആയിരുന്നു, പക്ഷേ ടൈം എലിമന്റ്
വളരെ പ്രധാനമായിരുന്നതിനാല്‍ ഹിറ്റ്ലര്‍ നിര്‍ബന്ധിതനായിപ്പോയി. പിന്നെ
അതുവരെ എല്ലാ രാജ്യങ്ങളും തോറ്റോടിയതിന്റെ അഹങ്കാരവും ഉണ്ടെന്നു കൂട്ടാം.
അതിലെല്ലാം ഉപരി, സ്റ്റാലിനൊഴികെ റെഡ് ആര്‍മി പോലും
വിശ്വസിച്ചിരുന്നില്ല യുദ്ധം തൂടങ്ങുമ്പോള്‍ സോവിയറ്റുകള്‍ക്ക് പിടിച്ചു
നില്ക്കാന് ആവുമെന്ന്, അത്ര odds അവര്‍ക്കെതിരായിരുന്നു. അതിനിടയില്‍
വീണു കിട്ടിയ മഹാഭാഗ്യം- കത്യുഷ എന്ന മള്റ്റിപ്പിള് റോക്കറ്റ്
ലോഞ്ചര്‍ കണ്ടുപിടിച്ചത് നാസികളെ തുരത്തിയതിലും ബെര്‍ലിന്‍ വീണതിലും
വളരെ വളരെ വലിയൊരു പങ്കു വഹിച്ചു. ടീവി തീരെ കാണണ്ടെന്നു വച്ചതിനാല്‍
ഹിസ്റ്ററി ചാനലിലെ പരിപാടി എനിക്കു മിസ്സായല്ലോ.. നന്ദി

ഗന്ധര്‍വ്വരേ, നന്ദി. എന്താന്നറിയില്ല, ലാസ്റ്റ് മൂന്നു പോസ്റ്റും
യുദ്ധത്തിന്മേലായിപ്പോയി. മറ്റുള്ളവരുടെ പോസ്റ്റുകളുടെ ഇന്ഫ്ലുവന്സില്
അങ്ങനെ അങ്ങു സംഭവിച്ചതാണേ, ഇനി പുതിയതെന്തെങ്കിലും തിരഞ്ഞെടുക്കാം

അത്തിക്കുര്‍ശി മാഷേ, നന്ദി.

ചിത്രകാരാ, നന്ദി
അപ്പു, നന്ദി
അരീക്കോടന്‍, നന്ദി.

വിമതന്,

താങ്കളുടെ കമന്റ് ഇവിടെ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു! (ആള് വളരെ സൌമ്യനാണെന്നും മനസ്സിലാക്കി. ക്ഷോഭിച്ച ബോല്ഷേവിക്കിനെ പ്രതീക്ഷിച്ചു ഞാന്‍ ;))
വിമതനും കൂട്ടത്തില്‍ പരാജിതനും ചേര്‍ത്ത് അടുത്ത കമന്റ് ഞാന്‍ ഒരു പോസ്റ്റാക്കുന്നു.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-66470125866536014952007-05-14T05:08:00.000-07:002007-05-14T05:08:00.000-07:00നല്ല കുറിപ്പ്.നല്ല കുറിപ്പ്.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-42508728051227484152007-05-14T05:03:00.000-07:002007-05-14T05:03:00.000-07:00ദേവേട്ടാ... അറിയാത്ത ഒത്തിരി ചിന്തകള്‍ പകര്ന്നുതന...ദേവേട്ടാ... അറിയാത്ത ഒത്തിരി ചിന്തകള്‍ പകര്‍ന്നുതന്നു ഈ പോസ്റ്റ്.
qw_er_tyഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-49731227393005642402007-05-14T03:12:00.000-07:002007-05-14T03:12:00.000-07:00ദേവന്, ഒരു കാര്യം കൂട്ടിചേര്ത്തുകോള്ളട്ടേ. സ്റ്റ...ദേവന്, ഒരു കാര്യം കൂട്ടിചേര്ത്തുകോള്ളട്ടേ. സ്റ്റാലിന്റെ ക്രൂരതകള്‍ എഴുതുന്നവര്‍ പലപ്പോഴും, റെഡ് ആര്‍മിയുടെയും, സോവിയെറ്റ് ജനതയുടെയും ഐതിഹാസികമായ ഫാസിസ്റ്റ് വിരുദ്ധ ചെറുത്ത് നില്പ്പുകള് കാണാതെ പോവുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യാറുണ്ട് എന്നത് സത്യമാണ്. ഒരു പക്ഷെ സോവിയെറ്റ് യൂണിയനെ വലതുപക്ഷത്തു നിന്ന് കൊണ്ട് വിമര്‍ശിച്ചവരായിരുന്നു,അല്ലെങ്കില്‍ വിമര്ശിക്കുന്നവരാകുന്നു ഭൂരിപക്ഷം എന്നുള്ളതാകാം കാരണം. പക്ഷെ സ്റ്റാലിനും കൂട്ടാളികളും ചേര്‍ന്ന് മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരു സ്വപ്നത്തെ എങിനെ സംശയവും, ഭീതിയും, കണ്ണീരും, രക്തവും കലര്‍ന്ന ഒരു ദുസ്വപ്നമാക്കി മാറ്റി എന്നാലോചിക്കുമ്പോള്‍ സ്റ്റാലിന് ചരിത്രം മാപ്പ് കൊടുക്കില്ല. ഒരു വശത്ത് സ്റ്റാലിനിസ്റ്റുകളുടെയും, മറുവശത്ത് വലതുപക്ഷക്കാരുടെയും വാദപ്രദിവാദങള്ക്കിടയില്, ഈ രണ്ട് പക്ഷക്കാരാലും വേട്ടയാടപ്പെട്ട, മനുഷ്യസ്നേഹികളായ, ഒരു പാട് കമ്മ്യൂണിസ്റ്റുകളുടെ, യഥാര്‍ത്ഥ ബോള്‍ഷെവിക്കുകളുടെ, സ്റ്റാലിനിസം എന്ന ബോള്‍ഷെവിക്ക് വിരുദ്ധ പ്രത്യശാസ്ത്രത്തിന്റെ ഇടതുപക്ഷ വിമര്‍ശകരുടെ, ശബ്ദങള് മുങിപ്പോയിട്ടുണ്ട് എന്ന സത്യം കാണാതിരുന്നുകൂടാ. അതു കൊണ്ട് താങ്കള്‍ ഗാന്ധിയെ ഉദ്ധരിച്ചതു പോലെ സത്യം ആവര്‍ത്തിച്ച് പറഞ്ഞു കോണ്ടേയിരിക്കുക, പക്ഷെ മുഴുവന്‍ സത്യങളും പറയാന്‍ ശ്രമിക്കുക. telling the truth is always revolutionary എന്നല്ലേ ഗ്രാംഷി പറഞ്ഞിട്ടുള്ളത്.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-31905858357741602282007-05-14T02:51:00.000-07:002007-05-14T02:51:00.000-07:00ഒരു കവിതപോലെ, തൊട്ടുതലോടി അവതരിപ്പിച്ച ഈ കുറിപ്പ്...ഒരു കവിതപോലെ, തൊട്ടുതലോടി അവതരിപ്പിച്ച ഈ കുറിപ്പ് മനോഹരമായിരിക്കുന്നുchithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-4446188817112142007-05-14T02:16:00.000-07:002007-05-14T02:16:00.000-07:00ദേവന്,താങ്കള്‍ വീണ്ടും വിസ്മയപ്പേടുത്തുന്നുദേവന്,

താങ്കള്‍ വീണ്ടും വിസ്മയപ്പേടുത്തുന്നുഅത്തിക്കുര്ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-39115294089844991452007-05-14T01:59:00.000-07:002007-05-14T01:59:00.000-07:00അനംഗാരി പറഞ്ഞതുപോലെ ഞാനീ മുനയില്ലാത്ത പെന്‍സില്‍ ഒ...അനംഗാരി പറഞ്ഞതുപോലെ ഞാനീ മുനയില്ലാത്ത പെന്‍സില്‍ ഒടിച്ചു കളയട്ടെ.

ഇങ്ങിനെ മലയാളമെഴുതിയാല് ഗ്രാസിനേക്കാള് പച്ചയായ ആ സാധനമുണ്ടല്ലൊ.
അത് വന്ന് കേറുന്നു.

ഭാഷ.
മലയാളം എന്നാല്‍ ഇത്.

തിബറ്റിന് ശേഷം ചരിത്രം വീണ്ടും. ഹീറോപേനയിലുമുണ്ടായിരുന്നു.

ജോസഫ് സ്റ്റാലിന് ഇല്ലായിരുന്നെങ്കില്‍ കമ്മൂണിസം എന്നത് എന്നേ മരിച്ച
ഒരു ഐഡിയോളജി ആയിരുന്നേനെ.

സ്റ്റാലിന്റെ മകള്‍ ബാംഗ്ലൂരിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നതെന്ന് കേട്ടിരുന്നു.

ക്രൂരതകള്‍ ഏത് ഡിക്റ്റേറ്റര്ക്കും അത്യാവശ്യമായത്.

സ്വന്തം പട്ടാളക്കാരെ പോളണ്ടിന്റെ യൂണീഫോം അണിയിച്ച് അവരുടെ അതിര്‍ത്തിയില്‍
അയച്ച് ജര്‍മന്‍ ബോര്‍ഡറിലേക്ക് വെടി വപ്പിച്ച് രണ്ടാം ലോക മഹായുദ്ധം
തുടങ്ങിയ യുഗ പുരുഷനായ ഹിറ്റ്ലര്‍ പറയുന്നതിത്.
"തോറ്റവന് ജയിച്ചവനോട് കണക്ക് ചോദിക്കില്ല".

സന്ദേശത്തില്‍ ശ്രിനിവാസന് പറയുന്നു "പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്".

ഷിന്‍ഡ്ലേര്‍സ് ലിസ്റ്റ് പോലെ ക്ലാസിക്കലായ എഴുത്ത് തേവരുടെ.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-39219424801719690382007-05-14T01:47:00.000-07:002007-05-14T01:47:00.000-07:00ദേവേട്ടാ, ഡേങ്ക്സ്...ഹിറ്റ്ലറിനു പറ്റിയ വലിയൊരബദ...ദേവേട്ടാ, ഡേങ്ക്സ്...

ഹിറ്റ്ലറിനു പറ്റിയ വലിയൊരബദ്ധം റഷ്യയെ ആക്രമിയ്ക്കാന്‍ തെരഞ്ഞടുത്ത സമയം ആണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്... അവിടത്തെ കൊടും തണുപ്പില്ലായിരുന്നെങ്കില്‍ റഷ്യയും ഹിറ്റ്ലറിനു കീഴടങ്ങിയേനെ. It continues....

രണ്ട് മൂന്ന് മാസം മുമ്പ് ഹിസ്റ്ററി ചാനലില്‍ എങ്ങനെ റഷ്യന്‍ സൈന്യം ഹിറ്റ്ലറിന്റെ പടയെ ടാക്കിള്‍ ചെയ്തു എന്നു കാണിച്ചിരുന്നു.... പടങ്ങളും പ്ലാനുകളും എല്ലാം ഉള്‍പ്പെടുത്തി.

ഓ.ടോ: പ്രമോദ് സോവിയറ്റ് യൂണിയന് കണ്ടിട്ടില്ലേ.. പണ്ട് ഒന്നും രണ്ടും ക്ലാസ്സിലെല്ലാം എന്റെ ബുക്കിന്റെ കവര്‍ അതായിരുന്നു... നല്ല മിനുസ്സമുള്ള കട്ടി പേപ്പര്‍.

qw_er_tyദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-64783191259608329862007-05-14T01:25:00.000-07:002007-05-14T01:25:00.000-07:00നന്ദി ദേവേട്ടാ,ചരിത്രത്തിന്റെ ചോരപ്പാടുകള്‍ വീണ പാ...നന്ദി ദേവേട്ടാ,ചരിത്രത്തിന്റെ ചോരപ്പാടുകള്‍ വീണ പാതകളില്‍ കൂടി ഓര്‍മ്മയുടെ രഥം വീണ്ടും തെളിച്ചതിന്.നൃശംസനെന്ന് സ്റ്റാലിനെ പലപ്പോഴും വിളിക്കുംപോഴും അദ്ദേഹത്തെ അതാക്കിയത് ആ കാലഘട്ടത്തിന്റെ അനിവാര്യത അല്ലായിരുന്നുവോ.അല്ലെങ്കില്‍ അന്നത്തെ ഭരണാധികാരികളില്‍ ആരാണ് ക്രൂരര്‍ അല്ലാതിരുന്നത്.

ചില കാലഘട്ടങ്ങള്‍ അങ്ങനെയാണ്.21 വട്ടം ക്ഷത്രിയരെ നശിപ്പിച്ച് പരശുരാമന് ഭൂമിയുടെ ഭാരം കുറച്ചു എന്നൊക്കെ പറയുമ്പോള്‍ ഒരു പക്ഷേ ഈ ക്ഷത്രിയര്‍ എത്ര ക്രൂരര്‍ ആയിരുന്നു എന്നറിഞ്ഞാലെ പരശുരാമനെ ദുഷ്ടനെന്നോ ശിഷ്ടനെന്നോ വിധിക്കാനാവൂ.അതിന് ചരിത്രത്തില്‍ നുണകളുടെ ചാരത്താല്‍ മൂടപ്പെട്ട സത്യത്തിന്റെ കനല് ആരെങ്കിലും ഊതി തെളിക്കേണ്ടതുണ്ട്.

ഒരു വിഷയം കൂടി, ഫാസിസ്റ്റ് സാമ്രാജിത്വത്തിനെതിരേ ഉള്ള വിശാലസഖ്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ ക്വിറ്റിന്ത്യാ സമരത്തില്‍ നിന്ന് വിട്ടു നില്ക്കുക ഉണ്ടായല്ലോ.പാര്‍ട്ടി പിന്നീട് അത് തെറ്റായിരുന്നു എന്ന് ഏറ്റ് പറഞ്ഞു.പക്ഷെ എനിക്ക് എപ്പോഴും തോന്നിയിരുന്നത് അന്നത്തെ നിലപാട് ശരി ആയിരുന്നു എന്ന് തന്നെയാണ്.വലിയ ഒരു വിപത്ത് വരുമ്പോള്‍ ചെറിയ വിപത്തുകളുമായി ഐക്യമുന്നണി ഉണ്ടാക്കിയും അതിനെ നേരിടുക എന്നത് സ്വാഭാവികമായ കാര്യമാണ്.അതില്‍ എന്തെങ്കിലും തെറ്റുണ്ടോ?Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-41958746291562760462007-05-13T22:57:00.000-07:002007-05-13T22:57:00.000-07:00ദേവേട്ടാ, നന്ദി..ഉരുക്കു മനുഷ്യന്റെ കാണാത്ത മുഖത്ത...ദേവേട്ടാ, നന്ദി..
ഉരുക്കു മനുഷ്യന്റെ കാണാത്ത മുഖത്തേയ്ക്ക് ഇത്തിരി വെട്ടം തെളിയിച്ചതിന്. പറഞ്ഞ ചരിത്രത്തിനും പറയാത്ത ചരിത്രത്തിനും ഇടയിലെവിടെയോ ആവും സത്യം എന്നുമെന്ന് ഓര്‍മ്മിപ്പിച്ചതിന്.അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-89165605464364922922007-05-13T22:40:00.000-07:002007-05-13T22:40:00.000-07:00"ഏറ്റവും രക്ഷരൂക്ഷിത "-ദേവാ ഇതൊന്നു ശരിയാക്കൂ.സ്റ്..."ഏറ്റവും രക്ഷരൂക്ഷിത "-ദേവാ ഇതൊന്നു ശരിയാക്കൂ.
സ്റ്റാലിന്റെ കാര്യം പറഞപ്പോള്, എന്തേ ഷോളോഖോവിന്റേയും മറ്റും നോവലുകള്‍ ഓര്‍ക്കാന്‍ കാരണം? -സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-72202431220844641292007-05-13T17:30:00.000-07:002007-05-13T17:30:00.000-07:00ഡാലി ചേച്ചി ,ഉദ്ദേശിക്കുന്ന മാഗസിന് ‘സോവിയറ്റ് നാ...ഡാലി ചേച്ചി ,ഉദ്ദേശിക്കുന്ന മാഗസിന് ‘സോവിയറ്റ് നാട് ‘ എന്ന മാസിക അല്ലേ?മിനുസമുള്ള കട്ടികൂടിയ കടലാസ്സോടു കൂടിയത്?Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-67655805220801423302007-05-13T15:37:00.000-07:002007-05-13T15:37:00.000-07:00എന്നൊക്കെയോ കേട്ടുമറന്നചരിത്രത്തിലെ ചീളുകള്‍.. വീണ...എന്നൊക്കെയോ കേട്ടുമറന്നചരിത്രത്തിലെ ചീളുകള്‍.. വീണ്ടും ഓര്‍മ്മിപ്പിച്ചതിനു നന്ദി.. അതും പുതിയ ആംഗിളില്‍.. ആകര്‍ഷണീയമായി:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-73313951133143040622007-05-13T14:38:00.000-07:002007-05-13T14:38:00.000-07:00വക്കാരീ, പൊന്നപ്പാ,ഏതിനൊക്കെയാണു റെഫറന്‍സും ലിങ്കു...വക്കാരീ, പൊന്നപ്പാ,
ഏതിനൊക്കെയാണു റെഫറന്‍സും ലിങ്കുംവേണ്ടതെന്ന് പറഞ്ഞാല്‍ ഞാനിടാം. മൊത്തത്തില്‍ ഇടാന്‍ പറഞ്ഞാല്‍ ഞാന്‍ സബ് കോണ്ട്രാക്റ്റ് കൊടുക്കേണ്ടി വരും!

ലിങ്കാന്‍ പറഞപ്പോ ഞാനൊന്നു വിക്കി. ന്യൂട്രാലിറ്റി ചലെഞ്ജ് ആയി, മാറു വല്യമ്മേ മതിലിടിഞ്ഞു വീഴും, എന്നൊക്കെ അവിടെ പ്രതീക്ഷിച്ചാണു പോയത്. ലെഫ്റ്റ് റൈറ്റ് ബോല്‍ ഷേവിക്ക് തര്‍ക്കം ഒഴിച്ചാല്‍ അവിടെയും തര്ക്കോവ്സ്കിയൊന്നും കണ്ടില്ല. കണ്ടമാനം ലിങ്കും. ലതിലെ റെഫറന്‍സ് പോരാതെ വരുന്ന സ്ഥലത്ത് ഞാനിടാം. ഇന്റര്‍നെറ്റില്‍ എല്ലാമുണ്ടോയെന്ന് ഉറപ്പില്ല, എവിടെന്നെങ്കിലും റെഫറന്സെങ്കിലും ഇടാമെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-86136066861346149722007-05-13T14:31:00.000-07:002007-05-13T14:31:00.000-07:00ഉവ്വ്, 42 ഡിഗ്രിയില്‍ ഓടിയാല്‍ വട്ടാകും, ആവശ്യമില്...ഉവ്വ്, 42 ഡിഗ്രിയില്‍ ഓടിയാല്‍ വട്ടാകും, ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആവശ്യമില്ലാത്ത കാലത്ത് ഉറക്കെ വിളിച്ച് പറഞ്ഞാലും. :)

സോവിയറ്റ് യൂണിയന് എന്ന മാസികയുടെ മിനുസമുള്ള പേജുകള്‍ ഓര്‍മ്മിപ്പിച്ച എഴുത്തിന് നന്ദി.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-16761360006934795012007-05-13T13:59:00.000-07:002007-05-13T13:59:00.000-07:00ഹയ്യ്. ഓടാന്‍ പോയപ്പോഴാണു പോസ്റ്റിനു പറ്റിയ ടൈറ്റ...ഹയ്യ്. ഓടാന്‍ പോയപ്പോഴാണു പോസ്റ്റിനു പറ്റിയ ടൈറ്റില്‍ മനസ്സില്‍ വന്നത്. ഇതാണു പറയുന്നത്, ഒക്കെ ഡ്രാഫ്റ്റാക്കണം, വെപ്രാളം കേറി പതിനഞ്ചു മിനുട്ടുകൊണ്ട് പോസ്റ്റടിക്കരുതെന്ന്.

ഓടിക്കോണ്ടിരുന്നപ്പോള് മനസ്സില്‍ തോന്നിയത്- ഈ പോസ്റ്റിനു പറ്റിയ ടൈറ്റില്‍- "കൂത്തിക്കുണുക്ക്" !

ഇവിടെ നാടന്‍ ചീട്ടുകളി അറിയാത്തവരുണ്ടെങ്കില്‍ (ചീട്ടുകളി അറിയാത്ത മലയാളിയോ?) ഈ വാക്ക് ഏതാണ്ട് തെറിയാണെന്നു കരുതി എന്റെ പിടലി ഒടിക്കാന്‍ വരുമോന്ന ഭയത്തില്‍ ലതിനെ ഒന്നു വിശദീകരിക്കാം.

ഗുലാന് പെരിശ് (28/56 എന്നൊക്കെയും പറയും) കളിക്കുമ്പോള്‍ പരിപൂര്‍ണ്ണമായ തോല്‍വി തോറ്റ് തൊപ്പി കയറുന്നതാണ്,. (അവന് പരീക്ഷയില്‍ തോറ്റു തൊപ്പിയിട്ടു എലക്ഷനില് ഇടതുപക്ഷം തൊപ്പിയിട്ടു എന്നൊക്കെയുള്ള പ്രയോഗം ഗുലാന് പെരിശിലെ തൊപ്പിയിടലില് നിന്നും വന്നതാണ്) പക്ഷേ ഏറ്റവുമ്ന് നാണം കെട്ട, നിന്ദ്യമായ, ദയനീയമായ തോല്‍വി അതല്ല, ഒരുത്തനു കുണുക്കു വയ്ക്കാന്‍ ശ്രമിച്ച്, അത് പിഴയ്ച്ചതിന് ഫലമായി സ്വന്തം ചെവിയില്‍ ഇടേണ്ടി വന്ന കുണുക്ക്. അതിന്റെ പേര് കൂത്തിക്കുണുക്ക് :)

മോസ്കോക്കു കുണുക്കിടാന് ശ്രമിച്ച അഡോള്‍ഫ് അണ്ണനെ തിരിച്ചു പായിച്ച് ബെര്‍ളിനില്‍ അയാളുടെ ചെവിയില്‍ കയറ്റിയ കൂത്തിക്കുണുക്കല്ലേ ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ :)
(ഓടി വട്ടാകുമോ ഡോക്റ്റര്‍? 42 ഡെഗ്രീ ചൂടില്‍ ഓടിയാല്‍?)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-40324322580500669672007-05-13T13:56:00.000-07:002007-05-13T13:56:00.000-07:00I second wakkaari.But just on his second pointപാവം...I second wakkaari.
But just on his second point
പാവം എന്ന വിശേഷണം ചേര്‍ക്കാന്‍ തോന്നുന്നില്ല.

qw_er_tyപൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-77554533391504428872007-05-13T13:53:00.000-07:002007-05-13T13:53:00.000-07:00This comment has been removed by the author.പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-62375166113979746362007-05-13T13:46:00.000-07:002007-05-13T13:46:00.000-07:00പാവം സ്റ്റാലിന്...ലിങ്കുകളോ റഫറന്‍സുകളോ ഉണ്ടായിരു...പാവം സ്റ്റാലിന്...

ലിങ്കുകളോ റഫറന്‍സുകളോ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-67230422917861204642007-05-13T12:55:00.000-07:002007-05-13T12:55:00.000-07:00വാളെടുത്തവന്‍ വാളാലേ /ഇടിവാളെന്ന ബ്ലോഗനല്ല/ എന്ന ആ...വാളെടുത്തവന്‍ വാളാലേ /ഇടിവാളെന്ന ബ്ലോഗനല്ല/ എന്ന ആത്മീയ തത്വ്മനുസരിച്ചാണു് ജര്‍മ്മനി തോറ്റതെന്ന സതീഷിന്റെ അഭിപ്രായത്തോടു യോജിപ്പില്ല.

ജീവിച്ചിരുന്നതു കൊണ്ടു മരിച്ചു പോയി, രാതിയല്ലെങ്കില് പകല്‍ -- ഇതൊക്കെ സാമാന്യ യുക്തിക്കു് നിരക്കുന്ന വാദഗതികള്‍ തന്നെ, സമ്മതിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞതൊക്കെ എന്തിനു വേണ്ടിയായിരുന്നു, ആര്‍ക്കു വേണ്ടിയായിരുന്നു എന്നൊക്കെ ചരിത്രം ചിന്തിപ്പിക്കുന്നതു് സാധാരണമാണു്.

കാരണങ്ങളും സംഭവങ്ങളും അതിന്റെ ലേയൗട്ടില്‍ തന്നെ വീഴുമ്പോളല്ലേ ചരിത്രമാവുന്നുള്ളൂ.

മറിച്ചായിരുന്നെങ്കില്‍, അല്ലെങ്കില്‍ അന്നയാള്‍ക്കു പനി പിടിച്ചിരുന്നെങ്കില്‍? ഫിക്ഷനുള്ള വകയൊക്കും. പക്ഷെ അതല്ലല്ലോ ചരിത്രം. ആണോ?evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-49116460328287599572007-05-13T11:59:00.000-07:002007-05-13T11:59:00.000-07:00സതീഷ്,ഹിറ്റ്ലര്‍ സ്വന്തം ക്രൂരതകൊണ്ട് തോറ്റത് ...സതീഷ്,
ഹിറ്റ്ലര്‍ സ്വന്തം ക്രൂരതകൊണ്ട് തോറ്റത് എങ്ങനെയെന്നു പിടികിട്ടിയില്ല, ഒന്നു വിശദീകരിക്കാമോ?

ഇതേ ക്രൂരതയ്ക്കു മുന്നിലാണ് അന്നത്തെ ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യം ബ്രിട്ടന് വാലു ചുരുട്ടി ഓടിയത്. സഖ്യസേനയ്ക്കും ഇതേ ക്രൂരത നേരിടേണ്ടി വന്നിട്ടും പോളണ്ട്, ഡെന്മാര്ക്ക് ലക്സംബര്‍ഗ്, ഫ്രാന്‍സ്, ബെല്‍ജിയം, നോര്‍വേ, ഫ്രാന്‍സ്, യൂഗോസ്ലോവ്യ, ഹോളണ്ട്, ഗ്രീസ്, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ (അതിന്റെ പേരുകള്‍ ഓര്‍ക്കാന്‍ വിഷമം) തുടങ്ങി പത്തിരുപത് രാജ്യങ്ങളെ ഹിറ്റ്ലറുടെ സാമ്രാജ്യത്തില്‍ ലയിക്കുന്നതില്‍ നിന്നും തടുക്കാനായില്ലല്ലോ? ഹംഗറിയും ആസ്റ്റ്രിയയും ഫിന്‍ലന്റും റൊമേനിയയും പോലെ ഹിറ്റ്ലര്‍ക്കു വഴങ്ങിയവരെയും മോചിപ്പിക്കാനായില്ലല്ലോ? എന്നിട്ടുമെന്തേ ഇവിടെയെല്ലാം ക്രൂരതയില്‍ ജയിച്ച ഹ്ഗിറ്റ്ലര് തന്റെ സേനയുടെ 80 ശതമാനവും വിന്യസിച്ചിട്ടും യു എസ് എസ് ആറിനോട് തോറ്റു? ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി യു എസ് എസ് ആര് അല്ലായിരുന്നല്ലോ അക്കാലം (എക്കാലത്തുമല്ലായിരുന്നു)

സ്റ്റാലിനും ട്രുമാനും ചര്‍ച്ചിലും യുദ്ധകാലത്ത് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. മോസ്കോയിലേക്ക് അമേരിക്ക ആയുധങ്ങളും അയച്ചു കൊടുത്തിട്ടുണ്ട് (ആ ക്വോട്ട് ചെയ്ത കാര്യം ഞാന്‍ കേട്ടിട്ടില്ലെങ്കിലും അസംഭാവ്യമല്ല എന്ന് എനിക്കുമറിയാം എന്നു പറഞ്ഞതാണ്). ആ യുദ്ധകാല സഖ്യത്തിന്റെ കാരണവും വളരെ
വ്യക്തമായിരുന്നു, അമേരിക്കയ്ക്കും ബ്രിട്ടനും മറ്റെല്ലാവര്‍ക്കും "ജര്‍മനി ഒരണുബോംബ് വികസിക്കും മുന്നേ ഹിറ്റ്ലര്‍ വീണില്ലെങ്കില്‍" എന്ന ഡെഡ് ലൈന്‍ നല്ല ബോദ്ധ്യമുണ്ടായിരുന്നു.

ഒരു പ്രസിഡണ്ടും ചക്രവര്‍ത്തിയും രണ്ടാം മഹായുദ്ധത്തില്‍ യുദ്ധ നിരയില്‍ നേരിട്ടിറങ്ങിയില്ല, ശരി. അത് ഭീരുത്വമൊന്നും ആയി കാണുകയും വയ്യ രാജാവ് കുതിരപ്പുറത്തിനു വാള് വീശുന്ന യുദ്ധമല്ലായിരുന്നല്ലോ, രാഷ്ട്രനായകന് ജീവിച്ചിരിക്കേണ്ടത് യുദ്ധത്തിന്റെ ആവശ്യമാണ് .

ഉരുക്കു ജോസഫിനെ നന്മയുടെ പ്രതീകമായൊന്നും ഞാന്‍ കാണുന്നില്ല, പക്ഷേ
" താങ്കളുടെ മകന് യാക്കോവിനെ നാസി പാളയം വിട്ടു തരാന്‍ തയ്യാറാണ്, പകരം ഫീല്‍ഡ് മാര്‍ഷല്‍ പൌളസിനെ ജെര്‍മനിക്കു വിട്ടു തരണം" എന്ന നാസി സന്ദേശത്തോട്

"ഒരു സോവിയറ്റ് ലെഫ്റ്റനന്റ് തടവുപുള്ളിയെ കിട്ടാന്‍ ഞാന്‍ ഒരു ജെര്‍മന്‍ ജനറലിനെ വിട്ടയക്കണമെന്നോ? സ്വീകാര്യമല്ല" എന്ന് പ്രതികരിച്ച സ്റ്റാലിനെ ഭീരുവായി കാണാന്‍ എന്തോ, വയ്യ.
[ കൈമാറ്റം നടത്താന്‍ സ്റ്റാലിന് വിസമ്മതിച്ച ശേഷം യാക്കോവ് നാസി തടങ്കല്‍ പാളയത്തില്‍ മരിച്ചു]ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-6501741890805861496.post-4413213094380048912007-05-13T11:48:00.000-07:002007-05-13T11:48:00.000-07:00ദേവേട്ടാ, ഇങ്ങനെ ഇടക്കിടെ, അടിക്കടി എഴുതികൊണ്ടേയിര...ദേവേട്ടാ, ഇങ്ങനെ ഇടക്കിടെ, അടിക്കടി എഴുതികൊണ്ടേയിരിക്ക്....ഇങ്ങനെ നാലാള്‍ക്ക് ഉപയോഗപ്രദമാകുന്ന കാര്യങ്ങള്‍ എഴുതുന്നവര്‍ ബൂലോകത്തില്‍ വളരെ വിരളം...കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com